ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ വ്യാഴാഴ്ച ജോർജിയയിൽ നടന്ന ഒരു റാലിയിൽ, ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയും വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസ് വരാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് ശക്തമായ സന്ദേശം നൽകി. മത്സരം അമേരിക്കയുടെ ഭാവിക്ക് നിർണായകമാണെന്ന് ഊന്നിപ്പറഞ്ഞ അവര്‍, ഭാവി എപ്പോഴും പോരാടുന്നതിന് മൂല്യമുള്ളതാണെന്ന് പ്രഖ്യാപിച്ചു. മാറ്റം എപ്പോഴും അനിവാര്യമാണെന്നും, സത്യം സംസാരിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളതെന്നും, ഞങ്ങൾക്കറിയാവുന്ന ഒരു കാര്യമാണ് ഞങ്ങൾ അടിവരയിട്ടു പറയുന്നതെന്നും ഹാരിസ് പറഞ്ഞു. “തിരഞ്ഞെടുപ്പിന് 68 ദിവസങ്ങൾ ബാക്കിനിൽക്കെ, ഞങ്ങൾക്ക് കുറച്ച് അധികം കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. എന്നാൽ, ഞങ്ങൾ കഠിനാധ്വാനം ഇഷ്ടപ്പെടുന്നു. കഠിനാധ്വാനം നല്ല ജോലിയാണ്. നിങ്ങളുടെ സഹായത്തോടെ ഈ നവംബറിൽ ഞങ്ങൾ വിജയിക്കും,” കമലാ ഹാരിസ് പറഞ്ഞു. ഹാരിസ് അവളുടെ കരിയറിനെ പ്രതിഫലിപ്പിച്ചുകൊണ്ട് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ആളുകൾക്ക് വേണ്ടി വാദിക്കാനുള്ള അവരുടെ പ്രതിബദ്ധത എടുത്തുകാണിച്ചു. “കഠിനമായ പോരാട്ടങ്ങള്‍ എനിക്ക് അപരിചിതമല്ല… ഞാൻ ഒരു…
Author: .
മാപ്പ് ഓണം ‘സംഗമോത്സവ് 24’ സെപ്തംബര്‍ 7 ശനിയാഴ്ച; വിഖ്യാത സംവിധായകൻ ബ്ലെസി മുഖ്യാതിഥി
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ അണിയിച്ചൊരുക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മാപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ജനാധിപത്യത്തിന്റെ ജന്മനാടായ ഫിലഡൽഫിയയിൽ ജാതി ഭാഷ വര്‍ണ്ണഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന, സംഗമോത്സവ് 24 എന്ന് നാമകരണം ചെയ്തിട്ടുള്ള, ഈ മഹാ അഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച 3 മണി മുതൽ സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിലാണ് അരങ്ങേറുന്നത്. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലെ തനത് കലാരൂപങ്ങൾ 150-ല്‍പരം കലാകാരന്മാര്‍, ചരിത്രത്തിൽ ആദ്യമായി ഒരു വേദിയിൽ അണിനിരക്കുന്നു. അതോടൊപ്പം മലയാളത്തിന്റെ തനത് കലാരൂപങ്ങളും. ഈ മാമാങ്കത്തിനു മാറ്റു കൂട്ടുവാന്‍ മലയാളിത്തിന്റെ പ്രിയ സംവിധായകൻ ബ്ലെസ്സിയും പങ്കെടുക്കുന്നു. ഈ ആഘോഷം വേറിട്ടൊരു അനുഭവമാക്കാനുള്ള അഹോരാത്ര പ്രയത്നത്തിലാണ് മാപ്പിന്റെ വിവിധ സബ് കമ്മിറ്റികൾ. വാഴയിലയിൽ വിളമ്പുന്ന രുചിയേറിയ ഓണ സദ്യ ഇത്തവണത്തെ മറ്റൊരു…
ഹ്യൂസ്റ്റണിലെ ‘ഒരുമ’ ഓണാഘോഷം വര്‍ണ്ണ വിസ്മയമായി
ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് സിറ്റി സെന്റ് തോമസ് കത്തീഡ്രല്‍ ഹാളില്‍ ഒത്തുകൂടിയ നൂറുകണക്കിന് റിവര്‍സ്റ്റോണ്‍ നിവാസിളേയും വിശിഷ്ടാതിഥികളേയും വിസ്മയത്തിലാക്കി ‘ഒരുമ’യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഹ്യൂസ്റ്റണില്‍ അരങ്ങേറി. വര്‍ണോജ്വലമായ കലാസന്ധ്യയ്ക്ക് ശേഷം മഹാബലിയേയും വിശിഷ്ടാതിഥികളേയും ഒരുമ ടീമിന്റെ ചെണ്ടമേളത്തോടും താലപ്പൊലിയുടെ അകമ്പടിയോടും കൂടി വേദിയിലേക്ക് ആനയിച്ചു. ഒരുമ പ്രസിഡന്റ് ജിന്‍സ് മാത്യു കിഴക്കേതില്‍ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം, ജഡ്ജ് ജൂലി മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയിംസ് മാത്യു മുട്ടുംകല്‍ സ്വാഗതം പറഞ്ഞു. മാഗ് പ്രസിഡന്റ് മാത്യൂസ് മുണ്ടക്കല്‍, ഫാ. ജോഷി വലിയവീട്ടില്‍, സിനിമാ താരം ആര്‍ദര്‍ ബാബു ആന്റണി, നവീന്‍ ഫ്രാന്‍സീസ്, ജോണ്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. മേരി ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി. വയനാട് റിലീഫ് ഫണ്ടിനു വേണ്ടി ആലുക്കാസ് ജൂവലറി സ്പോണ്‍സര്‍ ചെയ്ത ഗോള്‍ഡ് വൗച്ചര്‍ നറുക്കെടുപ്പു വഴി ഒരുമ അംഗങ്ങള്‍ സംഭാവന ചെയ്ത ഒരു…
കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച എൽമോണ്ടിൽ
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ അസ്സോസ്സിയേഷനായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് 2024-ലെ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഏറ്റവും സമുചിതമായി ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ 52-ലധികം വർഷമായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ആദ്യകാല മലയാളീ സംഘടനയാണ് കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്. എൽമോണ്ടിലുള്ള സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക്ക് പള്ളിയുടെ പുതിയ ഓഡിറ്റോറിയത്തിൽ (St. Vincent DePaul Syro Malankara Catholic Cathedral, 1500 St. Vincent Street, Elmont, NY 11003) വച്ചാണ് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും ശനിയാഴ്ച രാവിലെ 11 മുതൽ ക്രമീകരിച്ചിരിക്കുന്നത്. തുടക്ക കാലം മുതൽ എല്ലാ വർഷവും ഓണം ആഘോഷിച്ചു വരുന്ന കേരളാ സമാജത്തിൻറെ 52-ആമത് ഓണാഘോഷത്തിന് മുഖ്യ അതിഥികളായി…
നക്ഷത്ര ഫലം (ഓഗസ്‌റ്റ് 30 വെള്ളി)
ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സാധാരണ ദിവസമായിരിക്കും. നിങ്ങൾക്ക് എത്ര വലിയ പ്രശ്‌നവും പരിഹരിക്കാനുള്ള കഴിവുണ്ട്. എങ്കിലും ഇന്നത്തെ ദിവസം എവിടെയും ഒരുകാര്യത്തിലും നിങ്ങളുടെ സ്വാധീനം ചെലുത്താൻ ശ്രമിക്കരുത്. ഇന്ന് ബിസിനസ് കാര്യങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാതിരിക്കുക. ചില ബിസിനസ് കരാറുകളാൽ നിങ്ങൾക്ക് നഷ്‌ടം സംഭവിച്ചേക്കാം. കന്നി: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ കഴിവുകൾ ഇന്ന് അംഗീകരിക്കപ്പെടും. നിങ്ങൾ അനുയോജ്യമായ ഫർണിച്ചറുകൾ അല്ലെങ്കിൽ വസ്‌തുക്കൾ ഉപയോഗിച്ച് നിങ്ങൾ വീട് അലങ്കരിക്കും. തുലാം: ഇന്നത്തെ ദിവസം വളരെ മികച്ച ദിവസമാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മനസിന് ആശ്വാസമേകും. വൈകുന്നേരം ഇഷ്‌ടപ്പെട്ടവരോടൊപ്പം പുറത്ത് പോകാൻ നിങ്ങൾക്ക് സാധിക്കും. വൃശ്ചികം: ജോലിയുടെ കാര്യത്തിൽ നിങ്ങൾക്ക് വളരെ മികച്ച ദിവസമാണിന്ന്. ബിസിനസുകാർക്ക് ഇന്ന് നല്ല ലാഭം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തികഞ്ഞ സന്തോഷത്തോടെയിരിക്കാനാകും. ധനു: ഇന്ന് നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതും നടക്കുന്നതും…
