കേരളം മിനി പാക്കിസ്താന്‍ ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്താവനക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഡി.ജി.പിക്ക് പരാതി നൽകി

കോഴിക്കോട്: കേരളം മിനി പാക്കിസ്താന്‍ ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്താവനക്കെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഡി.ജി.പിക്ക് പരാതി നൽകി. ഭാരതീയന്യായ സംഹിത 196 വകുപ്പ് പ്രകാരം പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയുടെ പൂര്‍ണരൂപം ചുവടെ : ബഹുമാനപ്പെട്ട കേരള പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് ഐ.പി.എസ് മുമ്പാകെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീക്ക് കെ.പി ബോധിപ്പിക്കുന്ന പരാതി. സര്‍, മത-സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിൽ, കേരളത്തെ മിനി പാകിസ്ഥാനെന്നെ ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി. ജെ പി മന്ത്രി നിതേഷ് റാണ നടത്തിയ പ്രസ്താവനയുടെ ഉള്ളടക്കത്തെ സംബന്ധിച്ച പരാതി. കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി. ജെ പി മന്ത്രി നിതേഷ് റാണ നടത്തിയ പ്രസ്താവന, സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും വിവിധ മത-സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ്…

നക്ഷത്ര ഫലം (04-01-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം കൈവരിക്കും. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്.സ്വകാര്യ ജീവിതം സന്തോഷം ഉണ്ടാകും. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായ മനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്. തുലാം: തികഞ്ഞ മാനസികോന്മേഷമുള്ള ദിവസമാണ് ഇന്ന്. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റം കൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലുമുള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലില്‍ അധ്വാനത്തിന് തക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍ സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. സാഹിത്യ…

ചന്ദ്രനു മുകളിൽ ശുക്രൻ മിന്നിത്തിളങ്ങുന്ന അപൂര്‍‌വ്വ കോസ്മിക് കാഴ്ച യു കെയിലും ഇന്ത്യയിലെ ചില ഭാഗങ്ങളിലും ദൃശ്യമായി

രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രൻ ചന്ദ്രനോടടുത്ത് പ്രത്യക്ഷപ്പെട്ട അപൂര്‍‌വ്വ കാഴ്ച, യുകെയുടെ ചില ഭാഗങ്ങളിലും ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ നിരവധി നഗരങ്ങളിലും ദൃശ്യമായി. സൂര്യാസ്തമയം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം, ആകാശത്ത് പ്രത്യക്ഷപ്പെട്ട ഈ അത്ഭുതാവഹമായ കോസ്മിക് പ്രതിഭാസം കാഴ്ചക്കാരെ ആകർഷിച്ചു. അവർ ആ മാന്ത്രിക ദൃശ്യം പകർത്താനും സോഷ്യൽ മീഡിയയിൽ പങ്കിടാനും തിരക്കു കൂട്ടി. “ഇന്ന് രാത്രി സൂര്യാസ്തമയത്തിനുശേഷം തെക്കുപടിഞ്ഞാറോട്ട് നോക്കൂ, നിങ്ങൾക്ക് മനോഹരമായ ഒരു കാഴ്ച കാണാം: ശുക്രനും ചന്ദ്രനും സന്ധ്യയിൽ വളരെ അടുത്ത് തിളങ്ങുന്നു. ഈ ജോഡി നഗ്നനേത്രങ്ങൾക്ക് മനോഹരമായി കാണപ്പെടും, എന്നാൽ നിങ്ങളുടെ കൈയ്യിൽ ഒരു ജോടി ബൈനോക്കുലറുകൾ ഉണ്ടെങ്കിൽ, അവ അവയിലൂടെ കൂടുതൽ ശ്രദ്ധേയമായി കാണപ്പെടും!” അമച്വർ ജ്യോതിശാസ്ത്രജ്ഞനായ സ്റ്റുവർട്ട് അറ്റ്കിൻസൺ X-ൽ അതിന്റെ ചിത്രം പങ്കിട്ടുകൊണ്ട് കുറിച്ചു. ഈ സ്വർഗ്ഗീയ സംഭവം ഒരു രാത്രിയിലെ അത്ഭുതമല്ല. ഗ്രഹം…

