ഏകദേശം 50 വർഷത്തിന് ശേഷം ആദ്യമായാണ് ദക്ഷിണ കൊറിയ രാജ്യവ്യാപകമായി പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രാദേശിക സമയം രാത്രി 10 മണിക്ക് ശേഷമാണ് പ്രസിഡൻ്റ് യൂൻ സുക് യോൾ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ചരിത്രപരമായ ഒരു നീക്കത്തിൽ, ഏകദേശം 50 വർഷത്തിന് ശേഷം ആദ്യമായി ദക്ഷിണ കൊറിയ രാജ്യവ്യാപകമായി പട്ടാള നിയമം പ്രഖ്യാപിച്ചു. പ്രാദേശിക സമയം രാത്രി 10 മണിക്ക് ശേഷം പ്രസിഡൻ്റ് യൂൻ സുക് യോൾ അപ്രതീക്ഷിതമായ പ്രഖ്യാപനം നടത്തി, അതേ ദിവസം രാത്രി 11 മണിക്ക് നിയമം പ്രാബല്യത്തിൽ വരും. നാടകീയമായ ഈ തീരുമാനം രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക, നാഗരിക പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പട്ടാള നിയമത്തിന് കീഴിലുള്ള പ്രധാന വ്യവസ്ഥകൾ: രാഷ്ട്രീയ പ്രവർത്തന നിരോധനം: ദേശീയ അസംബ്ലി, ലോക്കൽ കൗൺസിലുകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുൾപ്പെടെ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും നിർത്തിവച്ചു. ഏതെങ്കിലും…
Author: .
“പുഷ്പ2 എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ യാത്രയാണ്, തീയാണ് പുഷ്പ 2”: സാം സി എസ്
ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും രശ്മിക മന്ദാനയുടെയും പുഷ്പ 2. ചിത്രത്തിന്റെ ബി ജി എം ചെയ്തത് സൗത്ത് ഇന്ത്യയിൽ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച മ്യൂസിക് ഡയറക്ടർ സാം സി എസ് ആണ്. സോഷ്യൽ മീഡിയയിൽ സാം കുറിച്ച വരികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. “ബി ജി എമ്മിൽ വർക്ക് ചെയ്യാൻ എന്നെ പരിഗണിച്ചതിനും മൈത്രി ഒഫീഷ്യലിന്റെ പുഷ്പ 2 എന്ന മാസ്സ് എന്റൈൻമെന്റിൽ പ്രവർത്തിച്ചത്തിന്റെ ഭാഗമായി ഈ അത്ഭുതകരമായ അനുഭവം നൽകിയതിനും നന്ദി, നിർമ്മാതാവ് രവിശങ്കർ നവീനിയേനിയുടെയും ചെറിയുടെയും മികച്ച പിന്തുണയും വിശ്വാസവുമില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. അല്ലു അർജുൻ സാർ, നന്ദി, നിങ്ങൾ വളരെ സപ്പോർട്ട് കാണിക്കുന്നു, താങ്കളുടെ മാസ്മരികമായ അഭിനയ പ്രകടനം, BGM സ്കോർ ചെയ്തത് എനിക്ക് ആ അധിക ആവേശം നൽകി, ശരിക്കും…
“സ്വച്ഛന്ദമൃത്യു” ഗാനം റിലീസ് ചെയ്തു
ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഡോ. സൈനുദീൻ പട്ടാഴി എന്നിവരെ കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. സഹീറ നസീർ എഴുതി നിഖിൽ സോമൻ സംഗീതം പകർന്നു മധു ബാലകൃഷ്ണൻ ആലപിച്ച “വീരാട്ടം മിഴിയിലിരവിൽ ………” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ജയകുമാർ, കോട്ടയം സോമരാജ്, ഖുറേഷി ആലപ്പുഴ, അഷ്റഫ് നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷന്സിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. തിരക്കഥയും സംഭാഷണവും സുധിന്ലാല്, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് നിര്വ്വഹിച്ചിരിക്കുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം…
ഇവാഞ്ചലിസ്റ്റ് റോയി ഇട്ടിച്ചെറിയയുടെ മാതാവ് അമ്മിണി കെ ഇട്ടിച്ചെറിയ അന്തരിച്ചു
കൊട്ടാരക്കര: ആയൂർ വേലൂർ എസ്റ്റേറ്റ് പരേതനായ കുഞ്ഞുഞ്ഞ് ഇട്ടിച്ചെറിയുടെ ഭാര്യ അമ്മിണി കെ ഇട്ടിച്ചെറിയ (82) അന്തരിച്ചു. സംസ്ക്കാരം ഡിസംബർ 5 വ്യാഴാഴ്ച 12ന് ഭവനത്തിലെ ശുശ്രൂഷകള്ക്ക് ശേഷം കൊട്ടാരക്കര ആയൂർ വാളകം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയില്. ജോൺസൺ ഇട്ടിച്ചെറിയ, റോയി ഇട്ടിച്ചെറിയ (ഇവാഞ്ചലിസ്റ്റ് ,ഐപിസി ഹെബ്രോൺ, ചിക്കാഗോ), രാജീമോൾ അനിൽ (ദുബൈ) എന്നിവർ മക്കളും, ഫെയ്ത് (കുക്ക് കൗണ്ടി ഹോസ്പിറ്റൽ, ചിക്കാഗോ), മണ്ണൂർ കിഴക്കേവിള അനില് തങ്കച്ചൻ (ദുബൈ) എന്നിവർ മരുമക്കളുമാണ്. നിര്യാണത്തില് ഗ്രേസ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന് അനുശോചിച്ചു.
“ഞങ്ങളെ തോല്പിക്കാന് ആര്ക്കും കഴിയില്ല”: റഷ്യയുടെ പ്രതിരോധ ബജറ്റിലെ ചരിത്രപരമായ വർദ്ധനവ് ഉക്രെയ്നിൽ നാശം വിതയ്ക്കും
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ പ്രതിരോധ ബജറ്റില് റെക്കോർഡ് വർദ്ധനവിന് അംഗീകാരം നല്കിക്കൊണ്ട് “ഞങ്ങളെ തോല്പിക്കാന് ആര്ക്കും കഴിയില്ല” എന്ന വ്യക്തമായ സന്ദേശം ലോകത്തിന് നൽകി. റഷ്യ-യുക്രെയ്ൻ പോരാട്ടം കൂടുതൽ ഭീകരമാക്കാനാണ് പുടിൻ ആഗ്രഹിക്കുന്നത്. റഷ്യയുടെ 2025ലെ പ്രതിരോധ ബജറ്റ് കണ്ട് ലോകം അമ്പരന്നിരിക്കുകയാണ്. പ്രതിരോധം ശക്തമാക്കി ലോകത്തിന് മുന്നിൽ റഷ്യ ആഗ്രഹിക്കുന്ന വിധത്തിൽ ശക്തി തെളിയിക്കാന് പുടിൻ തൻ്റെ പ്രതിരോധ ബജറ്റ് വര്ദ്ധിപ്പിച്ചു. സർക്കാരിൻ്റെ മൊത്തം ചെലവിൻ്റെ മൂന്നിലൊന്ന് സൈന്യത്തിനായി ചെലവഴിക്കാവുന്ന തരത്തിലാണ് പുതിയ ബജറ്റ്. അതിനര്ത്ഥം ഉക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നു തന്നെ. പുടിൻ്റെ ഉദ്ദേശശുദ്ധി ലോകം ഇപ്പോൾ ഉറ്റുനോക്കുകയാണ്. ഉക്രൈൻ യുദ്ധത്തിൽ റഷ്യൻ സൈനിക വിഭവങ്ങൾ അമിതമായി ഉപയോഗിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി പറയപ്പെടുന്നത്. ഇത്തവണ പ്രതിരോധ ബജറ്റിൽ ഏകദേശം 126 ബില്യൺ ഡോളർ (13.5 ട്രില്യൺ റൂബിൾസ്)…
കുട്ടികളുടെ പഠന മികവുയർത്താൻ സർഗ്ഗവേദി ക്യാമ്പുകൾ
കോഴിക്കോട്: കുട്ടികളുടെ ബുദ്ധിശക്തി, ഓർമ്മശക്തി, ശ്രദ്ധ, സാമൂഹ്യ നൈപുണ്യം തുടങ്ങിയവ മെച്ചപ്പെടുത്തുക, താൽപര്യമുള്ള മേഖലകൾ മനസ്സിലാക്കി പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രത്യേക അസ്സെസ്സ്മെൻ്റ് നടത്തി, കുട്ടികളിലെ പഠന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു പരിശീലനം നല്കുന്നതിനായി സിജിയുടെ ലേർണിംഗ് ക്ലിനിക്കിൻ്റെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പ് – സർഗ്ഗ വേദി – സംഘടിപ്പിക്കുന്നു. അഞ്ചു മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ഒരുക്കുന്ന ത്രിദിന സഹവാസ ക്യാമ്പാണ് സർഗ്ഗവേദി. ഡിസംബർ 24 25 26 ദിവസങ്ങളിലായി കോഴിക്കോട് സിജി ക്യാമ്പസിൽ വച്ചായിരിക്കും പരിപാടി. ഓരോ കുട്ടിയുടെയും പഠന നിലവാരത്തിനനുസരിച്ച ബാച്ചുകളാക്കി പ്രത്യേക പരിശീലനം നൽകും. ഓരോ കുട്ടിക്കും അനുയോജ്യമായ പരിശീലന രീതികൾ കണ്ടെത്തി വർക്ബുക്കുകൾ തയ്യാറാക്കി സിജിയിലെ വിദഗ്ധ ട്രൈനർമാർ ക്യാമ്പിന് നേതൃത്വം നൽകും.പഠന ശേഷി മെച്ചപ്പെടുത്തുക,ഓർമ്മ ശേഷി വളർത്തുക,മാനസിക – വൈകാരിക – ബൗദ്ധിക ശേഷി വർദ്ധിപ്പിക്കുക,…
കനത്ത മഴയെ അവഗണിച്ചും ശബരിമലയില് ഭക്തരുടെ തിരക്ക് വര്ദ്ധിച്ചു; പോലീസും അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും സജ്ജം
പത്തനംതിട്ട: കനത്ത മഴയെ അവഗണിച്ച് ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കാനനപാതയിലൂടെയും പുല്ലുമേട് വഴിയുമുള്ള യാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും 86,000 തീർഥാടകരാണ് തിങ്കളാഴ്ച മലകയറിയത്. ഇതിൽ 11,834 തീർത്ഥാടകർ തൽസമയ ബുക്കിംഗ് ഉപയോഗിച്ച് മലകയറി. ഇന്ന് രാവിലെ ഏഴുവരെ 25,000 തീർഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്. കനത്ത മഴ പെയ്ത ഞായറാഴ്ചയും തീർഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ല. 60,980 തീർഥാടകർ മലകയറി. അതേസമയം, ഏത് അടിയന്തര സാഹചര്യവും നേരിടാന് പൊലീസും അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും സജ്ജമാണ്. പമ്പയിലുള്പ്പെടെ അധിക സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. മഞ്ഞ അലര്ട്ട് പ്രഖ്യാപിച്ചിരുന്ന തിങ്കളാഴ്ച പുലര്ച്ചെ അല്പ്പം ശക്തി പ്രാപിച്ച മഴയ്ക്കെക്കൊപ്പം സന്നിധാനത്തും പരിസരങ്ങളിലും കനത്ത മുടല് മഞ്ഞുണ്ടായി. പകല് ഏകദേശം ശാന്തമായ അന്തരീക്ഷം ആയിരുന്നെങ്കിലും മൂന്നിന് ശേഷം ശക്തമായ മഴ പെയ്തു. പമ്പയിലും നിലയ്ക്കലും മഴയു ണ്ടായിരുന്നു. ശക്തമായ മഴയെ തുടര്ന്ന് കാനന…
ആന എഴുന്നള്ളിപ്പ്: ചട്ടങ്ങള് ലംഘിച്ച തൃപ്പൂണിത്തുറ പൂര്ണ്ണത്രയീശ ക്ഷേത്ര ഭരണ സമിതിക്കെതിരെ കേസ്
കൊച്ചി: ക്ഷേത്രങ്ങളില് ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മാനദണ്ഡങ്ങള് ലംഘിച്ചെന്ന കുറ്റത്തിന് തൃപ്പൂണിത്തുറ പൂര്ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനം വകുപ്പ് കേസെടുത്തു. ക്ഷേത്രത്തിലെ ഉത്സവത്തില് ആനയെ എഴുന്നള്ളിച്ചത് ഹൈക്കോടതി മാനദണ്ഡങ്ങള് പ്രകാരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര് അറിയിച്ചു. ആനകള് തമ്മിലുളള അകലം മൂന്നു മീറ്റര് ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായുളള എട്ടു മീറ്റര് അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയില് കണ്ടെത്തി. ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പോയെന്നും ഇക്കാര്യത്തിലും 5 മീറ്റര് അകലം പാലിച്ചില്ലെന്നും വനംവകുപ്പ് അറിയിച്ചു. വനം വകുപ്പിന്റെ സോഷ്യല് ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്. നാട്ടാനകളുടെ പരിപാലനചുമതല നല്കിയിരിക്കുന്നത് വനംവകുപ്പിന്റെ സോഷ്യല് ഫോറസ്ട്രി വിഭാഗത്തിനാണ്. ഉത്സവത്തിന്റെ ഭാഗമായി ആനകളെ എഴുന്നളളിക്കുന്നതിന് ഇളവ് ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി നല്കിയ ഹര്ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് നടപടി. അകലം പാലിച്ചാണ് ആനകളെ എഴുന്നളളിച്ചതെന്നും മഴ പെയ്തതോടെയാണ് അടുപ്പിച്ച് നിര്ത്തേണ്ടിവന്നതെന്നുമാണ്…
