നിലമ്പൂർ ആദിവാസി ഭൂസമരം: 60 കുടുംബങ്ങൾക്ക് ഭൂമി നൽക്കുമെന്ന കലക്ടറുടെ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു

നിലമ്പൂരിൽ ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ 314 ദിവസമായി ആദിവാസികൾ നടത്തികൊണ്ടിരിക്കുന്ന ഭൂസമരം ജില്ല കലക്ടറുമായുള്ള ചർച്ചയെ തുടർന്ന് ‘അവസാനിപ്പിച്ചു. ഇന്ന് നിലമ്പൂർ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിന് എത്തിയ ജില്ലാ കലക്‌ടർ ആദിവാസി ഭൂസമര നേതാക്കളോട് ചർച്ച നടത്തി. സമരസമിതി നേതാക്കൾ ആവശ്യപ്പെട്ട പ്രകാരം 60 ആദിവാസി കുടുംബങ്ങൾക്ക് 50 സെന്റ് ഭൂമി നൽകാം എന്ന് കലക്ടർ ഉറപ്പ് കൊടുത്ത തോടുകൂടിയാണ് ഭൂ സമരം അവസാനിപ്പിച്ചത്. ചാലിയാർ പഞ്ചായത്തിൽ കണ്ണംകുണ്ടിൽ തന്നെ ആദ്യം പതിച്ചു നൽകാമെന്നും ബാക്കിയുള്ള കുടുംബങ്ങൾക്ക് തൊട്ടടുത്ത പ്രദേശമായ നെല്ലിപ്പൊയിലിലും നൽകും. 50 സെന്റ് വീതം പ്ലോട്ടുകൾ തിരിക്കുന്നതിന് സർവ്വെ നടപടികൾ വേഗത്തിലാക്കണമെന്നും സർവ്വെ നടപടികളിൽ സമരസമിതിയുടെ സാന്നിധ്യം ഉറപ്പു വരുത്തണമെന്നും സമരസമിതിയുടെ ആവശ്യവും അധിക്കൂർ അംഗീകരിച്ചു. 60 കുടുംബങ്ങളുടെ പേരുകൾ അപേക്ഷ സഹിതം ഐ.റ്റി.ഡി.പി. ഓഫീസർ മുമ്പാകെ സമരസമിതി കൈമാറും. ആദ്യഘട്ട ചർച്ച…

പൗരത്വ നിയമം സംഘ്പരിവാറിൻ്റെ വംശഹത്യ പദ്ധതി : സി. ടി. സുഹൈബ്

മലപ്പുറം: സി.എ.എ നിയമം നടപ്പിലാക്കുന്നത് ഇലക്ഷൻ തന്ത്രം മാത്രമല്ല അത് സംഘ്പരിവാറിൻ്റെ വംശഹത്യ പദ്ധതിയാണ് എന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി സുഹൈബ് പറഞ്ഞു. സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇൻതിഫാദ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ, ഐ എസ് എം ജില്ലാ പ്രസിഡൻ്റ് ഫൈസൽ ബാബു , സിനിമാ ആക്റ്റർ ഷംസുദ്ദീൻ, ഐ.എസ്.എം ജില്ലാ പ്രസിഡൻ്റ് ജൗഹർ കെ, ഇർഷാദ് പരാരി ( ഫിലിം മെക്കർ ) , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ , യാസിർ അറഫാത്ത് പി ( വിസ്ഡം യൂത്ത് ), മുഹമ്മദ് സാദിഖ് ( തെളിച്ചം മാസിക ) , ടി. വി ജലീൽ ( മെക്ക ) , ഷബീർ…

റമദാൻ രാവുകളും പ്രത്യേക ഇഫ്താർ വിരുന്നുകളുമൊരുക്കി ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ

വിശുദ്ധ മാസത്തിന്റെ ഉണർവ് പകരുന്ന വിശേഷവിരുന്നുകളൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുടുംബങ്ങൾക്കും സന്ദർശകർക്കും റമദാൻ മാസത്തിന്റെ നിറങ്ങളും രുചികളും അനുഭവച്ചറിയാനും വ്യത്യസ്തസംസ്കാരങ്ങളുമായി ഇടപഴകാനുമുള്ള അവസരങ്ങളാണ് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്)യുടെ കീഴിൽ അണിയിച്ചൊരുക്കിയിട്ടുള്ളത്. പൊലിവേറും റമദാൻ രാവുകൾ ഒരുമയും സാഹോദ്യരവും വിളമ്പരം ചെയ്യുന്ന പുണ്യമാസത്തിന്റെ ആത്മീയതയും സാംസ്കാരികമായ വൈവിധ്യവും സമ്മേളിക്കുന്ന ‘റമദാൻ നൈറ്റ്സ്’ മാർച്ച് 22തൊട്ട് 24 വരെയുള്ള തീയതികളിൽ ഷാർജയിലെ വിവിധവിനോദകേന്ദ്രങ്ങളിൽ അരങ്ങേറും. സം​ഗീതത്തിന്റെയും പ്രത്യേക അലങ്കാരവെളിച്ചങ്ങളുടെയും അകമ്പടിയോടെയാണ് അൽ മജാസ് വാട്ടർഫ്രണ്ടിലെയും ഖോർഫക്കാൻ ബീച്ചിലെയും പരിപാടികൾ. പ്രത്യേക റമദാൻ മാർക്കറ്റ്, രുചികേന്ദ്രങ്ങൾ, തത്സമയ സം​ഗീതപരിപാടി എന്നിവയടങ്ങിയതാവും ഈ ദിവസങ്ങളിലെ അൽ ഹിറ ബീച്ചിലെ റമദാൻ രാവ്. സമയം രാത്രി 9 മുതൽ 11 വരെ. പ്രവേശനം സൗജന്യമാണ്. പ്രത്യേക ബാർബക്യു നോമ്പുതുറയും അറബിക് സം​ഗീതവും കൂടെ പാർക്കിലെ വിശേഷങ്ങളുമെല്ലാം സമ്മേളിപ്പിച്ചാണ് അൽ മുൻതസ പാർക്കിലെ റമദാൻ…

മൂന്നാമത്തെ പുതിയ സർവേയിലും ട്രംപിനെ ബൈഡൻ പരാജയപ്പെടുത്തുമെന്ന്

ന്യൂയോർക് :വരാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോ ബൈഡൻ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് പുതിയ സർവേ സൂചിപ്പിക്കുന്നു, കഴിഞ്ഞ ആഴ്ചയിൽ ഒരേപോലെ പ്രവചനം നടത്തുന്ന മൂന്നാമത്തെ സർവേയാണിത്. ഭൂരിപക്ഷം  പ്രസിഡൻഷ്യൽ പ്രൈമറികളിൽ വിജയിച്ചു ഇരു പാർട്ടികളുടെയും നോമിനേഷൻ ലഭിച്ചു  ബൈഡനും ട്രംപും വീണ്ടും മത്സരിക്കുമെന്നു ഉറപ്പായശേഷം കഴിഞ്ഞ ആഴ്ച നടത്തി സർവേയിലാണ് പുതിയ കണ്ടെത്തൽ . പൊതുതിരഞ്ഞെടുപ്പിൽ ഏത് സ്ഥാനാർത്ഥി വിജയിക്കും എന്നതിലേക്ക്  നവംബറിലെ ബാലറ്റിൻ്റെ ഫലത്തെക്കുറിച്ച് വോട്ടർമാർ വിവിധ പ്രവചനങ്ങൾ നടത്തുന്നു. ഡെമോക്രാറ്റിക് സൂപ്പർ പിഎസി പ്രോഗ്രസ് ആക്ഷൻ ഫണ്ടിൻ്റെ ദേശീയ സർവേ പ്രകാരം, ബിഡൻ 46 മുതൽ 45 ശതമാനം വരെ ട്രംപിനെ മുന്നിട്ട് നിൽക്കുന്നു. മാർജിൻ +/- 3.5 ശതമാനം മാർജിൻ പോയിൻ്റാണ്. അതേസമയം, കഴിഞ്ഞ ആഴ്ച പുറത്തുവന്ന മറ്റ് രണ്ട് വോട്ടെടുപ്പുകളിൽ, ബൈഡൻ തൻ്റെ എതിരാളിയെ നേരിയ തോതിൽ തോൽപ്പിച്ചേക്കുമെന്നാണ് സൂചന…

