ലാസ് വെഗാസ്: ലാസ് വെഗാസ് ഏരിയയിലെ മുൻ ഡെമോക്രാറ്റിക് രാഷ്ട്രീയക്കാരനെക്കുറിച്ച് വിമർശനാത്മക കഥകൾ എഴുതിയ അന്വേഷണാത്മക പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തപ്പെട്ട 47 കാരനായ റോബർട്ട് ടെല്ലസിനെ ജൂറി ബുധനാഴ്ച കുറ്റക്കാരനാണെന്ന് കണ്ടെത്തി.തുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. 20 വർഷത്തിന് ശേഷം മാത്രമേ പരോളിന് സാധ്യതയുള്ളവെന്നും കോടതി വിധിച്ചു 2022 സെപ്റ്റംബറിൽ മുതിർന്ന അന്വേഷണാത്മക പത്രപ്രവർത്തകൻ ജെഫ് ജർമ്മനെയാണ് റോബർട്ട് ടെല്ലെസ് കുത്തിക്കൊലപ്പെടുത്തിയെന്ന പ്രോസിക്യൂട്ടർമാരുടെ വാദങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ ലാസ് വെഗാസ് ജൂറിമാർ ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടങ്ങുന്ന പാനൽ രണ്ടാഴ്ചത്തെ വിചാരണയ്ക്ക് ശേഷം ചൊവ്വാഴ്ച ആറ് മണിക്കൂറോളം ചർച്ച നടത്തി. ഡെമോക്രാറ്റിനെയും അദ്ദേഹത്തിൻ്റെ ജോലിസ്ഥലത്തെ പെരുമാറ്റത്തെയും , ഒരു സ്ത്രീ സഹപ്രവർത്തകയുമായി അനുചിത പ്രണയബന്ധത്തിൻ്റെ ആരോപണങ്ങൾ ഉൾപ്പെടെ. വിമർശിക്കുന്ന കഥകൾ ജർമ്മൻ എഴുതിയാണ് റോബർട്ടിനെ പ്രകോപിപ്പിച്ചത് ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്മിറ്റി…
Author: പി പി ചെറിയാൻ
സംവരണം തകർക്കാനുള്ള ആർ എസ് എസ് നീക്കം ചെറുത്തു തോൽപ്പിക്കണം: റസാഖ് പാലേരി
മലപ്പുറം : എസി എസ്ടി വിഭാഗങ്ങളുടെ സംവരണാവകാശങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാർ നീക്കമാണ് രാജ്യത്തു നടന്നു കൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വെൽഫെയർ പാർട്ടി ചാലിയാർ പഞ്ചായത്തിലെ അകംമ്പാടത്ത് സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണവും ഭൂസമര പോരാളി ബിന്ദു വൈലാശ്ശേരിക്കും സഹപ്രവർത്തകർക്കും ഉള്ള സ്വീകരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതികൾ ഈ നീക്കത്തെ പിന്തുണക്കുന്നത് നിരാശാജനകമാണ്. ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക നീതിയും അവകാശങ്ങളും റദ്ദ് ചെയ്യാനുള്ള നീക്കങ്ങൾ നീതിപീഠങ്ങൾ അവസാനിപ്പിക്കണം. നേരത്തെ നടപ്പിലാക്കിയ OBC വിഭാഗത്തിന്റെ സംവരണത്തിൽ ക്രിമിലയർ റദ്ദ് ചെയ്യണം. Sc ST സംവരണത്തിൽ ക്രീമിലർ ഏർപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണം. മഹാത്മാ അയ്യങ്കാളിയുടെ നവോത്ഥന പോരാട്ടങ്ങൾക്ക് തുടച്ച ഉണ്ടാക്കാൻ പുതിയ കേരളത്തിന് സാധ്യമായിട്ടില്ല. ഭൂമിയുടെ അവകാശങ്ങൾക്ക് വേണ്ടി നിരവധി പോരാട്ടങ്ങൾ നടക്കുന്ന കേരളത്തിൽ സമഗ്ര ഭൂപരിഷ്ക്കരണത്തിന് സർക്കാർ തയ്യാറാകണം. കുത്തകകൾ…
നക്ഷത്ര ഫലം (ഓഗസ്‌റ്റ് 29 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. തൊഴിൽമേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും. കന്നി: ഇന്ന് നിങ്ങൾ ഒരു ഇടവേള എടുത്ത് നിങ്ങൾക്കായി സമയം ചിലവഴിക്കുന്നത് ഫലപ്രദമായേക്കാം. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ സഹപ്രവർത്തകരെ നേരിടേണ്ടിവന്നേക്കാം. ഇന്ന് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിങ്ങൾ ക്ഷമയോടെ എതിരിടുക. നിങ്ങളുടെ പ്രണയജീവിതത്തിൽ നിങ്ങൾ ഇന്ന് ഒരു പുതിയ വഴിത്തിരിവ് കാണും. തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമപ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോ വെച്ച് അത് തീർപ്പായേക്കാം. നിങ്ങളുടെ ജോലിഭാരം സാധാരണമായി തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ചില മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങൾ നേരിടേണ്ടിവന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത് നന്നായിരിക്കും. ധനു: വളരെ വൈരുദ്ധ്യം…
ഷെയ്ഖ് ഹസീനയുടെ കീഴിലുള്ള സുരക്ഷാ സേന നടത്തിയ ‘നിർബന്ധിത തിരോധാനങ്ങളെക്കുറിച്ച്’ ബംഗ്ലാദേശ് അന്വേഷണം ആരംഭിച്ചു
ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാലത്ത് സുരക്ഷാ സേനയുടെ ഭാഗത്തുനിന്ന് നിർബന്ധിത തിരോധാനം നടന്നതായി ആരോപിച്ച് ബംഗ്ലാദേശിലെ പുതിയ ഭരണകൂടം ബുധനാഴ്ച അന്വേഷണം ആരംഭിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾക്ക് പേരുകേട്ട അർദ്ധ സൈനിക സേനയായ റാപ്പിഡ് ആക്‌ഷന്‍ ബറ്റാലിയൻ്റെ (RAB) നടപടികൾ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. 2009-ൽ ഹസീന അധികാരത്തിലെത്തിയതിന് ശേഷം 600-ലധികം നിർബന്ധിത തിരോധാനങ്ങൾക്ക് സുരക്ഷാ സേന ഉത്തരവാദികളാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. നൂറോളം വ്യക്തികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇരകളിൽ പലരും ഹസീനയുടെ രാഷ്ട്രീയ എതിരാളികളായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി, ജമാഅത്തെ ഇസ്ലാമി എന്നിവയെ പിന്തുണയ്ക്കുന്നവരാണ്. മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്ക് പോകാനുള്ള ശ്രമത്തിനിടെ കാണാതായ ചില വ്യക്തികൾ മരിച്ചിട്ടുണ്ടാകാമെന്ന നിഗമനം ഹസീനയുടെ ഭരണകൂടം നിരന്തരം നിരാകരിച്ചിരുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഓഗസ്റ്റ് 5 ന് ഹെലികോപ്റ്ററിൽ…
മുറികളിലും ടോയ്‌ലറ്റുകളിലും ഒളിക്യാമറ വെച്ച് അതിഥികളുടെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്തു; തെലങ്കാനയില്‍ ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍
ന്യൂഡൽഹി: തെലങ്കാനയിലെ ഷംഷാബാദിലുള്ള ഒരു ഹോട്ടലിൽ എല്ലാ മുറികളിലും ടോയ്‌ലറ്റുകളിലും ഒളിക്യാമറ സ്ഥാപിച്ചതായി പോലീസ് കണ്ടെത്തി. ഹോട്ടലില്‍ താമസിക്കാനെത്തുന്ന ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങൾ ഹോട്ടല്‍ ജീവനക്കാര്‍ രഹസ്യമായി റെക്കോർഡു ചെയ്യുകയും, ഈ വീഡിയോകളും ഫോട്ടോകളും ഉപയോഗിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്ത് വലിയ തുകകൾ തട്ടിയെടുക്കുന്നതായും ചെയ്തിരുന്നതായി പോലീസ് പറയുന്നു. ഈ നിയമവിരുദ്ധ പ്രവർത്തനം കുറച്ചുകാലമായി തുടര്‍ന്നു വന്നിരുന്നു. സാമൂഹിക അപമാനം ഭയന്ന് ദമ്പതികൾ പലപ്പോഴും ഹോട്ടല്‍ ജീവനക്കാരുടെ ഭീഷണിക്ക് കീഴടങ്ങുന്നു. എന്നാൽ, ഇത്തവണ ഹോട്ടൽ ജീവനക്കാര്‍ക്ക് പിടി വീണു. ഏറ്റവും പുതിയ ഇരകളായ, ഹോട്ടലിൽ താമസിച്ച ദമ്പതികൾ, അവരുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത വിവരം അറിയാതെയാണ് ചെക്ക് ഔട്ട് ചെയ്തത്. എന്നാല്‍, ഹോട്ടൽ ജീവനക്കാർ അവരുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും അവരുടെ ഫോണുകളിലേക്ക് അയച്ച് ഒരു വലിയ തുക ആവശ്യപ്പെടുകയായിരുന്നു. തുക…
