പരുന്തു പറക്കും പോൽ മാനത്തു പറക്കുവാൻ പരുങ്ങി നടക്കുന്ന കോഴിക്കു കഴിയുമോ? പറക്കാൻ പഠിച്ചൊരാ നാളുതൊട്ടാകാശത്തിൽ കറങ്ങും പരുന്തിനു വിണ്ണുതാനതിമുഖ്യം ! പറക്കാൻ കഴിയുമോ?കഴിയില്ലയോ? യെന്നു പറയാനാവില്ലതു ശ്രമിക്കുന്നതു വരെ! ‘ആയിരം കാതം ദൂരം നടക്കാനാണെങ്കിലും ആദ്യത്തെ കാൽവയ്പ്പല്ലോ മുഖ്യമാം ഘടകവും’! ‘എനിക്കു കഴിയുമെന്ന’ വിശ്വാസമൊന്നല്ലയോ എപ്പോഴും വിജയത്തിലെത്തിയ്ക്കുന്നതു നമ്മെ! ‘എന്നാലതാവില്ലെന്നു’ മനസ്സു ചോന്നെന്നാലും ‘എന്നാലതാവുമെന്നു’ മാറ്റി നാം ചൊല്ലിക്കണം! നല്ലതിനാണെന്നാകിൽ നന്മ താൻ ഫലമെങ്കിൽ നമുക്കു നമ്മെത്തന്നെ മാറ്റുവാൻ പഠിക്കണം! മനസ്സു ചൊല്ലുന്നതു ശരിയോ തെറ്റോ യെന്നു- മറിയാൻ പുനർ പുനർ ചിന്തനം ചേയ്യേണം നാം! ആർത്തനായിരിക്കാതെ, ആരെയും ഭയക്കാതെ തന്നാലാതാവുമെന്നു തിരുത്തി ചിന്തിപ്പോരേ, സന്ദേഹമെന്യേ ചൊല്ലാം, ആശയും’, സ്വപ്നങ്ങളും സന്തോഷ പ്രദായിയായ് സാക്ഷാത്കരിക്കും നാളെ! പരുന്തു പറക്കും പോൽ കോഴിയും പറക്കുമ്പോൾ പറക്കില്ലെന്നു ചൊന്നോർ വിസ്മയസ്തബ്ധരാകും! വെടിയൂ, അപകർഷ ചിന്തയും സങ്കോചവും വെന്നിക്കൊടി പാറട്ടെ,…
Author: തൊടുപുഴ കെ ശങ്കർ മുംബൈ
കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റ ജനന തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍
ഒഹായോ : കൊളംബസ് സെന്‍റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റ ഈ വര്‍ഷത്തെ തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിൽ നടത്തപ്പെടും. തിരുനാളിന്റെ നടത്തിപ്പിനായി സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി. ജിൻസൺ സാനി, ദീപു പോൾ (ട്രസ്റ്റീമാര്‍), സോണി ജോസഫ് & ഷൈജൻ ജോസ് (പെരുന്നാള്‍ കണ്‍വീനര്‍മാര്‍), ബബിത ഡിലിന്‍ (ഇന്‍വിറ്റേഷന്‍ കമ്മിറ്റി), ചെറിയാൻ മാത്യു (ലിറ്റര്‍ജി), അരുണ്‍ ഡേവിസ് (ക്വയര്‍), സുജ അലക്സ് (പ്രസുദേന്തി/പ്രദക്ഷിണം), ജാനറ്റ് ജോസഫ് (ചര്‍ച്ച് ഡെക്കറേഷന്‍), ലിയാ ജോസ് (കള്‍ച്ചറല്‍ & പബ്ലിക് മീറ്റിങ്), അജോ ജോസഫ് & ജോബി ജോസഫ് (ഔട്ട്ഡോര്‍ ഡെക്കറേഷന്‍ & ഹാള്‍ സെറ്റപ്പ് ), റോഷന്‍ അലക്സ് (ഫോട്ടോഗ്രാഫി & വീഡിയോ), ഷിനൊ മാച്ചുവീട്ടില്‍…
ഇലോൺ മസ്‌ക് തന്റെ കാബിനറ്റില്‍ ചേരാന്‍ സാധ്യതയില്ലെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കും മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സഹകരണത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ പുതിയ ഉയരങ്ങളിലെത്തി. ട്രംപ് തൻ്റെ സാങ്കൽപ്പിക കാബിനറ്റിൽ മസ്‌കിന് ഒരു സ്ഥാനം വാഗ്ദാനം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകിയിരുന്നെങ്കിലും, തൻ്റെ ബിസിനസ്സുകളോടുള്ള ടെസ്‌ല സിഇഒയുടെ പ്രതിബദ്ധത അത്തരം ഒരു നിയമനത്തെ നിരാകരിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. മുൻ നേവി സീൽ ഷോൺ റയാനുമായി അടുത്തിടെ നടത്തിയ അഭിമുഖത്തിൽ, തൻ്റെ ഭരണത്തിൽ മസ്‌കിൻ്റെ സാധ്യമായ പങ്കിനെക്കുറിച്ചുള്ള തൻ്റെ ചിന്തകൾ ട്രംപ് വെളിപ്പെടുത്തിയിരുന്നു. “അദ്ദേഹം വൻകിട ബിസിനസ്സുകളും മറ്റും നടത്തുന്നു, അതിനാൽ അദ്ദേഹത്തിന് എന്റെ ഓഫര്‍ സ്വീകരിക്കാന്‍ കഴിയില്ല. അദ്ദേഹം ഭരണകൂടത്തില്‍ ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല,” ട്രംപ് പ്രസ്താവിച്ചതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു. മസ്‌കിനെ കാബിനറ്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ട്രംപിൻ്റെ മുൻകാല നിർദ്ദേശത്തെ തുടർന്നാണ് ഈ അഭിപ്രായം. ഓഫർ നിലനിൽക്കുമ്പോൾ…
ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ രൂപീകരിച്ചു
ഗാർലാൻഡ് (ഡാളസ്): ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ രൂപീകരിച്ചു. ഗാർലാൻഡ് ഡാളസ് കേരള അസോസിയേഷൻ ഓഫീസിൽ ആഗസ്റ് 22 ഞായറാഴ്ച വൈകീട്ട് ചേർന്ന യോഗത്തിൽ സ്റ്റേറ്റ് കൺസർവേറ്റീവ് ഫോറം പ്രസിഡന്റ് ടോം വിരിപ്പൻ(ഹൂസ്റ്റൺ ) അധ്യക്ഷത വഹിച്ചു.റവ ഷാജി കെ ഡാനിയേലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സംസ്ഥാന ചെയര്മാന് ഡാൻ മാത്യൂസ് യോഗം വി ളിച്ചു ചേർത്തത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു .തുടർന്നു സാക്കി ജോസഫ് ടെക്സസ് കൺസർവേറ്റീവ് ഫോറം ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി . നവംബറിലെ അമേരിക്കൻ പ്രസിഡണ്ട് തിരെഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം ഉറപ്പിക്കുന്നതിനു എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് ടോം വിരിപ്പൻ അഭ്യർത്ഥിച്ചു.തുടർന്ന സംഘടനാ നേതാക്കകളായ സാബു ജോസഫ് സക്കി ജോസഫ്,സിബി പള്ളാട്ടുമഠത്തിൽ,സജി സാമുവൽ സന്തോഷ് കാപ്പിൽ – ഐഒസി ഡാലസ്,മാർട്ടിൻ പടേറ്റി – ടെക്സസ് ഇന്ത്യ കോലിഷൻ,ജോൺസൺ കുരുവിള,ജെയ്‌സൺ…
എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ – 86) ഫിലഡൽഫിയായിൽ നിര്യാതനായി; സാംസ്‌കാരം നാളെ
ഫിലഡൽഫിയ: എരുമേലി മുക്കൂട്ടുതറയിൽ പുളിക്കച്ചിറ വീട്ടിൽ പരേതനായ ഇട്ടി എബ്രഹാമിന്റെയും പരേതയായ അന്നമ്മ ഇട്ടിയുടെയും ഇളയ മകൻ എബ്രഹാം വർഗീസ് (പാപ്പച്ചൻ പുളിക്കച്ചിറ – 86) ഫിലഡൽഫിയയിൽ നിര്യാതനായി. പരേതന്റെ പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ഓഗസ്റ്റ് 27, 2024 ചൊവ്വാഴ്ച (നാളെ) ഫിലഡൽഫിയ അൻഡ്രു അവന്യുവിലുള്ള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽവച്ച് നടത്തപ്പെടും. (ST. THOMAS INDIAN ORTHODOX CHURCH,1009 UNRUH AVE, PHILADELPHIA, PA 19111) നാളെ രാവിലെ 9:00 AM മുതൽ 12:00 PM വരെയുള്ള സമയങ്ങളിലാണ് പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്. പള്ളിയിൽവച്ച് നടത്തപ്പെടുന്ന സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം, ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽ സെമിത്തേരിയിലെ, സെന്റ്. തോമസ് ഐ.ഒ.സി സെമിത്തേരി സെക്ഷനിൽ സംസ്ക്കാരം നടക്കും. (FOREST HILL CEMETERY, 101 BYBERRY RD, HUNTINGDON VALLEY, PA 19006). സംസ്ക്കാര…
ഡാളസ്സിൽ അപകടത്തിൽ മരിച്ച ഡോക്ടറുടെ സംസ്കാരം ഫ്‌ളവർ മൗണ്ട് മസ്ജിദിൽ നടന്നു
