ഭക്ഷണം ലഭിക്കാതെ കുട്ടി മരിച്ച സംഭവം: മൂന്നു വയസുകാരിക്ക് തൂക്കം മൂന്നു പൗണ്ട് മാത്രം; മാതാപിതാക്കള്‍ അറസ്റ്റില്‍

ഡാവല്‍പോര്‍ട്ട് (ഫ്‌ളോറിഡ): മൂന്നു വയസുകാരി കുട്ടിക്ക് ശരിയായ ആഹാരം ലഭിക്കാതെ മരിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. മാതാവ് അര്‍ഹോണ , പിതാവ് റജിസ് ജോണ്‍സന്‍ എന്നിവരാണ് അറസ്റ്റിലായത്. മേയ് 12നു പിതാവ് റജിസ് ജോണ്‍സന്‍ 911 ല്‍ വിളിച്ചു കുട്ടി ശ്വസിക്കില്ലെന്നു അറിയിച്ചതിനെതുടര്‍ന്നു വീട്ടിലെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ ഊതിവീര്‍പ്പിക്കുന്ന സ്വിമ്മിംഗ് പൂളില്‍ കുട്ടി ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. അതേസമയം ഞാന്‍ തിരിക്കിലായിരുന്നുവെന്നും അതുകൊണ്ടാണ് പോലീസിനെ വിളിക്കാന്‍ വൈകിയതെന്നുമായിരുന്നു മാതാവ് അര്‍ഹോണ റ്റില്‍മാന്‍ അറിയിച്ചത്. കുട്ടി ഒരു സാന്റ്വിച്ചും ചിക്കന്‍ നഗ്റ്റസും കഴിച്ചിരുന്നതായി പിതാവ് പറഞ്ഞിരുന്നുവെങ്കിലും വയറ്റില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് കണ്ടെത്തിയത്. അതേ സമയം വീട്ടിനകത്തു ആവശ്യത്തിലധികം ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടായിരുന്നതായും മാതാപിതാക്കള്‍ നല്ലതുപോലെ കഴിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. 2019 ജുലൈയിലാണ് കുട്ടിയുടെ ജനനം. പൂര്‍ണ ആരോഗ്യത്തോടെ ജനിച്ച കുട്ടിക്ക്…

മാധ്യമപ്രവർത്തക ഷിറീൻ അബു അക്ലേയുടെ കൊലപാതകത്തെ അപലപിച്ച് ഇൽഹാൻ ഒമർ

വാഷിംഗ്ടണ്‍: ബുധനാഴ്ച ജെനിൻ നഗരത്തിൽ ഇസ്രായേൽ അധിനിവേശ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട മുതിർന്ന പലസ്തീൻ-അമേരിക്കൻ പത്രപ്രവർത്തക ഷിറീൻ അബു അക്ലേയുടെ കൊലപാതകത്തെ യുഎസ് നിയമനിർമ്മാതാവ് ഇൽഹാൻ ഒമർ അപലപിക്കുകയും, അവരുടെ മരണത്തിന് ഇസ്രായേല്‍ ഉത്തരവാദികളാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു പത്രപ്രവർത്തകയെന്ന നിലയിൽ അവരുടെ സാന്നിധ്യം വ്യക്തമായി അറിയിച്ചതിന് ശേഷമാണ് ഇസ്രായേൽ സൈന്യം അവരെ കൊന്നതെന്ന് ഇല്‍ഹാന്‍ ഒമര്‍ ട്വീറ്റ് ചെയ്തു. “ഞങ്ങൾ ഇസ്രായേലിന് പ്രതിവർഷം 3.8 ബില്യൺ ഡോളർ സൈനിക സഹായം യാതൊരു നിയന്ത്രണവുമില്ലാതെ നൽകുന്നു. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ആര് ഉത്തരവാദിത്വം ഏറ്റെടുക്കും?”, ഒമര്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ അധികൃതർ ഏറ്റെടുത്തിട്ടില്ല. ഷിറിൻ അബു അക്ലേ കൊല്ലപ്പെട്ട സ്ഥലത്തിന് 200 മീറ്റർ ചുറ്റളവിൽ കനത്ത വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായും, എന്നാൽ അവരെ വെടിവെച്ചത് ഇസ്രായേൽ സേനയാണോ അതോ പലസ്തീൻ തീവ്രവാദികളാണോ…

ഫലസ്തീൻ-അമേരിക്കൻ മാധ്യമപ്രവർത്തകയുടെ കൊലപാതകത്തെ യുഎൻ അപലപിച്ചു

യുണൈറ്റഡ് നേഷൻസ്: ഫലസ്തീൻ-അമേരിക്കൻ പത്രപ്രവർത്തക ഷിറീൻ അബു അക്ലേയുടെ കൊലപാതകത്തെ യുഎൻ സുരക്ഷാ കൗൺസിൽ ശക്തമായി അപലപിക്കുകയും “ഉടനടി, സമഗ്രവും, സുതാര്യവും, ന്യായവും നിഷ്പക്ഷവുമായ അന്വേഷണം” ആവശ്യപ്പെടുകയും ചെയ്തു. മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും ചൈനയുടെയും റഷ്യയുടെയും നിർബന്ധത്തിന് വഴങ്ങി അപകടകരമായ മേഖലകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ഭാഷ നീക്കം ചെയ്തതിന് ശേഷം 15 കൗൺസിൽ അംഗങ്ങൾ ഒരു പത്രക്കുറിപ്പ് അംഗീകരിച്ചതായി നയതന്ത്രജ്ഞർ പറഞ്ഞു. ചർച്ചകൾ സ്വകാര്യമായിരുന്നു. കൗൺസിൽ പ്രസ്താവനയിൽ “മാധ്യമപ്രവർത്തകരെ സിവിലിയന്മാരായി സംരക്ഷിക്കണം” എന്ന് ആവർത്തിച്ചു. കൂടാതെ, അബു അക്ലേയുടെ സഹപ്രവർത്തകന് പരിക്കേറ്റതിനെ അപലപിക്കുകയും ചെയ്തു. കഴിഞ്ഞ 25 വർഷമായി അൽ ജസീറ സാറ്റലൈറ്റ് ചാനലിനായി ഇസ്രായേൽ ഭരണത്തിൻ കീഴിലുള്ള ഫലസ്തീൻ ജീവിതത്തിന്റെ കവറേജിന് അറബ് ലോകമെമ്പാടുമുള്ള അബു അക്ലേ (51) അറിയപ്പെടുന്നു. ബുധനാഴ്ച വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ…

ഉക്രൈൻ ഓപ്പറേഷനുശേഷം ആദ്യമായി യുഎസ്, റഷ്യ പ്രതിരോധ മേധാവികൾ സംസാരിച്ചു

വാഷിംഗ്ടണ്‍: ഏകദേശം മൂന്ന് മാസം മുമ്പ് റഷ്യ ഉക്രെയ്നിൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ആദ്യമായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗുവും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചു. യുക്രെയ്‌നിലെ യുദ്ധം രൂക്ഷമാകുമ്പോഴും ഓസ്റ്റിൻ ആശയവിനിമയ ലൈനുകൾ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞതായി പെന്റഗൺ വക്താവ് ജോൺ കിർബി ഒരു പ്രസ്താവനയിൽ പറഞ്ഞു. ഓസ്റ്റിന്റെ ഫോണ്‍ കോൾ ഒരു മണിക്കൂറോളം നീണ്ടുനിന്നെങ്കിലും ഇരുപക്ഷവും തമ്മിലുള്ള പ്രത്യേക പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടില്ലെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യ സൈനിക നടപടി ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് ഫെബ്രുവരി 18 നാണ് രണ്ട് ഉദ്യോഗസ്ഥരും അവസാനമായി സംസാരിച്ചത്. അതിപ്പോൾ മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. മാര്‍ച്ച് 14 ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബിയും ജോയിന്റ് ചീഫ് ചെയര്‍മാന്‍ മാര്‍ക്ക് മില്ലിയും റഷ്യന്‍…

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു; അഡ്വ. ബിനോയ് തോമസ് ചെയര്‍മാന്‍

കോട്ടയം: സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യ വേദിയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു. ചെയര്‍മാനായി ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (ഐഫ) ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസിനെയും ജനറല്‍ കണ്‍വീനറായി മലനാട് കര്‍ഷക രക്ഷാസമിതി ചെയര്‍മാന്‍ ഡോ: ജോസ്‌കുട്ടി ഒഴുകയിലിനേയും തിരഞ്ഞെടുത്തു. കഴിഞ്ഞ 4 വര്‍ഷമായി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വന്ന ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ കൂടിയായ അഡ്വ. വി.സി സെബാസ്റ്റ്യന്‍ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ സമിതി അംഗമായതിനെ തുടര്‍ന്നാണ് സംസ്ഥാന ജനറല്‍ കണ്‍വീനറായിരുന്ന അഡ്വ. ബിനോയ് തോമസിനെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തത്. നേരത്തേ കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ സഹിതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് രൂപീകരിച്ച ഒന്നാം കര്‍ഷക കമ്മീഷന്റെ ചെയര്‍മാന്‍ കൂടിയാണ് അഡ്വ.ബിനോയ് തോമസ്. വൈസ്…

കോൺഗ്രസ് നേതാവിനെ സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലി: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പി.വൈ. വർഗീസിനെ (72) വ്യാഴാഴ്ച വൈകുന്നേരം മൂക്കന്നൂർ പഞ്ചായത്തിലെ ഏഴാറ്റുമുഖം പ്രദേശത്തെ കൃഷിയിടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന വർഗീസ് അടുത്തിടെ രാജിവച്ചതിനെ തുടർന്ന് മെയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. വിവിധ രോഗങ്ങള്‍ മൂലം ഏറെ നാളായി വര്‍ഗീസ് അസ്വസ്ഥനായി കഴിയുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് സഹോദരീ ഭര്‍ത്താവിനൊപ്പം ഫാമില്‍ എത്തിയതായിരുന്നു. സഹോദരീ ഭര്‍ത്താവിനെ കടയില്‍ പറഞ്ഞ് വിട്ട ശേഷം ഫാമിലെ ഷെഡില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. ദീര്‍ഘകാലം നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനങ്ങളും അലങ്കരിച്ചിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും, വാര്‍ഡംഗവുമായിരിക്കെയാണ് സ്ഥാനങ്ങള്‍ സ്വയം രാജിവെച്ചത്. ഭാര്യ: ജെസി. മക്കള്‍: അരുണ്‍ വര്‍ഗീസ്, ആശ വര്‍ഗീസ്.

വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചി: യുവനടിയുടെ പരാതിയിൽ മാനഭംഗക്കേസ് രജിസ്റ്റർ ചെയ്തയുടന്‍ യുഎഇയിലേക്ക് കടന്നുകളഞ്ഞ നടൻ വിജയ് ബാബുവിനെ കണ്ടെത്തുന്നതിൽ വരും ദിവസങ്ങളിൽ വഴിത്തിരിവുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ്. വിജയ് ബാബുവിനെ കണ്ടെത്തുന്നതിന് ഇന്റർപോളിന്റെ സഹായം തേടിയതിന് ശേഷം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. വേനലവധിക്ക് ശേഷം ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് വരെ നടൻ തന്ത്രപൂർവം അറസ്റ്റ് ഒഴിവാക്കിയതിനെ തുടർന്നാണ് ഇയാളെ പിടികൂടാനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കിയത്. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷം അന്താരാഷ്ട്ര പോലീസ് ഏജൻസിയായ ഇന്റര്‍പോള്‍ ബാബുവിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ തുടങ്ങിയതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ച് പോലീസ് അയച്ച ഇമെയിൽ നോട്ടീസിന് ബാബു മെയിൽ ചെയ്ത…

വന്യജീവി ആക്രമണം; കേന്ദ്രനയം നടപ്പിലാക്കാന്‍ കേരളം തയ്യാറാകണം: ഇന്‍ഫാം

കൊച്ചി: വന്യമൃഗങ്ങളെ നാട്ടിലിറക്കി കര്‍ഷകരെയും പ്രദേശവാസികളെയും കുരുതി കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അപലപനീയമാണന്നും, ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന വന്യജീവികളെ നേരിടാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുന്ന കേന്ദ്ര നയം നടപ്പിലാക്കണമെന്നും ഇന്‍ഫാം നേതൃസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭമുള്‍പ്പെടെ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുവാന്‍ ചേര്‍ന്ന ഇന്‍ഫാം സംസ്ഥാനതല നേതൃസമ്മേളനമാണ് സര്‍ക്കാര്‍ നയത്തെ അപലപിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രം ഇത് അസാധ്യമാണെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. വനംവകുപ്പും ജനപ്രതിനിധികളും കര്‍ഷകരെ ഇനിയും വിഡ്ഢികളാക്കാമെന്ന് കരുതരുത്. നടപടികള്‍ അനുകൂലമായില്ലെങ്കില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ സംഘടിതരായി ഇതിനെതിരേ തിരിയേണ്ട സമയം അതിക്രമിച്ചതായും സമ്മേളനം അഭിപ്രായപ്പെട്ടു.കര്‍ഷക സംരക്ഷണത്തിനായി ക്രമാതീതമായി പെരുകുന്ന വന്യ ജീവികളെ നിര്‍മാര്‍ജനം ചെയ്യണമെന്ന ഗാഡ്ഗിലിന്റെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വന്യ ജീവികള്‍ക്കായി വിദേശ സാമ്പത്തിക…

മഥുര ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ വിധി പറയുന്നത് മെയ് 19ലേക്ക് മാറ്റിവെച്ചു

ന്യൂഡൽഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമി തർക്ക കേസിൽ വാദം കേട്ട ശേഷം മഥുര കോടതി വിധി പറയാൻ മാറ്റി. 13.37 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ മെയ് 19 ന് കോടതി അന്തിമ വിധി പറയും. കോടതിയുടെ മേൽനോട്ടത്തിൽ തർക്കഭൂമിയിൽ കുഴിയെടുക്കണമെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഖനനം നടന്നാൽ കൃഷ്ണൻ ജനിച്ച അതേ ജയിൽ കാണുമെന്നാണ് വാദം. മഥുരയിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാ മസ്ജിദ് നീക്കം ചെയ്യണമെന്ന ആവശ്യവും ഏറെ നാളായി നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെയും കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. തർക്കഭൂമി കുഴിച്ച് അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് കേസിലെ ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജിയിലൂടെ ശ്രീകൃഷ്ണ ജന്മഭൂമിയുടെ 13.37 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് തേടുന്നത്. അതിൽ ഈദ്ഗാഹും ഉൾപ്പെടുന്നു. കൃഷ്ണ ജന്മഭൂമിയുടെ ഭൂമി കരാറിലൂടെ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് പ്രശസ്തനായ ഹാസ്യനടൻ ശ്യാം രംഗീല ആം ആദ്മി പാർട്ടിയിൽ ചേർന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മിമിക്രിയിലൂടെ അനുകരിച്ച് പ്രശസ്തനായ ഹാസ്യനടൻ ശ്യാം രംഗീല ആം ആദ്മി പാർട്ടിയിൽ ചേർന്നു. രാജസ്ഥാന്റെ എഎപി ചുമതലയുള്ള വിനയ് മിശ്രയാണ് ശ്യാം രംഗീലയ്ക്ക് പാർട്ടി അംഗത്വം നൽകിയത്. ഈ അവസരത്തിൽ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും ശ്യാം രംഗീല പ്രശംസിച്ചു. എന്റെ ജോലി ഇഷ്ടപ്പെട്ടില്ലെങ്കിൽ അടുത്ത തവണ എനിക്ക് വോട്ട് ചെയ്യരുത് എന്ന് പറയുന്ന ആം ആദ്മി പാർട്ടിയല്ലാതെ ഇത്തരമൊരു നേതാവിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലെന്നും രംഗീല പറഞ്ഞു. അദ്ദേഹത്തിൽ ആകൃഷ്ടനായാണ് ഞാൻ പാർട്ടിയിൽ ചേരുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അഭ്യർത്ഥിച്ച തനിക്ക് ഇപ്പോൾ പാർട്ടി ഒരു ഉത്തരവാദിത്തവും നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്യാം രംഗീല പാർട്ടിയിൽ ചേരുന്ന കാര്യം ആം ആദ്മി പാർട്ടിയും അറിയിച്ചു. തന്റെ കലയിലൂടെ, ആം ആദ്മി പാർട്ടിയുടെ പേരിൽ ആരോഗ്യ-വിദ്യാഭ്യാസ വിപ്ലവത്തെക്കുറിച്ച് ജനങ്ങളോട് പറയുകയും അവരെ…