തിരുവനന്തപുരം: ഗുജറാത്ത് മാതൃക പഠിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. പദ്ധതികളുടെ നടത്തിപ്പ് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലേക്ക് പോകും. ഇന്ന് ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും അഹമ്മദാബാദിലേക്ക് തിരിക്കുക. നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. യുഡിഎഫ് ഭരണകാലത്ത് പദ്ധതികളുടെ നടത്തിപ്പ് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗുജറാത്തില്‍നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് പറഞ്ഞിരുന്നത്.
Author: .
തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കാര്‍ഗോ വിമാനം വഴി ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യുയ്തു. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് .എ.എ ഇബ്രാഹിംകുട്ടിയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ് ഇബ്രാഹിംകുട്ടിയുടെയും മകന്റെ സുഹൃത്തും നിര്‍മ്മാതാവുമായ സിറാജുദ്ദീന്റെയും വീടുകളില്‍ ഇന്നലെ കസ്റ്റംസ് റെയ്ഡ് നടന്നിരുന്നുന. പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും ബാങ്ക് രേഖകളും പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഷാബിനും സിറാജുദ്ദീനും പല കമ്പനികള്‍ രൂപീകരിച്ച് തൃക്കാക്കര നഗരസഭയുടെ കീഴിലുള്ള കരാറുകളും ഏറ്റെടുത്തിരുന്നുവെന്നും ഇതിന് ഇബ്രാഹിംകുട്ടിയുടെ സഹായം ലഭിച്ചിരുന്നുവെന്നും കസ്റ്റംസ് സംശയിക്കുന്നു. ഇതുവഴി ലഭിച്ച പണമാണ് സ്വര്‍ണക്കടത്തിന് മുടക്കിയത്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ആഡംബര വീട് നിര്‍മ്മിക്കുകയും ആഡംബര വാഹനങ്ങള്‍…
വിജയ് ബാബു ഒളിവിലെന്ന് കൊച്ചി ഡിസിപി; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിലും കേസ്
കൊച്ചി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിജയ് ബാബു ഒളിവിലാണെന്ന് കൊച്ചി ഡിസിപി യു.വി കുര്യാക്കോസ്. പീഡനക്കേസില്‍ വിജയ് ബാബുവിനെതിരേ കേസെടുത്ത് അന്വേഷിക്കുകയാണ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരേയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ താന്‍ ഒളിവില്‍ അല്ലെന്നും ദുബായിലാണെന്നുമാണ് വിജയ് ബാബുവിന്റെ വിശദീകരണം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ഥ ഇര താനാണെന്നും മാനനഷ്ടകേസ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. പരാതിക്കാരിയും താനും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങള്‍ അടക്കം ഇതിനുള്ള തെളിവാണെന്നും വിജയ് ബാബു പറഞ്ഞു. വിജയ് ബാബു തന്നെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന് യുവതി ആരോപിക്കുന്നു.
ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്, കുവൈറ്റ് നിയമകാര്യ, വിദേശകാര്യ സഹ മന്ത്രി ഗാനിം സാക്കര്‍ അല്‍ ഗാനിമുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തല്‍, ധാരണാപത്രങ്ങളുടെ പുരോഗതി, ഇന്ത്യന്‍ പ്രവാസി വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സലിം കോട്ടയില്‍
കൊല്ലം പ്രവാസി സംഗമം ജിദ്ദ ഇഫ്താര്‍ സംഘടിപ്പിച്ചു
ജിദ്ദ: കൊല്ലം പ്രവാസി സംഗമം ജിദ്ദ ഇഫ്താര്‍ സംഘടിപ്പിച്ചു. ഏപ്രില്‍ 22 നു ജിദ്ദ ഹറാസാത്ത്ത് വില്ലയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കിംഗ് അബ്ദുല്‍ അസിസ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഇസ്മായില്‍ മരുതേരി റംസാന്‍ സന്ദേശം നല്‍കി. കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ അംഗങ്ങളും കുടുംബാംഗങ്ങളെയും കൂടാതെ ജിദ്ദയിലെ ജീവകാരുണ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തന മേഖലകളില്‍ ഉള്ള പ്രമുഖ വ്യക്തികളും അയല്‍ ജില്ലാ സംഘടനാ ഭാരവാഹികളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും നിറഞ്ഞതായിരുന്നു കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ ഇഫ്താര്‍..! പ്രസിഡന്റ് ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനവാസ് സ്‌നേഹക്കൂട് സ്വാഗതവും വൈസ് പ്രഡിഡന്റ് വിജാസ് ചിതറ നന്ദിയും പറഞ്ഞു. ഇഫ്താര്‍ കണ്‍വീനര്‍ ഷാനവാസ് സ്‌നേഹക്കൂട് ,ജോയിന്റ് കണ്‍വീനര്‍മാരായ അഷ്റഫ് കുരിയോട് , മാഹീന്‍ പള്ളിമുക്ക്,മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും അംഗങ്ങളും നേതൃത്വം നല്‍കി. മനോജ് കുമാര്‍…
കെ റെയില്‍ സംവാദം: ശ്രീധര്‍ രാധാകൃഷ്ണനും അലോക് വര്‍മയും പിന്മാറി; എതിര്‍ക്കുന്നവരുടെ പാനലില്‍ ആര്‍വിജി മേനോന്‍ മാത്രം
തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിച്ച സംവാദം അനിശ്ചിതത്വത്തിലേക്ക്. പദ്ധതിയെ എതിര്‍ക്കുന്നവരുടെ പാനലില്‍ നിന്നും അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി. ഇതോടെ ഈ പാനലില്‍ ആര്‍.വി.ജി.മേനോന്‍ ഒറ്റയ്ക്കായി. സംവാദം നടത്തുമെന്നു അറിയിച്ചിരുന്നത് സര്‍ക്കാരാണെന്നും ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത് കെ റെയില്‍ കോര്‍പ്പറേഷനാണെന്നും ഉള്‍പ്പടെയുള്ള വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടി രാവിലെ അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ സംവാദത്തിലേക്ക് ക്ഷണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു ഉച്ചയ്ക്ക് മുന്‍പ് മറുപടി ലഭിക്കണമെന്ന അലോക് വര്‍മയുടെ ആവശ്യം സര്‍ക്കാര്‍ അവഗണിച്ചതോടെ അദ്ദേഹം സംവാദത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. അലോക് വര്‍മയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍ക്കുന്നവരുടെ പാനലിലെ മൂന്നാമനായ ആര്‍.വി.ജി.മേനോന്‍ സംവാദത്തിനുള്ള അവസരം കളയരുതെന്ന നിലപാടിലാണ്. അതിനാല്‍ അദ്ദേഹം സംവാദത്തില്‍ പങ്കെടുക്കും ഇടതു വിമര്‍ശകനായ ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതോടെയാണ് വ്യാഴാഴ്ച നടത്താനിരിക്കുന്ന…
അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് നടുറോഡില്‍ മര്‍ദനമേറ്റ സഹോദരിമാര്‍ക്ക് നേരെ സൈബര്‍ ആക്രമണമെന്ന് പരാതി
