ലൗജിഹാദില്‍ സമഗ്ര അന്വേഷണം വേണം: മാര്‍ ജോസഫ് പാംപ്ലാനി

തലശേരി: ലൗജിഹാദ് വിഷയത്തില്‍ സമൂഹത്തിന്റെ ആശങ്ക സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും നിയുക്ത തലശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. രണ്ടു മതസ്ഥര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ വലിയ സാമൂഹ്യ പ്രശ്നമാണെന്ന് പറയാന്‍ സഭയ്ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭാരതം പോലെ വിവിധ മതങ്ങള്‍ വസിക്കുന്ന രാജ്യത്ത് മതാന്തര വിവാഹങ്ങള്‍ സ്വഭാവികമാണ്. ഇതിനെ മത വിഷയമായി മാറ്റാന്‍ പാടില്ല. സഭ ഒരിക്കലും മറ്റ് മതങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ കേരളത്തില്‍ തീവ്രവാദസംഘടനകളുടെ സ്ലീപിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആശങ്കയുണ്ട്. ഇതിനെക്കുറിച്ച് മാത്രമാണ് സഭ ആശങ്ക പങ്കുവയ്ക്കുന്നതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

മാധ്യമ വിചാരണ നടക്കുന്നുവെന്ന് പരാതി; ദിലീപിന്റെ സഹോദരീഭര്‍ത്താവിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം: നടന്‍ ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജിനെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് മൂന്നാഴ്ചത്തെ വിലക്ക്. ഹൈക്കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചന കേസിലും തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്ന സുരാജിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാന്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപ് ഒന്നാംപ്രതിയായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് സിയാദ് റഹ്മാന്റേതാണ് വിധി. ‘റദ്ദാക്കുന്നു’ എന്ന ഒറ്റ വാക്കിലാണ് കോടതി വിധി പറഞ്ഞത്. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമയായ ശരത്, സായ് ശങ്കര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.  

ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം

കോട്ടയം: പാലാ ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. ഫോട്ടോ ഫ്രെയിം എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു. അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നാണ് സൂചന. തീ നിയന്ത്രണ വിധേയമാക്കി.    

ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി: വധഗൂഢാലോചന കേസ് റദ്ദാക്കില്ല, സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസുിലെഅ ന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് തിരിച്ചടി. കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും അതിനു കഴിയില്ലെങ്കില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചില്ല. ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി ഹൈക്കോടതി വ്യക്തമാക്കി. എഫ്‌ഐആര്‍ റദ്ദാക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. സവിശേഷ സാഹചര്യങ്ങളിലെ ക്രിമിനല്‍ നടപടിചട്ടം 482 പ്രകാരം കേസ് റദ്ദാക്കാനാവൂ. അതില്‍ സുപ്രീം കോടതിയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ദിലീപിനെതിരായ ആരോപണങ്ങളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവമുണ്ടെന്ന നിരീക്ഷണവും കോടതി നടത്തി. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന ദിലീപിന്റെ വാദം തെളിയിക്കാന്‍ കഴിയില്ല. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടത് അേന്വഷണത്തിലാണെന്നും കോടതി വ്യക്തമാക്കി. ്രൈകംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത് ഏകപക്ഷീയമാകുമെന്ന ആരോപണം തെളിയിക്കാന്‍ ദിലീപിന് കഴിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചതായി കണ്ടെത്തിയിട്ടില്ല. ഒരു ഏജന്‍സിയില്‍ നിന്ന് മറ്റൊരു…

കേരളം കോവിഡ് കണക്ക് നല്‍കുന്നില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് തെറ്റ്: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളം കോവിഡ് കണക്കുകള്‍ സമര്‍പ്പിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പരാമര്‍ശം തെറ്റാണെന്നും അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് കണക്ക് എല്ലാ ദിവസവും നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കൊടുക്കുന്നുണ്ട്. എല്ലാ ദിവസവും മെയില്‍ അയക്കുന്നുമുണ്ട്. കേന്ദ്രം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രത്തിന് അയച്ച മെയിലുകളുടെ പകര്‍പ്പുമായാണ് മ്രന്തി വാര്‍ത്താസമ്മേളനത്തിന് എത്തിയത്. ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ അറിയാന്‍ കോവിഡ് റിപ്പോര്‍ട്ട് ഉണ്ടാകും. രോഗബാധ കൂടിയാല്‍ ദിവസവും ബുള്ളറ്റിന്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.  

പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റാന്‍ സിപിഎമ്മില്‍ തീരുമാനം. കണ്ണൂരില്‍ നിന്നുള്ള പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകും. നിലവില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി ചീഫ് എഡിറ്ററാകും. ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായും ഡോ.തോമസ് ഐസക്കിനെ ചിന്ത പത്രാധിപരായും നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. കൈരളി ചാനലിന്റെ ചുമതല സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരിക്കും. ഇൗ തീരുമാനങ്ങള്‍ സംസ്ഥാന സമിതി അംഗീകരിച്ചു. മുന്‍പ് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പി.ശശി. പിന്നീട് ലൈംഗികാരോപണങ്ങളില്‍ ഉള്‍പ്പെട്ടതോടെ ശശിയെ സിപിഎം തരംതാഴ്ത്തിയിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് പി.ശശിയെ സംസ്ഥാന സമിതിയിലേക്ക് എടുക്കാന്‍ തീരുമാനിച്ചത്.

തൃശൂരില്‍ അപകടത്തില്‍പെട്ട കാറില്‍വടിവാള്‍; യാത്രക്കാര്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു

തൃശൂര്‍: വെങ്ങിണിശേരിയില്‍ ലോറിയുമായി കൂട്ടിയിടിച്ച കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തി. കാറിലുണ്ടായിരുന്ന നാല് യാത്രക്കാര്‍ പിന്നാലെ വന്ന മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പെട്ട കാര്‍ എന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ മറ്റൊരാള്‍ക്ക് വിറ്റതാണെന്ന് സൂചനയുണ്ട്. കാറില്‍ കണ്ടെത്തിയത് തുരുമ്പിച്ച വാളാണെന്നും പറയപ്പെടുന്നു. ലോറിക്ക് പിന്നില്‍ കാര്‍ വന്നിടിച്ചതിനു പിന്നാലെ പ്രശ്‌നമില്ല എന്നു പറഞ്ഞ് ഇവര്‍ മുങ്ങുകയായിരുന്നു. പാലക്കാട് ഇരട്ടക്കൊല നടന്ന പശ്ചാത്തലത്തില്‍ പോലീസ് വിഷയം ഗൗരവമായാണ് എടുത്തിരിക്കുന്നത്.

പാലക്കാട് സുബൈര്‍ കൊലയ്ക്ക് പിന്നില്‍ സഞ്ജിത് വധത്തിന്റെ പ്രതികാരം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, വാളുകള്‍ കണ്ടെടുത്തു

പാലക്കാട്: എലപ്പുള്ളി സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രമേശ്, അറുമുഖം, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ രമേശ് ആണ്. പാലക്കാട് അടുത്തകാലത്ത് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ സുഹൃത്താണ് രമേശ്. സുബൈറിനു നേര്‍ക്ക് മുന്‍പൂം വധശ്രമം നടന്നിരുന്നു. അന്ന് പോലീസ് വാഹനം കണ്ട് പ്രതികള്‍ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും എ.ഡി.ജി.പി അറിയിച്ചൂ. സുബൈര്‍ വധവുമായി ബന്ധപ്പെട്ട പ്രതികള്‍ ഇന്നലെ തന്നെ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. സുബൈറിന്റെ വധത്തിനു പിന്നാലെ നടന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ സൂചന. പ്രതികള്‍ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന നാല് വാളുകള്‍ കണ്ടെടുത്തു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കോടഞ്ചേരി പ്രണയ വിവാഹത്തില്‍ ലൗ ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം. തോമസിനെതിരെ നടപടി

കോഴിക്കോട്: തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോര്‍ജ് എം. തോമസിനെതിരെ പാര്‍ട്ടി നടപടി. ലൗ ജിഹാദുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. നടപടിയെ കുറിച്ച് തീരുമാനിക്കാന്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. കോടഞ്ചേരിയിലെ ജോസ്നയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷെജിനുമായുള്ള പ്രണയം വിവാദമായ സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം. തോമസ് പ്രസ്താവന നടത്തിയത് പാര്‍ട്ടി പരസ്യമായിത്തന്നെ തള്ളിപ്പറഞ്ഞ ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്നും വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന് പാര്‍ട്ടി രേഖകളിലുണ്ടെന്നും ജോര്‍ജ് എം. തോമസ് പറഞ്ഞിരുന്നു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ ഷിജിന്‍ ഈ പ്രണയവും വിവാഹവും പാര്‍ട്ടിയെ അറിയിക്കുകയോ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ല. ഇത് സമുദായ മൈത്രി തകര്‍ക്കുന്ന പ്രവൃത്തിയാണ്.…

കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ വൈദ്യുതി ഭവന്‍ വളയല്‍ മാര്‍ച്ച്

തിരുവനന്തപുരം: വിലക്കുകള്‍ മറികടന്ന് വൈദ്യുതി വകുപ്പില്‍ ജീവനക്കാരുടെ സമരം തുടരുന്നു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് വൈദ്യുതി ഭവന്‍ വളയല്‍ സമരമാണ് നടക്കുന്നത്. കെ.എസ്.ഇ.ബി ആസ്ഥാനം വളഞ്ഞ പ്രതിഷേധക്കാര്‍ വിവിധ കവാടങ്ങളില്‍ നിലയുറപ്പിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാര്‍ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നല്‍കി. ആസ്ഥാന മന്ദിരത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ജീവനക്കാരെ പോലീസ് പ്രധാന കവാടത്തില്‍ തടഞ്ഞു. തങ്ങളെല്ലാം ജീവനക്കാരാണെന്നും ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് ഓഫീസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു. േപാലീസ് ഇതിനു അനുവദിക്കാതെ വന്നതോടെ മറ്റു കവാടങ്ങളിലേക്ക് പ്രകടനം നീങ്ങി. വിവിധ ജില്ലകളില്‍ നിന്നും ആയിരത്തിലേറെ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വൈദ്യുതിമന്ത്രി ചര്‍ച്ചയ്ക്ക വിളിച്ചാല്‍ പോകാന്‍ തയ്യാറാണെന്ന് അസോസിയേഷന്‍ അറിയിച്ചു. ഇന്ന് തിരുവനന്തപുരത്തെത്തുന്ന മന്ത്രി വര്‍ക്കേഴ്‌സ് യൂണിയനുമായി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍…