മൊഫിയ പര്‍വീണിന്റെ ആത്മഹത്യ; സസ്പെന്‍ഷനിലിരുന്ന ഇന്‍സ്പെക്ടറെ തിരിച്ചെടുത്തു

തിരുവനന്തപുരം: നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ആലുവ സ്വദേശി മൊഫിയ പര്‍വീണയുടെ ആത്മഹത്യയ്ക്കു പിന്നാലെ സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടര്‍ സിഎല്‍ സുധീറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. ആലപ്പുഴ ആര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്റ്റേഷനിലാണ് തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരിക്കെയാണ് സുധീര്‍ സസ്പെന്‍ഷനിലായത്. ഭര്‍തൃവീട്ടുകാരുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇരുപത്തിയൊന്നുകാരിയായ മൊഫിയ സ്വന്തം ഗൃഹത്തില്‍ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞത്. മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ സമയത്ത്് പെണ്‍കുട്ടിയെയും കുടുംബത്തെയും സിഐ സുധീര്‍ അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. മൊഫിയയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

കൊടുങ്ങല്ലൂര്‍ ഭഗവതിയ്ക്ക് വാളും ചിലമ്പും ചെമ്പട്ടും സമര്‍പ്പിച്ച് സുരേഷ് ഗോപി

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നടനും എം.പിയുമായ സുരേഷ് ഗോപി ദര്‍ശനം നടത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു സുരേഷ് ഗോപിയെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി ശത്രുസംഹാര പൂജയും വാളും ചിലമ്പും ചെമ്പട്ടും സമര്‍പ്പിച്ചു. തുടര്‍ന്ന് ക്ഷേത്രപാലകന് മുന്‍പില്‍ നാളികേരം ഉടച്ചു. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. തൃശ്ശൂര്‍ പുരത്തിന്റെ ഭാഗമായി പാറമേയ്ക്കാവ് ആനച്ചമയപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിക്കും.

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. . പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പി.എ ഷാജഹാനെയാണ് സര്‍വീസില്‍നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ പി.ജി. വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. യാത്രക്കാരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്ത് നിന്നുള്ള പ്രവൃത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി. കഴിഞ്ഞ 17ന് പത്തനംതിട്ടയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസില്‍വച്ചാണ് ഇയാള്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയില്‍ എത്തിയപ്പോള്‍ ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണം. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം തനിക്ക് ഷോക്കുണ്ടാക്കിയെന്നും അതിനാല്‍ ആ സമയത്ത് പ്രതികരിക്കാനായില്ലെന്നും പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. പിന്നീട് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്ക് ഇ-മെയില്‍ വഴി…

വീട്ടുകാര്‍ വഴക്കുപറഞ്ഞതിന് വിഷക്കായ കഴിച്ച് കൂട്ടുകാരികളുടെ ആത്മഹത്യാശ്രമം; ഒരാള്‍ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം

വൈക്കം: തലയോലപ്പറമ്പില്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയാണ് മരിച്ചത്. ഒപ്പം വിഷക്കായ കഴിഞ്ഞ വെള്ളൂര്‍ സ്വദേശിനി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രണ്ടു വര്‍ഷം മുന്‍പുണ്ടായ ഒരു പോക്‌സോ കേസിലെ അതിജീവിതയാണ് വെള്ളൂരിലെ പെണ്‍കുട്ടി. ആറു മാസം മുന്‍പ് ഈ പെണ്‍കുട്ടിയെ കാണാതായ സംഭവവുമുണ്ടായിരുന്നു. വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും വിഷക്കായ കഴിച്ചതെന്ന് പോലീസ് പറയുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. ഇരുപെണ്‍കുട്ടികളും സുഹൃത്തുക്കളാണ്. ഇന്നലെ വെള്ളൂര്‍ സ്വദേശിനി തലയോലപ്പറമ്പില്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ച് ഡാന്‍സ് ചെയ്യുകയും അത് മൊൈബലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ വഴക്കുപറഞ്ഞതാണ് കുട്ടികളെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്.  

വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍, പ്രതി മൊട്ട സന്തോഷ് അറസ്റ്റില്‍

കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികചേഷ്ടകള്‍ കാണിച്ചയാളെ കൊല്ലം അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മക്കാട് വായനശാലമുക്കിനുസമീപം പ്രകാശ്ഭവനില്‍ മൊട്ട സന്തോഷ് എന്നുവിളിക്കുന്ന സന്തോഷിനെ(47)യാണ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്കുപോയ വിദ്യാര്‍ഥിനികള്‍ക്കുനേരേയാണ് ലൈംഗികചേഷ്ടകള്‍ കാണിച്ചത്. വിദ്യാര്‍ഥിനികളുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയെത്തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ദേവരാജന്‍, എസ്.ഐ.മാരായ അനീഷ്, ലഗേഷ്‌കുമാര്‍ തുടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൊലപാതകശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് സന്തോഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചനീക്കുന്നത് സുപ്രീം കോടതി തടഞ്ഞു

ന്യുഡല്‍ഹി: കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ അനധികൃത കോളനികള്‍ േകാര്‍പറേഷന്‍ പൊളിച്ചുനീക്കുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ക്രിമിനലുകള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ് ഇടിച്ചുനിരത്തില്‍ എന്നാല്‍ കോര്‍പറേഷന്റെ വാദം. താമസസ്ഥലങ്ങള്‍ക്കു പുറമേ ചെറുകിട കച്ചവട സ്ഥാപനങ്ങളും പണ്ണുമാന്തി യന്ത്രങ്ങളും ബുള്‍ഡോസറും ഉപയോഗിച്ച് ഇടിച്ചുനിരത്തുകയാണ്. ഇടിച്ചുനിരത്തലിനെതിരെ പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി നടപടിക്ക് സ്‌റ്റേ അനുവദിച്ചു. ഇടിച്ചുനിരത്തലുകള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാനും തത്സ്ഥിതി തുടരാനും ചീഫ് ജസ്റ്റീസ് എന്‍.വി രമണയുടെ ബെഞ്ച് നിര്‍ദേശം നല്‍കി. ഹര്‍ജിയില്‍ വിശദമായ വാദം നാളെ കേള്‍ക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ കോടതി സ്‌റ്റേ നല്‍കിയിട്ടും ഇടിച്ചുനിരത്തല്‍ തുടരുകയാണെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കോടതി ഉത്തരവ് കയ്യില്‍ കിട്ടിയിട്ടില്ലെന്ന് നോര്‍ത്ത് എംസിഡി കമ്മീഷണര്‍ സഞ്ജയ് ഗോയല്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയിലെയും റോഡുകളിലെയും കയ്യേറ്റങ്ങള്‍ ഒഴിക്കുക തന്നെ ചെയ്യും.അത്തരം നടപടികള്‍ മുന്‍പും സ്വീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ വീണ്ടു…

‘ശശി ഭരണരംഗത്ത് നല്ല പരിചയമുള്ളയാളെന്ന് പി.ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായുള്ള പി.ശശിയുടെ നിയമനത്തെ സിപിഎം സംസ്തഥാന സമിതിയില്‍ താന്‍ എതിര്‍ത്തുവെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി പി.ജയരാജന്‍. പി.ശശി ഭരണരംഗത്ത് പരിചയമുള്ളയാളാണ്. പാര്‍ട്ടി സംസ്ഥാന സമിതി ഏകകണ്ഠമായാണ് നിയമനം അംഗീകരിച്ചതെന്ന് പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പി.ശശിയുടെ നിയമനത്തില്‍ താന്‍ വിമര്‍ശനമുന്നയിച്ചുവെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ താനും പങ്കെടുത്തിരുന്നു. തീരുമാനത്തില്‍ താനും പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ഒരു വിഷയത്തിലും ഇപ്പോള്‍ പ്രതികരണമില്ല. പി.ശശിയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ എല്ലാം പാര്‍ട്ടി കൃത്യമായി പരിശോധിച്ചാണല്ലോ തീരുമാനമെടുത്തത്. അതില്‍ താനും പങ്കാളിയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.  

