നെടുമ്പാശേരി: നെടുമ്പാശേരി ഹജ്ജ് ക്യാന്പ് വഴി എണ്ണായിരത്തോളം പേര്‍ ഈവര്‍ഷം ഹജ് തീര്‍ഥാടനം നടത്തും. കേരളത്തിനു പുറമെ തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും നെടുമ്പാശേരി വഴി പുറപ്പെടും. കേരളത്തില്‍നിന്നു മാത്രം 5,747 പേര്‍ക്കാണ് അവസരം. ഇന്ത്യയില്‍ നിന്നു ഹജ്ജ് കമ്മിറ്റി വഴി ആകെ 56,601 പേര്‍ക്കാണ് ഹജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ ഇത്തവണ അനുമതിയുള്ളത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ഇന്ത്യയില്‍ നിന്നു ഹജ് തീര്‍ഥാടനത്തിന് അനുമതി ഉണ്ടായിരുന്നില്ല. രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര. മേയ് 31 മുതല്‍ ജൂണ്‍ 16 വരെയുള്ള ആദ്യഘട്ടത്തിലാണ് നെടുമ്പാശേരി എംബാര്‍ക്കേഷന്‍ പോയിന്റ് ഉള്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ സിയാലില്‍ കഴിഞ്ഞദിവസം അവലോകനയോഗം ചേര്‍ന്നു.
Author: .
രാജ്യം ഏതു വെല്ലുവിളികളെ നേരിടാന്‍ തയാറാകണമെന്ന് ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്
കുവൈറ്റ് സിറ്റി : ദേശീയ ഐക്യം നിലനിര്‍ത്തണമെന്നും രാജ്യത്ത് ഏതു വെല്ലുവിളികളെ നേരിടാന്‍ തയാറാകണമെന്നും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആഹ്വാനം ചെയ്തു. റംസാന്‍ മാസത്തിന്റെ അവസാന പത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ഐക്യം. ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും ഐക്യത്തോടെ നേരിട്ടാല്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. വികസനമെന്നത് ഒറ്റ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ലെന്നും കൃത്യമായ പ്ലാനും വലിയ പരിശ്രമവും ക്ഷമയും ഐക്യദാര്‍ഢ്യവും ആവശ്യമാണെന്നും കിരീടാവകാശി വ്യക്തമാക്കി. രാജ്യത്തെ പാരമ്പര്യവും ഭരണഘടനയും മുറുകെപ്പിടിച്ചാണ് നമ്മള്‍ മുന്നോട്ടു പോകുന്നതെന്നും ജനാധിപത്യ സമീപനമാണ് രാജ്യത്തെ വ്യത്യസ്തമാക്കുന്നതെന്നും ഷെയ്ഖ് മിഷാല്‍ പറഞ്ഞു. റംസാനിലെ ഈ അനുഗ്രഹീത രാത്രികളില്‍ പരേതനായ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ ഓര്‍ക്കുന്നതായും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതായും…
ഉള്ളിലുള്ള അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്കുള്ള ഉയര്‍പ്പാണ് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ സെറാഫിം മെത്രാപ്പോലീത്ത
ഷാര്‍ജ വൈഎംസിഎ ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു. മലങ്കര സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ മുഖ്യ സന്ദേശം നല്‍കി. പ്രസിഡന്റ് ജോര്‍ജ് ജെയിംസ് അധ്യക്ഷത വഹിച്ചു. അധമ മനസില്‍ നിന്നും ഉന്നത അവസ്ഥയിലേക്കും, ഉന്നത ആദര്‍ശങ്ങളിലേക്കും ഉന്നതമായ ചിന്തകളിലേക്കും ഉള്ള ഒരു ഉയര്‍പ്പു നിരന്തരം ഉണ്ടാകേണ്ടതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്നതാണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശം- മാര്‍ സെറാഫിം മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഫിലിപ്പ് എം സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പോ, റവ ജോബി തോമസ് സാമുവേല്‍, ഫാ.ജോയ്സണ്‍ തോമസ്, പി. എം ജോസ് , ജോണ്‍ മാത്യു , സെക്രട്ടറി അലക്‌സ് വര്‍ഗീസ്,ട്രഷറര്‍ ബിജോ കളീക്കല്‍ എക്യൂമെനിക്കല്‍ ചെയര്‍മാന്‍ ജോണ്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. വൈ എം സി എ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. അക്കാദമിക് തലത്തില്‍ വിജയം നേടിയവര്‍ക്കും ബാഡ്മിന്റണ്‍ ടൂര്ണമെന്റില്‍…
കോടതിയില്‍ ഹാജരായില്ല: എ.എ. റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയലക്ഷ്മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപിക്കെതിരേ അറസ്റ്റ് വാറണ്ട്. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു കോടതി നടപടി. കോടതി കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മുഴുവന്‍ പ്രതികള്‍ക്കും അറസ്റ്റ് വാറണ്ട് നല്‍കിയത്. തിരുവനന്തപുരം മൂന്നാം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിനമോള്‍ രാജേന്ദ്രന്റേതാണ് ഉത്തരവ്. എ.എ. റഹീം, എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്ന എസ്.അഷിദ, ആര്‍. അമല്‍, പ്രദിന്‍ സാജ് കൃഷ്ണ, എസ്.ആര്‍. അബു, ആദര്‍ശ് ഖാന്‍, ജെറിന്‍, എം.അന്‍സാര്‍, മിഥുന്‍ മധു, വി.എ. വിനേഷ്, അപര്‍ണ ദത്തന്‍, ബി.എസ്. ശ്രീന എന്നിവരാണു കേസിലെ ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള പ്രതികള്‍. നേരത്തെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍…
ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണം: അഭ്യര്‍ഥനയുമായി നടന്‍ ഇന്ദ്രന്‍സ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ഇന്ദ്രന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കാദമി ചെയര്‍മാനും സെക്രട്ടറിക്കും അദ്ദേഹം ഇ-മെയില്‍ സന്ദേശം അയച്ചു. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെ ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ ഇന്ദ്രന്‍സ് അവശ്യപ്പെടുന്നത്. എളിയ ചലച്ചിത്രപ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതില്‍ നന്ദിയുള്ളതായും എന്നാല്‍ താന്‍ നിലവില്‍ വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
കാസര്‍ഗോഡ് മലയോര മേഖലയില്‍ കനത്ത കാറ്റും മഴയും; വ്യാപക നാശനഷ്ടം
ബളാല്‍: കാസര്‍ഗോഡ് മലയോര മേഖലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ബളാല്‍ പഞ്ചായത്തിലാണ് വ്യാപക നാശനഷ്ടമുണ്ടായിരിക്കുന്നത്. കാറ്റില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഹോട്ടല്‍ തകര്‍ന്നു. വിവിധ ഇടങ്ങളില്‍ വൈദ്യുതിബന്ധം താറുമാറായിരിക്കുകയാണ്.
