തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍വച്ച് വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തബന്ധുക്കള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ ബഷീറിനെ കാറിടിപ്പ് കൊന്ന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കോവിഡ് കാലത്താണ് സര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ നിയമിച്ചത്.
Author: .
ബില്‍ അടക്കാത്തതിന് വൈദ്യുതി വിച്ഛേദിച്ചു; കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മര്‍ദനം
കോഴിക്കോട്: പുതുപ്പാടിയില്‍ കെഎസ്ഇബി ജീവനക്കാരനെ ഓഫിസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചതിന്റെ പേരിലാണ് വീട്ടുടമ മര്‍ദ്ദിച്ചതെന്ന് ജീവനക്കാരന്‍ രമേശന്‍ പറയുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ് വീട്ടുടമയായ എലോക്കര സ്വദേശി നഹാസിന്റെ പരാതി. ബില്ലടക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ ഓണ്‍ലൈന്‍ വഴി പണം നല്‍കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതും തര്‍ക്കത്തിന് കാരണമായി. സൂപ്രണ്ടും ജീവനക്കാരും ചേര്‍ന്ന് ആക്രമിച്ചെന്നാണ് നഹാസിന്റെ പരാതി. നഹാസും ജീവനക്കാരനായ രമേശനും താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഓപറേഷന്‍ മല്‍സ്യ; ആരോഗ്യവകുപ്പ് പിടികൂടിയത് 2000 കിലോ പഴകിയ മീന്‍
തിരുവനന്തപുരം : മീനിലെ മായം കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി ആരോഗ്യവകുപ്പ്. ഓപ്പറേഷന്‍ മത്സ്യയിലൂടെ രണ്ടായിരം കിലോയോളം പഴകിയ മത്സ്യം പിടിച്ചു. പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ നമ്പറുകളും പ്രസിദ്ധപ്പെടുത്തി. മീനില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നുമുളള പരാതികള്‍ വ്യാപകമാ യതോടെയാണ് റെയ്ഡ് ശക്തമാക്കിയത്. മൂന്നു ദിവസത്തിനിടെ 1925 കിലോ പഴകിയ മത്സ്യം നശിപ്പിച്ചു. ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ജില്ലകളിലെ മൊബൈല്‍ ലാബുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. അതത് ജില്ലകളില്‍ ബന്ധപ്പെടേണ്ട നമ്പരുകളും പ്രസിദ്ധപ്പെടുത്തി. ഓപ്പറേഷന്‍ മത്സ്യ എന്നു പേരിട്ടിരിക്കുന്ന റെയ്ഡ് വരും ദിവസങ്ങളിലും തുടരും.
സമ്മാനമില്ലെന്ന് കരുതി ലോട്ടറി ടിക്കറ്റുകള്‍ ചവറ്റുകുട്ടയിലെറിഞ്ഞു, കടയുടമ പരിശോധിച്ചപ്പോള്‍ കിട്ടിയത് 40,000 രൂപ
തളിപ്പറമ്പ്: സമ്മാനമില്ലെന്ന് കരുതി അജയകുമാര്‍ ഒരു കടയിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചതായിരുന്നു ലോട്ടറി ടിക്കറ്റുകള്‍. എന്നാല്‍, കടയുടമ വൈകീട്ട് ചവറ്റുകൊട്ടയിലെ ലോട്ടറികള്‍ വെറുതെയെടുത്ത് പരിശോധിച്ചപ്പോള്‍ 40,000 രൂപ അടിച്ചിരിക്കുന്നതായി കണ്ടെത്തി. കാക്കത്തോട്ടിലെ ഓട്ടോ ഇലക്ട്രീഷ്യനായ പൂമംഗലത്തെ പി.പി. രഞ്ജുവിന്റെ സത്യസന്ധതയില്‍ അജയകുമാറിന് ലോട്ടറികള്‍ തിരികെ ലഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് കട അടിച്ചുവാരി വൃത്തിയാക്കുമ്പോഴാണ് രഞ്ജുവിന് ചവറ്റുകൊട്ടയില്‍നിന്ന് ലോട്ടറി ടിക്കറ്റുകള്‍ കിട്ടിയത്. രഞ്ജു ഫലം നോക്കിയപ്പോള്‍ ഒരു ടിക്കറ്റിന് 5000 രൂപവെച്ച് എട്ട് ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചതായി മനസ്സിലാക്കി. വൈകീട്ട് കടയില്‍ എത്തിയ രഞ്ജുവിന്റെ സുഹൃത്തുക്കളായ പൂമംഗലത്തെ എ. ഷൈജുവിനോടും കെ.വി. മനോജിനോടും ഇക്കാര്യം പറഞ്ഞു. ഉടന്‍തന്നെ മൂന്നുപേരും ചേര്‍ന്ന് ഉടമസ്ഥനെ അന്വേഷിച്ചു. ഉച്ചയ്ക്ക് വര്‍ക്ക് ഷോപ്പില്‍ വാഹനം അറ്റകുറ്റപ്പണി നടത്താന്‍ വന്ന തിരുവട്ടൂരിലെ ചെങ്കല്‍ കയറ്റുതൊഴിലാളി അജയകുമാറാണ് ലോട്ടറിയുടെ അവകാശിയെന്ന് കണ്ടെത്തി. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.…
പട്ടയമില്ലാത്ത ഭൂമി പാട്ടത്തിന് നല്‍കി വഞ്ചിച്ചു; നടന്‍ ബാബുരാജിനെതിരേ കേസ്