ബ്രിട്ടാനിയ ടോസ്റ്റി ചേർത്തുകൊണ്ട് നിങ്ങളുടെ പ്രഭാത ദിനചര്യയിൽ ഒരു ക്രഞ്ച് ടച് ചേർക്കൂ
അഞ്ച് വേരിയൻ്റുകളിൽ ലഭ്യമാണ്, ബ്രിട്ടാനിയ ടോസ്റ്റി ഏത് പ്രഭാത പാനീയത്തിനൊപ്പവും തികച്ചും അനുയോജ്യമാണ് മിക്ക വീടുകളിലും, പ്രഭാത ദിനചര്യകൾ ആരംഭിക്കുന്നത് ഒരു ചൂടുള്ള ചായയും ദിവസത്തിൻ്റെ തിരക്കിന് മുമ്പുള്ള ശാന്തമായ നിമിഷങ്ങളുമായാണ്. നിങ്ങളുടെ ആദ്യ സിപ്പിന് മികച്ച ക്രഞ്ച് നൽകുന്ന റസ്ക് ആയ ബ്രിട്ടാനിയ ടോസ്റ്റി, വൈവിധ്യമാർന്ന രുചികളോടെ ഈ ദിനചര്യയിൽ ആഹ്ലാദത്തിൻ്റെ ഒരു സ്പർശം ചേർക്കുന്നു. ബ്രിട്ടാനിയ ടോസ്റ്റി എല്ലാ പ്രഭാതങ്ങളെയും രുചിയുടെയും ഒരുമയുടെയും ആഘോഷമാക്കി മാറ്റുന്നു. നന്നായി സമ്പാദിച്ച ക്രഞ്ചിൻ്റെ ലളിതമായ സന്തോഷം നിങ്ങൾ ആസ്വദിക്കുമ്പോൾ ഓരോ നിമിഷവും സവിശേഷമാകുന്നു. വൈവിധ്യമാർന്ന ശ്രേണിയിൽ പ്രീമിയം ബേക്ക് റസ്‌ക് ഉൾപ്പെടുന്നു, അത് കാലാതീതമായ റസ്‌കിൻ്റെ പരമ്പരാഗത രുചിയിൽ ഏലക്കയുടെ സ്വാദ് ചേർക്കുന്നു, അത് നിങ്ങൾക്ക് ഊർജസ്വലമായ ദിവസം സമ്മാനിക്കുന്നു. മികച്ച ബദൽ തേടുന്നവർക്ക് മൾട്ടിഗ്രെയിൻ റസ്ക് നല്ലൊരു തിരഞ്ഞെടുപ്പാണ്. ഓട്‌സ്, ആട്ട, റാഗി, എള്ള് എന്നിവയുടെ…
വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാൾ
ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടു നോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപത്തിഎട്ടാമത് ദുഖ്‌റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും ആഗസ്റ്റ് 31 ശനിയാഴ്‌ച മുതല്‍ സെപ്റ്റംബർ 7 ശനിയാഴ്‌ച വരെ എട്ടു ദിവസങ്ങളിലായി ഭക്തി ആദരപൂർവം നടത്തപ്പെടുന്നു. ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകീട്ട് 6.30 ന് സന്ധ്യാപ്രാർത്ഥനക്കു ശേഷം (ഇംഗ്ലീഷ്) സൺഡേ സ്കൂൾ കുട്ടികൾക്കും യുവജനങ്ങൾക്കുമായി റവ ഫാ ജേക്കബ് ജോസഫ് (സെൻ്റ് തോമസ് യാക്കോബായ സിറിയന്‍ ഓർത്തഡോക്സ് പള്ളി, മെല്‍ബണ്‍, ഓസ്ട്രേലിയ) നയിക്കുന്ന പ്രത്യേക റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്. ആഗസ്റ്റ് 31 ശനിയാഴ്‌ച രാവിലെ 9:30ന് പ്രഭാത പ്രാർത്ഥന, 10.15 ന് വിശുദ്ധ കുർബാനയും സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പെരുന്നാളും (റവ ഫാ ജേക്കബ് ജോസഫ്)…
അബൂബക്കർ മൗലവി: സമൂഹത്തിന് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വം
വടക്കാങ്ങര: വടക്കാങ്ങര എം.എം. എൽ. പി സ്കൂൾ റിട്ട. അദ്ധ്യാപകൻ, ദീർഘകാലം വടക്കാങ്ങര നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാനും ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീറുമായിരുന്ന കരുവാട്ടിൽ അബൂബക്കർ മൗലവി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് ഖാദി എ സിദ്ധീഖ് ഹസ്സൻ മൗലവി ഉദ്ഘാടനം ചെയ്തു. വടക്കാങ്ങര പ്രദേശത്തെ വിദ്യാഭ്യാസ, സാമൂഹിക, നവോത്ഥാന സംരംഭംങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുകയും നിർലോഭമായി സഹായിക്കുകയും സമൂഹത്തിലെ ദരിദ്രരും അശരണരുമായ വ്യക്തികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹത്തിൻ്റെ സംഭാവാനകൾ തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി കാലത്ത് തന്നെ ജനസേവന രംഗത്ത് തൻ്റെ വ്യക്തിമുദ്ര അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു അബൂബക്കർ മൗലവിയെന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ടി ഉണ്ണീൻ മൗലവി, യു.പി…
വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ടീം വെൽഫെയറിനെ ആദരിച്ചു
മലപ്പുറം : വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരായ ആളുകളുടെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും കൈത്താങ്ങായി നിന്ന ടീംവെൽഫെയർ സന്നദ്ധപ്രവർത്തകരെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു. മലപ്പുറം ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി പ്രേമാ ജി പിഷാരടി മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന വൈസ് ക്യാപ്റ്റൻ രജിത മഞ്ചേരി, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി അഷ്റഫ് അലി കട്ടുപ്പാറ, ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ശാക്കിർ മോങ്ങം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, ബിന്ദു പരമശ്വരൻ, ആരിഫ് ചുണ്ടയിൽ, ജംഷീൽ അബൂബക്കർ, റെജീന വളാഞ്ചേരി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തവരുടെ പ്രതിനിധികളായി ഹസീന വഹാബ്, ജസീൽ…
പ്രവാസി പ്രശ്‌നങ്ങൾ പരിഹാരമെന്ത്?: ചർച്ചാ സംഗമം 2024 ആഗസ്റ്റ് 31 | ശനി | 3.30 pm
മലപ്പുറം: പുനരധിവാസം, വോട്ടവകാശം, യാത്രാ ടിക്കറ്റ് കൊള്ള, ലീഗൽ പ്രശ്‌നങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പ്രവാസികൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രവാസികൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രശ്‌നങ്ങൾ കേൾക്കാനോ ചർച്ചചെയ്യാനോ തയ്യാറാകാതെ അധികാര കേന്ദ്രങ്ങൾ മൗനം പാലിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുകയാണ്. മറ്റന്നാൾ (2024 ആഗസ്റ്റ് 31 ശനിയാഴ്ച) വൈകുന്നേരം 3.30ന് മലപ്പുറം കിഴക്കെതല വേങ്ങര റോഡിൽ എസ്‌പെറോ ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി ചർച്ചാസംഗമം ഉദ്ഘാടനം ചെയ്യും. പ്രവാസി ലീഗ് ജില്ലാ ജില്ലാ പ്രസിഡണ്ട് ടിഎച്ച് കുഞ്ഞാലി ഹാജി, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി.കെ അബ്ദുൽ റഊഫ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, കേരള പ്രദേശ് പ്രവാസി കോൺഗ്രസ്…