മുൻ ആർജി പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ 8 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ട് കൊൽക്കത്ത കോടതി

ന്യൂഡൽഹി: ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും മറ്റ് മൂന്ന് പേരെയും എട്ട് ദിവസത്തേക്ക് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കസ്റ്റഡിയിൽ വിട്ട് കൊൽക്കത്ത കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. സർക്കാർ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അഴിമതിക്കേസിൽ ഉൾപ്പെട്ട ‘വലിയ അവിശുദ്ധ കൂട്ടുകെട്ട്’ അന്വേഷിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി സിബിഐ ആദ്യം 10 ​​ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. “ഞങ്ങൾ ഇപ്പോൾ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വലിയ അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവരേണ്ടതുണ്ട്, അതിനാൽ അവരെ ചോദ്യം ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. മുഴുവൻ അവിഹിത ബന്ധവും പുറത്തുകൊണ്ടുവരാൻ ഞങ്ങൾക്ക് അവരുടെ കസ്റ്റഡി ആവശ്യമാണ്,” സിബിഐ കോടതിയെ അറിയിച്ചു. അറസ്റ്റിലായ നാലുപേരിൽ ഘോഷ്, അദ്ദേഹത്തിൻ്റെ സെക്യൂരിറ്റി ഗാർഡ്, ആശുപത്രിയിലേക്ക് സാമഗ്രികൾ വിതരണം ചെയ്ത രണ്ട് കച്ചവടക്കാർ എന്നിവരും ഉൾപ്പെടുന്നു.…

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രസ്താവന നടത്തിയ പി വി അന്‍‌വര്‍ എം എല്‍ എ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചക്കു ശേഷം പിവി അൻവർ എംഎൽഎ മടങ്ങി. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് അൻവർ എംഎൽഎ ഉന്നയിച്ചത്. അതിന് ശേഷമാണ് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എ.ഡി.ജി.പി.എം ആർ.അജിത് കുമാറിനെതിരെ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് ലഭ്യമായ വിവരം. കൂടിക്കാഴ്ച നടത്തിയ ശേഷം തിരിച്ചെത്തിയ ഉടൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിർണായക തെളിവുകൾ മുഖ്യമന്ത്രിയ്ക്ക് അൻവർ എംഎൽഎ കൈമാറിയിട്ടുണ്ടെങ്കിൽ എം ആർ അജികുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെ മുഖ്യമന്ത്രി എന്ത് നടപടി എടുക്കും എന്നതും നിർണായകമാണ്. വളരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും ക്രമ സമാധാന ചുമതലയിൽ നിന്ന് എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റാത്തതിൽ അൻവർ എംഎൽഎക്ക് കടുത്ത അതൃപ്തിയും…

തൃശ്ശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് വേണ്ടി; സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ മുരളീധരന്‍

തൃശൂർ: തൃശ്ശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സുരേഷ് ഗോപിക്ക് വേണ്ടിയാണ് പൂരം അലങ്കോലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നതു പോലെ പൂരം കലക്കിയത് അജിത് കുമാര്‍ എങ്കില്‍ അതിന് പിന്നില്‍ പിണറായി വിജയന്‍ തന്നെയാണെന്നും മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. അജിത് കുമാറിനെ പുറത്താക്കിയിട്ട് വേണം അന്വേഷണമെന്നും പ്രകാശ് ജാവഡേക്കര്‍ ഇ.പി.യുമായി കൂടി കാഴ്ച നടത്തിയതിന് പിന്നിലും പൂരം കലക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. പൂരം അലങ്കോലപ്പെടുത്താന്‍ നേതൃത്വം കൊടുത്തവര്‍ ആരെന്ന് പുറത്തുവരണം. അന്നുണ്ടായ…

തലസ്ഥാന നഗരിയിലെ തീപിടുത്തത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോടുള്ള ന്യൂ ഇന്ത്യ അഷ്വറന്‍സ് ഓഫീസിലുണ്ടായ അഗ്നിബാധയില്‍ രണ്ടു സ്ത്രീകള്‍ വെന്തു മരിച്ചു. മരിച്ചവരിൽ ഒരാൾ ഓഫീസിലെ ജീവനക്കാരി വൈഷ്ണ എന്ന സ്ത്രിയാണെന്നും, രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുപക്ഷെ ഇവർ ഇൻഷുറൻസ് ഇടപാടുകൾക്കായി വന്ന ഉപയോക്താവായിരിക്കാം എന്നാണ് നിഗമനം. മരണപ്പെട്ട വൈഷ്ണ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു. തീ പടർന്നു പിടിക്കുന്നത് കണ്ടതിനെ തുടർന്ന് സ്ത്രീകൾ പുറകുവശത്തെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. തീപിടുത്തത്തിൽ ഓഫീസ് പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. പാപ്പനംകോട് നഗര മധ്യത്തിൽ കടകൾക്ക് മുകളിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. തീപിടുത്തത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസി പൊട്ടിത്തെറിച്ചതാകാം തീപിടുത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, വിശദമായ പരിശോധന നടത്തുമെന്നും…