ഇടുക്കി: മൂന്നാറില്‍ പട്ടയമില്ലാത്ത ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ചുവെന്ന വ്യവസായിയുടെ പരാതിയില്‍ നടന്‍ ബാബുരാജിനെതിരെ കേസ്. ഒന്നരമാസം മുന്‍പ് കോടതി നിര്‍ദേശപ്രകാരം ബാബുരാജിന്റെ പേരില്‍ കേസെടുത്ത അടിമാലി പോലീസ് തുടര്‍നടപടി സ്വീകരിച്ചില്ല. ഇത് കാണിച്ച് പരാതിക്കാരന്‍ വെള്ളിയാഴ്ച കോടതിയില്‍ പരാതി നല്‍കി. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍കുമാറാണ് പരാതിക്കാരന്‍. മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അരുണ്‍കുമാറിന്റെ പരാതി. 2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കി. 40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങുകയും ചെയ്തു എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം ഒറ്റദിവസംപോലും റിസോര്‍ട്ട് തുറക്കാനായില്ല. 2021-ല്‍ തുറക്കാന്‍ തീരുമാനിച്ചു. സ്ഥാപന ലൈസന്‍സിനായി പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. എന്നാല്‍ റിസോര്‍ട്ട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം സാധുവല്ലെന്നും ഈ ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യുവകുപ്പ് നടപടി സ്വീകരിച്ചതാണെന്നും…
പാലക്കാട് ശ്രീനിവാസന്‍ വധം:മൂന്നു പേര്‍ കൂടി പിടിയില്‍
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു പേര്‍ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരും വാഹനമെത്തിച്ചവരുമാണ് അറസ്റ്റിലായതെന്നു പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതോടെ ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇന്നലെ അറസ്റ്റിലായ മൂന്നു പേരെ ഇന്നു കോടതിയില്‍ ഹാജരാക്കും. അതേസമയം, കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവിലാണ്.
പുന്നോല്‍ ഹരിദാസന്‍ വധം: പ്രതി ഒളിവില്‍ കഴിഞ്ഞത് പിണറായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍; വീടിനു നേര്‍ക്ക് ബോംബേറ്
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീടിന് തൊട്ടടുത്ത്. ഒളിവില്‍ താമസിച്ചത് സിപിഎം പ്രവര്‍ത്തകനായ പ്രശാന്തിന്റെ വീട്ടില്‍. പ്രതിക്ക് കഴിയാന്‍ വീട് വിട്ടു നല്‍കിയതിന് പ്രശാന്തിന്റെ ഭാര്യയായ അധ്യാപിക അറസ്റ്റില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ പി.എം രേഷ്മയെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. പ്രതിക്ക് വീട് വിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്ന് വിഷുവിന് ശേഷമാണ് നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ച രണ്ടാമത്തെ…
തൃശൂരില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി; പശുവിനെ ആക്രമിച്ചു
തൃശൂര്‍: തൃശൂരില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. പാലപ്പിള്ളി കാരിക്കുളത്താണ് പുലിയിറങ്ങിയത്. പശുവിനെ പുലി ആക്രമിക്കുയും ചെയ്തു.വെള്ളിയാഴ്ചയാണ് പുലിയിറങ്ങിയതായി സ്ഥിരീകരിച്ചത്.
ദുബായില്‍ ഷോപ്പിംഗ് മാളുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു
ദുബായ്: പെരുന്നാളിനോടനുബന്ധിച്ച് ഷോപ്പിംഗ് മാളുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലീഷ്‌മെന്റാണ് മാളുകളുടെ പ്രവര്‍ത്തനസമയം നീട്ടിയത്. ഇതനുസരിച്ച് ചില മാളുകള്‍ രാത്രി 12 വരെയും പുലര്‍ച്ച വരെയും പ്രവര്‍ത്തിച്ചേക്കും. ദുബായ് മാളിലെ റി ടെയില്‍ ഷോപ്പുകള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ച ഒന്നു വരെയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ടു വരെയും പ്രവര്‍ത്തിക്കും. റസ്റ്ററന്റും ഫുഡ് കോര്‍ട്ടുകളും എല്ലാ ദിവസവും പുലര്‍ച്ചെ രണ്ടു വരെയുണ്ടാകും. ദേര, മിര്‍ദിഫ് സിറ്റി സെന്ററുകള്‍ ഒരുമണി വരെ പ്രവര്‍ത്തിക്കും. ഇവിടെയുള്ള റസ്റ്ററന്റുകളും കഫെകളും പുലര്‍ച്ചെ രണ്ടു മണി വരെ തുറക്കും. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ രാത്രി 12 വരെ തുറന്നുപ്രവര്‍ത്തിക്കും. മാള്‍ ഓഫ് എമിറേറ്റ്‌സ് രാവിലെ 10 മുതല്‍ പുലര്‍ച്ച ഒന്നു വരെ പ്രവര്‍ത്തിക്കും.
കോവിഡ്: ദുബായില്‍ സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
ദുബായ്: കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പറപ്പെടുവിച്ചു. ദുബായ് വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്നാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും പതിവുപോലെ പുനരാരംഭിക്കും. സ്‌കൂള്‍ പഠന യാത്രകള്‍ സംഘടിപ്പിക്കാനും അനുവാദമുണ്ട്. രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ പരിപാടികളില്‍ പങ്കെടുക്കാം. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം.