ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

ശബരിമല: നടന്‍ ദിലീപ് ശബരിമലയില്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മനേജര്‍ക്കുമൊപ്പം ഇന്നലെ വൈകിട്ട് പമ്പയിലെത്തിയ ദിലീപ് കാല്‍നടയായി രാത്രിയോടെ സന്നിധാനത്തെത്തി. ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഇന്നു രാവിലെയാണ് ദര്‍ശനം നടത്തിയത്. മാളികപ്പുറം ദര്‍ശനവും കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ദിലീപ് മലയിറങ്ങും.  

ലഖിംപുര്‍ ഖേരി കേസ്: ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക മാര്‍ച്ചിനു നേരെ കാര്‍ ഓടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകനാണ് ആശിഷ് മിശ്ര. ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധി ചീഫ് ജസ്റ്റീസ്  ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മതിയായ വാദം നടത്താന്‍ അവസരം നല്‍കിയില്ല. ഇത് സ്വഭാവിക നീതിയുടെ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ആശിഷ് മിശ്ര ജാമ്യത്തിലിറങ്ങിയ ശേഷം ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നതായി പരാതികള്‍ ഉയരുന്നു. ഇതുകൂടി പരിഗണിച്ച് അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ വീണ്ടും പരിശോധിക്കണം. സാക്ഷികളില്‍ ഒരാളെ ഭീഷണിപ്പെടുത്തിതായും തിരഞ്ഞെടുപ്പ് സമയത്ത് സാക്ഷികളെ മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഒക്‌േടാബര്‍ മൂന്നിനാണ് കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച പ്രകടനം…

വിദഗ്ധ ചികിത്സയ്ക്ക് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഈ വര്‍ഷമാദ്യം ജനുവരി 15ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയിരുന്നു. പിന്നീട് ജനുവരി 30 നാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.

ജെസ്‌നയെ സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് സിബിഐ

കോട്ടയം: എരുമേലിയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് സിബിഐ. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങള്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ സൈറ്റുകളും ജെസ്‌ന സിറിയിയില്‍ എത്തിയതായുള്ള പ്രചാരം നടത്തിയതോടെയാണ് സിബിഐയുടെ വിശദീകരണം. 2018ലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌നയെ കാണാതായത്. വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. 2018 മാര്‍ച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ…

പാലക്കാട്ട് കൊല: ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം; പിന്‍സീറ്റില്‍ പുരുഷന്മാരുടെ യാത്ര അനുവദിക്കില്ല

പാലക്കാട്: ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. പുരുഷന്‍മാരെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര പാടില്ല. സ്ത്രീകളെയും കുട്ടികളെയും പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാമെന്നും അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ പറയുന്നു. ഈ മാസം 20വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. അതേസമയം ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനായി പാലക്കാട് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.

കൈനീട്ടം വിവാദം; സുരേഷ് ഗോപിക്ക് പിന്തുണയുമായി ബിജെപി

തൃശൂര്‍: കൈനീട്ടം വിവാദത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി ബിജെപി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും കൈനീട്ടം നല്‍കാനാണ് ബിജെപിയുടെ തീരുമാനം. ഒരു രൂപയുടെ ആയിരം നോട്ടുകളുമായാണ് ബിജെപി നേതാക്കള്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത്. സുരേഷ് ഗോപിയെ വിലക്കിയ അതേകാര്യം ചെയ്യുമെന്നും ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണെന്നും ബിജെപി ആരോപിച്ചു. ഹൈന്ദവ വിശ്വാസമനുസരിച്ച് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ വരാനും പൂജാരിമാര്‍ക്ക് ദക്ഷിണ നല്‍കാനും അവകാശമുണ്ട്. ദക്ഷിണയായി കിട്ടുന്ന പണം ഉപോഗിച്ചാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് കൈനീട്ടം നല്‍കുന്നത്. ഇത് എത്രയോ കാലമായി തുടരുന്ന ആചാരമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ദക്ഷിണ നല്‍കിയതെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.      

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികളുടെ ശ്രമമെന്ന് മാര്‍ ഇഞ്ചനാനിയില്‍

കോഴിക്കോട്: സംസ്ഥാനത്തു മതസൗഹാര്‍ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുന്നുവെന്നു താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. അടുത്ത കാലത്തെ ചില പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുന്നു. മതസൗഹാര്‍ദം എന്നും ഉയര്‍ത്തിപ്പിടിച്ചു മാതൃകയാക്കി ഇതിനെ നേരിടണം. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കു മലയാളികള്‍ കീഴടങ്ങരുത്. മത സൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് താമരശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന പെസഹാ ശുശ്രൂഷകളിലെപ്രാര്‍ഥനകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിനു വിശ്വാസികളാണ് പ്രാര്‍ഥനയില്‍ പങ്കുചേരാനെത്തിയത്. കോഴിക്കോട് രൂപതയ്ക്കു കീഴിലെ ദേവമാതാ കത്തീഡ്രലില്‍ വൈകുന്നേരം ആറിനു നടക്കുന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ക്കു കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.  