ഡാളസ്: വ്യാഴാഴ്‌ച ഡാളസ് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ അപകടത്തിൽ മരിച്ച വിഎ ഹോസ്പിറ്റൽ ഡോക്ടർ ദുർദാന സിക്കന്ദറുടെ സംസ്കാരം വെള്ളിയാഴ്‌ച ഫ്‌ളവർ മൗണ്ട് മസ്ജിദിൽ നടന്നു. ഡബ്ല്യൂ ലെഡ്‌ബെറ്ററിൽ നിന്ന് ബ്രൂക്ക് സ്പ്രിംഗ് ഡ്രൈവിലേക്ക് തിരിഞ്ഞ് രാവിലെ 7:50 ഓടെ 58 കാരിയായ സിക്കന്ദർ ഓടിച്ച വാഹനം ട്രക്കുമായി കൂട്ടി ഇടിച്ച് സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തുവെന്ന് ഡാലസ് പോലീസ് പറഞ്ഞു.വിഎ ഹോസ്പിറ്റലിൽ നിന്ന് 10 മിനിറ്റ് മാത്രം അകലെയായിരുന്നു സംഭവം നടന്നത് . ഡോക്ടറെ ഇടിച്ച ട്രക്കിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ തുടരുകയായിരുന്നുവെന്നും ഡാലസ് പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വിശ്വസ്തതയോടെയും പുഞ്ചിരിയോടെയും ഡോ. ദുർദാന സിക്കന്ദർ ഡാളസ് വിഎ മെഡിക്കൽ സെൻ്ററിലെ വിമുക്തഭടന്മാരെ ചികിത്സിച്ചുവെന്ന് സുഹൃത്തും സഹ വൈദ്യനുമായ ഡോ. റാബിയ ഖാൻ പറയുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയവും പണവും നൽകിയ ഒരു…
ഝാർഖണ്ഡിൽ കാണാതായ വിമാനം അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല
ജംഷഡ്പൂർ: ചൊവ്വാഴ്ച സോനാരി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ട്രെയിനി വിമാനം തകർന്നുവീണതിനെത്തുടർന്ന് തുടരുന്ന തെരച്ചിലിൽ ശനിയാഴ്ച അഞ്ചാം ദിവസമായിട്ടും ഒരു സൂചനയും കണ്ടെത്താൻ കഴിഞ്ഞില്ല. ശനിയാഴ്ച ചാൻഡിൽ ഡാമിൽ തിരച്ചിൽ നടത്താൻ പോയ നേവി സംഘവും വെറുംകൈയോടെ മടങ്ങി. അതേസമയം, വിമാനാപകടത്തിൽ രണ്ട് പൈലറ്റുമാരുടെ മരണം അന്വേഷിക്കാൻ ഡൽഹിയിൽ നിന്നുള്ള ഡിജിസിഎ സംഘം ശനിയാഴ്ച ചാൻഡിൽ ഡാമിലെത്തി. അന്വേഷണത്തിനായി രാവിലെ 10.30 ന് ചാൻഡിൽ ഡാമിലേക്ക് പുറപ്പെട്ട സംഘം അണക്കെട്ടിൽ സ്ഥിതി ചെയ്യുന്ന പിയാൽദിഹ്, കാശിപൂർ, കല്യാൺപൂർ, കുമാരി, മൈസാദ, കേസർഗർഹിയ, ദീമുദിഹ് എന്നിവിടങ്ങളിലേക്ക് മൂന്നര മണിക്കൂറോളം പോയി. പൈലറ്റിൻ്റെയും ട്രെയിനി പൈലറ്റിൻ്റെയും മൃതദേഹം കണ്ടെത്തിയ സ്ഥലവും സംഘം പരിശോധിച്ചു. ദൃക്‌സാക്ഷികളെയും മറ്റ് നിരവധി ഗ്രാമീണരെയും ചോദ്യം ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വെറുംകൈയോടെ മടങ്ങിയ വിമാനം തിരഞ്ഞ് നേവി സംഘം ശനിയാഴ്ച രാവിലെ 8.30ന് ചാൻഡിൽ…
നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്ളവം സൃഷ്ടിക്കും: അബ്ബാസ് ബീഗം
ദോഹ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രചോദനം പ്രധാനമാണെന്നും നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്‌ളവം സൃഷ്ടിക്കുമെന്നും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അഭിപ്രായപ്പെട്ടു. പ്രവാസി ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പര കേരളത്തിലെ പ്രധാന പബ്‌ളിക് ലൈബ്രറികളില്‍ ലഭ്യമാക്കുക എന്ന കാമ്പയിന്‍ കാസര്‍കോട് നഗരസഭാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് പിടിച്ച ജീവിതയാത്രയില്‍ പലപ്പോഴും വായന പരിമിതപ്പെടുകയാണെന്നും ഏത് പ്രായത്തില്‍പെടുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ചരിത്ര കഥകളും പ്രചോദിപ്പിക്കുന്ന ഉദ്ധരണികളും ഉള്‍കൊള്ളുന്ന വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പര വായന സംസ്‌കാരം പുനര്‍ജീവിപ്പിക്കുവാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ കെ.