റഷ്യൻ ഓയിൽ ഡിപ്പോകളെ ലക്ഷ്യമിട്ട് ഉക്രേനിയൻ ഡ്രോണ്‍ ആക്രമണം
ഉക്രേനിയൻ ഡ്രോണുകൾ റഷ്യയിലെ റോസ്തോവ് മേഖലയിലെ ഒരു എണ്ണ ഡിപ്പോ ആക്രമിക്കുകയും, ഉക്രേനിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ (930 മൈൽ) വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കിറോവ് മേഖലയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രാദേശിക അധികാരികൾ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. റോസ്തോവ് ഗവർണർ വാസിലി ഗോലുബെവ് കമെൻസ്കി ഡിസ്ട്രിക്ട് ഓയിൽ ഡിപ്പോയിലുണ്ടായ തീപിടിത്തം സ്ഥിരീകരിച്ചെങ്കിലും ആളപായമില്ലെന്ന് ഉറപ്പു നൽകി. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ടെലിഗ്രാമിലൂടെ വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു. റോസ്തോവ് മേഖലയിൽ ഒറ്റരാത്രികൊണ്ട് നാല് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. എന്നാൽ, ഓയിൽ ഡിപ്പോ ആക്രമണത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. എന്നിരുന്നാലും, റഷ്യൻ സുരക്ഷാ സേവനങ്ങളുമായി ബന്ധമുള്ള ബാസ ടെലിഗ്രാം ചാനൽ, രണ്ട് ഡ്രോണുകൾ കാമെൻസ്‌കി ഓയിൽ ഡിപ്പോയിൽ ഇടിച്ചതായും മൂന്ന് ടാങ്കുകൾ കത്തിച്ചതായും റിപ്പോർട്ട് ചെയ്തു. റഷ്യൻ…
ഉത്തർപ്രദേശിൽ കള്ളനോട്ട് അച്ചടിച്ചതിന് നാല് പേർ അറസ്റ്റിൽ
വ്യാജ കറൻസി അച്ചടിച്ച നാലുപേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് ബുധനാഴ്ച അറിയിച്ചു. അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ഒരു മദ്രസയിലെ മുറി ഉപയോഗിച്ചാണ് ഇവര്‍ കള്ളനോട്ട് അച്ചടിച്ചിരുന്നതെന്ന് കണ്ടെത്തി. സംഘത്തിലുണ്ടായിരുന്ന ഒഡീഷ സ്വദേശിയായ സാഹിർ ഖാൻ എന്ന് തിരിച്ചറിഞ്ഞ സൂത്രധാരൻ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാമിയ ഹബീബി എന്ന മദ്രസയിലെ മുറിയിലാണ് ഇവർ വ്യാജ നോട്ടുകൾ അച്ചടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 4,500 രൂപ മൂല്യമുള്ള നോട്ടുകൾക്ക് 1,500 രൂപ നിരക്കിൽ വ്യാജ നോട്ടുകൾ നൽകുന്ന സംഘത്തിന് പങ്കുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. കഴിഞ്ഞ 3-4 മാസമായി ഓപ്പറേഷൻ തുടരുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, മദ്രസ പ്രിൻസിപ്പലിന് നിയമവിരുദ്ധ പ്രവർത്തനത്തെക്കുറിച്ച് അറിയാമെന്നും ലാഭ വിഹിതം ലഭിക്കുന്നുണ്ടെന്നും വ്യക്തമായി. ആകെ 1,30,000 രൂപയുടെ 1,300…
നടൻ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണം: വനിതാ ആക്റ്റിവിസ്റ്റുകള്‍
