കൊച്ചി: പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഉടന്‍ കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. നടന് മുന്നില്‍ മറ്റ് വഴികളൊന്നുമില്ലെന്നും അയാള്‍ ദുബായിലാണ് ഉള്ളതെന്നും കമ്മീഷണര്‍ വ്യക്തമാക്കി. വിജയ് ബാബുവിനെതിരെ ശാസ്ത്രീയ തെളിവുകളുണ്ട്. ഈ മാസം 24നാണ് ഇയാള്‍ ദുബായിലേക്ക് പോയതെന്നും കമ്മീഷണര്‍ അറിയിച്ചു. അതേസമയം, സിനിമയിലെ മൂന്നാം കിട വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ വിജയ് ബാബു ചെയ്തതെന്ന് ഡബ്ല്യുസിസി ആരോപിച്ചു. പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആള്‍ക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താന്‍ വനിതാ കമ്മീഷനും സൈബര്‍ പോലീസും തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. അതിനിടെ,…
Author: .
കത്തീഡ്രല്‍ പ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം; പാളയം എല്‍എംഎസ് പള്ളിയില്‍ സംഘര്‍ഷം
തിരുവനന്തപുരം: പാളയം എല്‍എംസ് പള്ളി കത്തീഡ്രലായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എതിര്‍പ്പുമായി ഒരു വിഭാഗം വിശ്വാസികള്‍ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ മുതലായിരുന്നു പള്ളിക്ക് മുന്‍പില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്. പള്ളിയെ കത്തീഡ്രലായി സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ധര്‍മരാജ് റസാലം പ്രഖ്യാപിച്ചു. നിലവിലുണ്ടായിരുന്ന പള്ളിക്കമ്മിറ്റിയെ പിരിച്ചുവിട്ടതായും 20 പേരടങ്ങുന്ന അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചതായും ബിഷപ് പറഞ്ഞു. പള്ളിയെ കത്തീഡ്രലാക്കുന്നതിനെതിരെ ഒരു വിഭാഗവും ഇതിന് അനുകൂലിക്കുന്ന മറു വിഭാഗവും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിനും നാടകീയ രംഗങ്ങള്‍ക്കും കാരണമായത്. പള്ളി പ്രതിഷേധക്കാരില്‍നിന്നു മോചിപ്പിക്കാനായെന്ന് ബിഷപ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ജെസിബിയുടെ സഹായത്തോടെ പള്ളിയുടെ കോന്പൗണ്ടില്‍ കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചു. ഈ സമയവും ഒരു വിഭാഗം വിശ്വാസികള്‍ ചുറ്റും നിന്നു പ്രതിഷേധിച്ചു. പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
നടിയെ ആക്രമിച്ച കേസ്; വിവരങ്ങള്‍ ചോരരുതെന്ന് ക്രൈംബ്രാഞ്ച് മേധാവിയുടെ കര്‍ശന നിര്‍ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവരങ്ങള്‍ ചോരരുതെന്ന കര്‍ശന നിര്‍ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി. വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷണ സംഘത്തിന് ഈ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം കേസിലെ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്ന കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും, ഓഡിയോ ക്ലിപ്പുകളും ചേരുന്നത് വിചാരണയെയും കേസിനെ തന്നെയും ദുര്‍ബലപ്പെടുത്താനിടയുണ്ടെന്നും അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശിച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ബൈജു പൗലോസ്, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് അടക്കമുള്ള തുടരന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എസ്പി മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
സ്വന്തം അനുയായികളെ സൃഷ്ടിക്കുന്നു: ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ മുഹമ്മദ് റിയാസിനും റഹീമിനും രൂക്ഷ വിമര്‍ശനം
പത്തനംതിട്ട: ഡിവൈഎഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ. റഹീമിനും രൂക്ഷ വിമര്‍ശനം. സ്വന്തം അനുയായികളെ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും വിമര്‍ശനമുയര്‍ന്നു. മുഹമ്മദ് റിയാസിനെയും എ.എ. റഹീമിനെയും കൂടാതെ സംസ്ഥാന അധ്യക്ഷന്‍ എസ്.സതീശനെതിരെയും കുറ്റപ്പെടുത്തലുണ്ടായി. മൂന്ന് നേതാക്കളും ചേര്‍ന്നുള്ള കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിക്കുന്ന സ്ഥതിയുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. ഡിവൈഎഫ്ഐയെ പത്തനംതിട്ടയില്‍ നിയന്ത്രിക്കുന്നത് സിപിഎം ആണ്. ഇത് സംഘടനയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ഉള്‍പ്പെടെ ബാധിക്കുന്ന വിഷയമാണ്. ആലപ്പുഴയില്‍ മെമ്പര്‍ഷിപ്പില്‍ ഗുരുതരമായ കുറവുകളുണ്ടായി. സ്ത്രീകളെ സംഘടനയുടെ മുന്‍നിരയിലേക്കും യൂണിറ്റ് കമ്മിറ്റികളുടെ ഭാരവാഹികളായി കൊണ്ടുവരണമെന്നുമെല്ലാമുള്ള നിര്‍ദേശമുണ്ടായിരുന്നു. പക്ഷേ അത് സംസ്ഥാനത്തിന്റെ പലഭാഗത്തും നടപ്പായില്ല. യുവതികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ യൂണിറ്റിന്റെ പ്രവര്‍ത്തന സമയം ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ടായി. തിരുവനന്തപുരത്ത് ക്വട്ടേഷന്‍…
കോഴിയെ ജീവനോടെ തൊലിയുരിഞ്ഞ് കഷണങ്ങളാക്കിയ സംഭവം; കടക്കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: കോഴിയെ ജീവനോടെ തൊലിയുരിഞ്ഞ് കഷണമാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ മനു(36)ആണ് അറസ്റ്റിലായത്. ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇറച്ചി വാങ്ങാന്‍ വന്ന യുവാവാണ് ക്രൂര രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്. എന്നാല്‍ കാമറയില്‍ നോക്കി ചിരിച്ചുകൊണ്ടാണ് ഇയാള്‍ ക്രൂരത ചെയ്തത്.
