പത്തനംതിട്ട: ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി. പത്തനംതിട്ട ചിറ്റാറിലെ കുടുംബശ്രി സിഡിഎസ് ചെയര്‍പേഴ്സണാണ് വാട്സ്ആപ് ഗ്രൂപ്പില്‍ ഭീഷണിയുടെ ശബ്ദ സന്ദേശം അയച്ചത്. പി.കെ. ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ ഓരോ കുടുംബശ്രീയില്‍ നിന്നും അഞ്ച് പേര്‍ വീതം ചുവപ്പ് വസ്ത്രം ധരിച്ച് എത്തണമെന്നാണ് അറിയിച്ചത്. ഇല്ലങ്കില്‍ 100 രൂപ പിഴയീടാക്കുമെന്നാണ് ഭീഷണി.
Author: .
റോസമ്മ ജോസഫ് നെല്ലന്‍കുഴിയില്‍ നിര്യാതയായി
ഉള്ളനാട് (പാലാ) : നെല്ലന്‍കുഴിയില്‍ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ്(87) നിര്യാതയായി. സംസ്‌കാരം നാളെ(23-4- 2022 ശനി) ഉച്ചകഴിഞ്ഞ് 2: 30ന് വീട്ടിലെ ശുശ്രുഷകള്‍ക്ക് ശേഷം ഉള്ളനാട് തിരു ഹൃദയ ദേവാലയത്തില്‍ . പരേത എലി വാലി മൂക്കന്‍ തോട്ടത്തില്‍ കൂടുബാഗം. മക്കള്‍ : ബാബു (അളനാട്), Rev Fr.ടോമി ജോസഫ് (ഭോപ്പാല്‍ രൂപത), മേഴ്‌സി, രജ്ഞി, (ഭൂട്ടാന്‍ ), സിസ്റ്റര്‍ അമല, എംഎം കോണ്‍വെന്റ് (സെക്കന്ദരാബാദ്), അലക്‌സ് ജോസ് കെ.എസ്.ഇ.ബി. (പാലാ ), ഫോന്‍സി (ഓസ്‌ട്രേലിയ), സെബി (അബുദാബി ) മരുമക്കള്‍ : റോസമ്മ തുരുത്തിക്കാട് (പ്ലാശനാല്‍ ) , അല്‍ഫോന്‍സാ തോട്ടുങ്കല്‍ (കൂത്താട്ടുകുളം), സിബി ആലക്കല്‍ (പുന്നത്തുറ, ഓസ്‌ട്രേലിയ), ഷീബ മുക്കാട്ട് (നെടുങ്കുന്നം ), ഷില്‍മോള്‍ കക്കട്ട് കാലായില്‍ (ഇരിട്ടി , അബുദാബി).
നമ്പര്‍ പ്ലേറ്റില്‍ നമ്പറുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ നിങ്ങള്‍ ദുബായ് നഗരത്തില്‍ കണ്ടുവോ?
ദുബായ് : നമ്പര്‍ പ്‌ളേറ്റുകളില്‍ വെള്ള പെയിന്റ് അടിച്ച കാറുകള്‍ ദുബായ് നിരത്തില്‍ ഓടിത്തുടങ്ങി. നമ്പര്‍ ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ഈ വാഹനങ്ങള്‍ ദുബായ് നിരത്തുകളിലൂടെ ഓടുന്നത് ഒരു സന്ദേശം നല്‍കാനാണെന്ന് ദുബായ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. നമ്പര്‍ പ്ലേറ്റില്‍ നമ്പറുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ ദുബായ് നിരത്തുകളിലൂടെ ഓടുന്നത് കണ്ടു അമ്പരക്കുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഭക്ഷണം ഇല്ലാത്ത ഒഴിഞ്ഞ പാത്രത്തെ അനുസ്മരിപ്പിക്കാനാണ് നമ്പറുകള്‍ ഇല്ലാതെ ഒഴിഞ്ഞ നമ്പര്‍ പ്‌ളേറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ദുബായിലൂടെ കറങ്ങുന്നത്. ദുബായ് പ്രഖ്യാപിച്ച് വണ്‍ ബില്യണ്‍ മീല്‍സ് എന്ന അതിബ്രഹുത്തായ ജീവകാരുണ്യ പദ്ധതിയിലേക്ക് പൊതുജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനാണ് എംപ്റ്റി പ്‌ളേറ്റ്‌സ് എന്ന ആശയത്തെ അവതരിപ്പിച്ച് വാഹനങ്ങള്‍ ദൃശ്യമാകുന്നത്. മോസ്റ്റ് നോബിള്‍ നമ്പര്‍ എന്ന ജീവകാരുണ്യ ലേലത്തില്‍ പങ്കെടുത്ത് കാറുകള്‍ക്കും മൊബൈലുകള്‍ക്കും പ്രത്യേകതയുള്ള നമ്പറുകള്‍ കരസ്ഥമാക്കി വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതിയില്‍ പങ്കു…
ചെക്ക് വണ്ടിച്ചെക്കാവുമോ? അറിയാന്‍ പുതിയ വെബ് പോര്‍ട്ടല്‍
