ജന്മാവകാശ പൗരത്വ നിരോധനം നടപ്പിലാക്കാൻ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ട്രം‌പ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജന്മാവകാശ പൗരത്വം സംബന്ധിച്ച വാദം യുഎസ് സുപ്രീം കോടതിയിൽ പുരോഗമിക്കുകയാണ്. ജനനം മൂലമുള്ള പൗരത്വ നിരോധനം ഭാഗികമായി നടപ്പിലാക്കണമെന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. മെരിലാൻഡ്, മസാച്യുസെറ്റ്സ്, വാഷിംഗ്ടൺ എന്നിവിടങ്ങളിലെ ജഡ്ജിമാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പരിമിതപ്പെടുത്താൻ ട്രംപ് ഭരണകൂടം വ്യാഴാഴ്ച കോടതിയോട് ആവശ്യപ്പെട്ടു. ജനനസമയത്ത് പൗരത്വം നേടാനുള്ള അവകാശത്തെ ബാധിക്കുന്ന ഈ നയം തന്റെ രണ്ടാം ടേമിന്റെ തുടക്കത്തിൽ തന്നെ നടപ്പിലാക്കാൻ ട്രംപ് ശ്രമിച്ചിരുന്നു. എന്നാല്‍, ട്രംപിന്റെ ഉത്തരവ് ജില്ലാ ജഡ്ജിമാർ ഉടൻ തന്നെ സ്റ്റേ ചെയ്തു.

ട്രംപ് ഭരണകൂടത്തിന്റെ അപ്പീൽ മൂന്ന് ഫെഡറൽ അപ്പീൽ കോടതികളാണ് തള്ളിയത്. ഈ തീരുമാനപ്രകാരം, ഫെബ്രുവരി 19 ന് ശേഷം ജനിച്ച കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾ നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്നുണ്ടെങ്കിൽ പൗരത്വം നിഷേധിക്കപ്പെടും. ഇതിനുപുറമെ, അത്തരം കുട്ടികൾക്ക് പൗരത്വ രേഖകൾ നൽകുന്നതിൽ നിന്ന് അമേരിക്കൻ ഏജൻസികളെ തടയുകയും ചെയ്യും.

അമേരിക്കൻ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം നൽകിയിട്ടുള്ള ഒരു നിയമപരമായ അവകാശമാണ്. അത് ഇല്ലാതാക്കാനാണ് ട്രം‌പ് ശ്രമിച്ചത്. പക്ഷേ ഫെഡറൽ കോടതി അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് താൽക്കാലികമായി സ്റ്റേ ചെയ്തു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ജഡ്ജി ജോൺ കഫ്‌നർ ഇതിനെ വിശേഷിപ്പിച്ചു. ഈ തീരുമാനത്തിനെതിരെ നിരവധി അമേരിക്കൻ സംസ്ഥാനങ്ങൾ കോടതിയിൽ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News