ചിങ്ങം: മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ക്കാണ് നിങ്ങളിന്ന് കൂടുതല്‍ പ്രധാന്യം നല്‍കുക. സാമൂഹ്യജീവികളായ നമുക്ക് അതില്ലാതെ നിലനില്‍ക്കാനാവില്ല. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് സുദൃഢ്മാകും. അവരില്‍ നിന്ന് എല്ലാത്തരത്തിലുമുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇപ്പോള്‍ സമയം നല്ലതാണ്.
കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം പ്രദാനം ചെയ്യും. ഇന്ന് നിങ്ങൾക്ക് യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തത്‌പരയായവര്‍ക്കും ഇത് നല്ല സമയമല്ല.
തുലാം: പണത്തിന്‍റെയും സാമ്പത്തിക ഇടപാടിന്‍റെയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തണം. നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ക്ക് ഉറച്ച തീരുമാനങ്ങള്‍ എടുക്കാനാകും. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു.
വൃശ്ചികം: ഇന്ന് നിങ്ങള്‍ പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടാന്‍ സാധ്യതയുണ്ട്. കോപത്തെ നിയന്ത്രിക്കുന്നതാണ് മാനസിക ആരോഗ്യത്തിന് അത്യുത്തമം. ഇന്ന് എന്തെങ്കിലും ചികിത്സ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവയ്‌ക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കുക. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്താന്‍ സാധ്യത. എന്നാല്‍ അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ സംയമനം പാലിക്കണം.
ധനു: ഇന്ന് നിങ്ങള്‍ക്ക് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരും. സാമ്പത്തിക മേഖലയിലും സമൂഹത്തിലും കുടുംബത്തിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസിൽ ലാഭം വര്‍ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് നിങ്ങള്‍ക്ക് യാത്ര പോകാം. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവർണാവസരവും ഇന്ന് ഉണ്ടായേക്കും.
മകരം: കുടുംബത്തിന്‍റെയും മക്കളുടെയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള കൂടിക്കാഴ്‌ചകള്‍ മനസിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസും ഉയരും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കുംഭം: എതിരാളികളുമായി ഇന്ന് നിങ്ങൾ ഏറ്റുമുട്ടാതിരിക്കുക. നിങ്ങൾക്കിന്ന് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാകാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി നിങ്ങൾ പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസിക സംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്ത് നിന്ന് നല്ല വാര്‍ത്തകള്‍ വന്നെത്തും.
മീനം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. കലാരംഗത്ത് മികവ് പുലര്‍ത്താന്‍ നിങ്ങള്‍ക്കാകും. ബിസിനസിലെ പുതിയ പങ്കാളിത്തത്തിന് ഈ സമയം അനുയോജ്യമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു പാർട്ടിയോ യാത്രയോ നിങ്ങൾക്ക് ആസൂത്രണം ചെയ്യാം. നിങ്ങളുടെ കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നത് നിങ്ങളെ കൂടുതൽ ശക്തരാക്കും.
മേടം: ഇന്ന് നിങ്ങള്‍ മറ്റുള്ളവര്‍ക്കായി നിങ്ങളുടെ ദിവസം മാറ്റി വയ്‌ക്കും. മാത്രമല്ല നിങ്ങള്‍ക്ക് നിരവധി ആനൂകൂല്യങ്ങള്‍ ലഭിക്കുന്ന ദിവസം കൂടിയായിരിക്കും ഇന്ന്. നിങ്ങള്‍ക്ക് ഏറെ മനസമാധാനമുള്ള ദിവസമായിരിക്കും ഇന്ന്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ പ്രവര്‍ത്തനം നിങ്ങള്‍ക്ക് ഏറെ മാനസിക സന്തോഷം പ്രദാനം ചെയ്യും.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് ഇന്ന് മറ്റുള്ളവരില്‍ നിന്നും പ്രശംസ നേടാനാകും. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ സൃഷ്‌ടിക്കാന്‍ നിങ്ങള്‍ക്കാകും.
മിഥുനം: നിങ്ങള്‍ക്കിന്ന് അത്ര മികച്ച ദിവസമായിരിക്കില്ല. കുടുംബത്തില്‍ നിന്നും ഏതാനും അശുഭകരമായ വാര്‍ത്ത കേള്‍ക്കാനിടവരും. നിങ്ങളിന്ന് ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കഴിയുമെങ്കില്‍ ഇന്ന് നിങ്ങള്‍ വിശ്രമിക്കുക. യാത്രകള്‍ മാറ്റിവയ്‌ക്കുക. അമിത സാമ്പത്തിക ചെലവ് നിയന്ത്രിക്കുക. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇന്ന് നല്ല ദിവസമല്ല. പ്രശ്‌നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ മാനസികമായി അസ്വസ്ഥനായിരിക്കും. ഏതോ ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കും. നിലവില്‍ ചെയ്യുന്ന ജോലിയിലെ മടുപ്പും അതിന് കാരണമായേക്കാം. എന്നാല്‍ നിങ്ങള്‍ ശാന്തത പാലിക്കണം. ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കണം. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം.