ഗാർലാൻഡ് (ടെക്സാസ്) കേരള അസോസിയേഷൻ ഓഫ് ഡാളസ് സെപ്റ് 14 ശനിയാഴ്ച രാവിലെ 10 മണിക്ക് മാർത്തോമാ ഇവൻറ് സെന്റർ ഫാര്മേഴ്സ് ബ്രാഞ്ചിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു ആഗസ്റ്റ് 25ന് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെട്ട വോളണ്ടിയേഴ്സ് മീറ്റിങ്ങിലാണ് ഓണാഘോഷ പരിപാടികളുടെ കിക്കോഫ് സംഘടിപ്പിച്ചത് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരമാവധി കുറച്ചുകൊണ്ടാണ് ഇപ്രാവശ്യത്തെ ഓണ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ പറഞ്ഞു .കേരള അസോസിയേഷൻ റെ ആദ്യകാല പ്രവർത്തകരായ ഐ വർഗീസിനും എബ്രഹാം മാത്യുവിനും ഫ്ളയറിന്റെ കോപ്പി നൽകിക്കൊണ്ടാണ് പ്രസിഡൻറ് കിക്കോഫ് നിർവഹിച്ചത്. മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ് ആണ് വളണ്ടിയേഴ്സ് കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നത് വോളണ്ടിയേഴ്‌സിന്റെ ചുമതലകളെ കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു ഓണം പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ബോബൻ കൊടുവത്ത്…
Author: പി പി ചെറിയാൻ
എസ് ഐ യു സി സി “ഐ ഗ്ലാസ് ഡ്രൈവ്” – സെപ്‌തംബര്‍ 29 നു; ഐ ഗ്ലാസ്സുകൾ ലയൺസ് ഫൗണ്ടേഷനു കൈമാറും
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് (എസ്ഐയുസിസി) ലയൺസ് ഫൗണ്ടേഷനുമായി ചേർന്ന് സംഘടിപ്പിച്ച ‘ഐ ഗ്ലാസ് ഡ്രൈവി’ നു സമാപനം കുറിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച ഉപയോഗിച്ച ‘കണ്ണടകൾ’ സെപ്തംബർ 29 ന് ലയൺസ് ഫൗണ്ടേഷന് കൈമാറും. ഉപയോഗിച്ച കണ്ണടകൾ നിശ്ചിത സ്ഥലങ്ങളിൽ സ്‌ഥാപിച്ചിരിക്കുന്ന ശേഖരണ പെട്ടികളിൽ നിക്ഷേപിയ്ക്കാം.പിന്നീട് ഈ കണ്ണടകൾ ലയൺസ് ഫൌണ്ടേഷൻ ഉപയോഗിക്കാൻ അനുയോജ്യമാക്കി ആഫ്രിക്കൻ രാജ്യങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിതരണം ചെയ്യും. ആഫ്രിക്കൻ രാജ്യങ്ങളിലേക്കു അയക്കുന്നതിനു മുൻപ് കണ്ണടകൾ റീസൈക്കിൾ ചെയ്യും. ഐ ഗ്ളാസ് ഡ്രൈവ് എന്ന ഈ നൂതന പദ്ധതി മെയ് 19 നു ഞായറാഴ്ച സ്റ്റാഫ്‌ഫോഡിലുള്ള ചേംബർ ഹാളിൽ വച്ച് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉത്‌ഘാടനം ചെയ്തു. “Vision is our mission – help others see clearly” എന്ന…
മംമ്ത കഫ്ലെ ഭട്ടിനെ (28) മൂന്നാഴ്ചയിലേറെയായിട്ടും കണ്ടെത്താനായില്ല ഭർത്താവിനെ ബോണ്ടില്ലാതെ തടവിലാക്കാൻ വിധി
മനസ്സാസ് പാർക്ക് (വിർജീനിയ ): മൂന്നാഴ്ചയിലേറെയായി കാണാതായ ഭട്ടിൻ്റെ ഭാര്യയും നഴ്സുമായ മംമ്ത കഫ്ലെ ഭട്ടിൻ്റെ (28) തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റിലായ നരേഷ് ഭട്ടിനെ (37) ബോണ്ടില്ലാതെ തടവിലാക്കാൻ ഒരു ജഡ്ജി വിധിച്ചു. ആഗസ്റ്റ് 26 ന് രാവിലെ സംഘർഷഭരിതമായ കോടതിമുറിയിൽ,ബട്ട് സമൂഹത്തിന് അപകടവും സൃഷ്ടിച്ചുവെന്ന ആശങ്കയും ജഡ്ജി ഉദ്ധരിച്ചു. മംമ്തയെ അവരുടെ മനസ്സാസ് പാർക്കിലെ വസതിയിൽ വച്ച് കൊലപ്പെടുത്തിയെന്ന് സൂചിപ്പിക്കുന്ന സുപ്രധാന ഡിജിറ്റൽ, ഫോറൻസിക് തെളിവുകൾ പോലീസ് കണ്ടെത്തിയെന്നും ഭട്ട് അത് മറച്ചുവെക്കാൻ ശ്രമിച്ചുവെന്നും ഭട്ടിൻ്റെ ആഗസ്റ്റ് 23 ന് കോടതിയിൽ നടന്ന രേഖകൾ വെളിപ്പെടുത്തുന്നു. മനസ്സാസ് പാർക്ക് പോലീസ് ഓഫീസർ സി. വെഞ്ചുറ വസതിയിൽ ഉടനീളം കിടപ്പുമുറിയിലും കുളിമുറിയിലും ഒരു മൃതദേഹം വലിച്ചിഴയ്ക്കുകയും രക്തം തളംകെട്ടുകയും ചെയ്തതിൻ്റെ തെളിവുകൾ റിപ്പോർട്ട് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന ജൂലൈ 30ന് ഭട്ട് വാൾമാർട്ടിൽ നിന്ന്…
അമ്പാടി ചന്തത്തിൽ ആറാടി ഹ്യുസ്റ്റണിൽ അഷ്ടമിരോഹിണി ആഘോഷം
ഹ്യൂസ്റ്റണ്‍: ദ്വാപരയുഗത്തെ അനുസ്മരിപ്പിച്ച് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം. ക്ഷേത്രത്തിൽ നടന്ന ശോഭായാത്രകളിൽ ഉണ്ണിക്കൃഷ്ണ വേഷം ധരിച്ച കുട്ടികളും നിശ്ചല ദൃശ്യങ്ങളും ശ്രീകൃഷ്ണാവതാര കഥകളെ ഓർമ്മിപ്പിക്കുന്നതായി. 2024 ഓഗസ്റ് 24ന് ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് ഭഗവാൻ ശ്രീ കൃഷ്ണന്റെ ജന്മദിനം ആഘോഷിച്ചത് . ഭാരതത്തിൽ അങ്ങോളമിങ്ങോളം ജന്മാഷ്ടമി, അഷ്ടമിരോഹിണി, ശ്രീ കൃഷ്ണ ജയന്തി എന്നീ വിവിധ പേരുകളിൽ ശ്രീ കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്നു. ഹ്യുസ്റ്റണിൽ വർഷങ്ങളായി ആഘോഷിച്ചുവരുന്ന ഈ ആഘോഷം ഓരോ വർഷം കഴിയുംതോറും ജനപ്രീതി ഏറിവരുകയാണ്. ഹ്യൂസ്റ്റനിലെ നിരവധി ഹിന്ദു സമൂഹങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത മഹാ ശോഭയാത്ര ആഘോഷങ്ങളുടെ മറ്റു കൂട്ടി.നൂറുകണക്കിന് ഭക്തജനങ്ങൾ ശോഭയാത്രയുടെ ഭാഗമായി.താലപ്പൊലികളുടെ അകമ്പടികളോടെ കൃഷ്ണ വേഷം കെട്ടിയ ഉണ്ണിക്കണ്ണന്മാർ ശോഭയാത്രയിൽ അണിനിരന്നു. ഉണ്ണി കണ്ണന്മാരുടേയും കുട്ടി രാധമാരുടെയും നീണ്ട നിര ശോഭയാത്രയെ ആർഭാടമാക്കി. ക്ഷേത്ര…
രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം സൗജന്യപ്രവേശന രജിസ്ട്രേഷൻ ആരംഭിച്ചു
ഡാളസ് :സെപ്റ്റംബർ 8ന് ഡാലസ് സന്ദർശനെത്തിചേരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധിയെ സ്വീകരിക്കാനുള്ള പരിപാടികൾ ത്വരിത ഗതിയിൽ മുന്നേറുന്നു.ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു ആസ് എ യാണ് സ്വീകരണ സമ്മേളനത്തിന് നേത്ര്വത്വം നൽകുന്നത് ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ സെപ്റ്റംബർ 8 ഞായറാഴ്ച വൈകീട്ട് 4 നു ചേരുന്ന പൊതുസമ്മേളനത്തെ അഭിസംബോധനചെയ്ത് രാഹുൽഗാന്ധി പ്രസംഗിക്കും 6000 തിലധികം പേർക്ക് ഇരിപ്പിട സൗകര്യമുള്ള ടൊയോട്ട മ്യൂസിക് ഫാക്ടറി ഓഡിറ്റോറിയത്തിലേക്കു പ്രശനത്തിനുള്ള രജിസ്ട്രേഷൻ തിരക്ക് ആരംഭിച്ചു പ്രവേശനം സൗജന്യമാണ് എങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരുടെ ക്രമം അനുസരിച്ചായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് ശ്രീ രാഹുൽ ഗാന്ധി സന്ദർശന സംഘാടക സമിതി ചെയര്മാന് മൊഹിന്ദർ സിംഗ് അറിയിച്ചു.ഡാലസിലെ സന്ദർശനം ചരിത്ര സംഭവമാകുന്നതിനുള്ള പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ട്: അന്വേഷണ കമ്മീഷനല്ല, നിയമനടപടിയാണ് വേണ്ടത് – വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്
മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം മറച്ചു വെച്ചത് സർക്കാറിന്റെ ഗുരുതര കുറ്റകൃത്യമാണ്. ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നിട്ടും അതിൽ വ്യക്തമായ അന്വേഷണം നടത്താതെ സർക്കാർ വേട്ടക്കാരൊടൊപ്പം നിൽക്കുകയാണെന്ന് വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് വി.എ. ഫായിസ പറഞ്ഞു. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കേസെടുക്കാത്തത് ക്രിമിനൽ കുറ്റമാണ്. ഏത് മേഖലയിലായാലും സ്ത്രീകൾ വിവേചനം നേരിടുന്നു, ഇതവസാനിപ്പിക്കണം. സ്ത്രീകൾക്ക് അനുകൂലമാണ് എന്ന് പറയുമ്പോഴും, തൊഴിലിടങ്ങളിൽ ഏറ്റവും കൂടുതൽ ചൂഷണത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇന്ന് സ്ത്രീകൾ ഇരയായികൊണ്ടിരിക്കുകയാണ്. ഇതവസാനിപ്പിക്കുന്നത് വരെ വിമൻ ജസ്റ്റിസ് നീതിക്കുവേണ്ടി തെരുവിലുണ്ടാകുമെന്നും പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണ കമ്മീഷനല്ല, നിയമനടപടിയാണ് വേണ്ടത് എന്നാവശ്യപ്പെട്ടുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച എസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡണ്ട്…
