മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റി ‘കൊയ്‌നോണിയ’ സംയുക്ത വിശുദ്ധ കുർബാന മാർച്ച് 8 ശനി

ഡാളസ് :മാർത്തോമ്മാ സഭയുടെ നോർത്ത്  അമേരിക്ക ഭദ്രാസന  സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റി  ‘കൊയ്‌നോണിയ’ സംയുക്ത വിശുദ്ധ കുർബാന 2025 മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പ്ലാനോയിലെ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ സംഘടിപ്പിക്കുന്നു

സംയുക്ത വിശുദ്ധ കുർബാനക്കു മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത  നേതൃത്വം നൽകും.
സൗത്ത് വെസ്റ്റ് റീജിയനിൽ ഉൾപ്പെട്ട  ക്രോസ്വേ മാർത്തോമ്മാ ചർച്ച്,കൻസാസ് മാർത്തോമ്മാ ചർച്ച്,മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്, കരോൾട്ടൺ,മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്,ഫാർമേഴ്‌സ് ബ്രാഞ്ച്,ഒക്ലഹോമ മാർത്തോമ്മാ ചർച്ച്,സെഹിയോൻ മാർത്തോമ്മാ ചർച്ച്,സെൻ്റ് പോൾസ് മാർത്തോമ്മാ ചർച്ച് ഉൾപ്പെടെ എല്ലാ  ഇടവകകളിലെയും   അംഗങ്ങൾ  വിശുദ്ധ കുർബാനയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News