കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ പിന്‍വലിച്ചു. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും പറഞ്ഞാണ് വിജയ് ബാബു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ ഇരയുടെ പേര് പറഞ്ഞത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് വിശദീകരണവുമായി വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഈ വിശദീകരണത്തിനിടയിലാണ് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയല്ല താനാണ് ശരിക്കുള്ള ഇരയെന്നാണ് വിജയ് ബാബു വിശദീകരണത്തില്‍ പറയാന്‍ ശ്രമിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ് നടന് പുതിയ കുരുക്കായി മാറിയിരിക്കുന്നത്. 400 മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് തന്റെ കൈവശമുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു. ഫൈറ്റ് ചെയ്യാന്‍ തയാറാണെന്നും പരാതിക്കാരിയുടെ മെസേജുകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇരയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് പുതിയ ഒരു കേസ് കൂടി വിജയ് ബാബുവിനെതിരേ…
Author: .
കോഴിക്കോട് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. പുതിയാപ്പയില്‍ ആറു വയസുള്ള കുട്ടിക്കാണ് രോഗം കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗ വ്യാപനമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഷിഗല്ല വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. മഴ മൂലം മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗല്ല വയറിളക്കത്തിന് കാരണം. കഠിനമായ…
കോട്ടയം തീക്കോയിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കോട്ടയം: ഈരാറ്റുപേട്ട തീക്കോയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തീക്കോയി സ്വദേശി സുനിഷ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് 400 അടിയോളം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ സുനീഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
ഇന്ധന നികുതി: പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചെങ്കില്‍ അവര്‍ക്കു മറ്റു വരുമാനമാര്‍ഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. കേരളം അടക്കമുള്ള ആറു സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശത്തില്‍ പ്രതിഷേധമുണ്ട്. ബന്ധപ്പെട്ട വേദികളില്‍ ഇക്കാര്യം അറിയിക്കും. കേന്ദ്ര സെസ് നിരക്ക് അടിക്കടി കൂട്ടികൊണ്ടിരിക്കുന്നു. 2017ല്‍ ഒമ്പതു രൂപയായിരുന്ന സെസ് ഇപ്പോള്‍ 31 രൂപയായി. ഇതൊന്നും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നില്ല. പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ സെസും നികുതിയും കേന്ദ്രം കുറയ്ക്കണം. മാത്രമല്ല നിയമപരമായി ഇത്രയേറെ സെസ് പിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. പ്രധാനമന്ത്രി പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ധനനികുതിയുടെ പേരില്‍ പിരിക്കുന്ന 42 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നുവെന്ന പരാമര്‍ശം ശരിയല്ല. കേരളത്തെ…
ഗുജറാത്ത് മോഡല്‍: പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: ഇ-ഗവേണന്‍സ് പഠിക്കാന്‍ ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഗുജറാത്തിലേക്ക് അയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മിറ്റി ദേശീയ ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനമാണിത്. സര്‍ക്കാരിനെ നെഞ്ചോടുചേര്‍ത്ത് അഭിനന്ദിക്കുന്നു. കാരണം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തുടര്‍ന്നും ഗുജറാത്തില്‍ സമസ്ത മേഖലയിലുണ്ടായ വികസനം വളരെ വലുതാണ്. ഇ-ഗവേണന്‍സ് രംഗത്ത് മാത്രമല്ല കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലും വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. അടിസ്ഥാനവികസന രംഗത്തെ മാറ്റം മാതൃകാപരമാണ്. 14 വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്തും പുറത്തും ഗുജറാത്ത് വികസന മാതൃകയാണെന്നു പറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടയാളാണ് താന്‍. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന തന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. വൈകിവന്ന ബുദ്ധിയെന്ന് കുറ്റപ്പെടുത്തുന്നില്ല. മറിച്ച് ആത്മാര്‍ത്ഥമായി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഗുജറാത്തിന്റെ മാത്രമല്ല ഉത്തര്‍പ്രദേശിന്റെ വികസനമാതൃകയും കേരളം പഠിക്കണം.…
ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് ആന്റണി നാളെ കേരളത്തിലേക്ക്
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു. പാര്‍ട്ടി അനുവദിക്കുന്ന കാലത്തോളം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. സമയം ആകുമ്പോള്‍ പദവികളില്‍ നിന്നും മാറണമെന്നാണ് തന്റെ നിലപാട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഇനി പ്രവര്‍ത്തന മേഖല കേരളമാണെന്നും തന്നെപ്പോലെ പാര്‍ട്ടി മറ്റാര്‍ക്കും അവസരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു കുടുംബത്തിന്റെ നേതൃത്വമാണ് കോണ്‍ഗ്രസിന്റെ നട്ടെല്ലെന്നു അവരില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്നും ആന്റണി വ്യക്തമാക്കി. 2004-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പ്രവര്‍ത്തന മേഖല ഡല്‍ഹിക്ക് മാറ്റിയത്. പിന്നീട് രണ്ടു യുപിഎ സര്‍ക്കാരുകളില്‍ പ്രതിരോധമന്ത്രി പദവിയില്‍ തിളങ്ങി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ചര്‍ച്ച വിളിച്ച് സര്‍ക്കാര്‍; സിനിമാ സംഘടനകള്‍ക്ക് ക്ഷണം
തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചു. മേയ് നാലിന് തിരുവനന്തപുരത്ത് നിശ്ചയിച്ചിരിക്കുന്ന യോഗത്തിലേക്ക് അമ്മ, മാക്ട, ഡബ്ല്യൂസിസി, ഫെഫ്ക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ചേംബര്‍ ഉള്‍പ്പടെ സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും ക്ഷണിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക. കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി പീഡനത്തിനിരയായ സംഭവത്തിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചത്. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് ഹേമ അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ നടി ശാരദയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ വത്സലകുമാരിയും അംഗങ്ങളായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ പുറത്തുവിടാന്‍ തയാറാകാതിരുന്നത് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ച സാഹചര്യത്തിലാണ് ചര്‍ച്ച. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയ സര്‍ക്കാരിനെതിരേ നടി…
എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 72 വയസുകാരന് 65 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും
പാലക്കാട്: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 72 വയസുകാരന് 65 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതി പിഴയായി നല്‍കുന്ന പണം ഇരയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒറ്റപ്പാലം മുളഞ്ഞൂര്‍ സ്വദേശിയായ അപ്പുവിനാണ് കോടതി കടുത്ത ശിക്ഷ നല്‍കിയത്.
വിവാഹ മേക്കപ്പിനിടെ പീഡനം: ബ്രൈഡല്‍ മേക്കപ്പ്മാന്‍ അനീസ് അന്‍സാരിയെ ചോദ്യം ചെയ്തു
കൊച്ചി: വിവാഹ മേക്കപ്പിനിടെ യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബ്രൈഡല്‍ മേക്കപ്പ്മാന്‍ അനീസ് അന്‍സാരി ചോദ്യം ചെയ്യലിനു ഹാജരായി. പാലാരിവട്ടം പോലീസാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. യുവതികളെ വിവാഹത്തിന് അണിയിച്ചൊരുക്കുന്നതിനിടെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന നാലു കേസുകളില്‍ ഇയാള്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇന്നു മുതല്‍ 30 വരെയുള്ള തീയതികളില്‍ രാവിലെ ഒമ്പതിനു ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം.
കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി: ധരിച്ചില്ലെങ്കില്‍ പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന് ഉത്തരവില്‍ ഇല്ല. പൊതുസ്ഥലങ്ങള്‍, ചടങ്ങുകള്‍, തൊഴിലിടങ്ങള്‍, വാഹന യാത്രകളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു.. ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.