മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് നീളുമെന്ന് റിപ്പോർട്ട്. ഒക്ടോബർ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ വിഎഫ്എക്സ് വർക്കുകളും, ഐ മാക്സ് പതിപ്പും പൂർത്തിയായിട്ടില്ലെന്നും അതിനാൽ സിനിമയുടെ റിലീസ് നീട്ടിയേക്കുമെന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. നേരത്തെ സെപ്റ്റംബര്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നു പറഞ്ഞിരുന്നു. പിന്നീടത് ഓക്ടോബര്‍ 3 ലേക്ക് മാറ്റി. തീയതി വീണ്ടും മാറ്റും എന്ന സൂചനയാണ് മോഹന്‍ലാല്‍ നല്‍കിയത്‌സിനിമയുടെചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഹോളിവുഡില്‍ ആയിരുന്നു നടന്നത്. പിന്നണി ജോലികളെല്ലാം പൂര്‍ത്തിയായെന്നും…
Author: .
നക്ഷത്ര ഫലം (സെപ്‌റ്റംബർ 04 ബുധന്‍)
ചിങ്ങം: നിങ്ങൾ ഇന്ന് വളരെ ഊർജ്ജസ്വലനായിരിക്കും. കുടുംബവുമൊത്ത് ഏറെ സമയം പങ്കിടും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ചെറിയ ഒരു യാത്ര പോകാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. കന്നി: സ്‌ത്രീകള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ജോലി സ്ഥലത്ത് സുഖകരമായ ഒരന്തരീക്ഷം ലഭിക്കും. അപൂർണമായി കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കാൻ സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയിലായിരിക്കും. തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തി പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനവും കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടത്തിന് സാധ്യത. വൃശ്ചികം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. സങ്കീർണമായ വിഷയത്തെ പോലും നിസാരമായി കൈകാര്യം ചെയ്യാൻ ഇന്ന് സാധിക്കും. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത…
പി വി അന്‍വറിന്റെ വെളിപ്പെടുത്തല്‍: എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസിന്റെ അന്വേഷണം
ലപ്പുറം മുൻ എസ്പി ആയിരുന്ന സുജിത്ത് ദാസിനെതിരെ പി വി അൻവർ എംഎൽഎ സ്വർണ്ണ കടത്ത് അടക്കം ആരോപണമുന്നയിച്ചതോടെ എസ് പിക്കെതിരെ കസ്റ്റംസ് അന്വേഷണം നടത്തും. മലപ്പുറം എസ്പി ആയിരിക്കെ നൂറിലേറെ കേസുകളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്വർണ്ണക്കടത്ത് ആരോപണം ഉന്നയിക്കപ്പെട്ടതോടെ സ്വർണ്ണക്കടത്ത് കേസുകൾ വിശദമായി തന്നെ പരിശോധിക്കനാണ് കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. എസ്പിയായിരിക്കെ രജിസ്റ്റർ ചെയ്ത നൂറിലേറെ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും മാസങ്ങൾക്ക് ശേഷമാണ് ഇവ കസ്റ്റംസിന് കൈമാറിയത്. അന്നുതന്നെ സ്വർണത്തിന്റെ അളവിലടക്കം വലിയ തോതിൽ പൊരുത്തക്കേടുകൾ കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്താനാണ് കസ്റ്റംസ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ പത്തനംതിട്ട എസ്പി ആയ സുജിത്ത് ദാസിനെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ എസ് പി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. മലപ്പുറം എസ്പി ആയിരിക്കെ എസ്പിയുടെ…
സിനിമാ ലൊക്കേഷനില്‍ ലൈംഗികാതിക്രമം കാണിച്ചു; നടന്‍ അലൻസിയര്‍ക്കെതിരെ യുവതിയുടെ പരാതി
കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയര്‍ക്കെതിരെ പോലീസ് കേസെടുത്തു. 2017ല്‍ ബംഗളുരൂവില്‍ വച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‌ഐടിയാണ് അന്വേഷണം നടത്തുക. ആഭാസം സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി.മുൻപ് ഇതേ നടി അലൻസിനെതിരെ പരാതി ഉയർത്തിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഐശ്വര്യ ഡോങ്‌റെയ്ക്ക് മുന്നിലാണ് നടി മൊഴി നൽകിയത്. അലൻസിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ലൈംഗിക അതിക്രമം നടത്തിയ വിവരം ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്നും നടി വ്യക്തമാക്കിയിരുന്നു. തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടേ എന്നായിരുന്നു അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, നടന്‍ നിവിന്‍ പോളിക്കെതിരെയും പരാതി ഉയർന്നു. അഭിനയിക്കാന്‍ അവസരം…
