ആസൂത്രണത്തിലും ആവിഷ്‌ക്കരണത്തിലും ശ്രദ്ധ നേടി എകെഎംജി കണ്‍വന്‍ഷന്‍

സാന്‍ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) 45 ാം വാര്‍ഷിക സമ്മേളനം അതുല്ല്യമായ അനുഭവം നല്‍കിയാണ് സാന്‍ ഡിയാഗോയില്‍ അരങ്ങേറിയത്. മികച്ച ആസൂത്രണം, മെച്ചപ്പെട്ട വിഭവങ്ങള്‍, മികവാര്‍ന്ന അവതരണം. എല്ലാ അര്‍ത്ഥത്തിലും കണ്‍വന്‍ഷന്‍ സംഘടനയുടെ ശക്തിയും പ്രസക്തിയും വിളിച്ചു പറയുന്നതതായി. അമേരിക്കയിലും കാനഡയില്‍നിന്നുമായി 500ല്‍ അധികം ഡോക്ടര്‍മാരാണ് മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ ഒത്തുചേര്‍ന്നത്. പ്രസിഡന്റ് ഡോ സിന്ധു പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ രവിരാഘവന്‍, സാന്‍ ഡിയാഗോ ഡിസ്ട്രിക് അറ്റോര്‍ണി് സമ്മര്‍ സ്റ്റീഫന്‍, മുന്‍ സാരഥികളായിരുന്ന ഡോ.രാധാ മേനോന്‍, ഡോ.ജോര്‍ജ്ജ് തോമസ്, ഡോ.ഇനാസ് ഇനാസ്, ഡോ.രവീന്ദ്ര നാഥന്‍, ഡോ.റാം തിനക്കല്‍, ഡോ.വെങ്കിട് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ചതോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ഘോഷയാത്ര, സമുദ്ര കപ്പലിലെ ഡിന്നര്‍, ഓണസദ്യ, യോഗ സെഷനുകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ഫോറങ്ങള്‍, ബിസിനസ് സംവാദങ്ങള്‍,…

ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം പെഴ്സണ്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് ഡൊമിനിക് അജിത്ത് ജോണിക്ക്

ഫിലഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്റെ സംയുക്ത ഓണാഘോഷ വേദിയില്‍ അമേരിക്കന്‍ മലയാളികളില്‍ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ രംഗത്ത് പുലര്‍ത്തിയ മികവിന് ഡൊമിനിക് അജിത്ത് ജോണിനെ പെഴ്സണ്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രശസ്ത സിനിമാ താരവും, സാംസ്‌ക്കാരിക പ്രവര്‍ത്തകയും, സ്ത്രീപക്ഷ സിനിമാ വക്താവും കേരളാ ഫോറത്തിന്റെ ഓണാഘോഷത്തിലെ മുഖ്യ അതിഥി ശ്വേത മേനോനും കേരളാ ഫോറം ചെയര്‍മാന്‍ അഭിലാഷ് ജോണും ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇരുപത്തിയൊന്ന് വര്‍ഷം പിന്നിടുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇതിനോടകം സംയുക്ത ഓണാഘോഷത്തിലുടെയും കേരള ദിനാഘോഷത്തിലുടെയും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സവിശേഷ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ വിശിഷ്ടമായ അവാര്‍ഡിന് അമേരിക്കയിലെ മലയാളി സമൂഹത്തിലെ പ്രഗത്ഭരായ നിരവധി വ്യക്തികളില്‍ നിന്നും നോമിനേഷന്‍ ലഭിച്ചിരുന്നു. ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാനും, മുന്‍ ചെയര്‍മാന്മാരുമടങ്ങിയ സമതിയാണ് പെഴ്സണ്‍…

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം അവിസ്മരണീയമായി

ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. പ്രശസ്ത സിനാമാ സംവിധായകൻ ബ്ലെസ്സിയുടെയും പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. ചെയർമാനും കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻറെയും മഹനീയ സാന്നിദ്ധ്യത്തിൽ കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റേയും ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കരുടെയും നേതൃത്വത്തിൽ വിവിധ ആഘോഷങ്ങളോടെ നടന്ന ഓണാഘോഷം അവിസ്മരണീയമായി. ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ ആനയിച്ച് മുഖ്യാതിഥികളും സമാജം ചുമതലക്കാരും ആഘോഷത്തിൽ സംബന്ധിച്ച എല്ലാവരും ചേർന്ന് പ്രദക്ഷിണമായി എൽമോണ്ടിലുള്ള വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്ക കത്തീഡ്രലിൻറെ വിശാലമായ മനോഹര ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. ശനിയാഴ്ച രാവിലത്തെ ചെറു ചാറൽമഴയെ അവഗണിച്ച് പ്രദക്ഷിണം കൃത്യം പതിനൊന്ന് മണിക്ക് തെന്നെ ആരംഭിക്കുവാൻ സാധിക്കും വിധം എല്ലാവരും സമയത്ത് തന്നെ വേദിയിൽ എത്തിച്ചേർന്നു. സമാജത്തിൻറെ അൻപത്തിരണ്ടാമത് പ്രസിഡൻറ്…

ഷിക്കാഗോയിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ സൈക്കിൾ സവാരി കാണികളെ അത്ഭുതപ്പെടുത്തി

ഷിക്കാഗോ: അമേരിക്കയിൽ സന്ദർശനം നടത്തിവരുന്ന മുഖ്യമന്ത്രി സ്റ്റാലിൻ ഷിക്കാഗോയിൽ സൈക്കിൾ സവാരി നടത്തി കാണികളെ അത്ഭുദപ്പെടുത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആദരിക്കുന്നതിനായി നോൺ റസിഡൻ്റ് തമിഴർ വെൽഫെയർ ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ റോസ്മോണ്ട് കൺവെൻഷൻ സെൻ്ററിൽ എത്തിച്ചേർന്നതായിരുന്നു സ്റ്റാലിൻ സ്റ്റാലിനെ സ്വീകരിക്കാൻ .രാജ്യത്തെമ്പാടുമുള്ള 5,000-ത്തോളം ഇന്ത്യൻ അമേരിക്കൻ തമിഴർ തടിച്ചുകൂടി. ‘തമിഴ്നാടിൻ്റെ അതിർത്തികളിൽ എൻ്റെ ജോലി അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള എല്ലാ തമിഴരുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രവർത്തിക്കുന്നു, അത് തമിഴ്‌നാട്ടിലായാലും ഇവിടെ അമേരിക്കയിലായാലും. ആഗോളതലത്തിൽ തമിഴ് ഐഡൻ്റിറ്റി ആഘോഷിക്കപ്പെടുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭാവി ഞങ്ങൾ ഒരുമിച്ച് കെട്ടിപ്പടുക്കുകയാണ്,” സ്റ്റാലിൻ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിൻ്റെ നേതൃത്വത്തിൽ തമിഴ് വ്യക്തിത്വത്തിൻ്റെയും ഐക്യത്തിൻ്റെയും പുരോഗതിയുടെയും ആഘോഷമായിരുന്നു പരിപാടിയെന്ന് സംഘാടകർ പറഞ്ഞു. തമിഴ്നാടും ലോകമെമ്പാടുമുള്ള തമിഴ് പ്രവാസികളും തമ്മിലുള്ള ശാശ്വതമായ ബന്ധത്തിന് ഊന്നൽ നൽകി…

കോങ്ങൂര്‍പ്പിള്ളി ശങ്കരനാരായണൻ നമ്പൂതിരിക്കും ഉമേഷ്‌ നരേന്ദ്രനും കെ എൽ എസ്സിന്റെ ആദരവ്

