കണ്ണൂരില്‍ സില്‍വര്‍ലൈനെതിരെ പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ മര്‍ദിച്ച് സിപിഎം പ്രവര്‍ത്തകര്‍. കണ്ണൂര്‍ എടക്കാട് നടാലില്‍ ആണ് നാടകീയ സംഭവങ്ങള്‍ നടന്നത്. മധ്യവയസ്‌കനായ ഒരാളെയാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. പോലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടില്‍ വികസനം വരണമെന്നും കല്ലിടലിന് സംരക്ഷണം നല്‍കണമെന്നും സിപിഎം പ്രവര്‍ത്തകര്‍ ആശ്യപ്പെട്ടു. ഇരുകൂട്ടരെയും പോലീസ് പിന്തിരിപ്പിച്ചു. പ്രതിഷേധിച്ചവര്‍ നാട്ടുകാരല്ലെന്നും പുറത്തുനിന്നുവന്ന യുഡിഎഫ് പ്രവര്‍ത്തകരാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.      

കൊലക്കേസ് പ്രതിക്ക് ഒളിയിടം ഒരുക്കിയെന്ന ആക്ഷേപം: രേഷ്മ അധ്യാപക ജോലി രാജിവച്ചു

കണ്ണുര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രേഷ്മ അധ്യാപക ജോലി രാജിവച്ചു. തലശേരി അമൃത വിദ്യാലയം സ്‌കൂളിലെ ജോലിയാണ് രേഷ്മ രാജി വച്ചത്. നേരത്തെ, രേഷ്മയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രേഷ്മ ജോലി രാജിവച്ചത്. കേസിലെ മുഖ്യപ്രതി നിജില്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി നല്‍കിയതിനാണ് രേഷ്മയെ കേസില്‍ പ്രതിചേര്‍ത്തത്. രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.. കഴിഞ്ഞ ദിവസമാണ് രേഷ്മ ജാമ്യത്തിലിറങ്ങിയത്. അതിനിടെ, തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും അശ്ലീല അധിക്ഷേപത്തിലും സിപി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനെതിരെ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സിപിഎം പ്രവര്‍ത്തകനാണ് രേഷ്മയുടെ ഭര്‍ത്താവ് പ്രവാസിയായ പ്രശാന്ത്.  

ചന്ദ്രബോസ് വധക്കേസ്; നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ചന്ദ്രബോസ് കൊലക്കേസ് പ്രതി നിഷാമിന്റെ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിഷാമിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ ലഭിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ മുഹമ്മദ് നിഷാം നല്‍കിയ അപ്പീല്‍ ആറ് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ അപ്പീലില്‍ തീര്‍പ്പായില്ലെങ്കില്‍ ശിക്ഷ മരവിപ്പിക്കാനോ, ജാമ്യത്തിനായോ നിഷാമിന് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിക്കാണ് ജസ്റ്റീസുമാരായ ഇന്ദിര ബാനര്‍ജി, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശം നല്‍കിയത്. തൃശൂര്‍ ശോഭാ സിറ്റി സെക്യൂരിറ്റി ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിഷാം. കേസില്‍ മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷത്തെ തടവുശിക്ഷയുമാണ് കോടതി വിധിച്ചത്    

ഇടുക്കി പുറ്റടിയിലെ ദമ്പതികളുടെ മരണം ആത്മഹത്യ

ഇടുക്കി: ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത് ആത്മഹത്യയെന്ന് പോലീസ്. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോനാണ് ഇക്കാര്യം അറിയിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണം. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജീവനൊടുക്കുമെന്ന് രവീന്ദ്രന്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വീടിനാണ് തീപിടിച്ചത്. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

കോവിഡ്; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ഇന്ന് ചേരും. വൈകുന്നേരം അഞ്ചിനാണ് യോഗം ചേരുന്നത്. അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.

ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് സര്‍വീസുകള്‍ സഹായത്തിനെത്തിയില്ല; ജോണ്‍ പോളിനുണ്ടായ ദുരനുഭവം പറഞ്ഞ് നടന്‍ കൈലാഷ്

കൊച്ചി: തിരക്കഥാകൃത്ത് ജോണ്‍പോളിന് മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ കൈലാഷ്. കട്ടിലില്‍ നിന്നും വീണ ജോണ്‍ പോളിന് മൂന്നര മണിക്കൂറോളം നിലത്ത് കിടക്കേണ്ടി വന്നുവെന്നും സഹായത്തിനായി ആംബുലന്‍സ് സര്‍വീസുകളെയും ഫയര്‍ഫോഴ്സിനെയും ബന്ധപ്പെട്ടുവെങ്കിലും നിരാശയായിരുന്നു ഫലമെന്നും കൈലാഷ് പറഞ്ഞു. അപകട സാഹചര്യമുണ്ടെങ്കില്‍ മാത്രമേ വരാനാവൂ എന്നതായിരുന്നു അവരുടെ നിലപാട്. പക്ഷേ ഇത്രയും ഭാരമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം താഴെ വീഴുന്നത് വലിയ അപകടമാണ്. ഹോസ്പിറ്റല്‍ ഷിഫ്റ്റിംഗ് ആണെങ്കില്‍ മാത്രമേ വരാന്‍ കഴിയൂ എന്ന നിലപാടാണ് ആംബുലന്‍സ് അധികൃതരും ആദ്യം സ്വീകരിച്ചത്. ഇത്തരത്തിലുള്ള ടെക്‌നിക്കല്‍ പ്രശ്‌നം പരിഹരിക്കേണ്ടതാണ്. ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് സംവിധാനങ്ങളെ അടച്ചാക്ഷേപിക്കുന്നതല്ല.എന്നാല്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആരെയാണ് ഏത് നമ്പരിലാണ് വിളിക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യത വേണം. രാത്രി പത്ത് മണിയോടെയാണ് ഞാന്‍ ജോണ് പോള്‍ സാറിന്റെ വീട്ടിലെത്തിയത്. ഒരു മണിയായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഞങ്ങള്‍…

കെഎസ്ആര്‍ടിസി ബസില്‍ മാതാപതാക്കള്‍ക്കൊപ്പം സഞ്ചരിക്കവേ ആറ് വയസുകാരിക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മാതാപതാക്കള്‍ക്കൊപ്പം സഞ്ചരിച്ച ബാലികയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ സ്വദേശി ബിജുവിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് തൃശൂര്‍-കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ആറു വയസുകാരിക്ക് നേരെ അതിക്രമമുണ്ടായത്. മദ്യലഹരിയില്‍ ബസില്‍ കയറിയ പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി അമ്പലക്കടവില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയടെയാണ് ആയുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത്.   സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.    

കെ. ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന്; സോണിയ ഗാന്ധി അനുശോചിച്ചു

പാലക്കാട്: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്റെ സംസ്‌കാരം ഇന്ന്. വൈകുന്നേരം 5.30 ന് തൃശൂരിലെ കുടുംബ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അന്തിമോപചാരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിലെത്തും. തുടര്‍ന്ന കുടുംബവീട്ടിലെത്തിക്കുന്ന മൃതദേഹം സംസ്‌കരിക്കും. ശങ്കരനാരായണന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുശോചനം അറിയിച്ചു.

ഗൃഹപ്രവേശനത്തിന്റെ രണ്ടാം നാള്‍ വീടിനു തീപിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: ഇടുക്കിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ഇടുക്കി പുറ്റടിയിലുള്ള വീടിനാണ് തീപിടിച്ചത്. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീട്ടില്‍ രണ്ടു ദിവസം മുന്‍പാണ് കുടുംബം താമസമാക്കിയത്. ഷോര്‍ട് സര്‍ക്യുട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.