എം.സി.സി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ നിസാര്‍ തളങ്കര, , ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി തളങ്കര, ഖത്തര്‍…
‘ജനങ്ങളെ കേൾക്കുന്നു’: വെൽഫെയർ പാർട്ടി ഭവന സന്ദർശന പരിപാടിക്ക് തുടക്കം കുറിച്ചു
മലപ്പുറം : വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദർശന പരിപാടിയുടെ ഭാഗമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കീഴുപറമ്പിലെ രണ്ടാം വാർഡിലെ വീടുകൾ സന്ദർശിച്ച് തുടക്കം കുറിച്ചു. ‘ജനങ്ങളെ കേൾക്കുന്നു’ എന്ന ജനസമ്പർക്ക പരിപാടികളുടെ ഭാഗമായാണ് ഇന്നും നാളെയും മറ്റെന്നാളുമായി (ആഗസ്റ്റ് 24, 25, 26) ഭവന സന്ദർശന പരിപാടി വെൽഫെയർ പാർട്ടി നടത്തുന്നത്. ജില്ലയിലെ എല്ലാ പ്രാദേശിക ഘടകങ്ങളിലും പരിപാടി നടക്കും. ദേശീയ – സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങൾ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾ, പ്രാദേശിക വികസനം. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം.ദലിത് – ആദിവാസി – പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങൾ, കേരളത്തിന്റെ സാമൂഹിക ഘടനയെ വിഷലിപ്തമാക്കുന്ന സംഘപരിവാർ നീക്കങ്ങൾ,സംവരണം അട്ടിമറി,സ്ത്രീ സുരക്ഷ, തുടങ്ങിയ വിഷയങ്ങളിൽ നേതാക്കളും പ്രവർത്തകരും ജനങ്ങളുമായി സംവദിക്കും. പാർട്ടി ജനപ്രതിനിധികൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ദുരിത…
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിസ്ഫോടനങ്ങൾ കേരളീയ സമൂഹത്തെ നാണം കെടുത്തി: എം.ഐ അബ്ദുൽ അസീസ്
വടക്കാങ്ങര : ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിസ്ഫോടനങ്ങൾ കേരളീയ സമൂഹത്തെ അങ്ങേയറ്റം നാണം കെടുത്തിയെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗം എം.ഐ അബ്ദുൽ അസീസ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലൻ്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാംസ്കാരിക നായകന്മാരെന്ന് മേനി നടിക്കുന്നവരെ കുറിച്ച് പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അങ്ങേയറ്റം ലജ്ജാകരം തന്നെ. ധാർമിക ശിക്ഷണങ്ങൾ കൊണ്ട് മഹിതമായതും സ്ത്രീകൾക്ക് അർഹമായ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്ത അധ്യാപനങ്ങളെ അപരിഷ്കൃതമെന്നും തനി കാടത്തമെന്നും വിശേഷിപ്പിച്ച് നവ ലിബറലിസ്റ്റുകളും ഭൗതികവാദികളും വളർത്തിയെടുത്ത ഒരു സമൂഹത്തിൻ്റെ വികൃതമായ മുഖമാണ് ഇന്ന് കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. പി.പി അബ്ദുൽ ബാസിത്ത് അദ്ധ്യക്ഷത വഹിച്ചു.…