ന്യുഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയില്‍ ഹനുമാന്‍ ജയന്തി റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റുചെയ്തതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന. ഇവരില്‍ എട്ടു പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അറസ്റ്റിലായവരില്‍ ഇരു സമുദായത്തില്‍ പെട്ടവരുമുണ്ട്. കുറ്റക്കാരെന്ന് കണ്ടാല്‍ ഏതൊരാള്‍ക്കെതിരെയും ജാതിമത വ്യത്യാസമില്ലാതെ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. അറസ്റ്റിലായവരില്‍ നിന്ന് അഞ്ച് തോക്കുകളും അഞ്ച് വാളുകളും പിടിച്ചെടുത്തു. ഇവരെ ഇതിനകം തന്നെ കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായവരില്‍ ഡല്‍ഹി പോലീസ് എസ്.ഐ മേദാലാല്‍ മീണയെ വെടിവച്ച അസ്ലാമും ഉള്‍പ്പെടുന്നു. ഇയാളില്‍ നിന്ന് നാടന്‍ തോക്ക് പിടിച്ചെടുത്തു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിരിക്കുകയാണ്. 14 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. നാല് ഫോറന്‍സിക് സംഘങ്ങള്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി സാംപിള്‍ ശേഖരിച്ചുകഴിഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ മാധ്യമങ്ങളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. ചിലര്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രദേശത്ത്…
Author: .
മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ: പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കയിലെ ചികിത്സയ്ക്ക് പണം അനുവദിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുതുക്കിയിറക്കി. ആദ്യത്തെ ഉത്തരവില്‍ വസ്തുതാപരമായ പിശക് കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി ചെലവഴിച്ച 29.82 ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള പൊതുഭരണ വകുപ്പ് അക്കൗണ്ട്‌സ് വിഭാഗത്തിന്റെ ഉത്തരവ് റദ്ദാക്കിയാണു പുതിയ ഉത്തരവിറക്കിയത്. കഴിഞ്ഞ ജനുവരി 11 മുതല്‍ 26 വരെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അപേക്ഷയില്‍ 29.82 ലക്ഷം രൂപ അനുവദിച്ചു കൊണ്ടാണ് പൊതുഭരണവകുപ്പ് കഴിഞ്ഞ 13ന് ഉത്തരവിറക്കിയിരുന്നത്. തുടര്‍ പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ അധികമായോ ചികിത്സാത്തുക മാറി നല്‍കുന്നതായി കണ്ടെത്തുന്ന പക്ഷം തുക തിരിച്ചടയ്ക്കാന്‍ അപേക്ഷകന്‍ ബാധ്യസ്ഥനാണെന്നു പൊതുഭരണ വകുപ്പ് അക്കൗണ്ട്‌സ് വിഭാഗം ജോയിന്റ് സെക്രട്ടറി എ.ആര്‍. ഉഷയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ക്രമപ്രകാരം മുഖ്യമന്ത്രിയുടെ ചികിത്സാത്തുകയുമായി ബന്ധപ്പെട്ട…
വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന: ദിലീപിന്റെ ഹര്‍ജിയില്‍ വിധി ചൊവ്വാഴ്ച
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ചൊവ്വാഴ്ച. ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി വിധി പറയുക. ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകളില്ലെന്നും കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപിന്റെ വാദം. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ ആരോപണം. അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലുള്ള നിര്‍ണായക രേഖകള്‍ ഫോണില്‍ കണ്ടെത്തിയ സംഭവത്തില്‍ ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു.
ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറായി ഇ.പി. ജയരാജനെ തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എ. വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലെത്തിയതോടെയാണ് എല്‍ഡിഎഫ് കണ്‍വീനറായി ജയരാജന്‍ തെരഞ്ഞെടുക്കപ്പെട്ടത്.എ.കെ. ബാലന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നെങ്കിലും സെക്രട്ടറിയേറ്റ് ജയരാജനെ പിന്തുണയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിയമനത്തിലും ഇന്നും നാളെയുമായി നടക്കുന്ന നേതൃയോഗങ്ങള്‍ തീരുമാനമെടുക്കും. നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്‍ സ്ഥാനം ഒഴിയുകയാണ്. പി ശശിയെ ഈ സ്ഥാനത്തേക്ക് നിയമിക്കാനാണ് സാധ്യത. ദിനേശന്‍ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപരമാകുമെന്ന് റിപ്പോര്‍ട്ട്.
സുബൈര്‍ വധം: കൊലയാളി സംഘത്തില്‍പ്പെട്ട മൂന്നു പേര്‍ പിടിയില്‍
പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പോലീസ് പിടികൂടി. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മൂവരെയും രഹസ്യ കേന്ദ്രത്തില്‍വച്ച് പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ പേര് ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് പോലീസ് അറിയിച്ചു. പാലക്കാട് ജില്ലയിലും പരിസരത്തുമായി ഒളിവില്‍ കഴിഞ്ഞവരെയാണ് പോലീസ് പിടികൂടിയത്. ഇന്നു വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് സൂചന. വിഷുദിനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ എലപ്പുള്ളി കുപ്പിയോട് അബൂബക്കറിന്റെ മകന്‍ സുബൈറിനെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ചിലര്‍ നിരീക്ഷണത്തിലും കസ്റ്റഡിയിലുമുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു.
