കുവൈറ്റ് സിറ്റി: കുവൈത്തില്‍ മേയ് ഒന്ന് ഞായര്‍ മുതല്‍ നാല് ബുധന്‍ വരെ ബാങ്ക് അവധിയായിരിക്കുമെന്ന് ബാങ്കിങ് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍, പെരുന്നാളിനോടനുബന്ധിച്ചുള്ള മേയ് അഞ്ച് വ്യാഴാഴ്ച എല്ലാ ബാങ്കുകളുടെയും ഹെഡ് ഓഫിസുകള്‍ പ്രവര്‍ത്തിക്കും. രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലെയും പ്രധാന ബ്രാഞ്ചുകള്‍ വഴിയും മേയ് അഞ്ചിന് പൊതുജനങ്ങള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ നടത്താം. മേയ് എട്ട് ഞായറാഴ്ച മുതലാണ് എല്ലാ ബ്രാഞ്ചുകളും സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുകയെന്നും ബാങ്കിങ് അസോസിയേഷന്‍ വക്താവ് ശൈഖ് അല്‍ ഈസ അറിയിച്ചു. സലിം കോട്ടയില്‍
Author: .
കുവൈറ്റിലെ മുന്‍കാല മാധ്യമ പ്രവര്‍ത്തകന്‍ കൂടിയേടത്ത് രാമചന്ദ്രന്‍ അന്തരിച്ചു
കുവൈറ്റ് സിറ്റി : കുവൈത്തിലെ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയേടത്ത് രാമചന്ദ്രന്‍ (റാംജി,61) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു. കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം സ്ഥാപക ജനറല്‍ കണ്‍വീനര്‍ ആയിരുന്ന അദ്ദേഹം. പത്തു വര്‍ഷം മുമ്പാണു നാട്ടിലേക്ക് മടങ്ങിയത്. ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ടി. വി. എന്നീ മാധ്യമങ്ങളുടെ കുവൈത്ത് പ്രതിനിധിയായും പ്രവര്‍ത്തിച്ച റാം കുവൈത്ത് എയര്‍ വെയ്‌സില്‍ എഞ്ചിനീയര്‍ ആയിരുന്നു.ഭാര്യ ഉഷ. മക്കള്‍ ദേവിക, വിനായക് . പ്രസന്ന ഏക സഹോദരിയാണ്. സലിം കോട്ടയില്‍
സ്വപ്നയ്ക്ക് ശമ്പളം നല്‍കിയ 19 ലക്ഷം തിരികെ നല്‍കാനാകില്ലെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശമ്പളം തിരിച്ച് നല്‍കാനാകില്ലെന്ന് കാണിച്ച് പ്രൈവ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കെ.എസ്.ഐ.ടി.ഐ.എല്ലിന് (കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ്) മറുപടി നല്‍കി. 19 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ നല്‍കിയത്. സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ നിയമിച്ചതിന് തുടര്‍ന്ന് നല്‍കിയ ശമ്പളം തിരിച്ച് പിടിക്കാനുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഇത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന പ്രതിയായതോടെയാണ് ഇവരെ പിരിച്ച് വിടാനും ശമ്പള ഇനത്തില്‍ നല്‍കിയ തുകയും തിരിച്ച്പിടിക്കാനും തീരുമാനിച്ചത്. എന്നാല്‍ ശമ്പള ഇനത്തില്‍ നല്‍കിയ തുക തിരിച്ച് നല്‍കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ കമ്പനി അറിയിക്കുന്നത്. ശമ്പളം നല്‍കിയ തുക തിരിച്ച് വേണം എന്നാണ് കത്തിലൂടെ കെ.എസ്.ഐ.ടി.ഐ.എല്‍ ആവശ്യപ്പെട്ടത്. ഇത് തിരിച്ച് നല്‍കാനാകില്ലെന്ന് അറിയച്ചതോടെ നിയമോപദേശവും തേടിയിരിക്കുകയാണ് കെ.എസ്.ഐ.ടി.ഐ.എല്‍. അതോടൊപ്പം തന്നെ കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി പി.ഡബ്ല്യു.സിക്ക് നല്‍കാനുള്ള ഒരു കോടിയോളം രൂപ നല്‍കേണ്ടതില്ലെന്നാണ്…
ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷാ ചുമതല എസ്‌ഐഎസ്എഫിന്
കൊച്ചി: ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ പൂര്‍ണമായും സ്റ്റേറ്റ് ഇന്‍ഡ്രസിട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് കൈമാറി ഉത്തരവിറങ്ങി. ഇതോടെ കേരള ഹൈക്കോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മറ്റ് സേനാ വിഭാഗങ്ങളെ പിന്‍വലിക്കും. ലോക്കല്‍ പോലീസ്, ഐആര്‍ ബറ്റാലിയന്‍, ആര്‍ആര്‍എഫ് എന്നിങ്ങനെ നിരവധി സേനാവിഭാഗങ്ങളെയാണ് ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. സുരക്ഷ ഒറ്റകുടക്കീഴില്‍ കൊണ്ടുവരണമെന്നുള്ള ഡിജിപിയുടെ ശുപാര്‍ശയിലാണ് ഈ നടപടി.
വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് ഷോക്കേറ്റ് അവശനായ നിലയിലും
തിരുവനന്തപുരം: പാപ്പനംകോട് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗിരിജയാണ് മരിച്ചത്. ഷോക്കേറ്റ് അവശനായ നിലയില്‍ കണ്ടെത്തിയ ഇവരുടെ ഭര്‍ത്താവ് സദാശിവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ശൗചാലയത്തില്‍ ഷോക്കേറ്റ് അവശനായ നിലയിലാണ് സദാശിവനെ നാട്ടുകാര്‍ കണ്ടെത്തിയത്. മകന്‍ ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ വാതിലില്‍ മുട്ടുകയും ആരും തുറക്കാതെ വന്നപ്പോള്‍ പരിഭ്രാന്തനായി നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാരെത്തി വാതില്‍ തള്ളിത്തുറന്ന് നോക്കുമ്പോഴാണ് ഗിരിജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ നേമം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്പീക്കറുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ്; പരാതി നല്‍കി രാജേഷ്
കോഴിക്കോട്: തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിര്‍മിച്ച് തട്ടിപ്പ് നടത്തുന്നതായി സ്പീക്കര്‍ എം.ബി. രാജേഷിന്റെ പരാതി. ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിലെ കുറിപ്പിലൂടെ സ്പീക്കര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 7240676974 എന്ന നമ്പറിലാണ് തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിര്‍മിച്ചിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:- അടിയന്തര ശ്രദ്ധക്ക് എന്റെ പേരും DP യായി എന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒര വ്യാജ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. മേല്‍പറഞ്ഞ നമ്പറില്‍ നിന്നും This is my new number. Please save it എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ്…
കെ റെയില്‍ പ്രതിഷേധക്കാരെ ചവിട്ടിയ പോലീസുകാരനെതിരേ അന്വേഷണം
തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരേയാണ് തിരുവനന്തപുരം റൂറല്‍ എസ്പി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കും ഇത് അന്വേഷിക്കുക. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായത്. ഇവരെ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പോലീസുകാരന്‍ ബൂട്ടിട്ട് പ്രവര്‍ത്തനെ ചവിട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ ഇവിടെനിന്നും മടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരിച്ചാറയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് കല്ലിടല്‍ പുനരാരംഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
ആര്‍ടി ഓഫീസിലെ ജീവനക്കാരിയുടെ മരണം; ജൂനിയര്‍ സുപ്രണ്ടിനെ സ്ഥലം മാറ്റി
വയനാട്: ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ വകുപ്പുതല നടപടി. മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പി.പി. അജിത കുമാരിയെ കോഴിക്കോട് ആര്‍ടി ഓഫീസിലേക്ക് സ്ഥലം മാറ്റി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നേരത്തെ ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ മാനന്തവാടി എസ്ആര്‍ടി ഓഫിസിലെ 11 ജീവനക്കാരെ സ്ഥലം മാറ്റണമെന്ന ശിപാര്‍ശ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സിന്ധുവിന്റെ ആത്മഹത്യ കുറുപ്പിലുള്‍പ്പെടെ പേര് പരാമര്‍ശിക്കപ്പെട്ട പി.പി. അജിതകുമാരിക്കെതിരെയാണ് ആദ്യഘട്ട നടപടി വന്നിട്ടുള്ളത്. ഏപ്രില്‍ ആറിന് രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ജീവനൊടുക്കിയത്. മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മാനസിക പീഡനം കാരണമാണ് സിന്ധു ജീവനൊടുക്കിയതെന്ന് സഹോദരന്‍ ആരോപിച്ചിരുന്നു.
എഐഎസ്എഫ് സെമിനാറില്‍ പി.സി. വിഷ്ണുനാഥ്; പങ്കെടുത്തത് പാര്‍ട്ടി അറിവോടെയെന്ന് എംഎല്‍എ
തിരുവനന്തപുരം: എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് പാര്‍ട്ടി അനുമതിയോടെയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ. കെ.വി. തോമസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിഷ്ണുനാഥ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇഫ്താര്‍ വിരുന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതും ഇരുവരും അടുത്തിടപഴുകിയതും എഐഎസ്എഫിന്റെ സെമിനാറില്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ പങ്കെടുത്തതുമാണ് കെ.വി. തോമസിനെ ചൊടിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.വി. തോമസ് ഹൈക്കമാന്‍ഡിന് കത്തും അയച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, അച്ചടക്ക സമിതി അധ്യക്ഷന്‍ എ.കെ. ആന്റണി എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് തനിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് കെപിസിസി വാദിക്കുമ്പോള്‍, അതേ കുറ്റം തന്നെയല്ലേ പി.സി. വിഷ്ണുനാഥും ചെയ്തതെന്നും കെ.വി. തോമസ് ചോദിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പി.സി. വിഷ്ണുനാഥ് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്നും കെ.വി. തോമസ് ആരാഞ്ഞു. തനിക്ക് ഒരു നീതി, മറ്റു ചിലര്‍ക്ക് മറ്റൊരു നീതി…
അട്ടപ്പാടിയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടി കൊന്നു
പാലക്കാട്: അട്ടപ്പാടിക്ക് സമീപം സ്വര്‍ണഗദ്ദയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂര്‍ ഉമ്മത്താംപടി സ്വദേശി സോമന്‍ ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഉമ്മത്താംപടി ഹെല്‍ത്ത് സബ് സെന്ററിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് മടങ്ങുംവഴി ആന ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.