മലപ്പുറം: പാണമ്പ്രയില്‍ അശ്രദ്ധമായി വാഹനമോടിച്ചയാളെ ചോദ്യം ചെയ്തതിന് നടുറോഡില്‍ വച്ച് മര്‍ദനമേറ്റ സഹോദരിമാര്‍ക്ക് നേരെ സൈബര്‍ ആക്രമണമെന്ന് പരാതി. മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാക്കളാണ് സൈബര്‍ ആക്രമണം നടത്തുന്നതെന്ന് സഹോദരിമാര്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള സൈബര്‍ ആക്രമണം നടക്കുന്നതെന്ന് കരിങ്കലത്താണി സ്വദേശിനികളായ അസ്ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവര്‍ പറഞ്ഞു. ലീഗിന്റെ നേതാവും തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷററുമായ റഫീഖ് പാറയ്ക്കലാണ് സമൂഹമാധ്യമത്തില്‍ യുവതികള്‍ക്കെതിരെ മോശമായി പോസ്റ്റിട്ടത്. ഇതിനെതിരെ യുവതികള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. വസ്ത്രധാരണത്തെ പറ്റിയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുമുള്ള കമന്റുകള്‍ ഫേക്ക് അക്കൗണ്ടില്‍ കൂടി വരുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാണ്. മതവിദ്വേഷം പ്രചരിപ്പിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് യുവതികള്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടികളെ ലീഗ് നേതാവ് സി.എച്ച്.…
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു: വിജയ് ബാബുവിനെതിരേ ബലാത്സംഗക്കേസ്
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തായിരുന്നു വിജയ് ബാബു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എറണാകുളത്തെ ഫ്‌ലാറ്റില്‍വച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഈ മാസം 22 നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തി. അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
‘ഒരു ഇന്നോവയല്ലേ ആ വരുന്നത്, തില്ലങ്കേരിക്ക് ദീര്‍ഘായുസിന് വേണ്ടി പ്രാര്‍ഥിക്കാം’; പരിഹസിച്ച് ടി.സിദ്ദിഖ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ ഡിവൈഎഫ്‌ഐ തള്ളിപ്പറഞ്ഞതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. ഒരു കൂട്ട് കച്ചവടത്തിനിറങ്ങിയിട്ട് ഒടുവില്‍ തമ്മില്‍ തെറ്റിയാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ആകാശ് തില്ലങ്കേരിയില്‍ നിന്നും ഡിവൈഎഫ്‌ഐയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതിനു മുമ്പ് കൃത്യമായി സ്വര്‍ണക്കടത്തും മറ്റും കൂട്ട് കച്ചവടത്തിലൂടെ നടന്നു എന്ന് സമ്മതിക്കല്‍ തന്നെയാണു ഇപ്പോള്‍ തില്ലങ്കേരിയെ തള്ളിപ്പറയുന്നതിലൂടെ ഡിവൈഎഫ്‌ഐ സമ്മതിക്കുന്നത്. കൂടെയുള്ളവന്‍ തെറ്റിപ്പോയാല്‍ എന്ത് ചെയ്യണമെന്ന് സിപിഎമ്മിന് നന്നായി അറിയാം. ആകാശ് തില്ലങ്കേരിക്ക് ദീര്‍ഘായുസിനു വേണ്ടി പ്രാര്‍ഥിക്കാം. ഒരു ഇന്നോവയല്ലേ ആ വരുന്നതെന്നും പരിഹാസ രൂപേണ സിദ്ദിഖ് കുറിച്ചു.
അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടുംക്രിമിനലുകള്‍: ഡിവൈഎഫ്‌ഐ
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അര്‍ജുന്‍ അയങ്കിക്കെതിരേയും ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കെതിരേയും രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്. ഇരുവരും അടങ്ങുന്ന സംഘങ്ങള്‍ കൊടും ക്രിമിനലുകളാണെന്നാണ് സതീഷിന്റെ പ്രതികരണം. ഇവരാരും ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ പോലുമല്ല. സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ച് തങ്ങള്‍ ഡിവൈഎഫ്‌ഐയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഇവരെ തള്ളി പറയാന്‍ സംഘടന നേരത്തെ തന്നെ തയാറായതാണെന്നും സജീഷ് പറഞ്ഞു. പി.ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ഇരുവരുടെയും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡിവെഎഫ്‌ഐ നേതാവ് മനു സി. വര്‍ഗീസും പറഞ്ഞു. പി. ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞിട്ടും പിന്നെയും പുകഴ്ത്തലുമായി എത്തുന്ന ഈ ക്വട്ടേഷന്‍ സംഘങ്ങളുടെ മനോനിലയ്ക്ക് തകരാറുണ്ടെന്ന് എം.വി. ജയരാജനും പ്രതികരിച്ചു.