എടത്വാ: ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശം. നിരവധി വീടുകളും വൈദ്യുതി പോസ്റ്റും തകർന്നു. മരങ്ങൾ കടപുഴകി വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മാലിച്ചിറ ശാന്ത, നാലാം വാർഡിൽ നടുവിലേമുറി കൊച്ചുമോൾ ഓമനക്കുട്ടൻ, തകഴി പഞ്ചായത്ത് 8-ാം വാർഡിൽ കേളമംഗലം അഞ്ചിൽ ആനന്ദവല്ലി എന്നിവരുടെ വീടുകളാണ് തകർന്നത്. ലൈഫ് പദ്ധതി പ്രകാരം നിർമ്മാണത്തിലിരിക്കുന്ന ശാന്തയുടെ വിടിന് മുകളിൽ സമീപ വാസിയുടെ പുളിമരം കടപുഴകി വീണാണ് തകർന്നത്. മേൽക്കൂര വാർപ്പ് കഴിഞ്ഞ് ഒരു ദിവസം പിന്നിട്ട വീടിന് മുകളിൽ മരം വീണ് ഭാഗകമായി തകർന്നിട്ടുണ്ട്. കൊച്ചുമോൾ ഓമനക്കുട്ടൻ്റെ വീടിന് മുകളിലും മരം കടപുഴകി വീണ് ഭാഗികമായി തകർന്നു. കേളമംഗലം സ്വദേശിനി ആനന്ദവല്ലിയുടെ വീട് പൂർണ്ണമായി നിലം പതിച്ചു. വിധവയായ ആനന്ദവല്ലിയും വിദ്യാർഥിയായ രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുള്ളത്. തലവടി, കേളമംഗലം, ചെക്കിടിക്കാട്, പച്ച…
Author: ഡോ. ജോണ്സണ് വി ഇടിക്കുള
പുതിയ ലാറ്ററൽ എൻട്രി പരസ്യം ഒഴിവാക്കണമെന്ന് യുപിഎസ്‌സി മേധാവിയോട് കേന്ദ്രം
ന്യൂഡല്‍ഹി: ഉന്നത സർക്കാർ സ്ഥാനങ്ങളിലേക്കുള്ള ലാറ്ററൽ എൻട്രിയുടെ ഈയിടെ നടത്തിയ പരസ്യം റദ്ദാക്കാൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനോട് (യുപിഎസ്‌സി) ഔദ്യോഗികമായി അഭ്യർത്ഥിച്ചു. ലാറ്ററൽ എൻട്രിയുടെ ഏത് പ്രക്രിയയും ഭരണഘടനയിൽ വിവരിച്ചിരിക്കുന്ന തുല്യതയുടെയും സാമൂഹിക നീതിയുടെയും തത്വങ്ങൾ, പ്രത്യേകിച്ച് സംവരണ സമ്പ്രദായവുമായി ബന്ധപ്പെട്ട് പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിട്ടുണ്ടെന്നും സിംഗ് തൻ്റെ കത്തിൽ ഊന്നിപ്പറഞ്ഞു. കേന്ദ്ര ഗവൺമെൻ്റിനുള്ളിലെ സീനിയർ റോളുകളിലേക്ക് ലാറ്ററൽ റിക്രൂട്ട്‌മെൻ്റിനായി “കഴിവുള്ളവരും പ്രചോദിതരുമായ ഇന്ത്യൻ പൗരന്മാരെ” തേടി യുപിഎസ്‌സി അടുത്തിടെ ഒരു പരസ്യം നൽകിയിരുന്നു. ഈ റോളുകളിൽ 24 മന്ത്രാലയങ്ങളിലുടനീളം ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനങ്ങൾ ഉൾപ്പെടുന്നു. ആകെ 45 തസ്തികകളിലാണ് ഒഴിവുകള്‍. പ്രഖ്യാപനം ലാറ്ററൽ എൻട്രി പ്രക്രിയയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്, പ്രത്യേകിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തെ തുടർന്ന്. എന്നാല്‍, ഈ…
കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ മധ്യപ്രദേശില്‍ നിന്ന് രാജ്യ സഭയിലേക്ക് മത്സരിക്കും
ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശത്തില്‍ നിന്നു രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളുടെ പേരും ബി.ജെ.പി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും. സെപ്റ്റംബര്‍ മൂന്നിനാണ് 12 സീറ്റുകളിലേക്കുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പ്. നമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 14നു ആരംഭിച്ചിരുന്നു. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോവാള്‍, ജോതിരാദിത്യ സിന്ധ്യ എന്നിവരുള്‍പ്പെടെയുള്ള സിറ്റിങ് അംഗങ്ങള്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യസഭയില്‍ ഒഴിവു വന്നത്. 1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയിൽ ചേരുന്നത്. വിദ്യാർഥി മോർച്ചയിൽ കൂടിയായിരുന്നു ബി.ജെ.പി. പ്രവേശം. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു മൂന്നാംമോദി സർക്കാരിലെ ജോർജ് കുര്യന്റെ മന്ത്രിപദം. അതേസമയം, കഴിഞ്ഞ…
കഴക്കൂട്ടത്തു നിന്ന് കാണാതായ അസം സ്വദേശി 13-കാരിയെ ട്രെയിനില്‍ വെച്ച് കണ്ടതായി യുവതി; കേരള പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ ട്രെയിനിലിരുന്ന് കണ്ട വിവരം പൊലീസിന് കൈമാറി യുവതി. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പെൺകുട്ടിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയ ബബിത എന്ന യുവതി പെൺകുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്ന ചിത്രവും പൊലീസിന് കൈമാറി. ട്രെയിനിലിരുന്ന് കരയുകയായിരുന്നുവെന്ന് ബവിത പറഞ്ഞു. കണ്ടപ്പോൾ മലയാളി ആണെന്ന് തോന്നിയില്ല, കൈയിലൊരു ബാഗുണ്ടായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന കുട്ടിയെ പോലെയാണ് തോന്നിയത്. കുട്ടിയോട് സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഫോട്ടോയെടുത്തപ്പോൾ മുഖത്ത് ദേഷ്യത്തോടെ നോക്കി, അതുകൊണ്ട് കുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചില്ലെന്നും താൻ പിന്നീട് നെയ്യാറ്റിൻകരയിൽ ഇറങ്ങിയെന്നും ബവിത പറഞ്ഞു. 40 രൂപ മാത്രമാണ് കൈയിൽ ഉള്ളതെന്ന് തോന്നുന്നു. വീട്ടിൽ നിന്ന് പിണങ്ങി വന്നതാണോയെന്ന സംശയം തോന്നിയിരുന്നു. വാർത്ത കണ്ടപ്പോഴാണ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞതും ഫോട്ടോ അയച്ചു കൊടുത്തതെന്നും ബവിത പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊലീസ്…
നക്ഷത്ര ഫലം (ഓഗസ്‌റ്റ് 21 ബുധന്‍)
ചിങ്ങം: ജീവിത പങ്കാളിയുമായുള്ള അസ്വാരസ്യം മനപ്രയാസം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പങ്കാളിക്ക് എന്തെങ്കിലും രോഗം ബാധിക്കാനും സാധ്യത കാണുന്നു. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രയോജനമില്ലാത്ത സംഭാഷണങ്ങളില്‍ പങ്കെടുക്കാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്. കന്നി: ഇന്ന് വീട്ടിലും ജോലി സ്ഥലത്തും നിങ്ങള്‍ തികഞ്ഞ സന്തോഷവാന്‍ ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോട് സഹകരണ മനോഭാവത്തോടെയായിരിക്കും പെരുമാറുക. നിലവിലുള്ള രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത കാണുന്നു. കുടുംബത്തില്‍ നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ കഴിവ്‍ ഇന്ന് അഭിനന്ദിക്കപ്പെടാതെ പോയേക്കാം. ചെലവുകള്‍ കൂടും. തുലാം: സുഹൃത്ത് വഴി നിങ്ങള്‍ക്ക് ഭാഗ്യം ഉണ്ടാകും. ഒരു തടസവും കൂടാതെ പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം: ജോലി സ്ഥലത്ത് നിങ്ങള്‍ ഇന്ന് ഏറെ…
ത്രിവർണ്ണ പതാകയിൽ മുങ്ങി ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡ് അവിസ്മരണീയമായി
ന്യൂയോർക്ക്: 78-മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്ലോറൽപാർക്ക് – ബെല്ലറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസോയിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഒൻപതാമത് ഇന്ത്യാ ഡേ പരേഡ് ത്രിവർണ്ണ പതാകയാൽ വർണ്ണാഭമായി. ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂവിൽ 268 – ലാങ്‌ഡെയിൽ സ്ട്രീറ്റിൽ നിന്നും ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച പരേഡ് ലിറ്റിൽ നെക്ക് പാർക്ക്വേയിൽ ക്രമീകരിച്ചിരുന്ന സ്റ്റേജിലേക്ക് എത്തുമ്പോൾ ആ പരിസരപ്രദേശം മുഴുവൻ ഇന്ത്യൻ ത്രിവർണ്ണ പതാകയും അമേരിക്കൻ പതാകയുമേന്തിയ രാജ്യസ്നേഹികളാൽ നിബിഢമായി. “ഭാരത് മാതാ കീ ജയ്” വിളിയുടെ തരംഗങ്ങളാൽ ഫ്ലോറൽ പാർക്ക് അന്തരീക്ഷം ശബ്ദ മുഖരിതമായി. വിവിധ സംഘടനകളുടെ ബാനറുകൾ വഹിച്ച പ്രവർത്തകരും ഇന്ത്യൻ പതാകയാൽ അതിമനോഹരമായി അലങ്കരിതമായ ഫ്ളോട്ടുകളും ഹിൽസൈഡ് വീഥിയിലൂടെ മന്ദം മന്ദം നീങ്ങിയപ്പോൾ പ്രാദേശികരായ ജനങ്ങളും ധാരാളം ഇന്ത്യൻ ജനതയും റോഡിനു ഇരുവശവുമായി അണിനിരന്ന് അഭിവാദ്യം അർപ്പിച്ചത് നയന മനോഹരമായി.…
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ 30 മുതൽ അറ്റ്‌ലാന്റയില്‍; പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ പ്രാസംഗികൻ
ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്റെ 24 – മത് വാർഷിക കൺവൻഷൻ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അറ്റ്‌ലാന്റയില്‍ വെച്ച് നടത്തപ്പെടും. 30, 31 തീയതികളിൽ വൈകിട്ട് 6 മുതൽ ഗുഡ് സമാരിറ്റൻ അലൈൻ സ് ചർച്ചിൽ (Good Samaritan Alliance Church, 711 Davis Rd, Lawrenceville, GA 30046 ) വെച്ച് കൺവൻഷൻ നടക്കും. അനുഗ്രഹീത പ്രാസംഗികനും സുപ്രസിദ്ധ ഉണർവ് പ്രഭാഷകനുമായ പാസ്റ്റർ കെ.ജെ തോമസ് കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തും. സെപ്റ്റംബർ 1ന് ഞായറാഴ്ച അറ്റ്‌ലാന്റാ ഐ.പി.സി സഭയിൽ (Atlanta IPC, 545 Rock Springs Rd, Lawrenceville, GA 30043) രാവിലെ 8.30 ന് സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. പൊതുയോഗം ദിവസവും വൈകിട്ട് 6.30…
വിദ്യാർത്ഥികളുടെ മരണവുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ മറ്റൊരു പുതിയ കേസ് രജിസ്റ്റർ ചെയ്തു
ധാക്ക: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ മറ്റൊരു കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പുതിയ കേസാണിത്. സർക്കാർ ജോലികളിലെ വിവാദ സംവരണ സമ്പ്രദായത്തിനെതിരായ വിദ്യാർത്ഥികളുടെ അക്രമാസക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം അവർ രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോയി. അക്രമത്തിനിടെ ധാക്കയിലെ സൂത്രപൂർ മേഖലയിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഹസീനയ്ക്കും മറ്റ് 12 പേർക്കുമെതിരെയാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോബി നസ്‌റുൾ ഗവൺമെൻ്റ് കോളേജിലെ വിദ്യാർത്ഥി ഇക്രം ഹുസൈൻ കൗസർ, ഷഹീദ് സുഹ്‌റവർദി കോളേജ് വിദ്യാർത്ഥി ഒമർ ഫാറൂഖ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് ധാക്ക മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഈ പുതിയ കേസ് രജിസ്റ്റർ ചെയ്തതായി മാധ്യമ…
