14-കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു, വഴിയില്‍ ഉപേക്ഷിച്ച് കടന്നു; യുവാവ് അറസ്റ്റില്‍

കുളത്തൂപ്പുഴ: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പതിന്നാലുകാരിയെ സ്നേഹംനടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചുകടന്ന യുവാവിനെ പോലീസ് പിടികൂടി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിതറ കൊച്ചുകലുങ്ക് ഷെമീര്‍ മന്‍സിലില്‍ ഷെമീറിനെ(32)യാണ് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ ഇന്‍സ്പെക്ടര്‍ എന്‍.ഗിരീഷിന്റെ നേതൃത്വത്തില്‍ ഷെമീറിനെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ ചിതറ, കടയ്ക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ സമാന കേസുകളുള്ളതായി പോലീസ് പറഞ്ഞു

വിജയ് ബാബുവിനെതിരായ നടപടി അനിവാര്യം; ‘അമ്മ’യുടെ തീരുമാനം അംഗീകരിക്കാനാവില്ല: മാലാ പാര്‍വതി

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമെന്ന് നടി മാല പാര്‍വതി. ഇക്കാര്യത്തില്‍ ‘അമ്മ’ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കാനാവില്ല. വിജയ് ബാബുവിനെ മാറിനില്‍ക്കാന്‍ അനുവദിക്കുകയല്ല, ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കുന്ന നടപടിയായിരുന്നു അമ്മ സ്വീകരിക്കേണ്ടത്. എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ നിന്ന് താത്ക്കാലികമായി മാറിനില്‍ക്കാമെന്ന വിജയ് ബാബുവിന്റെ നിലപാട് അംഗീകരിച്ച അമ്മയുടെ തീരുമാനം ശരിയല്ല. ഭാരവാഹിത്വത്തില്‍ നിന്ന് പുറത്തുപോകുകയാണ്. അത് അമ്മ ആവശ്യപ്പെടുകയാണ് വേണ്ടത്.- അവര്‍ പറഞ്ഞു. ഒളിവില്‍ കഴിയുന്ന വിജയ് ബാബു അമ്മയ്ക്ക് കത്ത് നല്‍കിയെന്നാണ് പറയുന്നത്. കത്തിന്റെ പകര്‍പ്പ് പുറത്തുവിട്ടില്ല. സ്വയം മാറിനില്‍ക്കാന്‍ വിജയ് ബാബു തയ്യാറായി എന്നാണ് അമ്മയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ മാറിനില്‍ക്കാന്‍ അമ്മ ആവശ്യപ്പെട്ടുവെന്നായിരുന്നു പ്രസ്താവനയെങ്കില്‍ താന്‍ പ്രതികരിക്കില്ലായിരുന്നുവെന്നും മാല പാര്‍വതി പറഞ്ഞു. താന്‍ ഇന്നലെ തെന്ന രാജി പ്രഖ്യാപിച്ചിരുന്നു. സെല്‍ അധ്യക്ഷ ശ്വേത മേനോനും…

ബ്ലോഗര്‍ റിഫയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുക്കും

കോഴിക്കോട്: പ്രശസ്ത വ്‌ളോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നു ദുബായിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താനാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച് കോഴിക്കോട് ആര്‍ഡിഒയ്ക്ക് പോലീസ് അപേക്ഷ നല്‍കി. അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ സ്വീകരിക്കും. റിഫയുടെ ബന്ധുക്കളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി. മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഭര്‍ത്താവ് മെഹ്നാസിനെതിരെ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന്‍ റാഷിദ് പറഞ്ഞു. കുറ്റക്കാരെ പോലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പോലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരേ കൂടുതല്‍ തെളിവുകളും മൊഴികളും…

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടുവെന്ന് മന്ത്രി; മന്ത്രിയെ തള്ളി ഡബ്ല്യൂസിസി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി തന്നോട് ആവശ്യപ്പെട്ടെന്ന് മന്ത്രി പി. രാജീവ്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ഡബ്ല്യൂസിസി നിരന്തരം ആരോപിക്കുന്നതിനിടെയാണ് സംഘടനയെ വെട്ടിലാക്കുന്ന ആരോപണവുമായി മന്ത്രി രംഗത്തെത്തിയത്. ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. കമ്മിഷന്‍ എന്‍ക്വയറി ആക്ട് പ്രകാരമായിരുന്നില്ല ഹേമ കമ്മിഷന്‍. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നില്ല. രഹസ്യാത്മകമായി സൂക്ഷിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് പലരും കമ്മിറ്റിക്ക് മൊഴി നല്‍കിയത്. ശിപാര്‍ശകള്‍ നടപ്പാക്കണമെന്നുമാണ് ഡബ്ല്യൂസിസിയുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമമന്ത്രി പി. രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരണമെന്ന് തന്നെയാണ് ഡബ്ല്യുസിസിയുടെ നിലപാട്. അതില്‍ ഒരു മാറ്റവുമില്ലെന്നും മന്ത്രിയുടെ വാദത്തെ തള്ളി ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ പറഞ്ഞു. സിനിമ…

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; പി.സി ജോര്‍ജിനെതിരെ തുടര്‍ നടപടിയുമായി പോലീസ് കോടതിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലെ കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പോലീസ്. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് പോലീസ് നീക്കം. നിയമോപദേശം തേടി ആകും നടപടി. സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയത് എന്നതും ഹര്‍ജിയില്‍ ഉന്നയിക്കും.അതേസമയം വിവാദമായ കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ സര്‍ക്കാര്‍ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോടതിക്കു ജാമ്യം നല്കാവുന്ന ഐപിസി 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് സ്വമേധയായാണ് കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഈരാറ്റുപേട്ടയില്‍ ജോര്‍ജിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പി.സി. ജോര്‍ജിന്റെ വാഹനത്തില്‍ മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. ജോര്‍ജിനെ കസ്റ്റഡിയിലെടുത്തുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ അനുകൂലിച്ചും…

ഒമാനില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; ആലപ്പുഴ സ്വദേശിയായ നഴ്‌സ് മരിച്ചു; 7 പേര്‍ക്ക് പരിക്ക്

മസ്‌കറ്റ്: യുഎഇയില്‍നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ശാലോമില്‍ തോമസിന്റെ മകള്‍ ഷേബ മേരി (33) ആണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം.അബുദാബി ക്ലീവ് ലാന്‍ഡ് ആശുപത്രിയിലെ നഴ്‌സായ ഷേബ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഒമാനില്‍ എത്തിയത്. ഭര്‍ത്താവ് ശാന്തിനിവാസില്‍ സജിമോന്‍ അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്.    

ഷവര്‍മയില്‍നിന്നും ഭക്ഷ്യവിഷബാധ: ജീവനക്കാര്‍ കസ്റ്റഡിയില്‍; ഉടമ വിദേശത്ത്, വാഹനം കത്തിച്ച നിലയില്‍

കാസര്‍ഗോഡ്: ഷവര്‍മയില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍. നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, മാനേജിംഗ് പാര്‍ട്ണര്‍ എം. അനക്‌സ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപത്തിനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കടയുടെ ഉടമ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ, കടയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് അജ്ഞാതര്‍ ഇന്നലെ രാത്രി തീയിട്ടു. കണ്ണൂര്‍ കരിവെള്ളൂര്‍ പെരളത്തെ പരേതനായ നാരായണന്‍-പ്രസന്ന ദന്പതികളുടെ ഏകമകള്‍ ദേവനന്ദ (16) ആണ് ഷവര്‍മയില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. കരിവെള്ളൂര്‍ എ.വി. സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.<br> <br> 29നു വൈകുന്നേരത്തോടെയാണ് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഐഡിയല്‍ കൂള്‍ബാര്‍ ആന്‍ഡ് ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തില്‍നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചത്. 30 മുതല്‍ ഛര്‍ദ്ദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടു. ഞായറാഴ്ച…

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ബിഗ് ഈദ് ഡീല്‍സ്’ പ്രമോഷന്‍ ആരംഭിച്ചു

കുവൈറ്റ് സിറ്റി: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ബിഗ് ഈദ് ഡീല്‍സ്’ പ്രമോഷന്റെ ഭാഗമായി ‘ഡിഗിഫ്റ്റ്’ എന്ന പേരില്‍ ഡിജിറ്റല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഏപ്രില്‍ 28ന് ലുലു അല്‍ റായ് ഔട്ട്‌ലെറ്റില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ടെക് ഇന്‍ഫ്‌ലുവെന്‍സര്‍ സയ്യിദ് മുഹമ്മദ് അല്‍ ഹാഷിമി ഉദ്ഘാടനം നിര്‍വഹിച്ചു. ഓണ്‍ലൈനായും ലുലുവിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ടി.വി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഐ.ടി ഉല്‍പന്നങ്ങള്‍, ആക്‌സസറികള്‍ തുടങ്ങിയവക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. www.luluhypermarkets.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഓഫറുകള്‍ പ്രയോജനപ്പെടുത്താം. റംസാന്‍ മാസം അവസാനിക്കുമ്പോള്‍ ‘ബിഗ് ഈദ് ഡീല്‍സ്’ ഫെസ്റ്റിവല്‍ ആരംഭിക്കുകയാണ്. കുട്ടികള്‍ക്കായി വിവിധതരം കളിപ്പാട്ടങ്ങളിലും സൈക്കിളുകളിലും പ്രത്യേക ഓഫറുകളില്‍ നല്‍കുന്ന ‘ടോയ് ഫെസ്റ്റ്’, ചോക്ലറ്റ് ഫെസ്റ്റിവല്‍, രുചികരമായ ബിരിയാണി, മജ്ബൂസ്, കബ്‌സ, അറബിക് സലാഡുകള്‍ തുടങ്ങി ഭക്ഷ്യവിഭവങ്ങള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന യമ്മി മീല്‍സ് ഫെസ്റ്റ്, കൂടാതെ…

ഭക്ഷ്യവിഷബാധ: കാസര്‍ഗോഡ് കൂടുതല്‍ പേര്‍ ആശുപത്രിയില്‍; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ 31 പേരാണ് ചികിത്സതേടി ആശുപത്രിയിലെത്തിയിരിക്കുന്നത്. ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്നും ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. നിയമം ലംഘിച്ചുള്ള ഭക്ഷ്യവില്‍പ്പന നേരത്തെയുമുണ്ടായിരുന്നുവെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാര്‍ഥിനി മരിച്ചിരുന്നു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ(16) ആണ് മരിച്ചത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം, വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും…

നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തി; മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്

തിരുവനന്തപുരം: മന്ത്രി ചിഞ്ചു റാണിയുടെ ഗണ്‍മാനെതിരെ കേസ്. ഗണ്‍മാന്‍ സുജിത്തിനെതിരെയാണ് കേസ്. സ്ത്രീയെ നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.