നിമിഷ പ്രിയയുടെ അമ്മയും മകളും യമനിലേക്ക്; കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ യാത്രാനുമതി തേടി

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്. ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ ശ്രമിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഒപ്പം കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാലിന്റെ കുടുംബത്തെയും കാണും. കുടുംബത്തെ കണ്ടു മാപ്പ് അപേക്ഷിച്ചാല്‍ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനാവുമോയെന്ന് ആരായും. ഇതിനായി വേണ്ട സഹായങ്ങള്‍ക്കാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. ബന്ധുക്കളുടെ യാത്രയ്ക്കും കോണ്‍സുല്‍ വഴി ജയില്‍ അധികൃതരെ ബന്ധപ്പെടുന്നതിനും സഹായം നല്‍കാന്‍ മന്ത്രാലയം സന്നദ്ധമാണെന്നാണ് സൂചന. എന്നാല്‍ നിമിഷപ്രിയയുടെ മോചനത്തിനായി നേരിട്ട് ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന്…

പട്ടികവര്‍ഗ വകുപ്പിന്റെ തൊഴില്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍; പരാതിക്കാരിക്ക് ഭീഷണിയും

മുതലമട(പാലക്കാട്): പട്ടികവര്‍ഗ വകുപ്പിന്റെ ‘വണ്‍ ഫാമിലി വണ്‍ ജോബ്’ തൊഴില്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്ത്രീ അറസ്റ്റില്‍. ഒറ്റപ്പാലം വേട്ടക്കാരന്‍കാവ് പ്രിയം വില്ലയില്‍ വിഷ്ണുപ്രിയയാണ് (42) അറസ്റ്റിലായത്. ഇവരെ മണ്ണാര്‍ക്കാട് പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. വിഷ്ണുപ്രിയ പട്ടികവര്‍ഗ വകുപ്പിന്റെ പണം കൈപ്പറ്റി 2021 ഫെബ്രുവരി 10 മുതല്‍ മുതലമട ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ പകല്‍വീട്ടില്‍ ഫാഷന്‍ ഡിസൈനിങ്-എംബ്രോയ്ഡറി ക്ലാസ് നടത്തിയിരുന്നു. ആറുമാസം ദൈര്‍ഘ്യമുള്ള ഈ പദ്ധതിയില്‍ പഠിതാക്കള്‍ക്ക് ദിവസം 220 രൂപ സ്റ്റൈപ്പെന്‍ഡ് നല്‍കണം. 50 പഠിതാക്കളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് നാലുമാസത്തെ സ്റ്റൈപ്പെന്‍ഡ് മാത്രമേ നല്‍കിയുള്ളു. പവര്‍ലൂം തയ്യല്‍മെഷീന്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ഇതുസംബന്ധിച്ച് പഠിതാവായ അംബേദ്കര്‍ കോളനിയിലെ ശാന്തി ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. ശാന്തി കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കി. ചിറ്റൂര്‍ ഡിവൈ.എസ്.പി. സി. സുന്ദരനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കൊല്ലങ്കോട് എസ്.ഐ.…

ലഹരിവില്‍പ്പനക്കെതിരേ പരാതി നല്‍കിയതിന് യുവാവിനെ കൊല്ലാന്‍ ശ്രമം; ഒളിവിലായിരുന്ന സ്ത്രീ പിടിയില്‍

കൊച്ചി: പൊതുപ്രവര്‍ത്തകനായ ഫിറോസ് എന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന സ്ത്രീ പിടിയില്‍. തിരുവനന്തപുരം പേട്ട മാനവനഗര്‍ വയലില്‍ രേഷ്മ (38)യാണ് പിടിയിലായത്. കേസുമായി ബന്ധപ്പട്ട് നാലു യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് കഞ്ചാവിന്റെയും മദ്യത്തിന്റെയും കച്ചവടമുണ്ടെന്ന് ഫിറോസ് പരാതി പറഞ്ഞതിലെ വൈരാഗ്യമാണ് കൊലപാതകശ്രമത്തിലെത്തിച്ചത്. കഴിഞ്ഞ 31-ന് രാത്രി 8.30-ന് വീക്ഷണം റോഡില്‍ വെച്ചാണ് വധശ്രമമുണ്ടായത്. ഫിറോസിനെ തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് തലയ്ക്കടിക്കുകയും മര്‍ദിക്കുകയും ചെയ്തു. വാക്കത്തികൊണ്ട് വെട്ടിയെങ്കിലും ഒഴിഞ്ഞുമാറി ഓടിരക്ഷപ്പെടുകയായിരുന്നു. സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളായ തിയൊഫ്, കണ്ണന്‍, അഭിഷേക്, ജിനു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആ സമയം രേഷ്മ ഒളിവിലായിരുന്നു. പ്രതികള്‍ പല കേസുകളിലും പ്രതികളാണ്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു..