ന്യൂജേഴ്‌സി: 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവെൻഷനോടനുബന്ധിച്ച് നടത്തുന്ന മലയാളി മങ്ക ബ്യുട്ടി പേജന്റ് മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഫൊക്കാന കൺവെൻഷനുകളിലെ പ്രധാന ആകർഷങ്ങളിൽ ഒന്നായ മലയാളി മങ്ക എന്ന സ്ത്രീകൾക്കുള്ള ഈ സൗന്ദര്യ മത്സരം ഫൊക്കാന വിമൻസ് ഫോറമാണ് നടത്തി വരുന്നത്. ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, സെക്രെട്ടറി അബ്ജ അരുൺ, ഡോ. ബ്രിജിത്ത് ജോർജ് (ചിക്കാഗോ)- മലയാളി മങ്ക ബ്യൂട്ടി പേജന്റ് ചെയർപേഴ്സൺ, ഫൊക്കാന ന്യൂ ഇംഗ്ലണ്ട് (ബോസ്റ്റൺ) റീജിയൺ വൈസ് പ്രസിഡണ്ട് രേവതി പിള്ള – കോർഡിനേറ്റർ, ഉഷ ചാക്കോ(ന്യൂയോർക്ക്) കോ-ചെയർ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് മലയാളി മങ്ക മത്സരത്തിനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നത്. 25 വയസ്സും അതിനു മുകളിലും പ്രായമുള്ള…
Author: ഫ്രാൻസിസ് തടത്തിൽ
കാസിമിയുടെ വിടുവായിത്തവും, സമദാനിയും ലീഗും (കെ.വി. അമീര്‍)
ഇസ്ലാമിന്റെ സുന്ദരമായ ദർശനത്തെയും ജീവിത വ്യവസ്ഥയെയും ലോകത്താകമാനമുള്ള മനുഷ്യരിലേക്ക് പരിശുദ്ധ പ്രവാചകനിലൂടെ അല്ലാഹു ഇറക്കിയത് ലോകത്തിന് അനുഗ്രഹമായിട്ടാണ്. ആ അർത്ഥത്തിൽ ഇസ്ലാമിക ആദർശത്തിന്റ ഭാഗമായ വിശ്വാസികൾക്ക് പ്രത്യകിച്ച് പണ്ഡിതന്മാർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. വാക്കിലും പ്രവർത്തിയിലും എളിമയും മാതൃകയും ഉണ്ടാവണം. ലീഗിന്റെ രാഷ്ട്രീയ നേതാവ്, ജനപ്രതിനിധി എന്നതിനപ്പുറം സമദാനിയുടെ പ്രഭാഷണങ്ങൾ വിശ്വാസികൾ ഉൾപ്പെടെയുള്ള കേരളീയ സമൂഹം ശ്രവിച്ചിട്ടുണ്ട്. മഹാകവി ഇഖ്ബാലിന്റെ പ്രവാചക ഇഷ്ഖുകൾ, രാജ്യ സ്നേഹ കവിതകൾ എല്ലാം നാം സമദാനിയുടെ നാവിലൂടെ കേട്ടിരുന്നു പോവും..ചിലപ്പോഴെല്ലാം കണ്ണുകൾ സജലങ്ങളാവും സദസ്സിലുള്ളവരുടെ. പ്രവാചകന്റെ അദ്ധ്യാപനങ്ങൾ, പ്രവാചകന്റെ ജീവിതം പ്രബോധനം ചെയ്യുന്ന, പ്രഭാഷണങ്ങൾ, ഖുതുബകൾ നിർവഹിക്കുന്ന പണ്ഡിതന്മാരുടെ ദൗത്യം സമൂഹത്തിലോ സമുദായത്തിലോ ഭിന്നിപ്പ് ഉണ്ടാക്കലോ വ്യക്തിഹത്യ നടത്തലോ അല്ല, മറിച്ച് മാതൃക തീർക്കണം തങ്ങളുടെ വാക്കുകൾ കൊണ്ടും ജീവിതം കൊണ്ടും. ആ അർത്ഥത്തിൽ സമദാനിയെ നമുക്ക് ഇഷ്ടമാണ്. ഇവിടെ മുസ്ലിം പണ്ഡിതൻ…
കാണാതായ കറക്ഷന്‍ ഓഫിസറെ കണ്ടെത്തുന്നതിന് അറസ്റ്റ് വാറന്റ്
അലബാമ: അലബാമ ലോഡര്‍ ഡെയ്ല്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്നു കാണാതായ അസി. ഡയറക്ടര്‍ ഓഫ് കറക്ഷന്‍സ് വിക്കി വൈറ്റിനെ കണ്ടെത്തുന്നതിനു പൊലിസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ പ്രതിഫലവും വാഗ്ദാനം ചെയ്തു. ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്നു കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ക്രിമിനല്‍ കേയ്‌സി വൈറ്റിനെ കോടതിയിലേക്കെന്നു പറഞ്ഞു പെട്രോള്‍ കാറില്‍ കയറ്റികൊണ്ടുപോയത് നിലവിലുള്ള പോളസിക്ക് എതിരാണെന്നും ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവരെ കോടതിയിലേക്കു കൊണ്ടുപോകുമ്പോള്‍ രണ്ടു പേര്‍ കൂടെ ഉണ്ടാകണമെന്നും കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. മാത്രമല്ല കോടതിയില്‍ കെയ്‌സിനെ ഹാജരാക്കുന്നതിനും മെന്റല്‍ ഇവാലുവേഷനുമാണെന്നു വിക്കി വൈറ്റ് പറഞ്ഞതു കള്ളമായിരുന്നുവെന്നു കണ്ടെത്തിയതാണ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായും മനപൂര്‍വ്വം ജയിലില്‍ നിന്നും പ്രതിയെ രക്ഷപ്പെടുത്തിയതു മറ്റൊന്നായുമാണ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റിനുള്ള കാരണങ്ങള്‍. വിശദ അന്വേഷണത്തില്‍ ഡിറ്റന്‍ഷന്‍ ഓഫിസര്‍ പ്രതി കേയ്‌സ് വൈറ്റുമായി പ്രത്യേക…
ട്രംപ് പിന്തുണച്ച സ്ഥാനാര്‍ഥിക്ക് ഒഹായൊ സെനറ്റ് പ്രൈമറിയില്‍ വന്‍ വിജയം
ഒഹായോ: ഒഹായോ യുഎസ് സെനറ്റ് സീറ്റിലേക്കു ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മത്സരിച്ച ജെ. ഡി. വാന്‍സിന് (37) വന്‍ വിജയം. മേയ് 3 ചൊവ്വാഴ്ച നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ശക്തരായ സ്ഥാനാര്‍ഥികള്‍ വാന്‍സിന്റെ മുമ്പില്‍ പരാജയം സമ്മതിച്ചു.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ സ്വാധീനത്തിന് ഒരു ഉലച്ചിലും തട്ടിയിട്ടില്ലെന്നതാണ് ഒഹായോ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്. ആരംഭത്തില്‍ ട്രംപിന്റെ വിമര്‍ശകനായിരുന്ന വാന്‍സ് പിന്നീട് ട്രംപിനെ അനുകൂലിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണു ട്രംപ് വാന്‍സിനെ ഒഹായൊ സെനറ്റ് സീറ്റിലേക്ക് എന്‍ഡോഴ്‌സ് ചെയ്തത്. വാന്‍സിനെ മാര്‍ജോറി ടെയ്‌ലര്‍ ഗ്രീനം പിന്തുണ പ്രഖ്യാപിച്ചിരുന്നു.അതേ സമയം ഒഹായോ ഡമോക്രാറ്റ് പ്രൈമറിയില്‍ റ്റിം റയല്‍ ത്രികോണ മത്സരത്തില്‍ ഒഹായോ സെനറ്റ് സീറ്റിലേക്കു മത്സരിക്കുന്നതിനുള്ള യോഗ്യത നേടി.പൊതുതിരഞ്ഞെടുപ്പില്‍ (മിഡ്ടേം) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെ. ഡി. വാന്‍സും റ്റിം റയനുമായിരിക്കും ഏറ്റുമുട്ടുക. ഇന്ത്യന്‍ അമേരിക്കന്‍ ഉഷ ചിലകുറിയാണു ജെ.ഡി. വാന്‍സിന്റെ ഭാര്യ.
