കൊച്ചി: കോടഞ്ചേരി പ്രണയ വിവാഹത്തില്‍ പ്രതികരിച്ച് പെണ്‍കുട്ടി ജോയ്‌സ്‌നയുടെ പിതാവ് ജോസഫ്. എന്റെ ദുരനുഭവം മറ്റ് മാതാപിതാക്കള്‍ക്ക് ഉണ്ടാകരുത്്. മക്കള്‍ ചതിയില്‍ പെടാതിരിക്കാന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണം. എന്തുവന്നാലും മക്കള്‍ക്കു മുന്നില്‍ താന്‍ തോല്‍ക്കില്ല. നിയമവും കോടതിയും അവര്‍ക്ക് അനുകൂലമാണ്. മകളുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.
Author: .
കോടഞ്ചേരി മിശ്ര വിവാഹം: ഷെജിനൊപ്പം ജീവിക്കാന്‍ ജോയ്‌സ്‌നയ്ക്ക് ഹൈക്കോടതി അനുമതി
കൊച്ചി: കോടഞ്ചേരി മിശ്ര വിവാഹത്തിലെ ദമ്പതികള്‍ ഹൈക്കോടതിയില്‍ ഹാജരായി. ജോയ്‌സ്‌നയും ഷെജിനുമാണ് ഹാജരായത്. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് ജോയ്‌സ്‌നയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരും തടവിലാക്കിയിട്ടില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു. ഷെജിനൊപ്പം പോകാനാണ് താല്‍പര്യമെന്നും അറിയിച്ചു. മാതാപിതാക്കളോട് സംസാരിക്കുണ്ടോയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും പിന്നീടാകാമെന്നും ജോയ്‌സ്‌ന അറിയിച്ചു. ഇതോടെ ജോയ്‌സ്‌നയെ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നു വ്യക്തമായെന്ന് അറിയിച്ച് ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പെണ്‍കുട്ടിയുടെ മൗലികാവകാശം തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജോയ്‌സനയ്ക്ക് ആവശ്യത്തിനു ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്നും നിരീക്ഷിച്ച കോടതി ഈ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്നും വിലയിരുത്തി. സ്‌പെഷല്‍ മാര്യേജ് ആക്ട്പ്രകാരം ഇവര്‍ വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ച സാഹചര്യവും…
കെ റെയില്‍ നേട്ടം വിവരിക്കാന്‍ മന്ത്രിമാര്‍ വീടുകളിലേക്ക്
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അനുകൂല പ്രചരണവുമായി മന്ത്രിമാരെ ഇറക്കാന്‍ എല്‍ഡിഎഫ് തീരുമാനം. വീടുകള്‍ തോറും കയറിയിറങ്ങി ബോധവത്കരണം നടത്താന്‍ മന്ത്രിമാര്‍ നേരിട്ടു രംഗത്തിറങ്ങുമെന്നു മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പദ്ധതിയാണ് കെ റെയില്‍. പദ്ധതിയുമായി മുന്നോട്ടു പോകും. റെയില്‍ നിര്‍മാണത്തിനു വേണ്ടി ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവരുണ്ട്. അവരുടെ പ്രയാസം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയ ശേഷം മാത്രം ജനങ്ങള്‍ സ്ഥലം വിട്ടുനല്‍കിയാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കു തടസം നില്‍ക്കുന്നതു പ്രതിപക്ഷമാണ്. ജനങ്ങളെ ബോധവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രിമാര്‍ വീടു കയറുക മാത്രമല്ല പദ്ധതിക്കു വേണ്ടി എവിടെയും കയറാന്‍ സന്നദ്ധരാണ്. ഇപ്പോള്‍ നടക്കുന്നത് ഭൂമിയേറ്റെടുക്കല്‍ സര്‍വേയല്ല. അതിനാല്‍ ബാങ്കുകള്‍ വായ്പ നല്‍കാത്ത സാഹചര്യമുണ്ടാകരുത്. അതു സര്‍ക്കാര്‍ വ്യക്തമാക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയില്‍ അയല്‍വാസിയുടെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു
പത്തനംതിട്ട: വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം. ഇടയാറന്മുഴ സ്വദേശി സജി(46)യാണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ റോബിനെ(26) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി റോബിന്‍ സജിയെ കമ്പിവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ സജിയെ പ്രവേശിപ്പിച്ചുവെങ്കിലും തലയ്ക്കേറ്റ പരിക്കു ഗുരുതരമായതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്ന
പൂന്തുറയില്‍ ഡോള്‍ഫിനെ കൊന്ന് കഷണങ്ങളാക്കി വില്‍പ്പനയ്ക്ക് ശ്രമം; ത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്
f=തിരുവനന്തപുരം: പൂന്തുറയില്‍ ഡോള്‍ഫിനെ കൊന്ന് കഷണങ്ങളാക്കി. വലയില്‍ കുടുങ്ങിയ ഡോള്‍ഫിനെ ചേരിയാമുട്ടത്തെ മത്സ്യത്തൊഴിലാളികളാണ് കൊന്നത്. ഡോള്‍ഫിന്റെ മാംസം വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. സംഭവമറിഞ്ഞെത്തിയ പൂന്തുറ പോലീസ് മാംസ വില്‍പ്പന തടഞ്ഞു. സംരക്ഷിത ഇനത്തില്‍പ്പെട്ട ഡോള്‍ഫിനെയാണ് കൊന്നതെന്നും വനംവകുപ്പ് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
ഓട്ടോഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം; പശുഅനീഷ് നാലാമതും കാപ്പാ നിയമത്തില്‍ അറസ്റ്റില്‍
