പായസം എന്നു കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറാത്തവര്‍ ചുരുക്കമാണ്. പ്രത്യേകിച്ച് പാല്പായസം. ഇനി അമ്പലപ്പുഴ പാല്പായസവും അടപ്രഥമനും ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അമ്പലപ്പുഴ പാല്പായസം ഉണക്കലരി – 25 ഗ്രാം പാല് – 5 ലിറ്റര്‍ പഞ്ചസാര – 2 കി.ഗ്രാം തയ്യാറാക്കുന്ന വിധം: ഉണക്കലരി നന്നായി കഴുകി വയ്ക്കുക. ചുവട് കട്ടിയുള്ള പരന്ന പാത്രത്തില്‍ (കുറഞ്ഞത് 25 ലിറ്റര്‍ അളവുള്ള പാത്രം) 5 ലിറ്റര്‍ പാലും 5 ലിറ്റര്‍ വെള്ളവും ഒഴിക്കുക. പാല് തിളപ്പിച്ച് വറ്റിക്കണം. ഇത് 5 ലിറ്റര്‍ ആകുന്നത് വരെ വറ്റിക്കണം. ഈ സമയം പാല് നന്നായ് വെന്തിരിക്കണം. ഇതിലേക്ക് കഴുകിയ അരിയിട്ട് വേവിക്കുക. അരി വെന്തുകഴിഞ്ഞാല്‍ പഞ്ചസാര ചേര്‍ത്ത് അല്പം കൂടെ വറ്റിക്കണം. ഇത് ക്രീം കളറാകും. ഇനി വാങ്ങി പാടകെട്ടാതെ ഇളക്കി തണുപ്പിക്കാം. പായസം വറ്റി പാകമായാല്‍ കുമിളകള്‍ എല്ലാം ഒന്നായി…
Author: അനുശ്രീ
ചെമ്മീന്‍ പുലാവ് (പോര്‍ച്ചുഗീസ് വിഭവം)
പോര്‍ച്ചുഗീസില്‍ നിന്ന് കടല്‍ കടന്നെത്തിയ വിഭവമാണ് ചെമ്മീന്‍ പുലാവ്. പച്ചക്കറികള്‍ കൂടുതല്‍ ചേര്‍ത്തും മസാലക്കൂട്ടില്‍ മാറ്റം വരുത്തിയും ചെമ്മീന്‍ പുലാവില്‍ പുതുരുചി തീര്‍ക്കുന്നു. ഇത് എളുപ്പത്തില്‍ പ്രഷര്‍കുക്കറില്‍ തയ്യാറാക്കാവുന്നതാണ്. ചെമ്മീന്‍ പകരം ചിക്കന്‍, ബീഫ്, ദശയുള്ള മീന്‍ എന്നിവയും ഉപയോഗിക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചെമ്മീന്‍ – ഒരു കിലോ മഞ്ഞള്‍ പൊടി – 2 ടീ സ്പൂണ്‍ മുളക്പൊടി – 2 ടീ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് ബസുമതി അരി – ഒരു കിലോ നെയ്യ് – 50 ഗ്രാം വെളിച്ചെണ്ണ – 100 ഗ്രാം സവാള – 4 എണ്ണം തക്കാളി – 4 എണ്ണം പച്ചമുളക് അരച്ചത് – 8 എണ്ണം ഇഞ്ചി അരച്ചത് – ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരച്ചത് – ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാലെപ്പാടി – ഒരു…
സമൂഹ മാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തി; സംവിധായകന് സനല്‍കുമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: നടി മഞ്ജു വാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. സനല്‍ കുമാറില്‍ നിന്ന് നിരന്തരമായ ശല്യം സഹിക്കവയ്യാതെ വന്നപ്പോഴാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയതെന്നാണ് വിവരം. സനല്‍ കുമാറിന് മഞ്ജു വാര്യരോട് ‘കടുത്ത’ പ്രണയമായിരുന്നെന്നും, എന്നാല്‍ അയാളുടെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് സനൽകുമാർ അപവാദവുമായി രംഗത്തെത്തിയതെന്നാണ് വിവരം. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘കയറ്റം’ എന്ന ചിത്രത്തിനു വേണ്ടി ഇരുവരും പ്രവര്‍ത്തിച്ചിരുന്നു. അന്ന് ലൊക്കേഷനിൽ വെച്ച് മഞ്ജുവിനോട് തന്റെ പ്രണയത്തെക്കുറിച്ച് സനൽകുമാർ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍, താര പരിവേഷമുള്ള ഒരു നടിയോട് തോന്നുന്ന ഇഷ്ടം മാത്രമാണ് ഇത് എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സനല്‍ കുമാര്‍ പല തവണ ഇത് മഞ്ജുവിനോട് പറഞ്ഞു. മാത്രമല്ല ടീനേജ് പ്രായത്തിലെ കാമുകന്മാര് കാമുകിമാര്‍ക്ക് അയക്കുന്നത് പോലത്തെ സന്ദേശങ്ങളാണ് സനല്‍ കുമാര്‍ മഞ്ജു…
ഹോട്ടലിലെത്തിയ അതിഥിയെ മര്‍ദ്ദിച്ചു; റോയി വയലാട്ടിനെ വീണ്ടും അറസ്റ്റു ചെയ്തു
കൊച്ചി: ഹോട്ടലിൽ അതിഥിയെ ആക്രമിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. റോയിയും രണ്ട് ഹോട്ടൽ ജീവനക്കാരുമടക്കം എട്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചേര്‍ത്തല സ്വദേശി ഫയാസിന്റെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. തന്നെയുമല്ല, ഫയാസിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഫയാസിനോട് ഡിജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്യരുതെന്ന് റോയ് വയലാട്ടും മറ്റുള്ളവരും ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നല്കിയ പണം തിരികെ നല്‍കണമെന്ന് ഫയാസ് ആവശ്യപ്പെട്ടതോടെ തര്‍ക്കം ആരംഭിക്കുകയും ഫയാസിനെ മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫയാസ് ആശുപത്രിയില്‍ ചികിത്സ തേടി. പോക്സോ കേസ് കൂടാതെ റോയ് വയലാട്ടിനെതിരെ മോഡലുകളുടെ അപകടമരണത്തിലും കേസ് നിലവിലുണ്ട്.
തൃക്കാക്കരയിൽ എൽഡിഎഫിനായി കെവി തോമസ് പ്രചാരണത്തിനിറങ്ങും: പിസി ചാക്കോ
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിനിറങ്ങുമെന്ന് എൻസിപി അദ്ധ്യക്ഷൻ പിസി ചാക്കോ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ എൽഡിഎഫിന് വേണ്ടി സജീവമാകുമെന്ന് കെവി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസ് പ്രചാരണത്തിനിറങ്ങും. രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിലേതെന്ന് പി സി ചാക്കോ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം’, പിസി ചാക്കോ ഫേസ്ബുക്കില്‍ കുറിച്ചു.’ കെ വി തോമസിന്റെ പിന്തുണ കേരളത്തിന്റെ വികസനത്തിനാണ്. വികസന കാഴ്ചപാടുകളോടെയായിരിക്കണം ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്. അത് കെറെയിലാണെങ്കിലും മറ്റെന്തിന്റെ കാര്യത്തിലാണെങ്കിലും. കെറെയിലില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍…
പെരിന്തല്‍മണ്ണയില്‍ ഭാര്യയേയും മകളേയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
മലപ്പുറം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പെരിന്തല്‍മണ്ണയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിന്, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരണപ്പെട്ടത്. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഗുഡ്സ് ഓട്ടോയിലെ സ്ഫോടനത്തിലാണ് മൂവരും കൊല്ലപ്പെട്ടത്. അഞ്ചു വയസ്സുള്ള മറ്റൊരു മകളെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയിലെ സ്ഫോടനം ആസൂത്രിതമാണെന്ന് പറയുന്നു. ഭാര്യയെയും മകളേയും ഓട്ടോയിലേക്ക് വിളിച്ചുവരുത്തി മുഹമ്മദ് തന്നെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വാഹനം പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് മുഹമ്മദ് കൃത്യം നടത്തിയത്. പൊള്ളലേറ്റ മുഹമ്മദ് കഴുത്തിൽ കയറു മുറുക്കി കിണറ്റിലേക്ക് ചാടി. പാണ്ടിക്കാട് – പെരിന്തൽമണ്ണ റോഡിൽ കൊണ്ടിപറമ്പിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വാഹനത്തില്‍ സ്ഫോടക വസ്തുക്കളുണ്ടായിരുന്നുവെന്നാണ് വിവരം. 40 മിനിറ്റിലേറെ സമയമെടുത്താണ് ആളിപ്പടര്‍ന്ന തീ അണയ്ക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്. അപ്പോഴേക്കും മുഹമ്മദിന്റെ ഭാര്യ…
ജനസേവനത്തിന്റെ സി.ഐ.സി. മാതൃക
ദോഹ: ജനസേവനം ഞങ്ങള്‍ക്ക് ദൈവാരാധന എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന്റെ സേവനത്തിന്റെ മഹിത മാതൃക സൃഷ്ടിക്കുന്നവരാണ് ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണകാണിക്കും എന്ന പ്രവാചക അധ്യാപനത്തില്‍ നിന്നും ആവേശമുള്‍കൊണ്ട് സഹജീവി സ്നേഹത്തിന്റേയും കാരുണ്യത്തിന്റെയും മാതൃകകേന്ദ്രമായി മാറി, പുണ്യങ്ങളുടെ വസന്തകാലമായിരുന്ന ഈ റമളാനില്‍ സി. ഐ. സി റയ്യാന്‍ ഓഫീസ്. പ്രയാസപ്പെടുന്നവരിലേക്ക് സാന്ത്വനത്തിന്റെ ഇഫ്താര്‍ കിറ്റുമായി പുഞ്ചിരിക്കുന്ന മുഖത്തോടെ കടന്നുചെല്ലുകയാരിന്നു സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) യുടെ ജനസേവന വിഭാഗത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടരുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷംപ്രതി ദിനം ഏകദേശം അയ്യായിരത്തോളം ഇഫ്താര്‍ കിറ്റുകളാണ് ഈ കേന്ദ്രം വഴി വിതരണം ചെയ്തത്. ഈ വര്‍ഷം ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തതായി സി.ഐ.സി.…
UST Partners with SAP to Integrate SAP Business Technology Platform into UST Sentry Vision AI as Part of Its Offering
Thiruvananthapuram: UST, a leading digital transformation solutions company, announced it has signed an original equipment manufacturer (OEM) agreement with SAP, enabling UST to integrate SAP Business Technology Platform (SAP BTP) into its Cogniphi AI Vision platform, which will be subsequently marketed as UST Sentry Vision AI. The offering will help build predictive, contextual and analytical capabilities into retail and manufacturing operations through advanced video analytics, as an SaaS-based packaged solution that can easily be integrated with SAP S/4HANA® and RISE with SAP. UST Sentry Vision AI is a cutting-edge, vision-based artificial intelligence…
റഷ്യൻ ജനറൽമാരെ കൊല്ലാൻ യുക്രെയ്നെ യുഎസ് രഹസ്യാന്വേഷണ വിഭാഗം സഹായിച്ചതായി അധികൃതർ
വാഷിംഗ്ടൺ: ഉക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ ജനറൽമാരിൽ പലരെയും കൊല്ലാൻ ഉക്രേനിയക്കാര്‍ക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയതായി മുതിർന്ന അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞതായി റിപ്പോര്‍ട്ട്. ഉക്രേനിയൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മുൻനിരയിൽ കൊല്ലപ്പെട്ട ജനറൽമാരുടെ എണ്ണത്തിൽ സൈനിക വിശകലന വിദഗ്ധർ ആശ്ചര്യപ്പെട്ടു. തത്സമയ യുദ്ധഭൂമിയില്‍ ഇന്റലിജൻസ് ഉപയോഗിച്ച് ഉക്രെയ്നെ പിന്തുണയ്ക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ ക്ലാസിഫൈഡ് ശ്രമത്തിന്റെ ഭാഗമാണ് ടാർഗെറ്റുചെയ്ത സഹായം. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കിഴക്കൻ ഉക്രെയ്നിലെ ഡോൺബാസ് മേഖലയിലെ സംഘട്ടനത്തിനായുള്ള മോസ്കോയുടെ രഹസ്യ യുദ്ധ പദ്ധതിയുടെ സമീപകാല അമേരിക്കൻ വിലയിരുത്തലുകളിൽ നിന്ന് ലഭിച്ച റഷ്യൻ സേനാ വിന്യാസങ്ങളും രഹസ്യാന്വേഷണത്തിൽ ഉൾപ്പെടുന്നു. അമേരിക്കൻ സഹായത്തിന്റെ ഫലമായി എത്ര ജനറൽമാർ കൊല്ലപ്പെട്ടുവെന്ന് പറയാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചു. ഇടയ്ക്കിടെ സഞ്ചരിക്കുന്ന റഷ്യൻ മിലിട്ടറിയുടെ മൊബൈൽ ആസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിലാണ് യുഎസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പീരങ്കി ആക്രമണങ്ങളും റഷ്യൻ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മറ്റ്…
കൗമാരക്കാരായ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു
ഡാളസ്: കഴിഞ്ഞ വെള്ളിയാഴ്ച ഡാളസ്സില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ കൗമാരക്കാരായ സഹോദരങ്ങള്‍ കൊല്ലപ്പെട്ട കേസ്സില്‍ പ്രതിയെന്ന് സംശയിക്കുന്ന ഡ്രൈവറെ കണ്ടെത്താന്‍ ഡോളസ് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ച രാത്രി ടാക്കൊ വാങ്ങുന്നതിന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കാറില്‍ പോയതും പെട്ടെന്ന് ദിശ തെറ്റി എതിരെ വന്ന 2009 ജിഎംസി പിക്കപ്പ് ട്രക്ക് ഇവരുടെ കാറില്‍ വന്നിടിക്കുകയായിരുന്നു. എസ്പറാല്‍സ റോഡില്‍ 13900 ബ്ലോക്കിലായിരുന്നു സംഭവം. കാറോടിച്ചിരുന്ന ക്രിസ്റ്റല്‍(16) സഹോദരന് ആന്‍ഡ്രിസ്(15) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് പിന്‍സീറ്റിലുണ്ടായിരുന്ന മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിക്കപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിനു ശേഷം ഇയാള്‍ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു പോലീസ് ഇയാളുടെ ചിത്രവും പേരും പൊതുജനങ്ങളുടെ അറിവിനായി പരസ്യപ്പെടുത്തി. ഫൗസ്റ്റിനൊ മെംബ്രാനൊ റിവറാ എന്നാണ് പേരെന്ന്് പേീലീസ് പറഞ്ഞു. മരിച്ച രണ്ടു പേരും റിച്ചാര്‍ഡസണിലെ ജൊജെ പിയേഴ്സ ഹൈസ്ക്കൂള്‍ൃ…