സിൽവർലൈൻ ബദൽ സംവാദം തുടങ്ങി; മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണൻ മോഡറേറ്ററാകും
തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ ബദൽ സംവാദത്തിന് തുടക്കമായി. മുതിർന്ന പത്രപ്രവർത്തകൻ എം.ജി.രാധാകൃഷ്ണനാണ് മോഡറേറ്റർ. അലോക് വർമ, ആർവിജി മേനോൻ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു എന്നിവർ പദ്ധതിയെ എതിർത്തവരുടെ ഭാഗത്തുനിന്ന് സംസാരിക്കും. അനുകൂലിക്കുന്നവരുടെ നിരയിൽ കുഞ്ചെറിയ പി. ഐസക്, എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവർ മാത്രമാണുള്ളത്. അതേസമയം കെ-റെയിൽ എം.ഡി വി. അജിത് കുമാർ സംവാദത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. സെമിനാർ നിഷ്‌പക്ഷമായിരിക്കുമെന്ന് തെളിയിക്കാൻ സംഘാടകർക്ക് കഴിയാത്തതിനാലാണ് സംവാദത്തിൽ പങ്കെടുക്കാത്തതെന്നാണ് കെ-റെയിലിന്‍റെ വിശദീകരണം. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്‌ണൻ സംവാദം മോഡറേറ്റ് ചെയ്യുന്നതിലൂടെ നിഷ്‌പക്ഷത ഉറപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ക്ഷണിച്ചിരുന്നത്. എന്നാൽ കെ-റെയിൽ ഇതിന് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കെ-റെയിലിന്‍റെ വിശദീകരണം സംവാദത്തില്‍ അവതരിപ്പിച്ചേക്കും.
പുടിന്റെ മനോനില തെറ്റുന്നതായി അടുത്ത വൃത്തങ്ങള്‍
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യവും മനോനിലയും മോശമായിക്കൊണ്ടിരിക്കുകയാണെന്ന് റഷ്യൻ രഹസ്യാന്വേഷണ ഏജന്‍സി കെജിബിയുടെ മുൻ ഉദ്യോഗസ്ഥൻ ബോറിസ് കാർപിച്ച്‌കോവ് പറഞ്ഞു. സ്വന്തം സുരക്ഷാ സംവിധാനത്തിൽ പോലും പുടിന് വിശ്വാസമില്ല. തന്റെ ഏറ്റവും അടുത്ത അനുയായികളിൽ നിന്ന് പോലും അസുഖം മറച്ചുവെച്ച് താനൊരു “ഉരുക്കു മനുഷ്യൻ” ആണെന്ന പ്രതിച്ഛായ നിലനിർത്താനാണ് പുടിൻ ശ്രമിക്കുന്നതെന്ന് ബോറിസ് പറഞ്ഞു. സംശയാലുവായ പുടിന്‍ ഇപ്പോള്‍ ഏകാധിപതിയായ സ്‌റ്റാലിനോട് താരതമ്യപ്പെടുത്താവുന്ന മനോനിലയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റാലിന്‍ അവസാനകാലത്ത് ആരെയും വിശ്വാസമില്ലാത്ത അവസ്‌ഥയിലായിരുന്നു. ആരോഗ്യം ശ്രദ്ധിക്കണമെന്നു പറഞ്ഞ ഡോക്‌ടറെപ്പോലും അദ്ദേഹം തടവിലാക്കി. പുടിന്റെ ആരോഗ്യസ്‌ഥിതി നിരന്തരം വെളിപ്പെടുത്തിയിരുന്ന പ്രഫ. വലേറി സൊളോവിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ അന്വേഷണ ഏജന്‍സികള്‍ ഏഴുമണിക്കൂറോളമാണു ചോദ്യംചെയ്‌തത്. അര്‍ബുദശസ്‌ത്രക്രിയയ്‌ക്കു വിധേയനാകാന്‍ ഒരുങ്ങുന്ന പുടിന്‍ യുക്രൈന്‍ യുദ്ധത്തിന്റെ ചുമതലയൊഴിയാന്‍ നിര്‍ബന്ധിതനായേക്കുമെന്നു പ്രഫ. സൊളോവിയുമായി ബന്ധമുള്ള ടെലിഗ്രാം ചാനല്‍ “ജനറല്‍ എസ്.വി.ആര്‍” കഴിഞ്ഞദിവസം…
രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും
ന്യൂഡൽഹി: രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഡെന്മാർക്ക്, ഐസ്‌ലൻഡ്, ഫിൻലൻഡ്, സ്വീഡൻ, നോർവേ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗ ഊർജം, നൂതന സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ മോദി ഉച്ചകോടിയിൽ നോർഡിക് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി അടിസ്ഥാനത്തിൽ ഐസ്‌ലൻഡ് പ്രധാനമന്ത്രിമാരായ ജോനാസ് ഗഹർ സ്റ്റോർ, ഫിൻലാൻഡ് കാട്രിൻ ജേക്കബ്സ്ഡോട്ടിർ, നോർവേ സന്ന മാരിൻ, സ്വീഡനിലെ മഗ്ദലീന ആൻഡേഴ്സൺ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും യൂറോപ്യൻ പര്യടനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച അദ്ദേഹം കോപ്പൻഹേഗനിലെത്തി. ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണുമായി മോദി കൂടിക്കാഴ്ച നടത്തി, പ്രാദേശികവും ആഗോളവുമായ പ്രശ്‌നങ്ങൾ ഉൾപ്പെടെ വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉഭയകക്ഷി ചർച്ച നടത്തി. പ്രതിനിധി തലത്തിൽ ചർച്ചകൾ നടത്തുന്നതിന് മുമ്പ് ഇരു നേതാക്കളും പരസ്പരം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഡെന്മാർക്കും തമ്മിലുള്ള ഹരിത…
തനുജ എബ്രഹാം (38) അന്തരിച്ചു
ഡാളസ്: മല്ലപ്പള്ളി ആനിക്കാട് അമ്പുക്കയത്ത് കുര്യന്‍ എബ്രഹാമിന്റെ (മുന്‍ കേരളാ ഇന്‍ഡസ്ട്രീസ് എം.ഡി.) മകന്‍ അനീഷിന്റെ ഭാര്യ തനൂജ (38) ഹൂസ്റ്റണില്‍ മെയ് 1-ന് നിര്യാതയായി. തിരുവനന്തപുരം കവടിയാര്‍ പറമ്പില്‍ പരേതനായ പി.ജി. മാത്യുവിന്റേയും ആലീസ് ചെറിയാന്റേയും മകളാണ്. സംസ്‌ക്കാരം മെയ് 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ പള്ളിയില്‍. യുണൈറ്റഡ് ഹെല്‍ത്ത്‌കെയറില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു പരേത. അതുപോലെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനയിലെ ആക്റ്റിവ് ചര്‍ച്ച് മെമ്പര്‍ ആയിരുന്നു. അവസാന മുഹൂര്‍ത്തത്തില്‍ പോലും തനൂജ ദൈവത്തെ പുകഴ്ത്തി പാടുകയായിരുന്നു എന്ന് കുടുബാംഗങ്ങള്‍ പറയുന്നു മക്കള്‍: ടാനിയ (11), എയിഡന്‍ (8). ഡാളസിലെ താമസക്കാരിയായ സ്മിത എബ്രഹാം ഏക സഹോദരിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി കോവൂര്‍ 972 955 4211, ദീപു എബ്രഹാം 214 529 5950, ജൂലീയാനാ 972 955…
ലോക പത്രസ്വാതന്ത്ര്യ ദിനം: മാധ്യമ പ്രവർത്തകർക്കു അഭിവാദ്യമർപ്പിച്ച് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്