തനിക്കെതിരെ ഉയരുന്ന പീഡന ആരോപണം പച്ചക്കള്ളം; ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്: നിവിന്‍ പോളി
കൊച്ചി: തനിക്കെതിരെ ഉയർന്ന പീഡന ആരോപണം വ്യാജമാണെന്ന് നടൻ നിവിൻ പോളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതി നൽകിയ പെൺകുട്ടിയെ അറിയില്ല. ആദ്യമായാണ് ഇത്തരത്തിൽ ഒരു ആരോപണം തനിക്കെതിരെ വരുന്നത്. ഇതിൽനിന്ന് ഓടിയൊളിക്കേണ്ട ആവശ്യമില്ല. ന്യായം ഏന്റെ ഭാഗത്താണ്. അതുകൊണ്ടാണ് ഇന്ന് തന്നെ മാധ്യമങ്ങളെ കാണാൻ വന്നത്. നിയമത്തിന്റെ വഴിക്ക് പോകാനാണ് തീരുമാനം. രാജ്യത്ത് ഇത്തരത്തിൽ ആണുങ്ങൾക്കെതിരെ ഒരുപാട് വ്യാജ പരാതികൾ വരുന്നുണ്ട്. നാളെ ആർക്കെതിരെയും ഇത്തരത്തിൽ ആരോപണം വരാം. അവർക്കെല്ലാം വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും നിവിൻ പോളി പറഞ്ഞു. “എന്റെ നിരപരാധിത്വം തെളിയിക്കും. കേസിലുള്ള ആരെയും അറിയില്ല. എല്ലാ പൊലീസാണ് അന്വേഷിക്കേണ്ടത്. ഇവരെയൊന്നും ഞാൻ കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല. ഒരു രീതിയിലുള്ള ബന്ധവും ഈ പെണ്‍കുട്ടിയുമായി എനിക്കില്ല. വാർത്ത നല്‍കുന്നവർ സത്യം തെളിയുമ്പോഴും കൂടെ ഉണ്ടാകണം”. “കുടുംബം എന്നോടൊപ്പം തന്നെയുണ്ട്.…
അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു: ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ : മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നതായി ഗവേഷകനും ഗ്രന്ഥകരാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര അഭുപ്രായപ്പെട്ടു. ഇന്തോ അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഡവും ആക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാര ത്തിനും വൈജ്ഞാനിക നവോത്ഥാന ത്തിനും സംഭാവന കള്‍ നല്‍കിയ അറബി ഭാഷ, ചരിത്ര പരവും സാഹിത്യ പരവുമായ ഒട്ടേറെ സവിശേഷതകളുള്ള താണെണും അദ്ദേഹം പറഞ്ഞു. വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജിലെ അറബിക് ക്‌ളബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി ഭാഷയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളാണുള്ളതെന്നും ഭാഷാപരിജ്ഞാനം വളര്‍ത്താനും പ്രായോഗിക പരിശീലനത്തിനും അറബി ക്‌ളബ്ബുപോലുള്ള ലഭ്യമായ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു. ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധ മാണ്…
ഇസ്രായേലി കുടിയേറ്റക്കാർ ഹെബ്രോണിലെ ഇബ്രാഹിമി മസ്ജിദ് ആക്രമിച്ചു
അധിനിവേശ വെസ്റ്റ് ബാങ്കിൽ സ്ഥിതി ചെയ്യുന്ന ഹെബ്രോണിലെ തോറ ആചാരങ്ങൾക്കായി ഉപയോഗിച്ച ഉപകരണങ്ങളുമായി ഇസ്രായേൽ കുടിയേറ്റക്കാർ ഇബ്രാഹിമി പള്ളിയിലേക്ക് ഇരച്ചുകയറുന്നത് പിടിച്ചെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 31 ശനിയാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം പള്ളി അടച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്. മുസ്ലീം ആരാധകർ പ്രവേശിക്കുന്നത് അവര്‍ തടഞ്ഞിരുന്നു. ഒരു കൂട്ടം ജൂത കുടിയേറ്റക്കാർ അവരുടെ മതപരമായ ആചാരങ്ങൾക്ക് സാധാരണയായി ഉപയോഗിക്കുന്ന പ്രസംഗ പീഠങ്ങളുമായി പള്ളിയിലേക്ക് പ്രവേശിക്കുന്നതായി വൈറല്‍ ഫുട്ടേജില്‍ കാണിക്കുന്നുണ്ട്. ഇബ്രാഹിമി മസ്ജിദ് ആഴത്തിലുള്ള മതപരമായ പ്രാധാന്യമുള്ള സ്ഥലമാണ്, ഇത് സംഘർഷത്തിൻ്റെ കേന്ദ്ര ബിന്ദുവാണ്, പ്രത്യേകിച്ചും ഇസ്രായേൽ സർക്കാർ വെസ്റ്റ് ബാങ്കിൽ ജൂതന്മാർക്കായി അനധികൃത കോളനികൾ നിർമ്മിച്ചതു മുതൽ. അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) പ്രകാരം, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ മുനമ്പ് എന്നിവിടങ്ങളിലെ ഇസ്രായേലി…