ഡാളസ്‌: ഡാളസ് കേരളാ ലിറ്റററി സൊസൈറ്റി അവതരിപ്പിച്ച അക്ഷരശ്ലോക സദസ്സിൽ അമേരിക്കയിലും കേരളത്തിൽ നിന്നുമുള്ള നൂറിൽപ്പരം അക്ഷരശ്ലോക ആസ്വാദകരും ഭാഷാസ്നേഹികളും പങ്കെടുത്തു. ആഗസ്റ്റ്‌ 31 നു ആയിരുന്നു കെ എൽ എസ്സിന്റെ മൂന്നാമത്തെ അക്ഷരശ്ലോക പരിപാടി. സൂം ഓൺലൈനിലൂടെ പങ്കെടുക്കാനും അവസരം ഒരുക്കി. അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തപ്പെട്ട പരിപാടിയിൽ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ഉമേഷ്‌ നരേന്ദ്രൻ (യു എസ്‌ എ) പ്രധാന അവതാരകനായി പങ്കെടുത്തു. ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന കെ ശങ്കരനാരായണൻ നമ്പൂതിരിയും ഡാളസില്‍ എത്തി പങ്കുചേർന്നു. അക്ഷരശ്ളോകരംഗത്ത് ദീർഘകാല പരിചയവും പ്രാഗൽഭ്യവും നേടിയ കോങൂർപ്പള്ളി ശങ്കരനാരായണൻ നമ്പൂതിരിയ്ക്കു പൊന്നാടയും പ്രശംസാഫലകവും നൽകി കെ എൽ എസ്‌ ആദരിച്ചു. പ്രസിഡൻറ്റ്‌ ഷാജു ജോൺ കൈമാറിയ പ്രസ്തുത പ്രശംസാ ഫലകത്തിൽ ഹരിദാസ്‌ മംഗലപ്പള്ളി എഴുതിയ ശ്ലോകം ഇപ്രകാരം ചേർത്തിരുന്നു. “അതിശയമികവോടേയക്ഷരശ്ളോകദീപ- ദ്യുതി, തിരിതെളിയിച്ചും സ്നേഹമേറെപ്പകർന്നും മതിസമമുലകെങ്ങും തൂകി മോദിച്ചു…

അറ്റുപോയ ബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെടണം, ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത

ഡാളസ്: മനുഷ്യനും മനുഷ്യനും തമ്മിൽ അറ്റുപോയ ബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെടണമെന്നും ,നമ്മുടെ ഭവനങ്ങളിൽ നിന്നായിരിക്കണം അതിനു തുടക്കം കുറിക്കേണ്ടതെന്നും മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഓഫ് ഇന്ത്യസുൽത്താൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത ഉധബോധിപ്പിച്ചു. ഗദര ദേശത്തെ അശുദ്ധാത്മാവുള്ള മനുഷ്യനു രോഗ സൗഖ്യം നൽകിയതിനു ശേഷം തന്നെ അനുഗമിക്കണമെന്ന ആഗ്രഹം പ്രകടിച്ചപ്പോൾ ക്രിസ്തു അതിനു അനുവദിച്ചില്ല ആദ്യം നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു കർത്താവ് നിനക്ക് ചെയ്തതൊക്കെയും നിന്നോട് കരുണ കാണിച്ചതും അറിയിക്കുക എന്നാണ് ഉപദേശിച്ചത്. ഈ പ്രവർത്തിയാണ് നമ്മുക്കെല്ലാവര്കും മാതൃകയായിരിക്കേണ്ടത്. നാം സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നതിന് മുൻപ് കുടുംബത്തിൽ നഷ്ടപെട്ട ബന്ധങ്ങൾ പുനം സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ് എന്നാൽ മാത്രമേ ദൈവത്തിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങൾ വെളിപ്പെടുകയുള്ളൂവെന്നും തിരുമേനി.കൂട്ടിച്ചേർത്തു. ഇന്‍റർനാഷണൽ പ്രയർലെെൻ സെപ്റ്റംബർ 10 ചൊവാഴ്ച സംഘടിപ്പിച്ച 539-ാമത്തെ സെഷൻ സമ്മേളനത്തില്‍ സൂം പ്ലാറ്റഫോമിൽ…