സെന്റ് അൽഫോൻസാ ഇടവകയിൽ ഐപിഎസ്എഫ് ജേതാക്കളെ ആദരിച്ചു
കൊപ്പേൽ: ഹൂസ്റ്റണിൽ നടന്ന അഞ്ചാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിവലിൽ ഓവറോൾ ചാമ്പ്യരായ കൊപ്പേൽ സെന്റ് അൽഫോൻസാ ടീമംഗങ്ങളെ ഇടവകയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചിക്കാഗോ സീറോ മലബാർ രൂപതയിലെ ടെക്‌സാസ് ഒക്കലഹോമ റീജനിലെ എട്ട് പാരീഷുകൾ പങ്കെടുത്തു സമാപിച്ച കായിക മേളയിലാണ് കൊപ്പേൽ. സെന്റ് അൽഫോൻസാ ടീം വിജയതിലകമണിഞ്ഞത്. ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂർ എന്നിവരുടെ അധ്യക്ഷതയിൽ കൊപ്പേൽ, സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ പ്രത്യേക അനുമോദനയോഗം സംഘടിപ്പിച്ചു. മത്സരാർഥികളും ഇടവക സമൂഹവും യോഗത്തിൽ പങ്കുചേർന്നു. കായികതാരങ്ങൾക്കു നേതൃത്വം നൽകിയ IPSF പാരീഷ് കോർഡിനേറ്റേഴ്‌സ് പോൾ സെബാസ്റ്റ്യൻ, കെന്റ് ചേന്നാട്, അസിസ്റ്റന്റ് കോർഡിനേറ്റേഴ്‌സ് ബോബി സഖറിയ, ഷെന്നി ചാക്കോ തുടങ്ങിയവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു വിജയികൾക്കു ട്രോഫികൾ വിതരണം ചെയ്തു. ഇടവകയുടെ സ്നേഹാദരങ്ങളോടെ ജേതാക്കൾ ട്രോഫികൾ ഏറ്റുവാങ്ങി. ചടങ്ങിൽ പോൾ…
ഡിഎൻസിയിൽ കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ
ഷിക്കാഗോ: ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്‍ വേദിയില്‍ മുൻ പ്രസിഡൻ്റ് ബരാക് ഒബാമ കമലാ ഹാരിസിന് ആവേശകരമായ അംഗീകാരം നൽകി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അവർക്ക് വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. “കമല വൈറ്റ് ഹൗസിലേക്ക് കാലെടുത്തുവയ്ക്കാൻ തയ്യാറായതില്‍ എനിക്ക് സന്തോഷമുണ്ട്, അതോടൊപ്പം പ്രതീക്ഷയുമുണ്ട്,” അടുത്ത യു എസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാനുള്ള കമലാ ഹാരിസിൻ്റെ സാധ്യതയെക്കുറിച്ച് ഒബാമ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഒബാമ കൺവെൻഷനെ അഭിസംബോധന ചെയ്ത് “അതെ, അവര്‍ക്ക് അതിന് കഴിയും” എന്ന് പറഞ്ഞയുടനെ ജനക്കൂട്ടം ആവേശഭരിതരായി ഹാരിസിന് പിന്തുണ അറിയിച്ചു. ഹാരിസ്-വാൾസ് ഭരണകൂടത്തിൻ്റെ പരിവർത്തന സാധ്യതകളെ ഒബാമ ഉയർത്തിക്കാട്ടി. “ഹാരിസ്-വാൾസ് ഭരണകൂടത്തിന് പുരോഗതിയെ തടസ്സപ്പെടുത്തുന്ന ചില പഴയ സംവാദങ്ങളെ മറികടക്കാൻ നമ്മളെ സഹായിക്കാനാകും. കമലയും ടിമ്മും മനസ്സു വെച്ചാല്‍ നമുക്കെല്ലാവർക്കും അതിന്റെ ഫലം കിട്ടും. ഒരേ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരുഷന്മാരുടേതിന് തുല്യമായ വേതനം ലഭിക്കുമ്പോൾ എല്ലാ കുടുംബങ്ങൾക്കും…