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും സഖ്യമുണ്ടാക്കും: റിപ്പോർട്ട്
ന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുപ്രധാന സംഭവവികാസത്തിൽ, കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ‘ധാരണയിൽ’ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത നിർണായക ഘട്ടത്തിൽ 90 നിയമസഭാ സീറ്റുകൾ ഇരു പാർട്ടികളും തമ്മിൽ വിഭജിക്കുന്ന പ്രക്രിയ സങ്കീർണ്ണമാകുമെന്ന് പ്രതീക്ഷിക്കുന്നു. 90 നിയമസഭാ സീറ്റുകളുടെ വിഭജനം പ്രക്രിയയിലെ അടുത്ത നിർണായക ഘട്ടമാണ്, ഇത് ഒരു വെല്ലുവിളി നിറഞ്ഞ ദൗത്യമായി മാറിയേക്കാം. ഇത് പരിഹരിക്കുന്നതിനായി ആം ആദ്മി പാർട്ടിയുടെ (എഎപി) രാജ്യസഭാ എംപി രാഘവ് ഛദ്ദയും കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും തമ്മിൽ സുപ്രധാന കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇരു പാർട്ടികളും തമ്മിൽ യോജിപ്പുള്ള സീറ്റ് പങ്കിടൽ ധാരണയിലെത്തുകയെന്ന ലക്ഷ്യത്തോടെ ഈ കൂടിക്കാഴ്ച ഇന്ന് രാത്രിയോ നാളെയോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു . ഹരിയാന…
ഇംഗ്ലീഷ് ചാനൽ ബോട്ട് ദുരന്തം: 10 കുടിയേറ്റക്കാർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
ഇംഗ്ലീഷ് ചാനലിൽ ഡസൻ കണക്കിന് കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 10 പേരെങ്കിലും മരിച്ചതായി ചൊവാഴ്ച ഫ്രഞ്ച് വാര്‍ത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 50-ലധികം ആളുകളെ രക്ഷപ്പെടുത്തിയെന്നും അവര്‍ക്ക് പ്രാഥമിക ചികിത്സ ആവശ്യമാണെന്നും ഫ്രഞ്ച് കോസ്റ്റ്ഗാർഡ് റിപ്പോർട്ട് ചെയ്തു. കലൈസിൽ നിന്ന് ഏകദേശം 28 മൈൽ (45 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി ലെ പോർട്ടൽ തീരത്ത് ബോട്ട് അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് 10 പേരുടെ നില ഗുരുതരമാണെന്ന് തുടക്കത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. പ്രാദേശിക സമയം ചൊവാഴ്ച രാവിലെ 11:30 ന് (യുകെ സമയം 10:30 am) ഒരു ബോട്ട് ശ്രദ്ധയില്‍ പെട്ടിരുന്നു എന്നും, കുറഞ്ഞത് 100 കുടിയേറ്റക്കാരെങ്കിലും അതില്‍ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ തുടക്കത്തിൽ പുറത്തുവന്നിരുന്നു. കൂടാതെ, തീരത്ത് നിരവധി വെള്ള ടാർപോളിനുകൾ കണ്ടതായും പറഞ്ഞു. അപകടത്തില്‍ പെട്ട ചിലരെ രക്ഷപ്പെടുത്തി വിമാനമാർഗം അടുത്തുള്ള ബൊലോൺ-സുർ-മെർ തുറമുഖത്തേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.…
ഉക്രെയ്ൻ മിലിട്ടറി കോളേജിൽ റഷ്യൻ മിസൈൽ ആക്രമണം; 41 പേർ കൊല്ലപ്പെട്ടു; 180-ലധികം പേര്‍ക്ക് പരിക്ക്
തിങ്കളാഴ്ച രാത്രി ഉക്രെയിനിലെ പോൾട്ടാവ സൈനിക കോളേജിന് നേരെയുണ്ടായ റഷ്യൻ മിസൈല്‍/ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് 41 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ തൻ്റെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെയാണ് പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി ആക്രമണം സ്ഥിരീകരിച്ചത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പോൾട്ടാവ മിലിട്ടറി കമ്മ്യൂണിക്കേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിലും അടുത്തുള്ള ആശുപത്രിയിലും പതിച്ചതായും 41 പേരെങ്കിലും മരിക്കുകയും 180-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പറയുന്നു. സംഭവത്തിൻ്റെ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണത്തിന് ഉത്തരവിട്ടതായി സെലെൻസ്കി പ്രഖ്യാപിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത 11 പേർ ഉൾപ്പെടെ 25 പേരെ ഇതുവരെ ആക്രമണസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ ടെലിഗ്രാമിൽ റിപ്പോർട്ട് ചെയ്തു. അധിനിവേശ ക്രിമിയയിൽ നിന്ന് മൂന്ന് ഇസ്‌കന്ദർ ബാലിസ്റ്റിക് മിസൈലുകളും റഷ്യയുടെ പടിഞ്ഞാറൻ കുർസ്ക് മേഖലയിൽ നിന്ന് Kh-59/69 വ്യോമ വിക്ഷേപണ മിസൈലുകളും…