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ആയുധങ്ങള്‍ എത്തിച്ചത് ചുവന്ന സ്വിഫ്റ്റ് കാറില്‍, ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: മേലാമുറിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ കൊലയാളിസംഘത്തിന് ആയുധങ്ങള്‍ എത്തിച്ച കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കെഎല്‍ 55 ഡി-4700 എന്ന രജിസ്‌ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ബിജെപി ഓഫീസിനു മുന്നിലൂടെ മൂന്നു ബൈക്കുകള്‍ക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പട്ടാന്പി സ്വദേശി കെ.വി. നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ചുവന്ന കാര്‍. സംഭവദിവസം ഉച്ചയ്ക്ക് 12.37നാണ് കാറും ബൈക്കുകളും ബിജെപി ഓഫീസിനു മുന്നിലൂടെ പോയത്. ഇവിടെനിന്ന് ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് അക്രമിസംഘം മേലാമുറിയില്‍ എത്തിയതെന്നാണ് പോലീസ് നിഗമനം. മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമിസംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നു നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഇവര്‍ക്കു പുറമേ മറ്റൊരു സംഘം കൂടി സമീപത്തു തന്പടിച്ചിരുന്നതായും ഇവരാണ് കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ക്കു സഹായം നല്‍കിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ സംഘത്തില്‍പ്പെട്ടവരാണ് കാറിലുണ്ടായിരുന്നതെന്നാണ് നിഗമനം.
മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് വഴി പണം തട്ടാന്‍ ശ്രമം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്ട്‌സ്ആപ്പ് വഴി പണം തട്ടാന്‍ ശ്രമം. കോയമ്പത്തൂര്‍ സ്വദേശിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബര്‍ പോലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിയെ ചോദ്യം ചെയ്തു. പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ സ്പീക്കറുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു. നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പിന്നീട് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാളാണ് പിടിയിലായത്.
മണല്‍ മാഫിയ ബന്ധം: തിരുവനന്തപുരം റൂറലില്‍ 15 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: മണല്‍ മാഫിയയുമായി ബന്ധമുള്ള 15 പോലീസുകാര്‍ക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം റൂറലിലെ സ്റ്റേഷനുകളില്‍നിന്നാണ് ഇത്രയധികം പോലീസുകാരെ സ്ഥലംമാറ്റിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജില്ലയിലെ കായലോര മേഖലകളില്‍നിന്ന് അധികൃതരുടെ ഒത്താശയോടെ മണല്‍ മാഫിയ സംഘം വന്‍തോതില്‍ മണല്‍ കടത്തുന്നതായി വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രളയത്തിലും കാലവര്‍ഷത്തിലും വന്നടിഞ്ഞ വന്‍ മണല്‍ത്തിട്ടകള്‍ ഇടിച്ചും പുഴകളുടെ അടിത്തട്ടില്‍ നിന്നും നൂറു കണക്കിന് ലോഡ് മണലാണ് കടത്തുന്നത്.
സിപിഐയിലും നേതൃത്വത്തിന് പ്രായപരിധി; കെ.റെയില്‍ പ്രതിഷേധക്കാരെ ചവിട്ടിയ പോലീസ് നടപടിയില്‍ വിമര്‍ശനം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ പോലീസുകാരന്‍ ചവിട്ടിയ നടപടി ശരിയായില്ലെന്ന് സിപിഐ. നടപടി സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി വേണം, എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാനെന്നും സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇങ്ങനെയാണോ പോലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും വിമര്‍ശനമുയര്‍ന്നു. സിപിഐ സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സ് വരെയായി പ്രായപരിധി നിജപ്പെടുത്തി. താഴെതട്ടില്‍ 60 വയസ്സുകരെയാണ് പ്രായപരിധി. ബ്രാഞ്ച് സെക്രട്ടറി പദവിക്ക് പ്രായപരിധിയില്ല. കൂടുതല്‍ പേര്‍ക്ക് നേതൃത്വത്തിലേക്ക് എത്തുന്നതിന് അവസരമൊരുക്കുകയാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനത്തിന്റെ ലക്ഷ്യം.