തലവടി സിഎംഎസ് ഹൈസ്കൂളിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 20 മുതൽ 26 വരെ; ലോഗോ പ്രകാശനം ചെയ്തു

തലവടി: തലവടി സി.എം.എസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നിർമ്മിച്ചു നല്കിയ ബാഡ്മിന്റണ്‍ കോർട്ടിൽ ജനുവരി 20 മുതൽ 26 വരെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്മാഷ് 2025 നടക്കും. സംസ്ഥാന മാസ്റ്റേഴ് മീറ്റ് നീന്തൽ മത്സരത്തില്‍ 4 സ്വർണ്ണം നേടിയ എടത്വ സ്വദേശി ബിനോമോൻ പഴയമഠം ലോഗോ പ്രകാശനം ചെയ്തു. റവ. തോമസ് നോർട്ടൻ നഗറിൽ നടന്ന ചടങ്ങ് പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപകൻ റെജിൽ സാം മാത്യു, സംഘടനാ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്, കൺവീനർ മാത്യുസ് പ്രദീപ് ജോസഫ് , അഡ്വ. ഐസക്ക് രാജു, വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ എന്നിവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 9544495065.

KEAN 2025 ലെ ഭരണ സമിതിയെ തിരഞ്ഞെടുത്തു

ന്യൂയോർക്ക് : കഴിഞ്ഞ 16 വർഷമായി നോർത്ത് അമേരിക്കയിലെ മലയാളി എൻജിനീയേഴ്സിന്‍റെ ഇടയിൽ സ്ത്യുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന കേരളാ എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) 2025 ലെ ഭരണ സമിതിയെ ഡിസംബർ 28 നു ഓറഞ്ച് ബെർഗിലെ സിതാർപാലസിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ച് തിരഞ്ഞെടുത്തു. നീന സുധിർ സംഘടനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികളായി ജേക്കബ് ജോസഫ് (വൈസ് പ്രസിഡന്റ്) സജിത ഫാമി (ജനറൽ സെക്രട്ടറി), ബിജു പുതുശ്ശേരി (ട്രഷറർ), സോബി സുരേന്ദ്രൻ (ജോയിന്‍റ് സെക്രട്ടറി), ഗിൽസ് ജോസഫ് (ജോയിന്‍റ് ട്രഷറർ), സോജിമോൻ ജെയിംസ് (എക്സ് ഒഫീഷ്യോ), കോശി പ്രകാശ് (ചാരിറ്റി ആൻഡ് സ്കോളർഷിപ്), മനേഷ് നായർ (പ്രഫഷനൽ അഫെയേഴ്സ്), സിന്ധു സുരേഷ് (സ്റ്റുഡന്‍റ് ഔട്ട് റീച്), മാലിനി നായർ (സോഷ്യൽ & കൾച്ചറൽ അഫയേഴ്‌സ്), ബിജു ജോൺ…

