ഇന്ന് മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റെന്നാള്‍. ഇന്ന് മാസപ്പിറവി കണ്ടില്ല. കോഴിക്കോട് ഖാസിയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയാണെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.  

ആത്മകഥയിലെ പരാമര്‍ശത്തില്‍ മാപ്പ് പറയണം; ടിക്കാറാം മീണയ്ക്ക് പി. ശശിയുടെ നോട്ടീസ്

തിരുവനന്തപുരം: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വക്കീല്‍ നോട്ടീസ് അയച്ചു. മീണയുടെ ആത്മകഥയിലെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ് അയച്ചത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും ശശി ആവശ്യപ്പെട്ടു. തൃശൂര്‍ ജില്ലാ കളക്ടറായിരിക്കെ വ്യാജക്കള്ള് നിര്‍മാതാക്കള്‍ക്കെതിരേ നടപടിയെടുത്തതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നും പിന്നീടു വേട്ടയാടിയെന്നുമാണ് ടിക്കാറാം മീണയുടെ ആത്മകഥയായ ‘തോല്‍ക്കില്ല ഞാന്‍’ എന്ന പുസ്തകത്തില്‍ പറയുന്നത്. തൃശൂര്‍ ജില്ലാ കളക്ടറായിരിക്കേ വ്യാജ ക്കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ടു വിളിച്ച് എതിര്‍പ്പ് അറിയിച്ചു. പിന്നാലെ തന്നെ സ്ഥലംമാറ്റി. കേസ് അട്ടിമറിക്കുന്നതിനായി അന്നത്തെ തൃശൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന ബി. സന്ധ്യക്കുമേല്‍ സമ്മര്‍ദം…

നിരപരാധിത്വം തെളിയിക്കുംവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് വിജയ് ബാബു മാറിനില്‍ക്കും; ‘അമ്മ’യ്ക്ക് കത്ത്

കൊച്ചി: താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് പീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു മാറിനില്‍ക്കും. നിരപരാധിത്വം തെളിയിക്കുന്നതുവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി വിജയ് ബാബു കത്ത് നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കും എന്നതിനാലാണ് മാറി നില്‍ക്കുന്നതെന്ന് കത്തില്‍ പറഞ്ഞിരുന്നു. കത്തിലെ ആവശ്യം അമ്മ ഭാരവാഹികള്‍ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. അമ്മ നേതൃത്വം വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയടക്കം വിജയ് ബാബുവിനെതിരെ നടപടിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനിടെ, അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനിടെ യോഗ നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഷമ്മി തിലകനെതിരെയുള്ള പരാതിയില്‍ അച്ചടക്ക സമിതിക്ക് മുന്നില്‍ അദ്ദേഹം 17 ന് ഹാജരാകണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഹാജരാകാന്‍ ഷമ്മി തിലകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു.…

സ്വത്ത് തര്‍ക്കം; അനുജന്റെ മര്‍ദനമേറ്റ ജ്യേഷ്ഠന്‍ മരിച്ചു

കോഴിക്കോട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ജ്യേഷ്ഠന്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്.രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. തലയ്ക്ക് അടിയേറ്റ് ഗുരുതര പരക്കുകളോടെ ചന്ദ്രഹാസനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹോദരന്‍ പോലീസ് കസ്റ്റഡിയിലാണ്.  

മതവിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിനെതിരേ കേസെടുത്തു

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിനെതിരേ കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് എടുത്തത്. തിരുവനന്തപുരത്തു വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോര്‍ട്ട് പോലീസ് ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ജോര്‍ജിനെതിരേ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. പി.സി. ജോര്‍ജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു. പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സാധാരണ വിടുവായത്തമായി…

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

റിയാദ്: ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കും. എവിടെയും മാസപ്പിറവി കാണാത്തതിനാലാണ് തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് വന്നത്. സൗദിയിലും തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍.<br> <br> ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതിനാല്‍, തിങ്കളാഴ്ച മാത്രമേ ചന്ദ്ര നിരീക്ഷണ കമ്മിറ്റി ചേര്‍ന്ന് മാസപ്പിറവി സ്ഥിരീകരിക്കുകയുള്ളൂ. തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാകും പെരുന്നാള്‍.  

വിജയ് ബാബുവിനെവേണ്ടിവന്നാല്‍ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷണര്‍ ; അമ്മയുടെ നടപടി നാളെ

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പുതിയ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. സോഷ്യല്‍മീഡിയയില്‍ മീടൂ ആരോപണം വന്നിട്ടുണ്ടെങ്കിലും പരാതിയുമായി ആരും പോലീസിനെ സമീപിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമല്ലെന്നും കമ്മീഷണര്‍ അറിയിച്ചു. ഹാജരാവാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാല്‍ പോവുമെന്നും കമ്മിഷണര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പുതിയ ആരോപണം വന്നെങ്കിലും ആരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ കേസെടുക്കും. ബലാത്സംഗ പരാതിയില്‍ കേസെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ല. 22നാണ് പരാതി ലഭിച്ചത്. അന്നു തന്നെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, വിജയ് ബാബുവിനെതിരായ താര സംഘടനയായ ‘അമ്മ’യുടെ നടപടി നാളത്തെ എക്‌സിക്യൂട്ടീവ് യോഗം പരിഗണിക്കും. വിജയ് ബാബുവിനെതിരെ…

കെ. റെയില്‍ കുറ്റി പറിക്കല്‍ തുടരുകയാണെങ്കില്‍ സര്‍വേ രീതി മാറ്റേണ്ടി വരും: എം.വി. ജയരാജന്‍

കണ്ണൂര്‍: പ്രതിഷേധക്കാര്‍ കെ- റെയില്‍ കുറ്റി പറിക്കല്‍ തുടരുകയാണെങ്കില്‍ സര്‍വേ രീതി മാറ്റേണ്ടി വരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാത പോകുന്ന വഴി അടയാളപ്പെടുത്തല്‍ മാത്രമാണ് സര്‍വെ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കല്ലിടല്‍ അല്ലാത്ത ശാസ്ത്രീയമായ ബദല്‍ മാര്‍ഗങ്ങള്‍ അധികൃതര്‍ ആലോചിക്കണം. നേരിട്ട് കുറ്റിയിടുന്ന രീതി മാറ്റിയാല്‍ പിന്നെ എങ്ങനെ സമരം ചെയ്യുമെന്ന് കാണാമല്ലോ- അദ്ദേഹം പറഞ്ഞു. കല്ല് പിഴുതെറിഞ്ഞാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് സമരക്കാര്‍ കരുതേണ്ടെന്നും എംവി. ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.

പ്രതിസന്ധി പരിഹരിക്കാന്‍ ആന്ധ്രയില്‍ നിന്നും കൂടുതല്‍ വൈദ്യുതിയെത്തിക്കുമെന്ന് കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ആന്ധ്രയില്‍ നിന്നും കൂടുതല്‍ വൈദ്യുതിയെത്തിക്കുമെന്നും പ്രതിസന്ധി നാളെത്തോടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവര്‍ത്തനക്ഷമമാക്കി പ്രതിസന്ധി തീര്‍ക്കാനാണ് സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും ശ്രമം. ജലവൈദ്യുത പദ്ധതികളെ അനാവശ്യമായി എതിര്‍ക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിരപ്പിള്ളി ഒഴികെയുള്ള ജലവൈദ്യുതപദ്ധതികള്‍ നടപ്പാക്കും. പുറത്തു നിന്നും വൈദ്യുതി വാങ്ങുന്നത് അധിക ചെലവാണ്. കെഎസ്ഇബി സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുടുംബത്തിനകത്തെ പ്രശ്നങ്ങള്‍ പോലെയാണ്. ഇരുകൂട്ടര്‍ക്കും ദോഷമാവാത്ത രീതിയില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. നെടുങ്കണ്ടം പാറത്തോട് കോളനിയിലെ സന്തോഷ് കാര്‍ത്തിക് ആണ് മരിച്ചത്. അപസ്മാര രോഗിയായിരുന്നു കുട്ടി. വെള്ളിയാഴ്ച രാത്രിയാണ് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി വളരെ അവശനായിരുന്നു. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.