മതഭീകരവാദത്തിനെതിരേ പോരാടാന്‍ അമിത്ഷാ കേരളത്തിലെത്തുമെന്ന് കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: മത വര്‍ഗീയ ഭീകരവാദത്തിനെതിരായ പോരാട്ടത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ മാസം 29നാണ് അമിത്ഷാ കേരളത്തിലെത്തുക. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാകും ആസൂത്രണങ്ങള്‍ നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ മുന്നോട്ട് പോകേണ്ട പ്രചാരണത്തിന്റേയും പ്രക്ഷോഭത്തിന്റേയും പദ്ധതികള്‍ തയാറാക്കും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മതഭീകരവാദം സംബന്ധിച്ച് അമിത്ഷായ്ക്ക് വിവരിച്ച് നല്‍കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്ത് എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമിത്ഷാ കേരളം സന്ദര്‍ശിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യവും ഷായുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി യാത്ര ചെയ്തത് ക്രിമിനല്‍ കേസ് പ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കാറിലെന്ന് ബി.ജെ.പി; നിഷേധിച്ച് സിപിഎം
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി സഞ്ചരിച്ചത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളുടെ കാറിലാണെന്ന് ബി.ജെ.പി. ആരോപണം നിഷേധിച്ച് സിപിഎമ്മും കാറുടമയും രംഗത്തെത്തി. പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സിദ്ദിഖിന്റെ കെഎല്‍18-5000 നമ്പര്‍ കാറാണ് യെച്ചൂരിക്ക് സഞ്ചരിക്കാന്‍ സിപിഎം നല്‍കിയതെന്നാണ് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസന്റെ ആരോപണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്നും സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് ഇത് തെളിയിക്കുന്നത്. പകല്‍ ലീഗ് പ്രവര്‍ത്തകനും രാത്രി എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമാണ് ഇയാളെന്നും ഹരിദാസന്‍ ആരോപിച്ചു. എന്നാല്‍ കാര്‍ വാടകയ്ക്ക് എടുത്തത് താനല്ലെന്ന് പി.മോഹനന്‍ പ്രതികരിച്ചു. യെച്ചൂരിക്ക് സഞ്ചരിക്കാന്‍ കാര്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് നിന്ന് കാര്‍ അറേഞ്ച് ചെയ്യേണ്ട ആവശ്യമില്ല. പാലക്കാട്…
കോവിഡ്: ഇന്ത്യയില്‍ പതിദിന കേസുകളില്‍ 90% വര്‍ധന; പ്രതിവാര കേസുകള്‍ 35% ഉയര്‍ന്നു
ന്യൂഡല്‍ഹി: കോവിഡ് നാലാം തരംഗ ഭീഷണിക്കിടെ ഇന്ത്യയില്‍ ആശങ്ക വര്‍ധിപ്പിച്ച് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,183 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 89.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് മരണനിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 214 പേരാണ് പുതിയതായി കോവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു. കഴിഞ്ഞ ദിവസം 0.31 ശതമാനമായിരുന്നത് ഇന്ന് 0.83 ശതമാനമായാണ് ഉയര്‍ന്നത്. രാജ്യത്ത് നിലവില്‍ 11,542 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഡല്‍ഹിയിലാണ് ആശങ്കയായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 4.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കുന്നത് കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. അതിനിടെ, തുടര്‍ച്ചയായി 11 മാസത്തോളം കോവിഡ് കേസുകള്‍ കുറഞ്ഞശേഷം…
മംഗളൂരുവില്‍ മത്സ്യസംസ്‌കരണ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു
മംഗളൂരു: മത്സ്യസംസ്‌കരണ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. മംഗളൂരുവിലെ ബജ്‌പെയിലെ ഫാക്ടറിയിലാണ് സംഭവം. ബംഗാള്‍ സ്വദേശികളായ സമീയുള്ള ഇസ്ലാം , ഉമര്‍ ഫാറൂഖ്, നിസാമുദ്ധീന്‍ സയ്ദ് , മിര്‍സുല്‍ ഇസ്ലാം, സറാഫത്ത് അലി എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയിലാണ് അപകടമുണ്ടായത്. ടാങ്കിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണു. ഇയാളെ രക്ഷപ്പെടുത്താല്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്.
പാലക്കാട് ഇരട്ടക്കൊല: അേന്വഷണം അവസാന ഘട്ടത്തിലെന്ന് എഡിജിപി
പാലക്കാട്: സുബൈര്‍ വധക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എഡിജിപി വിജയ് സാഖറെ. മൂന്നു പ്രതികളാണ് നേരിട്ട് പങ്കെടുത്തത്. ഇവര്‍ എവിടെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യും. ഇന്നു തന്നെ അറസ്റ്റു ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായി അന്വേഷണ സംഘം പുറപ്പെട്ടു കഴിഞ്ഞു. ശ്രീനിവാസന്‍ വധക്കേസില്‍ ആറ് പേര്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. മൂന്നു വാഹനങ്ങളിലാണ് ഇവര്‍ വന്നത്. അതില്‍ ഉള്‍പ്പെട്ട ഒരു വാഹനത്തിന്റെ ഉടമ ഒരു സ്ത്രീയാണ്. അവര്‍ക്ക് ഈ കേസുമായി ഒരു ബന്ധവുമില്ല. അവരില്‍ നിന്നും നാലു തവണ വാഹനം കൈമറിഞ്ഞിട്ടുണ്ട്. രണ്ടു കേസുകളിലെയും പ്രതികള്‍ക്ക് ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ ബന്ധമുണ്ട്. നേരിട്ട് പങ്കെടുത്തവരെ മാത്രമല്ല ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും അറസ്റ്റു ചെയ്യുമെന്നും എഡിജിപി പറഞ്ഞു.