കൊച്ചി: നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മ രംഗത്ത്. സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കണമെന്ന് വനിതാ സംഘടനാ പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നൂറോളം വനിതാ പ്രവർത്തകരാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര, മേഴ്‌സി അലക്‌സാണ്ടർ, ഡോ രേഖ രാജ്, വി പി സുഹ്‌റ, ഡോ സോണിയ ജോർജ്, വിജി പെണ്‍കൂട്ട്, ഡോ സി എസ് ചന്ദ്രിക, ഡോ കെ ജി താര, ബിനിത തമ്പി, ഡോ എ കെ ജയശ്രീ, കെ എ ബീന തുടങ്ങി നൂറോളം പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സംയുക്ത പ്രസ്താവനയുടെ പൂര്‍ണ രൂപം: കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത…
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രതികളുടെ പേരുകൾ വെളിപ്പെടുത്തണം: ഫെഫ്ക
കൊച്ചി: മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ അന്വേഷിച്ച കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ കുറ്റവാളികളായവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) ആവശ്യപ്പെട്ടു. റിപ്പോർട്ടിനെ “മലയാള സിനിമയുടെ ചരിത്രത്തിലെ സുപ്രധാന രേഖ” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, 21 ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ ഗൗരവമായി കാണുന്നു എന്ന് ബുധനാഴ്ച പറഞ്ഞു. റിപ്പോർട്ട് പരസ്യമാക്കിയതിന് ശേഷം ഫെഡറേഷൻ മൗനം പാലിച്ചു എന്ന ആരോപണത്തിൽ, “വൈകാരികവും അപക്വവുമായ പ്രതികരണം” നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും വിശദമായി പഠിച്ച ശേഷം അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നുവെന്നും ഫെഡറേഷൻ പറഞ്ഞു. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഒരു വ്യക്തിയെയും പിന്തുണയ്ക്കില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ വിശകലനവുമായാണ് ഫെഡറേഷൻ പുറത്തുവരുന്നത്. ഇതിന് അന്തിമരൂപം നൽകാൻ സെപ്റ്റംബർ 2 മുതൽ 4 വരെ കൊച്ചിയിൽ…
ഷിരൂരിൽ ഡ്രഡ്ജർ കൊണ്ടുവന്ന് തെരച്ചില്‍ നടത്തും; അർജുൻ്റെ കുടുംബം സിദ്ധരാമയ്യയെ കണ്ടു
കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുൻ്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. അർജുൻ്റെ ഭാര്യാ സഹോദരൻ ജിതിനാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയത്. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്തുമെന്ന് സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് കളക്ടർക്ക് നിർദേശം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. എം കെ രാഘവൻ എംപിയും കുടുംബത്തോടൊപ്പമുണ്ടായിരുന്നു. തിരച്ചില്‍ നടത്താന്‍ ഡൈവിംഗിന് അനുമതി കിട്ടുന്നില്ലെന്നും, ഡ്രഡ്ജിംഗ് മെഷീൻ എത്തിച്ച് മണ്ണ് നീക്കിയാലേ തിരച്ചിൽ സാധ്യമാകൂവെന്നും അർജുൻ്റെ വീട് സന്ദർശിച്ച ശേഷം മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞു. ഗംഗാവലി നദിയിൽ അർജുനെ തേടി പലതവണ മുങ്ങിത്തപ്പിയ ആളാണ് മാൽപെ. ലോറിയില്‍ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സംഘം കണ്ടെടുത്തെങ്കിലും അർജുനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. പിന്നാലെ, അർജുനെ കണ്ടെത്താൻ…