മഞ്ച് യൂത്ത് ഫോറം എജുക്കേഷണല്‍ സെമിനാര്‍ മെയ് 15 ന് സൂം മീറ്റിംഗിൽ

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെ ആഭിമുഖ്യത്തിൽ യൂത്ത് ഫോറം എജുക്കേഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മെയ് 15 ന് വൈകുന്നേരം 7.30ന് വെർച്ച്വൽ പ്ലാറ്റ്‌ ഫോം വഴിയാണ് സെമിനാര്‍. വിദ്യാഭ്യാസം, ആരോഗ്യം, ഡ്രഗ് അവയര്‍നെസ് തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയാവും. മഞ്ച് പ്രസിഡന്റ് ഡോ.ഷൈനി രാജു, സെക്രട്ടറി ആന്റണി കല്ലക്കാവുങ്കല്‍, ട്രഷറര്‍ ഷിബു മാത്യു, യൂത്ത് കോര്‍ഡിനേറ്റര്‍ ഇവ ആന്റണി, അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ ഐറിന്‍ തടത്തില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ഷാജി വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഉമ്മന്‍ കെ ചാക്കോ, ജോയിന്റ് ട്രഷറര്‍ അനീഷ് ജെയിംസ് തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്‍കും. ന്യൂജേഴ്‌സിയിലെ മൊന്റ്ക്ലെയർ യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഗണിതശാത്ര അധ്യാപികയും വെസ്റ്റിപോയിന്റ് അക്കാഡമിയിലെ അക്കാഡമി റിസർച്ച് കൗൺസിൽ ഡെപ്യൂട്ടി ചെയർകൂടിയായ ഡോ. ഡയാന തോമസ്, ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക്…

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഒട്ടകപക്ഷികളോ?

സിനിമ കാലത്തിന്റെ, കാലദോഷത്തിന്റെ മാധ്യമമായി മാറുകയാണോ? മണ്ണിലെ നരകജീവിതത്തില്‍ നിന്ന് മോചനം നേടി സ്വര്‍ഗ്ഗത്തില്‍ സന്തുഷ്ടനായി ജീവിക്കുന്ന മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനി യല്‍ പരലോകത്തിരുന്ന് വിലപിക്കുന്നത് ‘പിതാവേ ഇവരോട് ക്ഷമിക്കേണമേ’ യെന്നാണ്. 2022-ലെത്തി നില്‍ക്കുമ്പോള്‍ സിനിമകളുടെ ഭാഷ മാറി, കഥ മാറി, വേഷം മാറി, സ്ത്രീകളോടുള്ള സമീപനം മാറി. ദുര്‍മോഹി കളായ ചെന്നായ്ക്കളെ തിരിച്ചറിയാതെ ധനസമൃദ്ധിയിലും പേരിലും അത്യാഗ്രഹം പൂണ്ടവര്‍ സിനിമയുടെ പഴകിയ മട്ടുപ്പാവില്‍ ഇന്നും ജീവിക്കുന്നു. സിനിമയുടെ തിരശ്ശീലയില്‍ വെള്ളിമേഘങ്ങളെപ്പോലെ അരിച്ചരിച്ചു നമ്മിലേക്ക് പുഞ്ചിരിപ്രഭ പൊഴിച്ചുവരുന്ന നിറച്ചാര്‍ത്തുള്ള സുന്ദരീ-സുന്ദരന്മാരുടെ പോയ്മുഖങ്ങള്‍, കായിക-കാലിക-ജാലവിദ്യകള്‍ ചിത്രീകരിക്കാന്‍ ആരും മുന്നോട്ട് വരാറില്ല. എന്റെ ‘കവിമൊഴി’യില്‍ പ്രസിദ്ധി കരിച്ച ‘കാലയവനിക’ എന്ന നോവലില്‍ ഒരു നടിയുടെ പ്രത്യാശ നശിച്ച മാനസികാവസ്ഥ എഴുതിയിട്ടുണ്ട്. അതിലെ രംഗവിവരണങ്ങള്‍ സിനിമാലോകത്തെ സ്വഭാവ സങ്കീര്‍ണ്ണതകളെ തുറന്നുകാട്ടുന്നതിനാല്‍ സിനിമ യുടെ അലിഖിത നിയമങ്ങള്‍ അതൊരു പ്രദര്‍ശന വസ്തുവാക്കില്ല.…

