മുസ്ലിംലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: മുസ്ലീം ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ലീഗില്ലാതെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയതും തുടര്‍ഭരണം നേടിയതും. എല്‍ഡിഎഫ് നയത്തില്‍ ആകൃഷ്ടരായി കൂടുതല്‍ പേര്‍ വരുന്നുണ്ട്. ഇതില്‍ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തില്‍ എല്‍ഡിഎഫ് വിപുലീകരിക്കപ്പെടും. വര്‍ഗീയഭീകരതയ്ക്കും ബിജെപിയുടെ ദുര്‍ഭരണത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുകയാണ്.- ഇ.പി ജയരാജന്‍ ‘സിപിഎം കേരള’ ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കി. എല്‍.ഡി.എഫ് അടിത്തറ ശക്തിപ്പെടുത്തുമെന്ന ഇ.പി ജയരാജന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് പൊളിറ്റ് ബ്യുറോ അംഗം എം.എ ബേബി ചൂണ്ടിക്കാട്ടി. ജയരാജന്‍ പറഞ്ഞതില്‍ ആശയക്കുഴപ്പമില്ല. ഇക്കാര്യത്തില്‍ അദ്ദേഹം തന്നെ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. മറ്റു പാര്‍ടികളെയല്ല , പാര്‍ടികളിലെ ആളുകളെ എല്‍ഡിഎഫില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. യുഡിഎഫില്‍ ഘടകകക്ഷികള്‍ അസംതൃപ്തിയിലാണെന്ന കാര്യമാണ് ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടിയത്. അതില്‍ ഏതൊരു ആശയക്കുഴപ്പവുമില്ല.- എം.എ ബേബി വ്യക്തമാക്കി.  

പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി ജൂണ്‍ 13 മുതല്‍ 30വരെ

  തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ജൂണ്‍ 13 മുതല്‍ 30 വരെയാണ് പുതുക്കിയ തീയതി. ജൂണ്‍ രണ്ട് മുതല്‍ മോഡല്‍ പരീക്ഷ നടത്തും. ജൂണ്‍ രണ്ട് മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അടുത്ത അധ്യായന വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് തന്നെ നടത്തും. കോവിഡ് മാര്‍ഗരേഖ അടുത്ത വര്‍ഷവും പിന്തുടരും. രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ജൂലായ് ഒന്നിന് ആരംഭിക്കും. അക്കാദമി നിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ക്കുള്ള പരിശീലനവും ഈ സമയത്തുതന്നെ പൂര്‍ത്തിയാക്കും. കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ ഫയല്‍ അദാലത്ത് നടത്തും. എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനത്തില്‍ നിരവധി പരാതികള്‍ വരുന്നുണ്ട. അധ്യാപകര്‍ക്ക് ശമ്പളം വൈകുന്നത് അടക്കമുള്ള പരാതികള്‍ ഉയരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.  

എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി. മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയര്‍പേഴ്സണ്‍മാര്‍. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റി വൈസ് ചെയര്‍പേഴ്സണ്‍മാരാകുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.

തിരുവനന്തപുരം-ബെംഗളൂരു സ്‌കാനിയ ബസിന്റെ എ.സി് തകരാറിലായി; യാത്രക്കാര്‍ രാത്രിയില്‍ തൃശൂരില്‍ കുടുങ്ങി

തൃശൂര്‍: ബസ് തകരാറിലായതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം-ബെംഗളൂരു സ്‌കാനിയ ബസിലെ യാത്രക്കാര്‍ തൃശൂരില്‍ കുടുങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതല്‍ തൃശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ബെംഗളൂരുവിലെത്തേണ്ട ബസ് ഒടുവില്‍ തൃശൂരില്‍ നിന്ന് പുറപ്പെടുന്നത് രാവിലെ മാത്രമാണ്. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ സ്‌കാനിയക്ക് പകരം എസി ലോഫ്ളോര്‍ ബസില്‍ യാത്രക്കാരെ കയറ്റിവിടുകയായിരുന്നു. ബസ് തൃശൂരിലെത്തിയപ്പോള്‍ എ.സി തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. യാത്ര തുടരാന്‍ പുതിയ സ്‌കാനിയ ബസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമേയുള്ളു എന്നായിരുന്നു അധികൃതരുടെ മറുപടി. പുലര്‍ച്ചെ മൂന്നരയായതിനാല്‍ ഇവിടങ്ങളില്‍ നിന്ന് മറ്റൊരു ബസ് എത്തിക്കാനാവില്ലെന്നും ഇവര്‍ യാത്രക്കാരോട് പറഞ്ഞു. തുടര്‍ന്ന് രാവിലെ ആറ് മണിവരെ യാത്രക്കാര്‍ തൃശൂരില്‍ തുടരേണ്ടിവന്നു. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഒരു എ.സി ലോഫ്ളോര്‍ ബസില്‍ ഇവരെ കോഴിക്കോടേക്ക് അയക്കുകയായിരുന്നു. കോഴിക്കോട്…

ഇരട്ട പ്രമോഷന്‍ വേണ്ട; ചിന്തയെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റാക്കുന്നതില്‍ രണ്ടഭിപ്രായം

കോഴിക്കോട്: സിപിഎം സംസ്ഥാന സമിതി അംഗമായതിന് തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടെ ചിന്താ ജെറോമിന്റെ പേര് ഉയര്‍ന്ന് വന്നതോടെ എതിര്‍പ്പുമായി ഒരു വിഭാഗം. ഇത്ര പെട്ടെന്ന് മറ്റൊരു പദവി കൂടി നല്‍കിയാല്‍ ഇരട്ട പദവി നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്ന് വരുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നല്‍കുന്നത് ഗുണകരമാവുമെന്ന് അഭിപ്രായം ഉണ്ടെങ്കിലും ഒരാള്‍ക്ക് രണ്ട് പദവി നല്‍കേണ്ടതില്ലെന്നാണ് അഭിപ്രായം. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണായ ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരണമെന്ന് നേരത്തെതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനുള്ള ചരടുവലികള്‍ നടക്കുന്നതിനിടെയാണ് ഒരു വിഭാഗം ഭിന്നാഭിപ്രായം ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷന്‍ യോഗത്തില്‍ നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വി.വസീഫിന്റെ പേരാണ് പ്രസിഡന്റ് പദവിയിലേക്ക് ഡിവൈഎഫ്ഐ നേതൃത്വം മുന്നോട്ട് വെച്ചത്. ഡിവൈഎഫ്ഐ…

സില്‍വര്‍ലൈന്‍: എതിര്‍ക്കുന്ന വിദഗ്ധരെ സംവാദത്തിന് ക്ഷണിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഉള്‍ക്കൊള്ളിച്ച് സംവാദം നടത്താന്‍ സര്‍ക്കാര്‍. ഈ മാസം 28ന് തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നടക്കുക. പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്ധരായ അലോക് വര്‍മ, അര്‍.വി.ജി മേനോന്‍, ജോസഫ് സി. മാത്യു എന്നിവരുമായി പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരാണ് ചര്‍ച്ച നടത്തുന്നത്. അതേസമയം, കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് ചര്‍ച്ചയില്‍ ക്ഷണമില്ല. സര്‍ക്കാരിനു വേണ്ടി കെ.റെയില്‍ ആണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് ആളുകളെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ ഓരോരുത്തര്‍ക്കും 10 മിനിറ്റ് വീതമാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ച തുടങ്ങി; 50 ദശലക്ഷം യെമന്‍ റിയാല്‍ ദയാധനം ആവശ്യപ്പെട്ടുവെന്ന് അധികൃതര്‍

ന്യുഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ച തുടങ്ങി. യെമന്‍ ജയില്‍ അധികൃതര്‍ ജയിലിലെത്തി നിമിഷ പ്രിയയോട് ദയാധനത്തെ കുറിച്ച് സംസാരിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെടുന്നത് 50 ദശലക്ഷം (5 കോടി)യെമന്‍ റിയാലാണ്. ഏകദേശം 1.52 കോടി ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ വരുമിത്. റംസാന്‍ അവസാനിക്കുന്നതിനു മുന്‍പ് തീരുമാനം അറിയിക്കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന നിമിഷയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ നിമിഷയുമായി സംസാരിച്ചുവെന്നും എത്രയും പെട്ടെന്നുള്ള ഇടപെടല്‍ വേണമെന്ന് നിമിഷ ആവശ്യപ്പെട്ടതായും ഭര്‍ത്താവ് പറഞ്ഞു. വധശിക്ഷ ഒഴിവാക്കാന്‍ നിമിഷ പ്രിയ നല്‍കിയ അപ്പീലുകള്‍ യെമന്‍ കോടതികള്‍ തള്ളിയതോടെ മെയന്‍ നിയമപ്രകാരം ദയാധനം നല്‍കി ശിക്ഷയില്‍ ഇളവ് നേടുകയാണ് ഏക പോംവഴി. ദയാധനം സ്വീകരിക്കാന്‍ ആദ്യമൊന്നും തലാലിന്റെ കുടുംബം തയ്യാറായില്ലെങ്കിലും നിരന്തരം ചര്‍ച്ചകളെ…

കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണവേട്ട; രണ്ടര കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നും രണ്ടര കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. കാലില്‍ വച്ചുകെട്ടിയ നിലയിലും ലഗേജില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണം. അഞ്ച് പേരെയും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഏഴ് പേരെയും പോലീസ് പിടികൂടി. നാല് കാറുകളും പിടിച്ചെടുത്തു. കഴിഞ്ഞ മാസവും പോലീസ് പരിശോധനയില്‍ അഞ്ചര കിലോ സ്വര്‍ണവുമായി 19 പേര്‍ പിടിയിലായിരുന്നു.  

പാലക്കാട് ശ്രീനിവാസന്‍ വധം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍; തെളിവെടുപ്പ്

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം നാലു പേരുടെ അറസ്റ്റു രേഖപ്പെടുത്തിയിവരുന്നു. അതേസമയം, ആക്രമികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ കണ്ടെത്തിയതായാണ് സൂചന. കൃത്യത്തിന് ഉപയോഗിച്ച് ആയുധങ്ങള്‍ എത്തിച്ച ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ അറസ്റ്റിലായ നാലു പേരില്‍ രണ്ടു പ്രതികളുമായി പോലീസ് ശംഖുവാരത്ത് തെളിവെടുപ്പ് നടത്തുകയാണ്. മൊബൈലും ആയുധങ്ങളും ഉപേക്ഷിച്ചുവെന്ന് കരുതുന്ന സ്ഥലത്താണ് പരിശോധന.

ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ 13 ലക്ഷം ആളുകള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസുകള്‍ സ്വീകരിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇതുവരെയായി 33 ലക്ഷം പേര്‍ രണ്ട് ഡോസ് കൊറോണ പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടുണ്ട്. അതിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 56 ആയി കുറഞ്ഞു.ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങളിലും ഏറെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കോവിഡ് പിസിആര്‍ പരിശോധന രോഗബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് മാത്രമാക്കി ചുരുക്കിയതായും രോഗബാധിതരുമായി സമ്പര്‍ക്കത്തിനിടയായവര്‍ക്ക് ക്വാറന്റയ്ന്‍ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗലക്ഷണം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ മാത്രം ഇവര്‍ കോവിഡ് പരിശോധന നടത്തിയാല്‍ മതിയാകും. സലിം കോട്ടയില്‍