പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി.വസീഫിനെ തെരഞ്ഞെടുത്തു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. എസ്. സതീഷ് പദവി ഒഴിയുന്ന സ്ഥാനത്തേക്കാണ് വസീഫിനെ തെരഞ്ഞെടുത്തത്. വി.കെ. സനോജ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു തുടരും. എസ്.ആര്‍. അരുണ്‍ ബാബുവാണ് ട്രഷറര്‍. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ ഡിവൈഎഫ്ഐ കമ്മിറ്റി. എസ്.സതീഷ്, ചിന്താ ജെറോം, കെ.യു.ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവായി.
Author: .
ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (മേയ് 1) മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും. ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് 90 പൈസ എന്നത് ഒരു രൂപയായി വര്‍ധിക്കും. ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും കൂടും. ടാക്‌സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും. സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയായും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ് / സെമീ സ്ലീപ്പര്‍ സര്‍വീസുകള്‍, ലക്ഷ്വറി / ഹൈടെക് ആന്‍ഡ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്‌സില്‍…
ചികിത്സ: കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലേക്ക്
തിരുവനന്തപുരം: വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലേക്കു തിരിക്കും. സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. പാര്‍ട്ടി സെന്റര്‍ ചുമതലകള്‍ നിറവേറ്റാനാണു തീരുമാനം. അമേരിക്കയില്‍ ചികിത്സയിലായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മേയ് 10നാണ് മടങ്ങിവരിക.
ശമ്പളവും പെന്‍ഷനും വിതരണം മുടക്കരുത്; 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ച് കെഎസ്ആര്‍ടിസി. ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗത വകുപ്പാണ് ഇക്കാര്യം ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 30 കോടി രൂപ അനുവധിച്ചിരുന്നു.
ഡിവൈഎഫ്ഐ സമ്മേളനത്തിന് ഇന്നു സമാപനം
പത്തനംതിട്ട: പത്തനംതിട്ടയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും ഇന്നു തെരഞ്ഞെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെകൂടി അംഗീകാരത്തോടെയുള്ള പാനലാകും ഇന്നു രാവിലെ സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകാരം തേടുക. പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ നിലവിലെ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷും ട്രഷറര്‍ എസ്.കെ. സജീഷും സ്ഥാനമൊഴിയും. സെക്രട്ടറി വി.കെ. സനോജ് തല്‍സ്ഥാനത്തു തുടരും. എ.എ. റഹീം അഖിലേന്ത്യാ പ്രസിഡന്റായതോടെയാണ് സനോജ് സെക്രട്ടറി ആയത്. അതിനാല്‍ ഒരു ടേം കൂടി സനോജിനു ലഭിക്കും. കോഴിക്കോട് ജില്ലാ സെക്രട്ടറി വസീഫ്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം, കൊല്ലം ജില്ലാ സെക്രട്ടറി അരുണ്‍ ബാബു എന്നിവരുടെ പേരുകളാണ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു പരിഗണിക്കുന്നത്.
നടിയെ പീഡിപ്പിച്ച കേസ്: നടന്‍ വിജയ് ബാബുവിനെതിരെ ‘അമ്മ’ നടപടി
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്നക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരേ അഭിനേതാക്കളുടെ സംഘടനയായ അമ്മ നടപടി സ്വീകരിച്ചേക്കും. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. നടനെതിരെ വ്യാപക പ്രതിഷേധമുയരുമ്പോഴും ഇതുവരെ സംഘടന വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ വിശദീകരണം തേടിയെന്നാണ് വാദം. സംഘടന മൗനം പാലിക്കുന്നതിനെതിരെ ഡബ്ല്യുസിസി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നടനെതിരെയുള്ള നടപടിക്ക് പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്‍കിയെന്നാണ് സൂചന. നടപടിക്കായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചതായും സൂചനയുണ്ട്. സംഭവത്തില്‍ മലയാള സിനിമാ മേഖലയില്‍നിന്ന് പതിവു നിശബ്ദതയാണെന്ന ആരോപണവുമായി ഡബ്ല്യുസിസി വീണ്ടും രംഗത്തെത്തി. തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേരു വെളിപ്പെടുത്തിയതിലൂടെ വിജയ്ബാബു മൂന്നാംകിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചു നിയമം ലംഘിക്കുകയാണെന്ന് പ്രഖ്യാപിക്കുകയാണ്. വനിതാകമ്മീഷനും…
ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും
അബുദാബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി ഇഫ്താര്‍ വിരുന്നും കടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് റാഷിദ് പൂമാടത്തിന്റെ അധ്യക്ഷതയില്‍ മുഷ്രിഫ് മാളിലെ ഇന്ത്യന്‍ പാലസ് റസ്റ്ററന്റില്‍ ചേര്‍ന്ന കുടുംബ സംഗമത്തില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ദ്രുവ് മിശ്ര മുഖ്യാതിഥിയായിരുന്നു. എസ്എഫ്സി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ അനൂപ് , മാധ്യമ പ്രതിനിധികളായ റസാഖ് ഒരുമനയൂര്‍, എന്‍.എം. അബുബക്കര്‍, അനില്‍ സി. ഇടിക്കുള, സമീര്‍ കല്ലറ, ടി.പി. അനൂപ് , ടി.എസ്. നിസാമുദ്ദീന്‍, സഫറുള്ള പാലപ്പെട്ടി, ഷിജിന കണ്ണന്‍ദാസ് , പി. എം. അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. അനില്‍ സി. ഇടിക്കുള
കുവൈറ്റ് ഇന്ത്യന്‍ അംബാസഡര്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു
കുവൈറ്റ് സിറ്റി: പെരുന്നാള്‍ ആശംസകളുമായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. കുവൈറ്റിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ആഘോഷമാണിത്. മനുഷ്യത്വത്തില്‍ നാമെല്ലാവരും തുല്യരാണെന്നതിന്റെ സുപ്രധാനമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ സന്ദര്‍ഭം. കാരുണ്യ പ്രവര്‍ത്തി, സാഹോദര്യം, അനുകമ്പ തുടങ്ങിവയിലുള്ള വിശ്വാസം ഈദിലൂടെ ശക്തിപ്പെടട്ടേയെന്ന് പ്രാര്‍ഥിക്കുന്നതായും സിബി ജോര്‍ജ് സന്ദേശത്തില്‍ വ്യക്തമാക്കി. വിവിധ സാമൂഹിക സാംസ്‌കാരിക, ഭാഷാ, മത പശ്ചാത്തലങ്ങളില്‍ നിന്നുള്ള 1.3 ബില്യണിലധികം ആളുകള്‍ തികഞ്ഞ ഐക്യത്തോടെ ജീവിക്കുന്ന, മതങ്ങളുടെയും വിശ്വാസങ്ങളുടെയും സമൃദ്ധമായ വൈവിധ്യങ്ങളുള്ള ഇന്ത്യയില്‍ ഈദുല്‍ ഫിത്തര്‍ പ്രത്യേക ആഘോഷമാണ്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ് ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ, ഏറെ ആവേശത്തോടെ ഈദ് ആഘോഷിക്കുന്നു. നാനാമതസ്ഥര്‍ ആഘോഷങ്ങളില്‍ ഒത്തുചേരുന്നു. സലിം കോട്ടയില്‍
അട്ടപ്പാടി മധു വധക്കേസ്: സാക്ഷി വിസ്താരം ആരംഭിച്ചു
ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി മധു കേസിന്റെ സാക്ഷി വിസ്താരം ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ കേസ് തീര്‍ക്കുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായ ദിവസങ്ങളിലാണ് വിസ്താരം. ഇതോടെ നാലു വര്‍ഷത്തെ പ്രതിസന്ധിക്ക് ശേഷം മധു കേസിന്റെ വിചാരണ നടപടികള്‍ക്ക് വേഗം കൂടി. മൂന്നും, നാലും സാക്ഷികളായ രങ്കന്‍, അബ്ദുല്‍ ഹമീദ് എന്നിവരുടെ മൊഴി കോടതി രേഖപ്പെടുത്തി. കഴിഞ്ഞദിവസം വിസ്തരിച്ച വെള്ളങ്കിരിയോട് ചോദിച്ച കാര്യങ്ങള്‍ തന്നെയാണ് ഇരുവരോടും ചോദിച്ചറിയേണ്ടത് എന്നതിനാല്‍ വിസ്താരം വേണ്ടതില്ലെന്ന് തീരുമാനിച്ചു. അടുത്തദിവസവും വിസ്താരം തുടരും. മധുവിന്റെ ഇന്‍ക്വസ്റ്റിന് സാക്ഷികളായവരെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുന്നത്. ഹൈക്കോടതി മേല്‍നോട്ടമുള്ളതിനാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടപടികള്‍ക്കുള്ള ശ്രമമാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസിലെ മുഴുവന്‍ പ്രതികളും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയില്‍ എത്തിയിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.…
ബലാത്സംഗക്കേസ്; വിജയ് ബാബുവിന്റെ ജാമ്യ ഹര്‍ജി മാറ്റി
യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കും. മേയ് 16 വരെയാണ് ഹൈക്കോടതിയുടെ വേനല്‍ അവധി. പുതിയ സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വിരോധമാണെന്നും, ബ്ലാക്ക് മെയിലിങ്ങാണ് ലക്ഷ്യമെന്നുമാണ് വിജയ് ബാബുവിന്റെ വാദം. അതേസമയം വിജയ് ബാബു ദുബായിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. എല്ലാ സിനിമാ സംഘടനകളില്‍നിന്നും വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സിനിമയില്‍ അവസരംതേടി നടിയാണ് അടുപ്പം സ്ഥാപിച്ചത്. കൃത്യമായ ഓഡിഷനിലൂടെ സിനിമയില്‍ അവസരം നല്‍കി. തന്റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിന്റെ വൈരാഗ്യമാണ് പരാതിക്ക് അടിസ്ഥാനം. ബ്ലാക്ക് മെയിലിങ്ങാണ് പരാതിക്കാരി ലക്ഷ്യമിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയാറാണ്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത്…