വാഗ്‌ദേവതേ….! (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ഹയഗ്രീവസ്വാമിയേ, അക്ഷര ദേവനേ ദയവാർന്നെൻജിഹ്വാഗ്‌രേ വാഴണമേ! അവിടുന്നുചിതമാം വാക്കുകൾ തന്നെന്റെ കവിതയിലാകവേ ശോഭിക്കണേ! എൻ നാവിൻതുമ്പത്തും എൻവിരൽ തുമ്പത്തും എന്നും ലസിക്കണേ! വാഗ്‌ദേവതേ! എന്നിലറിവിൻ വിളക്കു കൊളുത്തി നീ എന്നെയനുഗ്രഹിച്ചീടേണമേ! കൂപമണ്ഡൂകം പോലൊന്നുമറിയാതെ കൂരിരുൾ ചൂഴുന്ന ചിത്തവുമായ്, തപ്പിത്തടയുകയാണു ഞാനെന്നുള്ളിൽ താവക ദീപം തെളിയ്ക്കണമേ! ജ്ഞാനമാം പൊന്മുത്തദൃശ്യമാം സ്വത്തല്ലോ ഞാൻ തേടുന്നെത്രയോ ജന്മങ്ങളായ്‌! ജ്ഞാനമൊന്നെള്ളിലുണ്ടെങ്കിൽ താനല്ലോ ജന്മ സാക്ഷാത്ക്കാരം നേടുകുള്ളു! ഏറെ തമസ്സു നിറഞ്ഞൊരറയ്ക്കുള്ളിൽ സൂര്യപ്രകാശം പ്രവേശിക്കവെ, എങ്ങോ തമസ്സു മറയുന്നതു പോലെ എന്നിലും ജ്യോതി തെളിയ്ക്കണമേ! വന്യമാം ചിന്തകൾ പോക്കി നീ മൽജന്മം അന്വർത്ഥമാക്കാൻ തുണയ്ക്കണമേ! വന്ദ്യയാം ദേവികേ, ജ്ഞാനാംബികേ, ദേവി ധന്യതയെന്നിൽ ചൊരിയണമേ! ദുർല്ലഭമാം മർത്ത്യ ജന്മം ലഭിച്ചതു ദുർവിനിയോഗം ചെയ്തീടാതെന്നും, താവക നാമാവലികൾ നിരന്തരം നാവിൽ വരേണമേലോകമാതേ! “ലോകാസമസ്താ സുഖിനോ ഭവന്തു” താൻ ലോകത്തിലേവരും കാംക്ഷിപ്പതേ! ശാന്തിയുമെങ്ങും പരസ്പര സ്നേഹവും കാന്തിയോടെന്നും രമിയ്ക്കണമേ!

ഉക്രേനിയക്കാർക്കൊപ്പം റഷ്യൻ സേനയുമായി യുദ്ധം ചെയ്യുന്ന സൈനിക പശ്ചാത്തലമുള്ള അമേരിക്കക്കാരുടെ എണ്ണത്തില്‍ അവ്യക്തത: റിപ്പോർട്ട്

വാഷിംഗ്ടണ്‍: സൈനിക പശ്ചാത്തലമുള്ള അമേരിക്കക്കാർ ഉക്രേനിയൻ സേനയ്‌ക്കൊപ്പം റഷ്യയുമായി യുദ്ധം ചെയ്യുന്നതായി ഒരു പുതിയ റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍, ഇവരുടെ എണ്ണത്തില്‍ അവ്യക്തതയുണ്ടെന്നും അതില്‍ പറയുന്നു. ഉക്രെയ്‌നിൽ യുദ്ധത്തിനിടെ ആദ്യത്തെ യുഎസ് പൗരൻ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം യൂറോപ്യൻ രാജ്യത്തിലെ മുൻ അമേരിക്കന്‍ സൈനികരിലേക്ക് ശ്രദ്ധ തിരിയുകയാണ്. റഷ്യൻ സേനയ്‌ക്കെതിരായ പോരാട്ടത്തിൽ ഉക്രേനിയൻ സർക്കാർ സേനയിൽ ചേരാൻ പോയ സൈനിക-നിയമപാലക പശ്ചാത്തലമുള്ള നിരവധി അമേരിക്കൻ പൗരന്മാരുടെ കഥ ഞായറാഴ്ച ഒരു റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്നിൽ സൈനിക നടപടി ആരംഭിച്ചപ്പോൾ, ഉക്രേനിയക്കാരെ സഹായിക്കാൻ മറ്റ് അമേരിക്കൻ സന്നദ്ധ പ്രവർത്തകർക്കൊപ്പം ചേരാൻ ചിക്കാഗോ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ജോലി ഉപേക്ഷിച്ച് സൈനികനായ ഹാരിസൺ ജോസെഫോവിച്ച്സ് ഉക്രെയ്നിലെത്തിയതോടെയാണ് റിപ്പോർട്ടുകള്‍ പുറത്തുവരാന്‍ ആരംഭിച്ചത്. ടാസ്‌ക് ഫോഴ്‌സ് യാങ്കി എന്ന ഗ്രൂപ്പിന്റെ തലവനെന്ന നിലയിൽ ജോസ്‌ഫോവിക്‌സ് ഇതുവരെ 190-ലധികം സന്നദ്ധപ്രവർത്തകരെ കോംബാറ്റ്…