സെപ്റ്റംബർ 11 – ഒരു ഓർമ്മ പുതുക്കൽ

2001, സെപ്റ്റംബർ 11, ചൊവ്വാഴ്ച ആദ്യം നോർത്ത് ടവറും പിന്നീട് സൗത്ത് ടവറും 19 ചാവേറുകൾ ഇടിച്ച് കത്തിച്ചുകളഞ്ഞപ്പോൾ, ലോകം എന്തു നേടി? 2977,പേർ തൽക്ഷണം മരിച്ചു. 4343, ആക്സിഡന്റ് സർവൈവേഴ്സും,ഫസ്റ്റ് റസ്പോണ്ടസും പിന്നീട് മരണപ്പെട്ടു. 247, ന്യൂയോർക്ക് സിറ്റി പോലീസ് ഓഫീസേഴ്സ് ,രോഗബാധിതരായി മരിച്ചു. യുദ്ധം മൂലം, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാഖ്, സിറിയ,യമൻ എന്നിവിടങ്ങളിലായി 3.8 മില്യൻ ആളുകൾ മരിച്ചു. മേൽപ്പറഞ്ഞതെല്ലാം ഔദ്യോഗിക കണക്കാണ്. യഥാർത്ഥ മരണങ്ങളും, അതുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ യാതനകൾ എന്തെന്ന് തിട്ടപ്പെടുത്തുവാൻ സാധിക്കുമോ? അമേരിക്കയിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ നിലവിൽ വന്നു. സന്തോഷിച്ചു, ഉല്ലസിച്ചു പോയ വിമാനയാത്രകൾ, ഇപ്പോൾ ക്രിമിനലിനെ പോലെ, ഏതോ അറിയപ്പെടാത്ത ജയിലിലേക്ക് പോകുന്ന പോലെ ഒരു യാത്ര….. യുഎസ് ഇമിഗ്രേഷൻ നയങ്ങൾ പുനർ രൂപകൽപ്പന ചെയ്യപ്പെട്ടു. ഇത് വിവേചനം ,വംശീയ പ്രൊഫൈലിംഗ്, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് നയിച്ചു.…

കീസ്റ്റോൺ എക്‌സ്എൽ ഓയിൽ പൈപ്പ്‌ലൈൻ ബൈഡൻ തകർത്തത് പെട്രോൾ വില ഉയർത്തിതായി ട്രംപ്

ഫിലാഡൽഫിയ:മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും ചൊവ്വാഴ്ച ഫിലാഡൽഫിയയിൽ നടന്ന തിരെഞ്ഞെടുപ്പ് സംവാദം ബൈഡനുമായി  ട്രംപ് നടത്തിയ ആദ്യ സംവാദത്തെ അപേക്ഷിച്ചു ഉദ്വകജനകമായിരുന്നു. ബൈഡൻ ഭരണത്തിൻ കീഴിൽ പെട്രോൾ വില ഉയർന്നു,  കോവിഡും   ഉക്രെയ്നിലെ റഷ്യൻ അധിനിവേശവും  രണ്ട് സംഭവങ്ങൾ ആഗോള ഊർജ  വിപണിയെ തകർത്തു.ഒരു സാധാരണ ഗ്യാലൻ ഗ്യാസിൻ്റെ വില ഇപ്പോൾ പല സംസ്ഥാനങ്ങളിലും $3-ൽ താഴെയാണ്.കീസ്റ്റോൺ എക്‌സ്എൽ ഓയിൽ പൈപ്പ്‌ലൈൻ ബൈഡൻ തകർത്തുവെന്ന്  വസ്തുതയും ട്രംപ് ആവർത്തിച്ചു – എബിസി ന്യൂസ് ആതിഥേയത്വം വഹിച്ച 90 മിനിറ്റ് നീണ്ട സംവാദത്തിൽ ട്രംപും ഹാരിസും ഗർഭച്ഛിദ്രം, കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, വിദേശനയം എന്നിവയിൽ  അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു കുടിയേറ്റക്കാർ, ഹാരിസിൻ്റെ പ്രചാരണം, ഗർഭച്ഛിദ്രം, ജനുവരി 6, തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് ഒന്നിലധികം നുണകൾ  ആവർത്തിച്ചു. അമേരിക്കക്കാരുടെ തോക്കുകൾ എടുത്തുകളയുമെന്ന ട്രംപിൻ്റെ അവകാശവാദത്തെ…

