എബ്രഹാം തെക്കേമുറി അനുസ്മരണം ഓഗസ്റ്റ് 23 ന്

ഡാളസ്: മലയാള സാഹിത്യത്തിലും സംഘടനാ പ്രവർത്തനങ്ങളിലും ബഹുമുഖ വ്യക്തിമുദ്ര പതിപ്പിച്ച എബ്രഹാം തെക്കേമുറിയുടെ നിര്യാണത്തിൽ കേരള ലിറ്ററി സൊസൈറ്റി ഡാളസ്, (കെഎൽഎസ്‌) ഭരണസമിതി, ആഗസ്റ്റ്‌ 17 നു ഗാർലൻഡ്‌ പബ്ലിക്‌ ലൈബ്രറി ഹാളിൽ കൂടിയ യോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. തെക്കേമുറിയുടെ അകാലവിയോഗത്തിൽ ദുഃഖമറിയിച്ചുകൊണ്ടുള്ള അനുശോചന കുറിപ്പ് പ്രസിഡന്റ് ഷാജു ജോൺ സമ്മേളനത്തിൽ വായിച്ചു. മനോഹരങ്ങളായ നിരവധി കവിതകളും എബ്രഹാം തെക്കേമുറി രചിച്ചിട്ടുണ്ട്. ഗ്രീൻകാർഡ്, പറുദീസയിലെ യാത്രക്കാർ, ശൂന്യമാകുന്ന മ്ലേച്ഛത, സ്വർണ്ണക്കുരിശ് എന്നീ നോവലുകൾ ശ്രദ്ധേയമായി. സാഹിത്യ, രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം ശക്തമായി രേഖപ്പെടുത്തിക്കൊണ്ട് നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെഎൽഎസ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ തെക്കേമുറി ദേശീയ സാഹിത്യ സംഘടനയായ ലാനയുടെയും പ്രസിഡന്റ് , സെക്രട്ടറി, വിവിധ ലാന കൺവൻഷനുകളുടെ ചെയർമാൻ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലും സജീവസാന്നിധ്യം ആയിരുന്നു. കേരള സാഹിത്യ…

പാക്കിസ്താനില്‍ ആശുപത്രി ശുചീകരണ തൊഴിലാളി അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു

ലാഹോർ: പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനത്തെ ഒരു പ്രമുഖ ആശുപത്രിയിൽ അഞ്ച് വയസുകാരിയെ ശുചീകരണ തൊഴിലാളി ബലാത്സംഗം ചെയ്തതായി പോലീസ്. തിങ്കളാഴ്‌ച സർ ഗംഗാറാം ആശുപത്രിയുടെ മൂന്നാം നിലയിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും വനിതാ ഡോക്ടർമാരും ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ലാഹോർ പോലീസ് പറയുന്നതനുസരിച്ച്, 20 വയസ്സുള്ള ശുചീകരണ തൊഴിലാളിയാണ് ക്രൂരമായ കുറ്റകൃത്യം ചെയ്തത്. കുട്ടിയുടെ കരച്ചിൽ അടുത്തുള്ള രോഗികളുടെ കൂട്ടിരിപ്പുകാരുടെ ശ്രദ്ധയിൽ പെട്ടു. അവരാണ് അവനെ കൈകാര്യം ചെയ്ത് കീഴടക്കി പോലീസിനെ വിവരമറിയിച്ച് കൈമാറുകയും ചെയ്തു. പെൺകുട്ടിയെ ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നീതി ആവശ്യപ്പെട്ട് ഫാത്തിമ ജിന്ന മെഡിക്കൽ കോളേജ് വനിതാ സർവകലാശാല (എഫ്ജെഎംസിയു) വിദ്യാർത്ഥികളും വനിതാ ഡോക്ടർമാരും ആശുപത്രിക്ക് പുറത്ത് പ്രകടനം നടത്തി. സർ…

വിചാരണ നേരിടാൻ ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബിഎൻപി സെക്രട്ടറി ജനറൽ ഇന്ത്യയോട് ആവശ്യപ്പെട്ടു

ധാക്ക: പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിചാരണ നേരിടാൻ ബംഗ്ലാദേശിന് കൈമാറണമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്ലാം ആലംഗീർ ചൊവ്വാഴ്ച ഇന്ത്യയോട് ആവശ്യപ്പെട്ടു. സർക്കാർ ജോലികളിലെ വിവാദമായ ക്വാട്ട സമ്പ്രദായത്തിൽ തൻ്റെ സർക്കാരിനെതിരെ വിദ്യാർത്ഥികളും മറ്റുള്ളവരും നടത്തിയ വൻ പ്രതിഷേധത്തെ തുടർന്നാണ് 76 കാരിയായ ഹസീന ആഗസ്റ്റ് 5 ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. “നിങ്ങൾ അവരെ ബംഗ്ലാദേശ് സർക്കാരിന് നിയമപരമായി കൈമാറണമെന്നാണ് നിങ്ങളോടുള്ള ഞങ്ങളുടെ ആഹ്വാനം. അവരുടെ വിചാരണയ്ക്ക് ഈ രാജ്യത്തെ ജനങ്ങൾ വിധി പറഞ്ഞിരിക്കുന്നു. അവര്‍ ആ വിചാരണ നേരിടട്ടെ,” ഫക്രുൽ പറഞ്ഞു. മുൻ പ്രസിഡൻ്റും ബിഎൻപി സ്ഥാപകനുമായ സിയാ ഉർ റഹ്മാൻ്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയതിലൂടെ ഇന്ത്യ ജനാധിപത്യത്തോടുള്ള പ്രതിബദ്ധത പാലിക്കുന്നില്ലെന്ന് തോന്നുന്നുവെന്ന് ഫക്രുൽ…

‘മൊട്ട’ സംഗമം തരംഗമായി; ഒരു മാസം കൊണ്ട് ‘മൊട്ട ഗ്ലോബലി’ലേക്ക് എത്തിയത് മുന്നൂറിലധികം പേർ

എടത്വ: വടക്കുംനാഥന്റെ മണ്ണിൽ മരത്തണലിൽ ഒരു മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ ഇന്ന് പതിനഞ്ച് മടങ്ങ് അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’. പ്രവാസികൾ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉന്നതസ്ഥാനിയരായ നിരവധി വ്യക്തിത്വങ്ങൾ ഇതിനോടകം അംഗങ്ങളായതായി സജീഷ് കുട്ടനെല്ലൂർ പറഞ്ഞു. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമ പ്രധാനമായ ലക്ഷ്യം. ‘മൊട്ട കൂട്ട’ത്തെ സംബന്ധിച്ച് കേട്ടറിഞ്ഞ് നിരവധി വ്യക്തികൾ അംഗങ്ങളാകാൻ എത്തുന്നുണ്ടെങ്കിലും കർശന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ അംഗത്വം നല്‍കുന്നുള്ളൂ. തലമുടി മുണ്ഡനം ചെയ്ത വ്യക്തിയാണെങ്കിലും അഡ്മിൻ പാനലിന്റെ ഹോം സ്റ്റഡി റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് അംഗത്വം നല്‍കുന്നത്. മതസൗഹാർദ്ദത്തിനും…

ശ്രീനാരായണ ഗുരുദേവ ജയന്തി; സംയുക്തഘോഷയാത്രയും, പൊതുസമ്മേളനവും നടന്നു

എടത്വ: ശ്രീനാരായണ ഗുരുദേവന്റെ 170 മത് ജയന്തിദിനാ ഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻറെ ആഭിമുഖ്യത്തിൽ സംയുക്തഘോഷയാത്രയും, പൊതുസമ്മേളനവും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പച്ച ചുടുകാട്ടിൽ ഓഡിറ്റോറിയത്തിൽ നടന്നു.യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ: പി. സുപ്രമോദം ജയന്തി ദിന സന്ദേശം നല്‍കി. തുടർന്ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ മത പ്രതിനിധികളായ അഡ്വ: നാസര്‍ പൈങ്ങ മഠം, ഫാ. ജോസഫ് ചൂളപറമ്പിൽ സുജിത്ത് തന്ത്രികൾ എന്നിവര്‍ നേതൃത്വം നല്‍കിയ സർവ്വമതപ്രാർത്ഥന സമ്മേളനവും നടന്നു. യൂണിയൻ കൗൺസിലർമാരായ സന്തോഷ് വേണാട്, ഉമേഷ് കൊപ്പാറ,സിമ്മി ജിജി,പോഷക സംഘാടന ഭാരവാഹികളായ വികാസ് വി. ദേവൻ, സി.പി ശാന്ത, ഉണ്ണി ഹരിദാസ്, സുചിത്ര രാജേന്ദ്രൻ, പീയുഷ് പി. പ്രസന്നൻ, സുജിത്ത് മോഹനൻ,വിമല പ്രസന്നൻ,സുജി…

പ്രവാസിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്

ബഹ്റൈന്‍: ജോലി നഷ്‌ടപ്പെട്ട് വിസ കാലാവധി കഴിയാറായി ബഹ്‌റൈനിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി ദിലീപ് കുമാറിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാരിറ്റി വിങ് ന്റെ നേതൃത്വത്തിൽ സെൻട്രൽ – ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും, യാത്രാ സഹായവും കൈമാറി. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, ഷമീർ സലിം എന്നിവർ സന്നിഹിതരായിരുന്നു

എ ഐ സി സി സെക്രട്ടറി പെരുമാൾ വിശ്വനാഥന് ലണ്ടനിൽ സ്വീകരണമൊരുക്കി ഒ ഐ സി സി (യു കെ)