ഹരിത വിപ്ലവ നായകൻ ആന്റപ്പൻ അമ്പിയായം 50-ാം ജന്മ ദിനം ; ജലതരംഗം ദീപങ്ങൾ തെളിയിച്ചു

എടത്വ:ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം 50-ാം ജന്മദിനം ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആചരിച്ചു.കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന് സമീപത്ത് നിന്നും ശേഖരിച്ച ജലം എടത്വ പള്ളിക്കടവിൽ പമ്പയാറ്റിൽ ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ മൺകൂജ യിൽ നിന്നും പകർന്നു. നദികളും തോടുകളും സംരംക്ഷിച്ച് അടുത്ത തലമുറയ്ക്ക് പരിശുദ്ധിയോട് നല്കണമെന്ന ലക്ഷ്യത്തിലൂന്നി ആന്റപ്പൻ അമ്പിയായം ആരംഭിച്ച ജലതരംഗം പരിപാടിയുടെ തുടർച്ചയായി പമ്പയാറ്റിൽ ജലതരംഗം ദീപങ്ങളും തെളിയിച്ചു. ആന്റപ്പൻ നട്ടു പരിപാലിച്ച് വളർത്തിയ ചെടിയുടെ മരത്തണലിൽ നടന്ന ചടങ്ങ് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിൻസി ജോളി ഉദ്ഘാടനംചെയ്തു. ആന്റപ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ മുഖ്യ സന്ദേശം…

എഡിജിപി അജിത് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ക്രമസമാധാന വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) എംആർ അജിത് കുമാറിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) സ്വതന്ത്ര നിയമസഭാംഗം പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ തിരിച്ചടി സംസ്ഥാന സർക്കാരിനെ ഞെട്ടിച്ചു. കോട്ടയത്ത് നടന്ന കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അജിത് കുമാറിൻ്റെ സാന്നിധ്യത്തിൽ ഉന്നതതല പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. സർക്കാർ വസ്‌തുതകൾ ഊട്ടിയുറപ്പിക്കുന്നതിലാണ് വിശ്വസിക്കുന്നതെന്നും മുൻവിധികളിൽ പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കുറ്റങ്ങൾ അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവി (എസ്‌പിസി) ഷെയ്ക് ദർവേഷ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. എന്നാൽ, അജിത് കുമാറിനെ സർക്കാർ തലപ്പത്ത് നിന്ന് നീക്കിയിട്ടില്ല. ജി സ്‌പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ് മധുസൂദനൻ (എസ്‌പി,…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലപ്പുറത്ത് വെൽഫെയർ പാർട്ടി പ്രതിഷേധം

മലപ്പുറം: RSS, പോലീസ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവയുടെ അവിശുദ്ധ കൂട്ടുകെട്ട് നടത്തി കേരളത്തെ ഒറ്റുകൊടുത്ത മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി ഇന്ന് മലപ്പുറത്ത് പ്രകടനം നടത്തി. MLAയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കുറ്റവാളികളെ സർവീസിൽ നിന്ന് മാറ്റിനിർത്തി അടിയന്തര ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യമുന്നയിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. MLAയുടെ വെളിപ്പെടുത്തലുകൾ ഗൗരവമായി കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഉൾപ്പെടെ ആരോപിതരായ ആരോപിതരായ മുഴുവൻ പേരും തൽസ്ഥാനത്തുനിന്ന് മാറിനിന്ന് തന്നെ അന്വേഷണത്തെ നേരിടണമെന്നും ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ പറഞ്ഞു. തൃശ്ശൂരിലെ സംഘപരിവാർ വിജയം ഈ അച്ചുതണ്ടിന്റെ സമ്മാനമാണ് എന്നാണ് അൻവറിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. ഇത് ശരിയാണെങ്കിൽ ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയേണ്ടതുണ്ട്. തൃശ്ശൂരിലെ വിജയത്തിന് പകരമായി എന്ത് ഡീൽ ആണ് ഉണ്ടായത് എന്ന കാര്യം അറിയാൻ കേരളത്തിന്…

നിങ്ങൾ ഗർഭധാരണം ആസൂത്രണം ചെയ്യുകയാണെങ്കിൽ, ഈ ഭക്ഷണ പദാർത്ഥങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക: ഡോ. ചഞ്ചൽ ശർമ്മ

ഇന്ത്യൻ സമൂഹത്തിൽ, വിവാഹശേഷം, ഓരോ ദമ്പതികളും സ്വപ്നം കാണുന്നത്, തങ്ങൾക്കും അമ്മ-അച്ഛൻ എന്ന് വിളിക്കുന്ന ഒരു സുന്ദരനായ കുട്ടി തങ്ങളുടെ മടിയിൽ കളിക്കുന്നുണ്ടെന്ന്. മാതാപിതാക്കളാകുന്നതിൻ്റെ ഈ സന്തോഷം താരതമ്യം ചെയ്യാൻ പ്രയാസമാണ്. ഓരോ ദമ്പതികളും അനുഭവിക്കാൻ ആഗ്രഹിക്കുന്ന മനോഹരമായ ഒരു വികാരമാണിത്. ഗർഭം ധരിക്കുന്നതിന് മുമ്പ്, ഏതൊരു സ്ത്രീയും പുരുഷനും ആരോഗ്യമുള്ളവരായിരിക്കേണ്ടത് പ്രധാനമാണ്, ഇതോടൊപ്പം അവരുടെ പ്രായം, ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ, ഇതെല്ലാം ഒരാളുടെ ഗർഭധാരണത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ആശാ ആയുർവേദ ഡയറക്‌ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറഞ്ഞു, നിങ്ങൾ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുമുമ്പ് നിങ്ങളുടെ ശരീരത്തിൽ ആവശ്യമായ എല്ലാ പോഷകങ്ങളും ഉണ്ടായിരിക്കണമെന്ന് ഓർമ്മിക്കുക. ശരിയായ ഭാരം നിലനിർത്തുക. ഗർഭധാരണത്തിന്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയുടെ സമീകൃത അളവ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്, അതുവഴി നിങ്ങളുടെ ആർത്തവം ക്രമമായിരിക്കുകയും നിങ്ങൾക്ക് എളുപ്പത്തിൽ ഗർഭിണിയാകുകയും ചെയ്യും.…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 03 ചൊവ്വ)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കുമെന്നുമാത്രമല്ല ദൃഢവും ഉറച്ചതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. എന്തായാലും ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്‌. അത്‌ കൂടുതൽ സങ്കീണ്ണമായ സംഘട്ടനത്തിലേക്ക് പോകാൻ അനുവദിക്കാതിരിക്കുക. കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ അത്‌ തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ നിങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ജീവിതത്തിൽ നേരോട്‌ കൂടി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും. അതുപോലെ എതിർപ്പ്‌ ആത്യന്തികമായി വിജയത്തിലേക്ക്‌ നയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യും. തുലാം: നിങ്ങൾക്ക്‌ ഇന്ന് കുടുംബാംഗങ്ങളുമായിട്ട്‌ ഒരു നല്ല സമയവും, അവരോടൊപ്പം വിനോദവും ആകാവുന്നതാണ്‌. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക്‌ വേണ്ടി ഒരു പിക്‌നിക്കോ സൽക്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങൾ ഇന്ന് ഭക്തിസ്ഥലങ്ങളിലേക്കോ…

ഒ ഐ സി സി (യു കെ) – യുടെ നവനേതൃനിര ചുമതലയേറ്റു

സമ്മേളനം എ ഐ സി സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ ഉദ്ഘാടനം ചെയ്തു. യു കെയിലുടനീളം സംഘടന ശക്തമാക്കുമെന്ന് നേതാക്കൾ ലണ്ടൻ: ചരിത്രത്തിലാദ്യമായി ഒ ഐ സി സി (യു കെ) നാഷണൽ കമ്മറ്റി വനിതാ അധ്യക്ഷയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. ലണ്ടനിലെ ക്രോയ്ഡനിൽ വെച്ചു സംഘടിപ്പിച്ച സമ്മേളനം എ ഐ സി സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വക്താവ് റോമി കുര്യാക്കോസ് ആമുഖവും, പ്രോഗ്രാം ക്ൺവീനറും ഒ ഐ സി സി (യു കെ) സറെ റീജിയൻ പ്രസിഡന്റുമായ വിൽ‌സൺ ജോർജ് സ്വാഗതവും ആശംസിച്ചു. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും റീജിയനുകളിൽ നിന്നും നിരവധി പ്രവർത്തകർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കു ചേരുന്നതിനും പുതിയ കമ്മിറ്റിക്ക് അഭിവാദ്യങ്ങളും അനുമോദനങ്ങളും അർപ്പിക്കുവാൻ എത്തിച്ചേർന്നു.…