ഭരണമാറ്റ ഗൂഢാലോചനയിൽ അമേരിക്കയെ കുറ്റപ്പെടുത്തി പാക്കിസ്താന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

അടുത്തിടെ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട പാക്കിസ്താന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, തന്നെ പുറത്താക്കിയതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ തുറന്നടിച്ചു. “ഭരണമാറ്റ ഗൂഢാലോചന”യിൽ ബൈഡൻ ഭരണകൂടത്തിന്റെ പങ്കാളിത്തം പാക്കിസ്താനിലെ യുഎസ് വിരുദ്ധ വികാരം കുറയുകയോ ഉയരുകയോ ചെയ്തിരുന്നെങ്കിൽ എന്ന ചോദ്യം തിങ്കളാഴ്ച ഒരു ട്വീറ്റിൽ ഖാൻ ഉന്നയിച്ചു. “ബൈഡൻ ഭരണകൂടത്തോടുള്ള എന്റെ ചോദ്യം: 220 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ നീക്കം ചെയ്യാനുള്ള ഭരണമാറ്റ ഗൂഢാലോചനയിൽ ഏർപ്പെടുന്നതിലൂടെ, ഒരു പാവ പ്രധാനമന്ത്രിയെ കൊണ്ടുവരാൻ, നിങ്ങൾ പാക്കിസ്താനിൽ അമേരിക്കൻ വിരുദ്ധ വികാരം കുറയ്ക്കുകയോ വർദ്ധിപ്പിക്കുകയോ ചെയ്തതായി നിങ്ങൾ കരുതുന്നുണ്ടോ?” ദിവസങ്ങൾ നീണ്ട നാടകീയതയെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ പ്രമേയം കൊണ്ടുവന്നതിനെ തുടർന്ന് ഏപ്രിലിൽ ഖാൻ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. തന്റെ ഭരണകാലത്തുടനീളം വൈറ്റ് ഹൗസിനെ എതിർത്തിരുന്ന മുൻ പ്രധാനമന്ത്രി, തന്നെ…

ആമസോണിൽ യൂണിയൻ രൂപീകരിക്കുന്നതിനുള്ള രണ്ടാമത്തെ ശ്രമത്തിനു തിരിച്ചടി

സ്റ്റാറ്റൻ ഐലന്റ് (ന്യൂയോർക്ക്): കഴിഞ്ഞ മാസം ആമസോൺ കമ്പനിയുടെ ചരിത്രത്തിലാദ്യമായി സ്റ്റാറ്റൻ ഐലന്റിലെ ആമസോൺ ജീവനക്കാർ യൂണിയൻ ഉണ്ടാക്കുന്നതിനെ അനുകൂലിച്ചു വോട്ടു ചെയ്തു. മേയ് 2ന് സ്റ്റാറ്റൻ ഐലന്റിന്റെ മറ്റൊരു ആമസോൺ ഫെസിലിറ്റിയിൽ യൂണിയൻ രൂപീകരിക്കുന്നതിന് സംഘടനാ നേതാക്കൾ ശ്രമിച്ചതു ജീവനക്കാർ തള്ളിക്കളഞ്ഞു. എൽഡി ജെ 5 ഫെസിലിറ്റിയിലെ 62 ശതമാനം ജീവനക്കാർ യൂണിയൻ രൂപീകരിക്കണമെന്ന ആവശ്യം വോട്ടെടുപ്പിലൂടെ തള്ളിക്കളഞ്ഞു. 618 പേർ യൂണിയൻ രൂപീകരണത്തെ എതിർത്തപ്പോൾ 380 പേരാണ് അനുകൂലിച്ചത്. അഖില ലോക തൊഴിലാളി ദിനത്തിൽ ഇങ്ങനെ ഒരു തിരിച്ചടി ലഭിച്ചതിൽ യൂണിയൻ നേതാക്കൾ നിരാശരാണ്. 1633 വോട്ടുകളാണു ഉണ്ടായിരുന്നത്. 998 വോട്ടുകൾ എണ്ണിയതിൽ രണ്ടു വോട്ടുകൾ അസാധുവായി. ആമസോൺ ലേബർ യൂണിയന്റെ യൂണിയൻ രൂപീകരണ നീക്കത്തെ തള്ളികളഞ്ഞതിനെ ആമസോൺ സ്പോക്ക്മാൻ കെല്ലി നന്റൽ അഭിനന്ദിച്ചു. ജീവനക്കാരുടെ ആവശ്യങ്ങൾ എന്താണെന്ന് കേൾക്കുന്നതിനും, പരിഹാരം കണ്ടെത്തുന്നതിനും മാനേജ്മെന്റ്…