അബുദാബി : യുഎഇ ആസ്ഥാനമായുള്ള ബാങ്ക് മുഖേന നല്‍കുന്ന ചെക്ക് മടങ്ങാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നു മനസിലാക്കാന്‍ കഴിയുന്ന വെബ് പോര്‍ട്ടലിനു തുടക്കമായി. അല്‍ എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ ആണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. യുഎഇ യിലെ ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന വെബ് പോര്‍ട്ടലിനാണ് അല്‍ എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ തുടക്കം കുറിച്ചിരിക്കുന്നത്. ചെക്ക് സ്‌കോറിനായി ആരംഭിച്ച വെബ് പോര്‍ട്ടലില്‍ പരിശോധിച്ചാല്‍ ലഭിച്ച ചെക്ക് മടങ്ങാന്‍ എത്രമാത്രം സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിയും. മാസങ്ങളോളം നടത്തിയ സമഗ്രമായ പരിശോധനകള്‍ക്കു ശേഷമാണ് ചെക്ക് സ്‌കോര്‍ നടപ്പിലാക്കുന്നത്. ട്രയല്‍ കാലയളവില്‍, മൊത്തം 788 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള 11,000-ത്തിലധികം ചെക്കുകള്‍ ആപ്ലിക്കേഷന്‍ വഴി സ്‌കാന്‍ ചെയ്തു. ആരംഭിച്ചതിനു ശേഷം ചെക്ക്സ്‌കോറിന്റെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡുകള്‍ ഒരു മാസത്തിനുള്ളില്‍ 21,532 ആയി ഉയര്‍ന്നു. ഒരു ഉപയോക്താവ് ചെക്ക് സ്‌കോര്‍ രജിസ്റ്റര്‍…
യുഎഇ പുതിയ ഗ്രീന്‍ വീസ പ്രഖ്യാപിച്ചു
അബുദാബി: പ്രഫഷണലുകള്‍, നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവര്‍ക്കായി ഗ്രീന്‍ വീസകള്‍ യുഎഇ പ്രഖ്യാപിച്ചു. അഞ്ചു വര്‍ഷമാണ് ഇതിന്റെ കാലാവധി. സ്‌പോണ്‍സറോ തൊഴിലുടമകളോ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അപേക്ഷകര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ വേണം. വീസ റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്താലും ആറു മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഗ്രേസ് പീരീഡ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. പുതിയ അറിയിപ്പു പ്രകാരം സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും അഞ്ചു വര്‍ഷം കാലാവധിയുള്ള സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വീസകള്‍ ലഭിക്കും. ഇതിനായി മാനവവിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള ഫ്രീലാന്‍സ് അല്ലെങ്കില്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ആവശ്യമാണ്. ബിരുദമോ അല്ലെങ്കില്‍ സ്‌പെഷലൈസ്ഡ് ഡിപ്ലോമയോ ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കഴിഞ്ഞ രണ്ടു വര്‍ഷം ഫ്രീലാന്‍സ് മേഖലയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 3,60,000 ദിര്‍ഹത്തിനു മുകളിലായിരിക്കണം. യുഎഇയില്‍ വ്യവസായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനോ…
പട്ടികജാതി ക്ഷേമഫണ്ടുകള്‍ സംസ്ഥാനം വകമാറ്റുന്നു-കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റുകയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പദ്ധതികള്‍ കേരളത്തിലെ പട്ടികജാതിക്കാരില്‍ എത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പട്ടികജാതി ഫണ്ട് വെട്ടിപ്പും അഴിമതിയും നടക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ മേഖലയിലും പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടക്കുകയാണ്. പട്ടികജാതിക്കാര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി എന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന പട്ടികജാതി സംഗമം കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ…
ബാലചന്ദ്രകുമാറിനും പോലീസിനുമെതിരേ ഡിജിപിക്ക് പരാതിയുമായി പീഡന പരാതി നല്‍കിയ യുവതി