ബാബ രാംദേവ് കഴുതപ്പാൽ കുടിക്കുന്ന വീഡിയോ വൈറലാകുന്നു; ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യം കഴുതപ്പാലായിരുന്നെന്ന് വിശദീകരണം
ന്യൂഡല്ഹി: യോഗാ ഗുരു ബാബ രാംദേവ് കഴുതപ്പാൽ കുടിക്കുന്നതും അതിന്റെ ആരോഗ്യഗുണങ്ങൾ വിശദീകരിക്കുന്നതും കാണിക്കുന്ന പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. ക്ലിപ്പിൽ, രാംദേവ് കഴുതയെ കറന്ന് പാല് എടുക്കുന്നതും പിന്നീട് കുടിക്കുന്നതും അതിൻ്റെ ഗുണങ്ങൾ വിശദീകരിക്കുന്നതും കാണാം. പതഞ്ജലി ഉൽപന്നങ്ങളുടെയും ഇതര ആരോഗ്യ പ്രതിവിധികളുടെയും പ്രചാരണത്തിന് പേരുകേട്ട ബാബാ രാംദേവ് യോഗയുടെയും ആയുർവേദത്തിൻ്റെയും വാദത്തിൽ ഗണ്യമായ അനുയായികളെ സൃഷ്ടിച്ചു. എന്നിരുന്നാലും, COVID-19 ചികിത്സകളെക്കുറിച്ചുള്ള തൻ്റെ അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉൾപ്പെടെയുള്ള നിയമ പോരാട്ടങ്ങൾ ഉൾപ്പെടെയുള്ള വിവാദങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്. വൈറൽ വീഡിയോയിൽ, പശു, എരുമ, ആട് എന്നിവയെ അപേക്ഷിച്ച് വളരെ സാധാരണമായ ക്ഷീര സ്രോതസ്സായ കഴുതപ്പാലിൻ്റെ ഗുണങ്ങളെക്കുറിച്ച് രാംദേവ് വിശദീകരിക്കുന്നുണ്ട്. താൻ മുമ്പ് ഒട്ടകങ്ങൾ, പശുക്കൾ, ആടുകൾ, എന്നിവയെ കറന്നിട്ടുണ്ടെന്നും പറയുന്നു. കഴുതപ്പാല് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ നല്ലതാണെന്ന് അവകാശപ്പെടുന്ന രാംദേവ് അതിനെ “സൂപ്പർ ടോണിക്ക്” എന്നും “സൂപ്പർ…
നക്ഷത്ര ഫലം (ഡിസംബര് 3 ചൊവ്വ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ദൂരയാത്ര പോകാൻ സാധ്യത. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. കന്നി: ഇന്ന് നിങ്ങള്ക്ക് നല്ല ദിവസമാകാന് സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മർദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. തുലാം: ഇന്ന് നിങ്ങള്ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. അപൂർണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്ത്തീകരിക്കാൻ കഴിയും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ഒരു ചെറിയ തീർഥാടനത്തിന് പോകാനും സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും. വിദേശരാജ്യത്ത് നിന്ന് നല്ല വാര്ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്ക്കായി അന്യസ്ഥലങ്ങളില് പോകേണ്ടിവരും. പുതിയ ദൗത്യങ്ങള് ഏറ്റെടുക്കാന് പറ്റിയ ദിവസമാണിന്ന്. മാനസികമായും ശാരീരികമായും ശാന്തത കൈവരും. വൃശ്ചികം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്ധമായിരിക്കും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കണം. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. മാനസികവും ശാരീരികവുമായ…