ഫാ. മാത്യൂ എം മാത്യൂസിന് കൊല്ലം ജില്ല പ്രവാസി സമാജം യാത്രയയപ്പ് നല്‍കി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔദ്യോഗിക പദവി പൂര്‍ത്തീകരിച്ചു നാട്ടിലേക്ക് മടങ്ങുന്ന കരുനാഗപ്പള്ളി മണപ്പള്ളി സ്വദേശിയും കൊല്ലം ജില്ലാ പ്രവാസി സമാജം അംഗവും സെന്റ് ബേസില്‍ ഇന്ത്യന്‍ ഓര്‍ത്തോഡക്‌സ് ചര്‍ച്ചു വികാരിയുമായ ഫാ. മാത്യൂ എം. മാത്യൂസിനു സമാജം യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സലിം രാജ് അദ്ധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യൂ സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട, ജോയ് ജോണ്‍ തുരുത്തിക്കര എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സമാജത്തിന്റെ ഉപഹാരം സലിം രാജ് നല്‍കി , ഫാ. മാത്യൂ എം. മാത്യൂസ് മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു. സലിം കോട്ടയില്‍
ഫോക്കസ് അംഗത്വ വിതരണ കാമ്പയിന്‍ ഉദ്ഘാടനം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ് , കുവൈറ്റ് ) പതിനാറാമത് പ്രവര്‍ത്തന വര്‍ഷത്തിന്റെ ഭാഗമായി അംഗത്വ വിതരണ മാസാചരണം ഉദ്ഘാടനം ചെയ്തു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രവര്‍ത്തക സമതി യോഗത്തില്‍ വച്ചു പുതിയതായി അംഗത്വത്തിലേക്കു വന്ന മുഹമ്മദ് ഷെയ്ക് , ഷാജി ബേബി, ബിനു മാത്യൂ , മുഹമ്മദ് റിഫാന്‍ , നിഷ ഗിരിഷ് , പ്രേം കിരണ്‍ , മുഹമ്മദ് ഫൈസല്‍ എന്നിവര്‍ക്ക് ഫോക്കസ് ഭാരവാഹികളായ സലിം രാജ്, ഡാനിയേല്‍ തോമസ്, സി.ഒ. കോശി, റെജി കുമാര്‍ ,സുനില്‍ ജോര്‍ജ് . ജേക്കബ്ബ് ജോണ്‍ എന്നിവര്‍ അംഗത്വ വിതരണം നടത്തി ഉപദേശക സമതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രഹാം, കാഡ് ടീം ലീഡര്‍ രതീഷ് കുമാര്‍ ,…
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ഉപവാസ സമരത്തിനൊരുങ്ങി നടന്‍ രവീന്ദ്രന്‍
കൊച്ചി: നടന്‍ രവീന്ദ്രന്‍ ഉപവാസം സമരം നടത്താനൊരുങ്ങുന്നു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രവീന്ദ്രന്‍ ഉപവാസ സമരം നടത്തുന്നത്. ഫ്രണ്ട്സ് ഓഫ് പി.ടി ആന്‍ഡ് നേച്ചറിന്റെ നേതൃത്വത്തില്‍ നാളെ എറണാകുളം ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ഏകദിന ഉപവാസത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്. അതിജീവിതയ്ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. ചലച്ചിത്ര മേഖലയിലുള്ള മറ്റാരെങ്കിലും ഉപവാസത്തില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി അഡ്വ. എ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും.
ഇടുക്കിയില്‍ ഭാര്യയെ തീകൊളുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം: പൊള്ളലേറ്റ മകളും മരിച്ചു
കട്ടപ്പന: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മകളും മരിച്ചു. ഇലവനാല്‍ തൊടുകയില്‍ ശ്രീ ധന്യയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ചത്. വണ്ടന്മേട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുറ്റടിയില്‍ ദന്പതികളാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ചത്. ഇലവനാല്‍ തൊടുകയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ഇളയ മകളാണ് ശ്രീ ധന്യ. ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഉറങ്ങിക്കിടന്ന ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവും തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കിടപ്പുമുറിയില്‍ പടര്‍ന്ന തീ വെള്ളമൊഴിച്ച് അണച്ച് അയല്‍വാസികള്‍ അകത്തു കയറിയപ്പോള്‍ രവീന്ദ്രനും ഉഷയും മരിച്ചു കിടക്കുന്നതാണു കണ്ടത്. തീ പടര്‍ന്നപ്പോള്‍ ഉണ്ടായ സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്ന് ദന്പതികളുടെ ദേഹത്തുവീണ നിലയിലായിരുന്നു. തുടര്‍ന്നു…
നടന്‍ സലിം ഘൗസ് അന്തരിച്ചു; അനശ്വരനായത് ‘താഴ്‌വാരത്തിലെ’ വില്ലന്‍
മുംബൈ: പ്രശസ്ത നടന്‍ സലിം മുഹമ്മദ് ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രി വസതിയില്‍ വച്ച് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. പിന്നാലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത താഴ് വാരം എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രമാണ് സലിം ഘൗസിനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കിയത്. പിന്നീട് ഭദ്രന്‍ സംവിധാനം ചെയ്ത ഉടയോന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. നിരവധി തമിഴ്, ഹിന്ദി ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്.