തിരുവനന്തപുരം: പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനും ബാലചന്ദ്രകുമാറിനുമെതിരേ ഡിജിപിക്ക് പരാതിയുമായി യുവതി. പോലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. പോലീസ് ആസ്ഥാനത്തെത്തി ഡിജിപിക്കാണ് യുവതി പരാതി നല്‍കിയത്. പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. ഇതില്‍ പോലീസ് ബാലചന്ദ്രകുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതുമാണ്. ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും അത് കോടതി പരിഗണിച്ചിട്ടില്ല. മാത്രമല്ല ബാലചന്ദ്രകുമാര്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും സജീവമായി പങ്കെടുക്കുന്നുമുണ്ട്. എന്നിട്ട് പോലും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് യുവതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംവിധായകനില്‍…
ലൗ ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം. തോമസിന് സി.പി.എമ്മിന്റെ പരസ്യശാസന
കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തെത്തുടര്‍ന്ന് ലൗ ജിഹാദ് പരാമര്‍ശം നടത്തിയതിന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം. തോമസിനെതിരേ പാര്‍ട്ടി നടപടി. അദ്ദേഹത്തെ പരസ്യമായി ശാസിക്കും. ബുധനാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. നടപടിയുടെ കാര്യം സംസ്ഥാനസമിിതി യോഗം ജില്ലാ സെക്രട്ടേറിയറ്റിനു വിടുകയായിരുന്നു. ജോര്‍ജ് എം. തോമസിന്റേത് പാര്‍ട്ടിവിരുദ്ധനിലപാടാണെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് പാര്‍ട്ടിരേഖകളിലും പറയുന്നുണ്ട് എന്നായിരുന്നു ജോര്‍ജ് എം. തോമസിന്റെ പരാമര്‍ശം. ഇത് വിവാദമായതിനു പിന്നാലെ സി.പി.എം. ജില്ലാനേതൃത്വം ജോര്‍ജ് എം. തോമസിനെ തിരുത്തി. വിഷയത്തില്‍ ചില പാളിച്ചകള്‍ സംഭവിച്ചതായി അദ്ദേഹം ഏറ്റുപറഞ്ഞിരുന്നു. തെറ്റ് ഏറ്റ് പറഞ്ഞെങ്കിലും പാര്‍ട്ടി അംഗീകരിക്കാത്തതും, പാര്‍ട്ടി വിരുദ്ധവുമായ നിലപാടാണ് ജോര്‍ജ് എം. തോമസില്‍ നിന്നുണ്ടായതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍…
പണിമുടക്ക് ദിനത്തിലെ ആക്രമണത്തില്‍ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസുകാരന് സ്ഥലംമാറ്റം
കൊച്ചി: പണിമുടക്ക് ദിനത്തില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കോതമംഗലം എസ്.എച്ച്.ഒ ബേസില്‍ തോമസിനെയാണ് സ്ഥലംമാറ്റിയത്. തൃശ്ശൂര്‍ റൂറലിലേക്കാണ് സ്ഥലംമാറ്റം. സ്വാഭാവിക സ്ഥലംമാറ്റ നടപടിക്രമമെന്നാണ് വിശദീകരണം. പണിമുടക്ക് ദിവസം ജോലി ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച സിപിഎം നേതാക്കളെയാണ് ബേസില്‍ തോമസ് അറസ്റ്റ് ചെയ്തിരുന്നത്. ആക്രമണത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മൂക്കിന്റെ പാലം തകര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം ലോക്കല്‍ സെക്രട്ടറിയേയും ഡിവൈഎഫ്ഐ നേതാവിനെയുമായിരുന്നു ബേസില്‍ തോമസ് അറസ്റ്റ് ചെയ്തത്. സംഭവം വലിയ വിവാദമായതോടെ ബേസിലിനെ സ്ഥലംമാറ്റുമെന്ന തരത്തില്‍ ചില കോണുകളില്‍നിന്ന് ഭീഷണികളും ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം നടന്ന് ഒരുമാസം തികയുന്നതിന് മുമ്പേ ബേസിലിനെ സ്ഥലംമാറ്റിയത്.
കഞ്ചാവ് ഉപയോഗം ചോദ്യംചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരേ ലഹരിമാഫിയയുടെ ആക്രമണം
കഴക്കൂട്ടം: ശ്രീകാര്യം കാര്യവട്ടത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ലഹരിമാഫിയയുടെ ആക്രമണത്തില്‍ പരിക്ക്. കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിനാണ് അഞ്ചംഗ ലഹരിമാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണമെന്നാണ് പരാതി. കല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനില്‍ കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശ്രീകാര്യം പോലീസ് കേസെടുത്തു.