സിപിഎം സംസ്ഥാന സമിതിയില്‍ വൈദ്യുതിമന്ത്രിക്ക് വിമര്‍ശനം; സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തി

തിരുവനന്തപുരം: കെഎസ്ഇബിയിലെ ജീവനക്കാരുടെ സംഘടന നടത്തിവരുന്ന സമരത്തില്‍ പരിഹാരം കണ്ടെത്താത്തതില്‍ വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ചെയര്‍മാനെ നിയന്ത്രിക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ല. ബോര്‍ഡില്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ അഴിമതി ലക്ഷ്യമിട്ടുള്ള ശ്രമങ്ങളാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതേതുടര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടാമെന്നു മുഖ്യമ്രന്തി പിണറായി വിജയന്‍ സംസ്ഥാന സമിതിയില്‍ അറിയിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ പുറത്ത് പ്രതികരണങ്ങള്‍ വേണ്ട. നിലവില്‍ പാര്‍ട്ടി ഇടപെടേണ്ട സമയം ആയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം ഇന്നലെ രാത്രി മന്ത്രി കൃഷ്ണന്‍കുട്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ന് കെഎസ്ഇബി സംഘടനകളുമായി മന്ത്രിയും ചെയര്‍മാനും ചര്‍ച്ച നടത്തുകയാണ്. ഓണ്‍ൈലനായാണ് ചര്‍ച്ച. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തില്‍ മന്ത്രിയും ചെയര്‍മാനും കടുത്ത നിലപാട് ചര്‍ച്ചയില്‍ സ്വീകരിക്കില്ലെന്നാണ് സൂചന.  

കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; തടയാന്‍ ശ്രമിച്ചഭാര്യാ സഹോദരിയുടെ കൈ വെട്ടിമാറ്റി

കൊല്ലം: കൊട്ടാരക്കര നെടുവത്തൂരില്‍ ് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ആക്രമണം തടയാന്‍ ശ്രമിച്ച ഭാര്യാസഹോദരിയുടെ കൈ വെട്ടിമാറ്റി. രാജന്‍ എന്നയാളാണ് ഭാര്യ രമയെ വെട്ടിക്കൊന്ന ശേഷം തൂങ്ങിമരിച്ചത്. രമയുടെ സഹോദരി രതിയ്ക്കാണ് ആക്രമണം തടയുന്നതിനിടെ വെട്ടേറ്റത്. രാവിലെ 11 മണിയോടെയാണ് സംഭവം. കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. രാവിലെ കുടുംബശ്രീ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന രമയേയും രതിയെയും റബര്‍ തോട്ടത്തില്‍ പതുങ്ങിയിരുന്ന രാജന്‍ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുടുംബവീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.  

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസില്‍ വിദ്യാര്‍ത്ഥിനിക്ക് പീഡന പരാതി; ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ഗതാഗതമന്ത്രി

പത്തനംതിട്ട: പത്തനംതിട്ട – ബംഗളൂരു കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസിലെ യാത്രയ്ക്കിടെ ഡ്രൈവര്‍ ശാരീരിക ഉപദ്രവം നടത്തിയെന്ന പരാതിയുമായി യുവതി. കെഎസ്ആര്‍ടിസി വിജിലന്‍സിനു നല്‍കിയ പരാതിയില്‍ നടപടി വൈകിപ്പിച്ചാല്‍ പോലീസിനു കൈമാറുമെന്ന് സൂചന. ഇതിനിടെ പരാതി നല്‍കിയ യുവതിയെ ഭീഷണിപ്പെടുത്തി ഡ്രൈവര്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചതും പുറത്തുവന്നു. ചിറ്റാര്‍ സ്വദേശിയായ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് പരാതി. കഴിഞ്ഞ 16നു പുലര്‍ച്ചെ കൃഷ്ണഗിരിക്കു സമീപത്താണ് യുവതി ഡ്രൈവറില്‍ നിന്നു പീഡനമേല്‍ക്കേണ്ടിവന്നത്. ഇതിനിടെ ബംഗളൂരുവില്‍ സ്ഥിരതാമസക്കാരിയായ കോട്ടയം സ്വദേശി പിജി വിദ്യാര്‍ഥിനി യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് കെഎസ്ആര്‍ടിസി വിജിലന്‍സിനു നല്‍കിയ പരാതിയില്‍ നടപടി വൈകിപ്പിക്കുന്നുവെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പത്തനംതിട്ട ഡിപ്പോയില്‍ നിന്നു പുറപ്പെട്ട ബസില്‍ വിദ്യാര്‍ഥിനി കോട്ടയത്തു നിന്നാണ് കയറിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്കു സമീപമെത്തിയപ്പോള്‍ ബസിന്റെ ജനല്‍പ്പാളി നീക്കാന്‍ ഡ്രൈവര്‍ ഷാജഹാന്റെ സഹായം…