യാത്രയയപ്പ് നല്‍കി
ദോഹ: ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് യു.എ.ഇ യിലേക്ക് പോകുന്ന പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റിയംഗം റഷീദ് കൊല്ലത്തിന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി യാത്രയയപ്പ് നല്‍കി. സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ സാദിഖലി സി, മജീദലി, അനീസ് റഹ്മാന്‍ ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, താസീന്‍ അമീന്‍, അഹമ്മദ് ഷാഫി, സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, ഷറഫുദ്ദീന്‍ സി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുനീഷ് എ.സി, മുഹമ്മദ് റാഫി, സഞ്ചയ് ചെറിയാന്‍, രാധാകൃഷ്ണന്‍, ഷുഐബ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. റഷീദ് കൊല്ലം മറുപടി പ്രസംഗം നടത്തി. പ്രവാസി വെല്‍ഫെയര്‍ കൊല്ലം ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടീം വെൽഫെയർ’ പ്രവർത്തകർക്ക് സ്നേഹാദരം
വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ സന്നദ്ധ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത ‘ടീം വെൽഫെയർ’ അംഗങ്ങളെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി നാളെ (28 ആഗസ്റ്റ് 2025) ആദരിക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ നാളെ 4.30ന് മലപ്പുറം ടൗൺഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ സംബന്ധിക്കും.
9-ാമത് കെ.ജെ.യു സംസ്ഥാന സമ്മേളനത്തിന് സമാപനം; അഡ്വക്കറ്റ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്തു
തിരൂര്‍: രണ്ട് ദിവസം നീണ്ടുനിന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് തിരൂര്‍ ഉജ്ജ്വല സമാപനം. പ്രതിനിധി സമ്മേളനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു വൈസ് പ്രസിഡന്റ് സി.കെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍, താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ, ജില്ല പഞ്ചായത്തംഗം വി.കെ.എം ഷാഫി എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യയെ ചടങ്ങില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആദരിച്ചു. കെ.ജെ.യു സംസ്ഥാന സെക്രട്ടറി സി.എം ഷബീറലി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഐ.ജെ.യു സെക്രട്ടറി ജനറല്‍ ബെല്‍വീന്ദര്‍ സിങിന്റെ അധ്യക്ഷതയില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജോസി തുമ്പാനം (കോട്ടയം), ജനറല്‍ സെക്രട്ടറി എ.പി ഷഫീഖ് (മലപ്പുറം), ട്രഷര്‍ ഷബീറലി (പാലക്കാട്) എന്നിവരാണ്…
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉല്‍ഘാടനം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു
പ്രസിഡന്റായി ജോസി തുമ്പാനത്തിനെയും (കോട്ടയം) ജനറല്‍ സെക്രട്ടറിയായി എ.പി ഷഫീഖിനെയും (മലപ്പുറം) ട്രഷററായി ഷബീറലിയെയും (പാലക്കാട്) തെരഞ്ഞെടുത്തു തിരൂര്‍: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ.ജെ.യു) സെക്രട്ടറി ജനറല്‍ ബെല്‍വീന്ദര്‍ സിങ് (പഞ്ചാബ്), മുന്‍ ഐ.ജെ.യു പ്രസിഡന്റും സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ എസ്.എന്‍ സിന്‍ഹ (ഡല്‍ഹി) എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഖമറുന്നീസ അന്‍വര്‍, സുഷമ പ്രകാശ്, ഖാദര്‍ കൈനിക്കര, ഗോപിനാഥ് ചേന്നര, ജംഷാദ് കൈനിക്കര, ഡോ. കെ.ഒ ഫര്‍ഷിന എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആശംസ…