ജേക്കബ് പനയ്ക്കൽ (88) ഫിലഡല്‍‌ഫിയയില്‍ നിര്യാതനായി

ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരി നീനാ പനയ്ക്കലിൻ്റെ ഭർത്താവ് ജേക്കബ് പനയ്ക്കൽ (88) ഫിലഡൽഫിയയിൽ നിര്യാതനായി. കുട്ടനാട്ടിലെ തലവടി ഗ്രാമത്തിലാണ് ജനിച്ചത്. പരേതരായ പി.ജി. ഏബ്രാഹം – മറിയാമ്മ ഏബ്രാഹം ദമ്പതികളുടെ ഏഴുമക്കളിൽ നാലാമത്തെ മകനാണ്. ജോളി കളത്തിൽ (സഹോദരി) (ഫിലഡൽഫിയ). മറ്റു സഹോദരങ്ങൾ നേരത്തേ ദിവംഗതരായി. മക്കൾ: അബു പനയ്ക്കൽ, ജിജി പനയ്ക്കൽ, സീന ജോർജ് . കൊച്ചു മക്കൾ: ഹാളി പനയ്ക്കൽ, ജോഷ്വാ പനയ്ക്കൽ, ഓവൻ പനയ്ക്കൽ, അലീഷാ പനയ്ക്കൽ, നേയ്തൻ ജോർജ്, അലക്സാണ്ഡർ ജോർജ്. കേരള ആരോഗ്യ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു പരേതന്‍. 1980 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. സിയേഴ്സ്, പി എൻ സി ബാങ്ക് എന്നീ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ വിദഗ്ദ്ധനായി ജോലി ചെയ്തു. അമേരിക്കയില്‍ മലയാള സാഹിത്യ നിരൂപണ സദസ്സുകളിൽ പ്രമേയ പാണ്ഡിത്യം കൊണ്ട് ശ്രദ്ധേയനായിരുന്നു. നീനാ പനയ്ക്കല്‍ തിരുവനന്തപുരത്ത് വിദ്യുച്ഛക്തി ബോർഡിൽ ഉദ്യോഗസ്ഥയായിരിക്കേയാണ്…

ആധുനിക ഡെമോക്രാറ്റിക് പാർട്ടി ജനാധിപത്യ വിരുദ്ധമായി മാറിയെന്ന് റോബർട്ട് എഫ്. കെന്നഡി

വാഷിംഗ്ടൺ ഡി.സി.സ്വതന്ത്ര സ്ഥാനാർത്ഥി റോബർട്ട് എഫ്. കെന്നഡി, ജൂനിയർ 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് താൽക്കാലികമായി നിർത്തി, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തൻ്റെ പിന്തുണ നൽകുന്നതായി അദ്ദേഹം പറഞ്ഞു തന്നെയും മറ്റ് മൂന്നാം കക്ഷി സ്ഥാനാർത്ഥികളെയും ബാലറ്റിൽ നിന്ന് മാറ്റിനിർത്താനും ട്രംപിനെ ജയിലിലടയ്ക്കാനും ശ്രമിച്ചുകൊണ്ട് ആധുനിക ഡെമോക്രാറ്റിക് പാർട്ടി ജനാധിപത്യവിരുദ്ധമായി മാറിയെന്ന് കെന്നഡി ആരോപിച്ചു. “പ്രസിഡൻ്റ് ബൈഡനെതിരെ അട്ടിമറി” നടത്തിയതിനും “തെരഞ്ഞെടുപ്പില്ലാതെ” ഹാരിസിനെ തൻ്റെ പിൻഗാമിയായി നിയമിച്ചതിനും ഡെമോക്രാറ്റിക് നേതൃത്വത്തെ അദ്ദേഹം വിമർശിച്ചു. “എൻ്റെ സ്ഥാനാർത്ഥിത്വം താൽക്കാലികമായി നിർത്തിവയ്ക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ തീരുമാനമാണ്, പക്ഷേ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനും നമ്മുടെ രാജ്യത്തിൻ്റെ ചൈതന്യത്തെ ഉള്ളിൽ നിന്ന് ഇല്ലാതാക്കുന്ന വിട്ടുമാറാത്ത രോഗ പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനും ഒടുവിൽ സംസാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുമുള്ള ഏറ്റവും നല്ല പ്രതീക്ഷയാണിതെന്ന് എനിക്ക് ബോധ്യമുണ്ട്. ,” കെന്നഡി…

നായര്‍ അസ്സോസിയേഷന്‍ ഓണാഘോഷം സെപ്തംബര്‍ 7 ശനിയാഴ്ച

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച മൂന്നു മണി മുതല്‍ ഡെസ്പ്ലെയിന്‍സിലുള്ള കെ.സി.എസ്. കമ്യൂണിറ്റി സെന്‍ററില്‍ വെച്ച് നടത്തുന്നതാണെന്ന് പ്രസിഡണ്ട് അരവിന്ദ് പിള്ള അറിയിച്ചു. ഓണപ്പൂക്കളം, തിരുവാതിര, ചെണ്ടമേളം, താലപ്പൊലിയോടു കൂടി മഹാബലി തമ്പുരാനെ എതിരേല്പ്, വിഭവസമൃദ്ധമായ സദ്യ, മറ്റ് വിവിധ നൃത്തനൃത്യങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അരവിന്ദ് പിള്ള 647 769 0519, മഹേഷ് കൃഷ്ണന്‍ 630 664 7431, രാജഗോപാലന്‍ നായര്‍ 847 942 8036.

കണക്ടിക്കട്ടിൽ നരേഷ് കുമാറും ഭാര്യ ഉപ്മ ശർമ്മയും വെടിയേറ്റു മരിച്ച നിലയിൽ

ഈസ്റ്റ് ഹാർട്ട്ഫോർഡ് (കണക്ടിക്കട്ട്):  ഇന്ത്യൻ വംശജരായ നരേഷ് കുമാർ (62) ഭാര്യ ഉപ്മ ശർമ്മ (54) വെടിയേറ്റു  മരിച്ച നിലയിൽ കണ്ടെത്തി .ബുധനാഴ്ച രാത്രി വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ പുരുഷൻ്റെയും സ്ത്രീയുടെയും പോസ്റ്റ്മോർട്ടം കൊലപാതക-ആത്മഹത്യയിൽ മരിച്ചതായി സ്ഥിരീകരിച്ചതായി ചീഫ് മെഡിക്കൽ എക്സാമിനറുടെ സ്റ്റേറ്റ് ഓഫീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ നരേഷ് കുമാർ (62) തൻ്റെ ഭാര്യ ഉപ്മ ശർമ്മയെ (54) വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി തോക്ക് സ്വയം തിരിക്കുകയാണെന്ന് ഓഫീസ് അറിയിച്ചു. ശർമ്മയുടെ മരണം കൊലപാതകമായി; കുമാറിൻ്റേത് ആത്മഹത്യയാണ്. രാത്രി 10.30 ഓടെയാണ് മാരകമായ വെടിവെപ്പ് നടന്നതെന്നും ഇരുവരും തമ്മിൽ നേരത്തെ തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി കരുതുന്നതായും ഓഫീസർ മാർക്ക് കരുസോ പറഞ്ഞു. തർക്കം എന്താണെന്ന് അറിയില്ലെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. ഷൂട്ടിംഗ് സമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നാമത്തെ മുതിർന്നയാൾ ഇംഗ്ലീഷ് സംസാരിക്കില്ലെന്നും ഒറിഗോണിലുള്ള…

അരങ്ങിന്റെ അംഗീകാരനിറവിൽ സന്തോഷ്‌ പിള്ള

ഡാളസ് : മലയാള നാടകകലാകാരന്മാരിൽ നിന്നും പിന്നണി പ്രവർത്തകരിൽ നിന്നും, നാടകകലക്ക് നൽകുന്ന സമഗ്ര സംഭാവനക്ക്‌, ഡാലസ് ഭരതകല തീയേറ്റഴ്‌സ് വർഷം തോറും നൽകുന്ന “ഭരതം അവാർഡ്” 2024 നു സന്തോഷ്‌ പിള്ള അർഹനായി. 2023 ഇൽ അരങ്ങിലെത്തി അമേരിക്കയിലെ അഞ്ചോളം വേദികളിൽ ഇതിനകം പ്രദർശ്ശിപ്പിച്ചു കൊണ്ട്‌ പ്രേക്ഷകരുടെ മുക്തകൺഠപ്രശംസ നേടിയ എഴുത്തച്ഛൻ നാടകത്തിന്റെ രചയിതാവും സഹസംവിധായകനുമാണു ശ്രീ സന്തോഷ്‌ പിള്ള. ഹൈസ്കൂളിൽ വച്ചാണ് സന്തോഷ്‌ പിള്ള ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. പിന്നീട് ട്യൂട്ടോറിയൽ കോളേജ് വാർഷികങ്ങളിലും, അമ്പല പറമ്പുകളിലുമെല്ലാം നാടകം എഴുതി അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് അമേരിക്കയിൽ എത്തിക്കഴിഞ്ഞപ്പോൾ ദീർഘനാളത്തേക്ക് അരങ്ങത്തുനിന്നും വിട്ടുനിന്നു. യാത്രാ വിവരണങ്ങളും, ചെറുകഥകളും, ലേഖനങ്ങളുമായി പക്ഷെ എഴുത്തിന്റെ വഴി പിന്തുടർന്നു. 2019 ൽ സൂര്യപുത്രൻ എന്ന നാടകരചനയിലൂടെയാണ് പിന്നീട് നാടകരംഗത്തേക്ക് തിരിച്ചെത്തിയത്. ഡാലസിലെ കലാസ്വാദകർ ഈ നാടകത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചപ്പോൾ വീണ്ടും നാടകരചനയിലേക്ക്…

ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ അമ്മ ജനറൽ സെക്രട്ടറിക്കെതിരെ വിയോജിപ്പുമായി നടൻ ജഗദീഷ്

കൊച്ചി: വെള്ളിയാഴ്ച കൊച്ചിയിൽ സമാപിച്ച മലയാളം മൂവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (അമ്മ) ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റെ വാർത്താസമ്മേളനം കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം , സംഘടനയുടെ വൈസ് പ്രസിഡൻ്റ് നടൻ ജഗദീഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു . ഈ വിഷയത്തിൽ അമ്മയുമായി ഒരേ പേജിലാണെന്ന് ജഗദീഷ് പറഞ്ഞെങ്കിലും, അദ്ദേഹത്തിൻ്റെ പല അഭിപ്രായങ്ങളും സിദ്ദിഖിൻ്റെ അഭിപ്രായത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അമ്മയെ കുറിച്ചോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ കുറിച്ചോ ഫിലിം ചേമ്പറിനെക്കുറിച്ചോ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോ ഇല്ലയോ എന്നു പറഞ്ഞ് ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ പാടില്ല എന്ന് അദ്ദേഹം പറഞ്ഞു. സിനിമയില്‍ വിജയിച്ച നടീനടന്മാര്‍ വഴിവിട്ട രീതിയിലാണ് അത് നേടിയെടുത്തതെന്ന് ഹേമ കമ്മിറ്റി ഒരിടത്തും പറഞ്ഞിട്ടില്ല. രാത്രികാലങ്ങളില്‍ നടിമാരുടെ വാതിലില്‍ മുട്ടിയെന്ന് ഹേമ കമ്മിറ്റി പറയുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും ജഗദീഷ് വ്യക്തമാക്കി.…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നടിമാരുടെ ആരോപണ പ്രവാഹം; സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര

2009- ൽ പുറത്തിറങ്ങിയ പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ എന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷൻ കാലയളവിൽ ചലച്ചിത്ര നിർമ്മാതാവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സനുമായ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിച്ചു . നേരത്തെ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ അകലെ എന്ന ചിത്രം താൻ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചത്. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് കരുതിയത്. എന്നാൽ റൂമിലെത്തിയതും രഞ്ജിത്ത് കൈയിലെ വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടായി തോന്നി. പെട്ടെന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ…

നക്ഷത്ര ഫലം (ഓഗസ്‌റ്റ് 24 ശനി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. അഹന്ത മാറ്റിവച്ച് ലാളിത്യത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അഹന്ത കാരണം നിങ്ങളുടെ യഥാർഥമായ വികാരങ്ങള്‍ പുറത്തുകാണിക്കാതിരിക്കരുത്‌. കന്നി: ഏതെങ്കിലും ഒരു വ്യക്തിയോട് ഭയം തോന്നാം. അടുത്ത ദിവസങ്ങളിൽ ഭയം കൂടിവരാനും സാധ്യതയുണ്ട്. വിദേശത്തുളള സുഹൃത്തിനോടൊപ്പം സമയം ചെലവഴിക്കും. ഈ സമയം സൂക്ഷിച്ച് മാത്രം പ്രവര്‍ത്തിക്കുക. തുലാം: നിങ്ങളുടെ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണ് ഇന്ന്. പുതിയ വസ്ത്രങ്ങൾ വാങ്ങാന്‍ സാധ്യത കാണുന്നു. നിങ്ങളോട്‌ അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കൂടുതല്‍ സമയവും നിങ്ങൾ സ്വപ്‌നലോകത്തായിരിക്കും. വൃശ്ചികം: നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം മോശമായിരിക്കും. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം. മനസിനെ നിയന്ത്രിക്കുകയും വേണം. ധനു: നിങ്ങളുടെ മനസ് അസ്വസ്ഥമാകാം. മാനസികബുദ്ധിമുട്ട് അനുഭവപ്പെടാം. പ്രവർത്തന മേഖലയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ ഉണ്ടായേക്കാം. അതിനാൽ…

ചൂരമലയിലെ വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനം യാഥാർത്ഥ്യമാകുന്നു; ധാരണാ പത്രം നാളെ കൈമാറും

എടത്വ: വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനത്തിന് കൈത്താങ്ങായി സുമനസ്സുകൾ ഒന്നിക്കുന്നു. ചൂരമലയിൽ പ്ലസ് ടു പരീക്ഷ വിജയിച്ച ഒരു വിദ്യാർത്ഥിയുടെ സ്വപ്നമായിരുന്നു നഴ്സിംഗ് പഠനം. ഈ വിദ്യാർത്ഥിക്ക് കോളജിൽ അഡ്മിഷൻ എടുക്കാൻ വെച്ചിരുന്ന തുകയും സർട്ടിഫിക്കറ്റും പാർപ്പിടവും ഭൂമിയും എല്ലാം പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ടു. എന്നാല്‍, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ ഉൾപ്പെടെയുള്ള അപേക്ഷ വയനാട് ദുരന്തത്തിന് മുമ്പ് ബാഗ്ളൂരിൽ ഉള്ള സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നഴ്സിംഗ് പഠനത്തിന് നല്‍കിയിരുന്നു. ഈ വിദ്യാർത്ഥിയുടെ പഠന ഫീസ് സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഒഴിവാക്കും. എന്നാൽ, പ്രതിമാസം താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ഉള്ള തുകയാണ് എടത്വ ടൗൺ ലയൺസ് ക്ലബും എച്ച്.ആർ.സിയും നല്‍കുന്നത്. ലയൺസ് ക്ലബ് എടത്വ ടൗണിന്റെ സേവ് വയനാട് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഈ വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനത്തെ സഹായിക്കാൻ…

അങ്ങാടിപ്പുറത്ത് റെയിൽവേ അണ്ടർ പാസ്സ് നിർമ്മിക്കുക; വെൽഫെയർ പാർട്ടി നിവേദനം നൽകി

മലപ്പുറം : അങ്ങാടിപ്പുറത്ത് റെയിൽവേ അണ്ടർ പാസ്സ് നിർമ്മാണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി റെയിൽവേക്ക് നിവേദനം നൽകി. വെൽഫെർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട്, സെയ്താലി വലമ്പൂർ എന്നിവർ ചേർന്നാണ് അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിവേദനം സമർപ്പിച്ചത്. കേരളത്തിലെ സുപ്രധാനപാതകളിൽ ഒന്നാണ് പാലക്കാട് കോഴിക്കോട് ദേശീയപാത 213ൽ അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. നാലു വരിയായി വരുന്ന റോഡ്, റെയിൽവേ മേൽപ്പാലത്തിന്‌ സമീപം, രണ്ടു വരിയായി കുറയുന്നതിനാൽ, അങ്ങാടിപ്പുറം – പെരിന്തൽമണ്ണ പാതയിൽ കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇത് ദൈനംദിന യാത്രയ്ക്കും, വാഹന ഗതാഗതത്തിനും വലിയ അസൗകര്യങ്ങൾ ഉണ്ടാക്കുന്നു. ചെറിയ തോതിലെങ്കിലും പരിഹാരമാകാൻ അണ്ടർപാസ്സിനാകും. ഈ പ്രദേശത്തുള്ള കാൽനടയാത്രക്കാർ, റെയിൽവേ ക്രോസിംഗ് കടക്കുന്നതിൽ വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.…