തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക്് വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.30 നും 11.30നുമിടയ്ക്ക് 15 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം. കേന്ദ്ര ൈവദ്യുതി വിഹിതത്തില്‍ കുറവ് വന്നതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 400 മുതല്‍ 500 മെഗാവാട്ട് വരെ കുറയുമെന്നാണ് സൂചന കൂടാതെ ഉപഭോക്താക്കള്‍ മൂന്ന് പോയിന്റ് എങ്കിലും ഓഫാക്കി വൈദ്യുതി ഉപഭോഗം കഴിയുന്നത്ര കുറച്ച് സഹകരിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. നഗരപ്രദേശങ്ങളിലും ആശുപത്രികളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ല. ദേശീയ ഗ്രിഡില്‍ നിന്നുള്ള കുറവും ചൂടുകൂടിയതോടെ ഉപഭോഗം കൂടിയതുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. അതേസമയം, സംസ്ഥാനത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണ് നിലവില്‍ ഇപ്പോഴുണ്ടായതെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അടിയന്തരസാഹചര്യം നേരിടാന്‍ മറ്റൊരു കമ്പനിയുമായി കരാര്‍ ഒപ്പിട്ടുണ്ടെന്നും മന്ത്രി…
Author: .
സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് ഇ. ശ്രീധരന്‍
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. വിശദമായി പഠനം നടത്താതെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. സില്‍വര്‍ലൈന്‍ അലൈന്‍മെന്റിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. കെ റെയിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംവാദം പ്രഹസനം മാത്രമായിരുന്നെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.
കോട്ടയത്തും തൃശൂരുമായി അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
കോട്ടയം/തൃശൂര്‍: വ്യാഴാഴ്ച കോട്ടയത്തും തൃശൂരുമായി അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഏറ്റുമാനൂര്‍ പേരൂര്‍ പള്ളിക്കുന്നില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പേരൂര്‍ ചെറുവാണ്ടൂര്‍ സ്വദേശി അമല്‍ (14), നവീന്‍ (13) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പള്ളിക്കുന്ന കടവിലാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. പിന്നാലെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചാവക്കാട് ഒരുമനയൂര്‍ കഴുത്താക്കലിലാണ് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത്. സൂര്യ(16), മുഹ്‌സിന്‍ (16), വരുണ്‍(16) എന്നിവരാണ് മരിച്ചത്. രണ്ടുകുട്ടികളെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്. കഴുത്താക്കല്‍ കായലില്‍ കുളിക്കാനായാണ് അഞ്ചു കുട്ടികള്‍ എത്തിയത്. കായലില്‍ ഇറങ്ങിയതിനിടെ കുട്ടികള്‍ ചെളിയില്‍ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ രണ്ടുകുട്ടികളെ രക്ഷപ്പെടുത്തി.
മലബാര്‍ എക്‌സ്പ്രസില്‍ ഭിന്നശേഷിക്കാരുടെ കോച്ചില്‍ അജ്ഞാത മൃതദേഹം
കൊല്ലം: ട്രെയിനില്‍ അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍. മലബാര്‍ എക്സ്പ്രസിലെ അംഗപരിമിതരുടെ കോച്ചിനുള്ളിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ വച്ചാണ് സംഭവമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ പോലീസെത്തി സ്ഥിതിഗതികള്‍ പരിശോധിക്കുകയാണ്. ട്രെയിന്‍ പുറപ്പെടാന്‍ വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സിന്ധു(22) ആണ് മരിച്ചത്. ഓടാനാവട്ടം പ്രാക്കുളം കോളനിയിലെ സുനില്‍ അനിത ദമ്ബതികളുടെ മകളാണ്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. സഹോദരി അര്‍ച്ചന. സുനിത വിറക് ശേഖരിക്കാന്‍ പോയി മടങ്ങിയെത്തിയപ്പോള്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ദേശീയ ബാസ്‌ക്കറ്റ്ബോള്‍ താരം പട്നയില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: റെയില്‍വേ ബാസ്‌ക്കറ്റ്ബോള്‍ താരമായ മലയാളി യുവതിയെ പട്നയിലെ താമസസ്ഥലമായ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കുന്നുമ്മല്‍ പാതിരിപ്പറ്റ കത്തിയണപ്പാംചാലില്‍ ലിതാര (23)യാണു മരിച്ചത്. ജോലി സ്ഥലത്തെ ഫ്ളാറ്റില്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച ബന്ധുക്കള്‍ ലിതാരയുടെ പരിശീലകനെതിരേ ബിഹാര്‍ പോലീസില്‍ പരാതി നല്‍കി. പരിശീലകന്‍ മോശമായി പെരുമാറാറുണ്ടെന്ന് ലിതാര നിരന്തരം പറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വയുടെ ദിനാപുര്‍ ഡിവിഷനില്‍ അക്കൗണ്ട് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥയാണു ലിതാര. ബിഹാര്‍ പട്നയിലെ ഗാന്ധിനഗര്‍ റോഡ് നമ്പര്‍ ആറിലെ ഫ്ളാറ്റിലാണ് 6 മാസമായി ലിതാരയുടെ താമസം. ലിതാര തിങ്കളാഴ്ച രാത്രി അച്ഛനുമായും സഹോദരി ഭര്‍ത്താവുമായും ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് വീട്ടുകാര്‍ക്കു ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഫ്ളാറ്റുടമയെ വിവരമറിയിക്കുകയായിരുന്നു. ഫ്ളാറ്റുടമ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ പോലീസ് സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.…
ലൈംഗിക പീഡനക്കേസ്: നടന്‍ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്
കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിനു പിന്നാലെ നടന്‍ ഒളിവില്‍ പോയ സാഹചര്യത്തിലാണ്. നടി പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, വിജയ് ബാബു നാട്ടില്‍ തന്നെ ഒളിവിലുണ്ടെന്ന സംശയവുമുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെസമീപിച്ചേക്കും.വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തുമെന്നും പോലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിനിയായ നടിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. നടിയുടെ പേര് വെളിപ്പെടുത്തിയത് മറ്റൊരു കേസും വിജയ് ബാബുവിനെതിരെ എറണാകുളഗ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും നിര്‍മ്മാതാവും പിടിയില്‍
കൊച്ചി: ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ സിനിമ നിര്‍മ്മാതാവും തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും പിടിയില്‍. നിര്‍മ്മാതാവ് ടി.എ സിറാജുദ്ദീനും നഗരസഭ ചെയര്‍മാന്‍ എ.എ ഇബ്രഹിംകുട്ടിയുടെ മകന്‍ ഷാബിനുമാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ആന്റ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തൃക്കാക്കരയിലെ തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു ഇറച്ചിവെട്ട് യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉടമയാണ് സിറാജുദ്ദീന്‍. സ്വര്‍ണം കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെത്തിയ നകുല്‍ എന്നയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്നലെ രാത്രിയാണ് ഷബിനെ കൊച്ചിയില്‍ നിന്നും പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ന ഉച്ചയോടെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. സിറാജുദ്ദീനെ എവിടെ…
പ്രവാസി കുടുബാംഗങ്ങള്‍ക്കും നോര്‍ക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗത്വമെടുക്കാം
റിയാദ്: വിദേശത്തു താമസിക്കുന്ന പ്രവാസി കുടുബാംഗങ്ങള്‍ക്കും നോര്‍ക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗത്വമെടുക്കാമെന്ന് നോര്‍ക്കയുടെയും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെയും പ്രതിനിധികള്‍ പറഞ്ഞു. അപേക്ഷകര്‍ അതാത് രാജ്യങ്ങളില്‍ ഫാമിലി വിസയോടുകൂടി ആറ് മാസത്തിലധികം താമസിക്കുന്നവരായിരിക്കണം. ഇവര്‍ ഏതെങ്കിലും തൊഴില്‍ വിസയിലായിരിക്കണമെന്ന നിബന്ധനയില്ലെന്നും ‘കോഴിക്കോടന്‍സ്’ സംഘടിപ്പിച്ച നോര്‍ക്ക റൂട്‌സ് – പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ബോധവല്‍ക്കരണ വെബിനാറില്‍ പങ്കെടുത്തു സംസാരിക്കവെ ഇവര്‍ വ്യക്തമാക്കി. കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ ഹര്‍ഷാദ് ഫറോക്ക് അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ നോര്‍ക്ക വഴിയും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മുഖേനയും നടന്നു വരുന്നുണ്ട്. നോര്‍ക്ക ഇന്‍ഷുറന്‍സ് പരിരക്ഷ, പുനരധിവാസം ലക്ഷ്യമിട്ടുള്ള പ്രവാസി ഭദ്രത, വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പാക്കിയ അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ക്ഷേമനിധി പെന്‍ഷന്‍, ചികിത്സ – വിവാഹ സഹായങ്ങള്‍ തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ് . പതിനെട്ട് വയസ്സുമുതല്‍ അറുപത് വയസ്സുവരെയുള്ള ഏതൊരു പ്രവാസിക്കും…
ഒമാനില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി
മസ്‌കറ്റ്: രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഒമാന്‍ സൂപ്രീം കൗണ്‍സില്‍ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ കോവിഡ് അവലോകന സുപ്രീം കമ്മിറ്റി യോഗം ചേര്‍ന്നാണ് രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം പെരുന്നാള്‍ നമസ്‌കാരത്തിനു കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാതെ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. പള്ളികളില്‍ ആണ് നമസ്‌കാരം നടക്കുന്നതെങ്കില്‍ മാസ്‌ക് ധരിച്ചിരിക്കണം. എന്നാല്‍ തുറന്ന സ്ഥലത്താണ് നമസ്‌കാരം നടക്കുന്നതെങ്കില്‍ മാസ്‌ക് ധരിക്കണമെന്നില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. കോവിഡ് ഇപ്പോഴും പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണം. ഹസ്തദാനവും ആലിംഗനം എന്നിവ ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കാന്‍ ശ്രമിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറക്കാന്‍ ശ്രമിക്കണം. ഈ ശീലങ്ങള്‍ എല്ലാവരും പാലിക്കണമെന്ന്…