ലണ്ടന്‍: ഹ്രസ്വ സന്ദർശനത്തിനായി യു കെയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും എ ഐ സി സി സെക്രട്ടറിയും മുൻ എം പിയുമായ പെരുമാൾ വിശ്വനാഥന് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ സ്വീകരണമൊരുക്കി. ഒഐസിസി നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് വിശ്വനാഥൻ പെരുമാളിന് പൂചെണ്ട് നൽകി സ്വീകരിച്ചു. ഒ ഐ സി സി യു കെയുടെ പ്രസിഡന്റ്‌ ആയി നിയമിതയായ ഷൈനു ക്ലെയർ മാത്യൂസിനും തെരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണൽ കമ്മിറ്റിക്കും അദ്ദേഹം അനുമോദനങ്ങൾ നേർന്നു. ഒഐസിസി യു കെ വർക്കിംഗ്‌ പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, സുജു ഡാനിയേൽ, വൈസ് പ്രസിഡന്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, അഡ്വൈസറി ബോർഡ് അംഗങ്ങളായ കെ കെ…

കാത്തലിക് എഞ്ചിനിയറിംഗ് കോളജുകളിൽ ക്യാമ്പസ് വ്യവസായ പാര്‍ക്ക് ആരംഭിക്കും: കാത്തലിക് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്യാമ്പസ് വ്യവസായ പാര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കുമെന്നും കേരളത്തിലെ 14 കാത്തലിക് എഞ്ചിനിയറിംഗ് കോളജുകളിലും കാ ക്യാമ്പസ് വ്യവസായ പാര്‍ക്കുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ ആഭിമുഖ്യം വളര്‍ത്തുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയുമായുള്ള ബന്ധങ്ങൾ കൂടുതല്‍ ശക്തിപ്പെടുത്തുവാനും ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് അവസരമൊരുക്കും. സാങ്കേതിക വിദ്യാഭ്യാസത്തിലെ ആധുനിക ഗവേഷണങ്ങള്‍ പുതിയ ഉല്പന്നങ്ങളായി വിപണിയില്‍ എത്തിക്കുവാനും വിദ്യാഭ്യാസ കാലഘട്ടത്തില്‍ത്തന്നെ പുതുതലമുറയില്‍ തൊഴില്‍ ആഭിമുഖ്യവും പുത്തൻ അവസരങ്ങളും സൃഷ്ടിക്കുവാനും ഈ സര്‍ക്കാര്‍ പദ്ധതിയിലൂടെ സാധ്യതയുണ്ട്. അതേസമയം പദ്ധതി നടത്തിപ്പിനായി ഏകജാലക ക്ലിയറന്‍സ് സംവിധാനവും, ഇന്‍ഡസ്ട്രിയല്‍ ഫ്രീ സോണ്‍ സഹായങ്ങളും അനിവാര്യമാണെന്നും പദ്ധതി സംബന്ധിച്ച് സര്‍ക്കാരുമായി ഇതിനോടകം നടന്ന പ്രാരംഭ ചര്‍ച്ചകളെ തുടര്‍ന്ന് വിശദമായ ചര്‍ച്ചയ്ക്കും തുടർ…

കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയണം: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കാഞ്ഞിരപ്പള്ളി: കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയുവാനുള്ള സാഹചര്യങ്ങളൊരുക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍, കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് കാണപ്പെട്ട ദൈവം. പ്രാര്‍ത്ഥനാജീവിതം, കൃത്യനിഷ്ഠ, അച്ചടക്കം, സേവന മനോഭാവം, സാഹോദര്യം എന്നിവയിലുടെ കുട്ടികൾ വളരണം. ലോകം വിരൽത്തുമ്പിലായിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ മത്സരിച്ച് മുന്നേറുവാന്‍ കഠിനാധ്വാനം ചെയ്യണം. ലോകത്തിൻറെ അതിർത്തികൾ വരെയെത്തുന്ന അവസരങ്ങള്‍ നമ്മെ തേടിവരില്ലെന്നും തേടിപ്പിടിക്കണമെന്നും അവസരങ്ങളെ ദൈവത്തിൻറെ അനുഗ്രഹങ്ങളായി കാണണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കെസിഎസ്എല്‍ സംസ്ഥാന ചെയര്‍മാന്‍ ജെഫിന്‍ ജോജോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ ആമുഖപ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് മുഖ്യപ്രഭാഷണവും നടത്തി. കെസിഎസ്എല്‍ കാഞ്ഞിരപ്പള്ളി രൂപത വൈസ്പ്രസിഡന്റ് റോണി…

സിനിമാ മേഖല പുരുഷാധിപത്യം നിറഞ്ഞതാണ്; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ആ ജീര്‍ണ്ണത വരച്ചു കാട്ടുന്നു: എം വി ഗോവിന്ദന്‍

കോഴിക്കോട്: സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ തെളിയുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിഛേദം തന്നെയാണ് സിനിമാ മേഖലയും. അതിന്റെ ജീര്‍ണത മുഴുവന്‍ പ്രതിഫലിക്കുന്നതാണ് റിപ്പോര്‍ട്ട്. കോടതിയിലെ സാങ്കേതിക പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെയാണ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ ഇക്കാര്യം കൈകാര്യം ചെയ്തു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ചയല്ല ആക്ഷനാണ് വേണ്ടതെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. മന്ത്രി സജി ചെറിയാൻ്റേത് മുടന്തൻ ന്യായങ്ങളാണ്. നാലര വർഷം റിപ്പോർട്ടിന്മേൽ അടയിരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. പോലീസ് കേസെടുക്കണമെന്നും…