ഷാരോൺ ഇവൻ്റ് സെൻ്റർ ഉദ്ഘാടനവും സംഗീത സായാനവും മാർച്ച് 23 ശനിയാഴ്ച

മെസ്‌ക്വിറ്റ്( ഡാളസ് ): അത്യാധുനിക സൗകര്യങ്ങളോടെ 950 പേർക്ക് ഇരിപ്പിട ക്രമീരണങ്ങളോടെ നിർമിച്ച ഡാലസിലെ ഷാരോൺ ഇവൻ്റ് സെൻ്റർ,( 940B ബാരൻസ് ബ്രിഡ്ജ് റോഡ്, മെസ്‌ക്വിറ്റ് 75150-)ൻ്റെ മഹത്തായ ഉദ്ഘാടനം മാർച്ച് 23 ശനിയാഴ്ച വൈകീട്ട് 6:30 നു നടത്തുന്നതാണെന്നു സംഘാടകർ അറിയിക്കുന്നു. ഷാരോൺ സഭയുടെ ചരിത്രത്തിലെ ഈ സന്തോഷകരമായ നിമിഷത്തിൽ പങ്കെടുക്കാൻ നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും ക്ഷണിക്കുന്നു. ഈ ഇവൻ്റ് സെൻ്റർ ഡാളസ് മെട്രോപ്ലെക്സിലെ വിശ്വാസികളുടെ സമൂഹത്തിന് വലിയ അനുഗ്രഹമായിരിക്കുമെന്നും ഇതിന് കൺവെൻഷനുകൾ, വിവാഹങ്ങൾ, മറ്റ് വലിയ സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്താൻ കഴിയുമെന്നും പ്രവർത്തനങ്ങൾക്കു നേത്രത്വം നൽകിയ റോയ് എബ്രഹാം. ജോണ് ടി മണിയാട്ട് ,എബി പുളികുന്നേൽ എന്നിവർ അറിയിച്ചു, ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആരംഭിക്കുന്ന സംഗീത സായാനത്തിലേക്കും പാസ്റ്റർ ഷിബു തോമസിന്റെ ദൈവവചന പ്രഘോഷണത്തിലേക്കും ഏവരെയും ക്ഷണിക്കുന്നുവെന്നും സീനിയർ പാസ്റ്റർ സ്റ്റീഫൻ…

അന്താരാഷ്‌ട്ര ആത്മീയ സമ്മേളനം: ഡോ. അബ്ദുൽ ഹകീം അസ്ഹരി ഇറാഖിൽ

കോഴിക്കോട്: ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയാഅ്‌ അൽ സുദാനിയുടെ നേതൃത്വത്തിൽ തലസ്ഥാനമായ ബാഗ്ദാദിൽ നടക്കുന്ന അന്താരാഷ്ട്ര ആത്മീയ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ്-ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഇറാഖിലെത്തി. ഇറാഖ് സുന്നി വഖ്ഫ് മന്ത്രാലയത്തിന് കീഴില്‍ ബഗ്ദാദിലെ ഹള്‌റത്തുല്‍ ഖാദിരിയ്യയില്‍ ഇന്നു(ബുധൻ) മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. ഉദ്ഘാടന സംഗമത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. അസ്ഹരി സംസാരിക്കും. ‘വിശ്വാസി ലോകത്തിന്റെ ഐക്യത്തില്‍ അധ്യാത്മികതയുടെ പങ്ക്’ എന്ന വിഷയത്തിലാണ് അദ്ദേഹത്തിന്റെ പ്രഭാഷണം. അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ഈജിപ്ത്, ജോര്‍ദാന്‍, യുക്രൈന്‍, തുര്‍ക്കി, സെനഗല്‍, യമന്‍, സോമാലിയ, സുഡാന്‍, ടാന്‍സാനിയ, ടുണീഷ്യ തുടങ്ങിയ 45 രാജ്യങ്ങളിൽ നിന്നുള്ള 62 പണ്ഡിതരാണ് സമ്മേളനത്തിലെ അതിഥികള്‍. ശൈഖ് മുഹമ്മദ് അബ്ദുല്‍ ബാഇസ് അല്‍ഖത്താനി, ഈജിപ്ത് പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. ഉസാമ സയ്യിദ്…

മര്‍കസ് പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു

കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ മികവ് പുലർത്തിയവർക്ക് മർകസ് ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിച്ചു. സമ്മേളന വേദിയിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അവാർഡുകൾ കൈമാറി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും കോടമ്പുഴ ദാറുൽ മആരിഫ് സ്ഥാപകനുമായ കോടമ്പുഴ ബാവ മുസ്‌ലിയാർ സ്‌കോളര്‍ലി എമിനന്‍സ് പുരസ്കാരത്തിനും മരണാനന്തര ബഹുമതിയായി ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം കമ്മ്യൂണിറ്റി കാറ്റലിസ്റ്റ് അവാർഡിനും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. മുഹമ്മദ് റോഷന്‍ നൂറാനി, ഡല്‍ഹി ത്വയ്ബ ഹെറിറ്റേജിന് വേണ്ടി മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ശാഫി നൂറാനി, അഷ്റഫ് സഖാഫി പുന്നത്ത് എന്നിവർ യഥാക്രമം ഫെലോഷിപ്പ് അച്ചീവ്മെന്റ് അവാര്‍ഡ്, ഇംപാക്റ്റ് ഇന്നൊവേറ്റര്‍ അവാര്‍ഡ്, അപ്പ്രീസിയേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി. വൈജ്ഞാനിക മികവും ആനുകാലിക വിഷയങ്ങളിലെ പണ്ഡിതോചിതമായ ഇടപെലുകളും വിവിധ ഭാഷകളിലായി…

ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കപ്പെടാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ

റിയാദ് : കിഴക്കൻ ജറുസലേമുമായുള്ള 1967-ലെ അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ ഫെബ്രുവരി 7 ബുധനാഴ്ച സ്ഥിരീകരിച്ചു. സാമാന്യവൽക്കരണ ചർച്ചകൾ തുടരാനുള്ള സന്നദ്ധത സംബന്ധിച്ച് സൗദി അറേബ്യയിൽ നിന്നും ഇസ്രായേലിൽ നിന്നും ബൈഡൻ ഭരണകൂടത്തിന് നല്ല പ്രതികരണം ലഭിച്ചതായി ഫെബ്രുവരി 6 ചൊവ്വാഴ്ച വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞതിന് പിന്നാലെയാണ് പ്രസ്താവന. ഫലസ്തീൻ വിഷയത്തിലും ഫലസ്തീൻ ജനതയ്ക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ ലഭിക്കേണ്ടതിൻ്റെ ആവശ്യകതയിലും രാജ്യം എപ്പോഴും ഉറച്ചുനിൽക്കുന്നതായി സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ പറഞ്ഞു. കിഴക്കൻ ജറുസലേമിൻ്റെ തലസ്ഥാനമായി 1967-ലെ അതിർത്തിയിൽ ഒരു സ്വതന്ത്ര ഫലസ്തീനിയൻ രാഷ്ട്രം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ ഇസ്രായേലുമായി നയതന്ത്രബന്ധം ഉണ്ടാകില്ലെന്നും ഗാസ മുനമ്പിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുമെന്നും സൗദി അറേബ്യ ബൈഡന്‍ ഭരണകൂടത്തോട് ഉറച്ച…

രാശിഫലം (07-02-2024 ബുധന്‍‌‌)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് വളരെ താത്‌പര്യമുണ്ടായിരിക്കും. കുടുംബാംഗങ്ങളെയും വളരെ അടുത്ത സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യും. ക്രിയാത്മകമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്രശംസാര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിക്കും. വളരെ ഊര്‍ജസ്വലമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. കന്നി: ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാധ്യത. തുലാം: ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചർച്ച ചെയ്തേക്കാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. വിദേശത്തുനിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും.…

ഭാരത് ജോഡോ ന്യായ് യാത്ര ജനങ്ങൾക്ക് നേരെയുള്ള അനീതി പരിഹരിക്കാൻ: രാഹുൽ ഗാന്ധി

ഭാരത് ജോഡോ ന്യായ് യാത്രയുടെ ലക്ഷ്യം ഇന്ത്യയെ ഒന്നിപ്പിക്കുകയും ജനങ്ങളോടു കാണിക്കുന്ന അഞ്ച് തരത്തിലുള്ള അനീതി പരിഹരിക്കുകയുമാണ്, സുന്ദർഗഢ് ജില്ലയിലെ ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിലെ ബൻസ്ജോർ പ്രദേശത്ത് പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ചൊവ്വാഴ്ച ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിൽ പ്രവേശിച്ചു. “എൻ്റെ യാത്ര ഇന്ത്യയെ ഒന്നിപ്പിക്കാനും അഞ്ച് വ്യത്യസ്ത തരം അനീതികൾ പരിഹരിക്കാനും ലക്ഷ്യമിടുന്നു. ജനങ്ങൾ സാമ്പത്തിക തെറ്റുകൾ, തൊഴിലില്ലായ്മ, വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, ആദിവാസികൾ, ദളിതർ, സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ എന്നിവർക്കെതിരായ സാമൂഹിക അനീതിക്ക് വിധേയരാകുന്നു. ഈ അനീതികൾ പരിഹരിക്കപ്പെടേണ്ടതുണ്ട്, ” രാഹുല്‍ ഗാന്ധി പറഞ്ഞു. “കഴിഞ്ഞ വർഷം കന്യാകുമാരി മുതൽ കാശ്മീർ വരെ വെറുപ്പിൻ്റെ അന്തരീക്ഷത്തിനെതിരെ സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഭാരത് ജോഡോ യാത്ര നടത്തിയിരുന്നു.…