ഡാളസ്: ലോക പത്രസ്വാതന്ത്ര്യ ദിനമായ മെയ് 3 ന് മാധ്യമ പത്രപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കുന്നതായും പത്രസ്വാതന്ത്യദിന ആശംസകൾ നേരുന്നതായും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജ് ഒരു പ്രസ്താവനയിൽ അറിയിച്ചു പത്രസ്വാതന്ത്ര്യത്തിന്റെയും മാധ്യമ ധാർമ്മികതയുടെയും പ്രാധാന്യം മാധ്യമ പ്രവർത്തകർക്കിടയിൽ പ്രചരിപ്പിക്കുക, മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനോ അല്ലെങ്കിൽ ഇല്ലാതാക്കുന്നതിനോ ശ്രമിക്കുന്ന ദുഷ്ട ശക്തികൾക്കെതിരെ പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കുക, പത്രസ്വാതന്ത്യത്തോടുള്ള സർക്കാരുകളുടെ പ്രതിബദ്ധതയെ ഓർമ്മപ്പെടുത്തുക, തുടങ്ങിയവയാണ് പത്രസ്വാതന്ത്ര്യദിനാചരണം കൊണ്ടു ലക്ഷ്യമിടുന്നതെന്ന് സിജു ജോർജ് പറഞ്ഞു. സത്യത്തിനും മാധ്യമ ധർമം നിറവേറ്റുമെന്നതിനിടയിലും ജീവൻ ബലിയർപ്പിക്കേണ്ടി വന്ന മാധ്യമ പ്രവർത്തകരുടെ സ്മരണക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്രസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവത്കരിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് ലോക പത്രസ്വാതന്ത്ര്യ ദിനം. ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങളിൽ, പ്രസിദ്ധീകരണങ്ങൾ സെൻസർ ചെയ്യുകയും പിഴ ചുമത്തുകയും സസ്പെൻഡ് ചെയ്യുകയും…
മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിച്ചതിനെ ഗുട്ടെറസ് സ്വാഗതം ചെയ്തു
യുണൈറ്റഡ് നേഷൻസ്: ഉക്രെയ്നിലെ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ മില്ലിൽ നിന്ന് പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിനെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രശംസിച്ചു. “ഐക്യരാഷ്ട്രസഭയും ഇന്റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസും വിജയകരമായി കൈകാര്യം ചെയ്യുന്ന ഒരു ഓപ്പറേഷനിൽ, 100-ലധികം സിവിലിയൻമാരെ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ മില്ലിൽ നിന്ന് വിജയകരമായി ഒഴിപ്പിച്ചതിൽ എനിക്ക് സന്തോഷമുണ്ട്,” യുഎൻ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. “കീവ്, മോസ്കോ എന്നിവയുമായുള്ള ഞങ്ങളുടെ സുസ്ഥിരമായ ഏകോപനം കൂടുതൽ മാനുഷിക വിരാമങ്ങൾക്ക് കാരണമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇത് സാധാരണക്കാരെ സംഘർഷത്തിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടാൻ അനുവദിക്കുകയും അത് ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യും,” ഗുട്ടെറസ് പറഞ്ഞു. വാർത്താ വൃത്തങ്ങൾ അനുസരിച്ച്, തിങ്കളാഴ്ച റഷ്യൻ, ഉക്രേനിയൻ സൈന്യങ്ങൾ ഉപരോധിച്ച ഉക്രെയ്നിലെ മരിയുപോളിൽ നിന്ന് നൂറിലധികം ആളുകളെ ഒഴിപ്പിച്ചു. മാരിയുപോളിൽ നിന്ന് 200 കിലോമീറ്റർ വടക്കുള്ള സപോരിജിയയിലെ സ്വീകരണ…