സ്‌നേക്ക് ഷോയുടെ ഇടയില്‍ പാമ്പിന്റെ കടിയേറ്റു പരിശീലകന്‍ മരിച്ചു

കോര്‍പസ് ക്രിസ്റ്റി : സ്‌നേക്ക് ഷോയുടെ ഇടയില്‍ പാമ്പിന്റെ കടിയേറ്റു പരിശീലകന്‍ മരിച്ചു. ടെക്‌സസില്‍ ഏപ്രില്‍ 3ന് കെന്റല്‍ കൗണ്ടി ഫെയര്‍ അസോസിയേഷന്‍ റാറ്റില്‍ സ്‌നേക്ക് റൗണ്ട് അഫ് ഇവന്റിലാണു സംഭവം. പാമ്പിനെ കുറിച്ചു വിശദീകരിക്കുന്നതിനിടയില്‍ പരിശീലകന്‍ യൂജിന്‍ ഡി. ലിയോണിന്റെ തോളില്‍ റാറ്റില്‍ സ്‌നേക്ക് കടിക്കുകയായിരുന്നു. ഉടനെ കോര്‍പസ് ക്രിസ്റ്റി ആശുപത്രിയില്‍ പ്രവേശിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.. യൂജിന്‍ ഡി. ലിയോണ്‍ സീനിയര്‍ പാമ്പിനെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതുതന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തെന്നും സംഘാടകനായ ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. പാമ്പിനെ എവിടെ കണ്ടാലും യൂജിനെയായിരുന്നു സമീപ പ്രദേശത്തുള്ളവര്‍ വിളിച്ചിരുന്നത്. യൂജിന്‍ പാമ്പിനെ വളരെ വിദഗ്ധമായി പിടിച്ചിരുന്നുവെന്നു സമീപ പ്രദേശങ്ങളിലുള്ളവര്‍ പറഞ്ഞു. ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരംഗം കൂടിയായിരുന്നു യൂജിന്‍. നിരവധി ടിവി ഷോകളിലും യൂജിന്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കുകയും അവയുമായി അടുത്ത് ഇടപെടുകയും ചെയ്തിരുന്നു. ടെക്‌സസില്‍ മാരക…

ഫോമാ രാജ്യാന്തര വാണിജ്യ-വ്യവസായ സംഗമം “എംപവർ കേരള” മെയ് 5-ന് കൊച്ചിയിൽ: പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും

വാണിജ്യ വ്യപാര വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾക്കും, വിപണന-വില്പന സാധ്യതകളെ കുറിച്ച് അറിവ് പങ്കുവെക്കുന്നതിനുമായി ഫോമാ രാജ്യാന്തര വാണിജ്യ സംഗമം സംഘടിപ്പിക്കുന്നു. എംപവർ കേരള എന്ന് നാമകരണം ചെയ്യപ്പെട്ട സമ്മേളനം കൊച്ചി ബോൾഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിൽ നടക്കും. സമ്മേളനം പ്രമുഖ വ്യവസായിയും, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയുമായ പത്മശ്രീ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും. അന്നേദിവസം തന്നെ നടക്കുന്ന സമാപന സമ്മേളനം പൊതുമരാമത്തു-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കൂടാതെ വാണിജ്യ-വ്യപാര മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യവസായികളായ ജോയ് ആലുക്കാസ്, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ടി.എസ് പട്ടാഭിരാമൻ, വി.കെ.മാത്യുസ്, ഗോകുലം ഗോപാലൻ, വി.പി.നന്ദകുമാർ, സാബു ജേക്കബ്, ഡോക്ടർ വിജു ജേക്കബ് സിന്തൈറ്റ്, എ വി.അനൂപ്, പ്രവീഷ് കുഴിപ്പള്ളി, പ്രിൻസൺ ജോസ്, അമേരിക്കൻ വ്യവസായികളായ എയ്‌റോ കൺട്രോൾ സി.ഇ ഓ ജോൺ ടൈറ്റസ്,ഹാനോവർ ബാങ്ക് ഡയറക്ടർ…

ഒന്റാരിയാ സനാതന്‍ കള്‍ച്ചറല്‍ സെന്ററില്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ അനാച്ഛാദനം ചെയ്തു

മാര്‍ക്കം (ഒന്റാരിയോ): ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്‍കിയ പ്രമുഖ നേതാക്കളില്‍ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പൂര്‍ണ്ണകായ പ്രതിമ ഒന്റേറിയോ മാര്‍ക്കം സനാതന്‍ മന്ദിര്‍ കള്‍ച്ചറല്‍ സെന്ററില്‍ അനാച്ഛാദനം ചെയ്തു.മേയ് 1ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതോടനുബന്ധിച്ചു വിഡിയോ സന്ദേശം നല്‍കി. ഇന്ത്യയും കാനഡയും തമ്മിലുള്ള സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമാണു സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ ഇവിടെ അനാച്ഛാദനം ചെയ്തതിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യന്‍ സംസ്‌ക്കാരത്തേയും ഇന്ത്യ ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങളേയും ഇതിലൂടെ ഭാവിതലമുറക്ക് ചൂണ്ടി കാണിക്കാന്‍ കഴിയട്ടെ എന്നും മോദി ആശംസിച്ചു. ഇന്ത്യന്‍ ജനത ലോകത്തിന്റെ ഏതു ഭാഗത്തു ജീവിച്ചാലും എത്ര തലമുറകള്‍ മാറി വന്നാലും ഇന്ത്യയോടുള്ള വിശ്വസ്തതയ്ക്ക് ഒരിക്കലും ഭംഗം വരികയില്ലെന്നും മോദി പറഞ്ഞു.സ്വതന്ത്ര ഇന്ത്യയില്‍ സോമനാഥ ക്ഷേത്രം പട്ടേല്‍ പുനഃസ്ഥാപിച്ചത് എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും വിസ്മരിക്കപ്പെടുകയില്ലെന്നും മോദി ചൂണ്ടിക്കാട്ടി.…

എന്റെ നിരപരാധിയായ പിതാവ് ബാലാസാഹെബിനെ ബിജെപി വഞ്ചിച്ചു: ഉദ്ധവ് താക്കറെ

മുംബൈ: നിരപരാധിയായ തന്റെ പിതാവും ശിവസേന സ്ഥാപകനുമായ ബാലാസാഹേബ് താക്കറെയെ ബി.ജെ.പി വഞ്ചിച്ചിരിക്കുകയാണെന്നും, അതിനാൽ താൻ ബി.ജെ.പിയോട് സമർത്ഥമായാണ് പെരുമാറുന്നതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മാത്രമല്ല, ഹിന്ദുത്വത്തിന്റെ മറവിൽ ബി.ജെ.പി നടത്തുന്ന കളി അവഗണിക്കാനാവില്ലെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയ്‌ക്കെതിരെയും ഉദ്ധവ് ആഞ്ഞടിച്ചു. ഹിന്ദുത്വയുടെ പുതിയ കളിക്കാരെ അവർ ശ്രദ്ധിക്കുന്നില്ലെന്ന് ഉദ്ധവ് പറഞ്ഞു. തങ്ങൾക്കുവേണ്ടി എന്തെങ്കിലും പ്രവർത്തിക്കുമോയെന്നറിയാൻ പാർട്ടി പുതിയ പരീക്ഷണങ്ങൾ നടത്തുകയാണെന്നും എംഎൻഎസിനെ പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു. ശിവസേനയുമായി സഖ്യമുണ്ടാക്കി ബാലാസാഹേബ് താക്കറെയെ ബിജെപി ഒറ്റിക്കൊടുക്കുകയാണെന്ന് ഒരു പരിപാടിയിൽ സംസാരിക്കവെ ഉദ്ധവ് താക്കറെ ആരോപിച്ചു. “ബാലാസാഹെബിന്റെ കാലത്തെ ശിവസേനയല്ല ഈ ശിവസേന എന്നാണ് ആക്ഷേപം. അത് ശരിയാണ്. ബാലാസാഹെബിനെ ബിജെപി ഇടയ്ക്കിടെ ചതിച്ചതെങ്ങനെയെന്ന് ഞാൻ സ്വയം കണ്ടതാണ്. അതുകൊണ്ട് ഞാൻ ബിജെപിയുമായി സമർത്ഥമായി പ്രവർത്തിച്ചു. ഹിന്ദുത്വത്തിന്റെ…