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ താനെയിൽ ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങിൽ പങ്കെടുത്തു

മുംബൈ: തിങ്കളാഴ്ച താനെയിലെ മസുദ തടാകത്തില്‍ ഗണേശ വിഗ്രഹ നിമജ്ജന പരിപാടിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം മകനും കല്യാണ്‍ എംപിയുമായ ശ്രീകാന്ത് ഷിൻഡെയും ഉണ്ടായിരുന്നു. ശനിയാഴ്ച മുഖ്യമന്ത്രി ഷിൻഡെ കുടുംബത്തോടൊപ്പം താനെയിലെ വസതിയിൽ ‘ആരതി’ അർപ്പിച്ചു. ഗണേശ ചതുർത്ഥി ദിനത്തിൽ രാജ്യവാസികളുടെ സന്തോഷവും സമൃദ്ധിയും അവർ ആശംസിച്ചു. രാജ്യത്തുടനീളം വലിയ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ ആരംഭിച്ചത്. മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, സൂറത്ത്, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭക്തർ ഭക്തിയോടും സന്തോഷത്തോടും കൂടി ഈ മഹോത്സവം ആഘോഷിക്കുന്നു. മഹാരാഷ്ട്രയിലുടനീളമുള്ള ഭക്തർ വിഗ്രഹങ്ങൾ വീടുകളിലെത്തിച്ചും പന്തലുകൾ സന്ദർശിച്ചും ആഘോഷിച്ചു. വീടുകളും പൊതു പന്തലുകളും വിപുലമായ അലങ്കാരങ്ങളാൽ അലങ്കരിച്ചിരിക്കുന്നു, അന്തരീക്ഷം പ്രാർത്ഥനകളും സംഗീതവും ഉത്സവ ഗാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ചടുലമായ ഘോഷയാത്രകളും പരമ്പരാഗത ആചാരങ്ങളും തെരുവുകളെ അടയാളപ്പെടുത്തുന്നു, ആളുകൾ രുചികരമായ വഴിപാടുകൾ തയ്യാറാക്കുകയും…

മുൻ ടിഎംസി നേതാവ് റിപുൺ ബോറ അസമിൽ കോൺഗ്രസിൽ ചേർന്നു

മുൻ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് റിപുൺ ബോറ ഞായറാഴ്ച അസമിലെ ചറൈഡിയോയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിനോടും അതിൻ്റെ ദൗത്യത്തോടുമുള്ള തൻ്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് തൻ്റെ “പഴയ വീട്ടിലേക്കുള്ള” തിരിച്ചുവരവ് എന്നാണ് ബോറ തൻ്റെ നീക്കത്തെ വിശേഷിപ്പിച്ചത്. തൻ്റെ സ്ഥാനാരോഹണത്തിനു ശേഷമുള്ള ഒരു പ്രസ്താവനയിൽ റിപുൻ ബോറ ഭാരതീയ ജനതാ പാർട്ടിക്കെതിരെ (ബിജെപി) ശക്തമായ വിമർശനം ഉന്നയിച്ചു. ബിജെപിയുടെ അഴിമതിയും ഫാസിസ്റ്റ് നടപടികളും എന്ന് താൻ വിശേഷിപ്പിച്ചതിനെ ചെറുക്കാൻ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു, അസമിനെ അതിജീവിപ്പിക്കാൻ യോഗ്യമായ സംസ്ഥാനമാക്കുന്നതിന് ഈ ഐക്യം നിർണായകമാണെന്ന് ഉറപ്പിച്ചു പറഞ്ഞു. അസം ടിഎംസി കമ്മിറ്റിയിലെ മറ്റ് 36 ഭാരവാഹികൾക്കൊപ്പം കോൺഗ്രസിലേക്ക് മാറുന്നത് ഈ മേഖലയിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ബോറ എടുത്തുപറഞ്ഞു. ഈ മാസം ആദ്യം, ഒരു പ്രാദേശിക സ്ഥാപനമെന്ന നിലയിൽ പാർട്ടിയെക്കുറിച്ചുള്ള ധാരണകൾ…