ചൈന വീണ്ടും മൂടിവെയ്ക്കുന്നു: ലോകത്തിന് മുന്നിൽ പുതിയൊരു വൈറസ് ഭീഷണി

2019-ൽ ആരംഭിച്ച കോവിഡ്-19 നമ്മുടെ ലോകത്തെ ഒരു വലിയ പ്രതിസന്ധിയിലാഴ്ത്തിയത് നാം മറന്നിട്ടില്ല. ആ മഹാമാരിയിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ ചൈന എന്ന രാജ്യം മറന്നുപോയോ? ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) എന്ന പുതിയ ഒരു ആരോഗ്യപ്രശ്നം ചൈനയിൽ ഇപ്പോൾ രൂക്ഷമാവുകയും, അതിനെ ചുറ്റിപ്പറ്റി ഒരു അനിശ്ചിതത്വം ലോകത്ത് വീണ്ടും ഉണ്ടാവുമോ എന്ന ആശങ്ക വിദഗ്ധർ പ്രകടിപ്പിക്കുന്നു. ചൈനയുടെ മൂടിവെയ്ക്കൽ നയം വീണ്ടും COVID-19 കാലത്ത് ചൈനയിലെ വുഹാനിൽ ആരംഭിച്ച വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മൂടിവെച്ചത് ലോകാരോഗ്യ സംഘടനയും രാജ്യാന്തര സമൂഹവും മറക്കാൻ ഇടയില്ല. ഇപ്പോൾ HMPV എന്ന പുതിയ രോഗവും അതിന് ചുറ്റുമുള്ള വിവരങ്ങളുടെ അഭാവവും ചൈനയുടെ പഴയ തന്ത്രങ്ങൾ ആവർത്തിക്കുന്നതുപോലെ തോന്നുന്നു. HMPV എന്നത് ഒരു പുതിയ വൈറസ് അല്ല. ഒരു അജ്ഞാത രോഗവുമല്ല. ഇത് 60 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഒരു ശ്വസനവൈറസ് ആണെങ്കിലും,…

ഇഷാൻ ഷൗക്കത്ത് . “മാർക്കോവിലൂടെ” ഒരു പ്രതിഭയുടെ അരങ്ങേറ്റം: സണ്ണി മാളിയേക്കൽ

ഇന്ത്യാന:ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ ഇന്ത്യൻ ബ്ലോക്ക് ബസ്റ്റർ മാർക്കോ ലോകത്തെ മുഴുവൻ ചലച്ചിത്ര പ്രേമികളുടെയും മനസ്സിൽ ഒരു കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഷെരീഫ് മുഹമ്മദ്‌ നിർമിച്ച ഈ ചിത്രം ബോക്സ് ഓഫിസ് തകർത്തുകൊണ്ട് മുന്നേറുന്നു. കഥാഗതിയിലെ വ്യത്യസ്തത, ശക്തമായ പ്രകടനങ്ങൾ, കഥാപാത്രങ്ങളുടെ സങ്കീർണമായ മാനസീകാവസ്ഥകൾ എന്നിവ ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം സിനിമയുടെ വിജയത്തിൽ വേറിട്ട് നിൽക്കുന്നു. ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച മക്കോയുടെ അന്ധനായ സഹോദരൻ വിക്ടർ ആയാണ് ഇഷാൻ ഷൌക്കത്ത് എത്തുന്നത്. അന്ധ കഥാപാത്രത്തെ അവതരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ പരിചയ സമ്പന്നനായ ഒരു നടനെപോലെ ഇഷാൻ ഷൌക്കത്ത് തന്റെ കഥാപാത്രത്തിന് ആഴവും ആധികാരികതയും കൊണ്ടുവരുന്നു. അദ്ദേഹത്തിന്റെ സൂഷ്മമായ പ്രകടനം വ്യാപകമായി പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.…

3 മില്യൺ പൊതുമേഖലാ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന പുതിയ സാമൂഹിക സുരക്ഷാ ബില്ലിൽ ബൈഡൻ തിങ്കളാഴ്ച ഒപ്പിടും

വാഷിംഗ്‌ടൺ ഡി സി : 3 മില്യൺ പൊതുമേഖലാ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന പുതിയ സാമൂഹിക സുരക്ഷാ ബില്ലിൽ , പ്രസിഡൻ്റ് ബൈഡൻ തിങ്കളാഴ്ച ഒപ്പിടും. കഴിഞ്ഞ ആഴ്ച, കോൺഗ്രസ് സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്റ്റ് പാസാക്കി, പതിറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന ഒരു ബില്ലാണിത്. പൊതു പെൻഷനുകൾ എടുക്കുന്ന ഏകദേശം 3 ദശലക്ഷം പൊതുമേഖലാ റിട്ടയർമെൻ്റ് പേയ്‌മെൻ്റുകൾ വർദ്ധിപ്പിക്കുന്ന സോഷ്യൽ സെക്യൂരിറ്റി ഫെയർനസ് ആക്റ്റ്, ജനുവരി 6 ന് പ്രസിഡൻ്റ് ജോ ബൈഡൻ നിയമമാക്കുമെന്ന് പൊതു ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു. പുതിയ ബിൽ മുൻ പോലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന സേനാംഗങ്ങൾ, അധ്യാപകർ എന്നിവർക്ക് സോഷ്യൽ സെക്യൂരിറ്റി റിട്ടയർമെൻ്റ് പേയ്‌മെൻ്റുകൾ വർദ്ധിപ്പിക്കും, ഇത് പ്രോഗ്രാമിൻ്റെ ധനസ്ഥിതിയെ കൂടുതൽ ദുർബലമാക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകി. 10 വർഷത്തിനുള്ളിൽ ബില്ലിന് 195 ബില്യൺ ഡോളറിലധികം ചിലവ് വരും. ഈ നിയമനിർമ്മാണം പൊതു…

സനാതന ധർമ്മ വിവാദത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള

കൊച്ചി: ശ്രീനാരായണഗുരു തൻ്റെ 70-ഓളം പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ച ആത്മീയതയെയും, അദ്ദേഹം സ്ഥാപിച്ച 42 ക്ഷേത്രങ്ങളിൽ സനാതന ധർമ്മ വിശ്വാസ സമ്പ്രദായവും തത്വശാസ്ത്രവും പിന്തുടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ നിഷേധിക്കാനാകുമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ചോദിച്ചു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ (എബിവിപി) ത്രിദിന സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച ഇവിടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിൻ്റെ ആത്മീയ വശം അർഹിക്കുന്ന രീതിയിൽ കേരളം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ആദിശങ്കരാചാര്യരുടെ മതമാണ് നമ്മുടെ മതമെന്ന് ഗുരു പ്രഖ്യാപിച്ചിരുന്നു. എഴുപതോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം അവയിലൊന്നിലും ആത്മീയതയെക്കുറിച്ച് പരാമർശിക്കാതിരുന്നിട്ടില്ല. ആ ആത്മീയതയെ മുഖ്യമന്ത്രിക്ക് എങ്ങനെ നിഷേധിക്കാനാകും? പിള്ള ചോദിച്ചു. എബിവിപി ജനറൽ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻ്റ് വൈശാഖ് സദാശിവൻ അധ്യക്ഷനായി.

പെരിയ ഇരട്ടക്കൊലക്കേസ്: പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികൾക്ക് കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ജീവപര്യന്തം തടവും, രണ്ടാം പ്രതി സജി ജോർജിനെ പോലീസ് രക്ഷപ്പെടാൻ സഹായിച്ചതിന് ഉദുമ മുൻ എംഎൽഎയും സിപിഐ എം നേതാവുമായ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ നാലുപേർക്ക് അഞ്ചുവർഷം തടവും വിധിച്ചു. പീതാംബരൻ, സജി ജോർജ്, സുരേഷ്, അനിൽകുമാർ, ജിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, രഞ്ജിത്ത്, സുരേന്ദ്രൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, അന്യായമായി തടഞ്ഞുനിർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കു രണ്ടു ലക്ഷം രൂപ വീതം പിഴയും ചുമത്തി. ശിക്ഷ ഒരുമിച്ച് നടപ്പാക്കുമെന്ന് കൊച്ചി സിബിഐ കോടതിയിലെ പ്രത്യേക ജഡ്ജി എൻ.ശേഷാദ്രിനാഥൻ ഉത്തരവിട്ടു. മണികണ്ഠൻ, കെ വി കുഞ്ഞിരാമൻ, വെളുത്തോളി രാഘവൻ, കെ വി ഭാസ്‌കരൻ എന്നിവരും അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഉൾപ്പെടുന്നു.…