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പശുഅനീഷിനെ നാലാമതും കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തു. പശുഅനീഷ് എന്ന് വിളിക്കുന്ന അനീഷിനെ (36) കഴക്കൂട്ടം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. നിരവധി കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, അടിപിടി കേസുകള്‍ എന്നിവയില്‍ പ്രതിയാണ് അനീഷ്. കാപ്പാ നിയമപ്രകാരം മൂന്ന് തവണ അറസ്റ്റിലായ പ്രതി ഒന്നേമുക്കാല്‍ വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാം തവണ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പങ്കാളിയാണ്. ഈ അടുത്ത് കൂട്ടാളികളുമായി ചേര്‍ന്ന് കഴക്കൂട്ടം സെന്റ് ആന്‍ഡ്രൂസ് ജംങ്ഷന് സമീപം ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന് പുറമേ പ്രതിക്കെതിരെ മറ്റ് കേസുകളുമുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറയിച്ചു. പുത്തന്‍തോപ്പ് സ്വദേശിയെ തട്ടിക്കൊണ്ട് പോയി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, ഗുണ്ടാപ്പിരിവ് നല്‍കാത്തതിന്…
നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ചിന് സമയം നീട്ടിനല്‍കരുതെന്ന് ദിലീപ്
കൊച്ചി: നടി ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിന് തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്ന് ദിലീപ്. കള്ളത്തെളിവ് ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തുടരന്വേഷണം തടസപ്പെട്ട നിലയിലാണെന്നും ദിലീപ് ആരോപിച്ചു. എതിര്‍ സത്യവാങ്മൂലത്തിലായിരുന്നു ദിലീപിന്റെ ആരോപണം. കാവ്യയെ ചോദ്യം ചെയ്യുന്നത് നീട്ടികൊണ്ടുപോകുകയാണെന്ന് പറഞ്ഞ ദിലീപ് കാവ്യ സമയം നല്‍കിയിട്ടും ചോദ്യം ചെയ്തില്ലെന്ന് അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി കഴിഞ്ഞ 14-ന് അവസാനിച്ചിരുന്നു. ഇത് മൂന്നുമാസം കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇതിനിടെയാണ് തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ തിങ്കളാഴ്ച എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
കെഎസ്ആര്‍ടിസിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാനുള്ള ഉത്തരവിനെതിരെ എണ്ണ കമ്പനികള്‍
കൊച്ചി: കെഎസ്ആര്‍ടിസിക്കു വിപണി വിലയില്‍ ഡീസല്‍ നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികളുടെ അപ്പീല്‍. ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു ബിപിസിഎല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഡീസലിനു വിപണിവിലയേക്കാള്‍ ഉയര്‍ന്ന നിരക്ക് കെഎസ്ആര്‍ടിസിയില്‍നിന്ന് ഈടാക്കുന്നത് വിവേചനപരമാണ് എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഇതോടെ റീട്ടെയ്ല്‍ വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഇന്ധനം ലഭിക്കുമായിരുന്നു. ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് കെഎസ്ആര്‍ടിസിക്ക് കമ്പനികള്‍ കൂടിയ വില ഈടാക്കിയിരുന്നത്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയിലായിരുന്നു നടപടി. ലാഭകരമല്ലാത്ത റൂട്ടില്‍പോലും പൊതുജനങ്ങള്‍ക്കു യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്കു നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുവാദമില്ല: ഗതാഗതമന്ത്രി
തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങളുടെ മുന്‍-പിന്‍ സേഫ്റ്റി ഗ്ലാസുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഒട്ടിക്കരുതെന്ന് കോടതി വിധിയും നിലവിലുണ്ട്. ഇത് സംബന്ധിച്ച് നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. നിലവില്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.</span>
സര്‍വകക്ഷിയോഗം പരാജയമല്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി; ബഹിഷ്‌കരിച്ച് ബി.ജെ.പി; പാലക്കാട് കൊലപാതകങ്ങളില്‍ അപലപിച്ച് ഗവര്‍ണര്‍
പാലക്കാട്: എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗം പരാജയമല്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രാധാനമെന്നും മന്ത്രി പറഞ്ഞു. അതേസമയം യോഗം ബഹിഷ്‌കരിച്ച ബിജെപിയെ മന്ത്രി വിമര്‍ശിച്ചു. ബിജെപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചു വന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ പൊതു അഭിപ്രായം ചര്‍ച്ച ചെയ്തു. ഇനിയും ചര്‍ച്ച സംഘടിപ്പിക്കും. യോഗത്തില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സര്‍വകക്ഷിയോഗത്തിനുശേഷം എസ്ഡിപിഐ പ്രതികരിച്ചത്. ബിജെപി നിലപാട് സമാധാന ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നതായും അവര്‍ പറഞ്ഞു. യോഗം പ്രഹസനമാണെന്ന് ആരോപിച്ചാണ് ബിജെപി നേതാക്കളുടെ ബഹിഷ്‌കരണം. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും ജില്ലയിലെ ബിജെപി നേതാക്കളെയെല്ലാം കേസില്‍ കുരുക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും നേതാക്കള്‍…