ന്യൂഡൽഹി: രാജ്യത്തുടനീളം പൊള്ളുന്ന ചൂട് തുടരുകയാണ്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നിവയുൾപ്പെടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും അപ്രഖ്യാപിത പവർകട്ട് തീയിൽ എണ്ണയൊഴിക്കുന്ന പോലെയായി. കൽക്കരി ക്ഷാമമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതിന് പിന്നിലെ പ്രധാന കാരണമെന്ന് പറയുന്നു. പൊതുജനങ്ങൾ മാത്രമല്ല, വ്യാപാരികളും പവര്‍കട്ട് മൂലം വലയുകയാണ്. അപ്രഖ്യാപിത പവർകട്ട് മൂലം വൻ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നതെന്ന് ഗുരുഗ്രാം ഇൻഡസ്ട്രിയൽ അസോസിയേഷൻ പറയുന്നു. മാത്രമല്ല, തങ്ങളുടെ വ്യവസായങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക വൈദ്യുതി വിതരണം ചെയ്യണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം വൈദ്യുതിയുടെ നിശ്ചിത നിരക്ക് കുറയ്ക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, രാജ്യത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചു. ഈ യോഗത്തിൽ ഊർജ മന്ത്രി ആർ കെ സിംഗ്, കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവർ പങ്കെടുക്കും. മറുവശത്ത്, ഈ വ്യവസായങ്ങളിൽ…
Author: പ്രശാന്ത്, ന്യൂഡല്‍ഹി
നിസാമുദ്ദീൻ മർകസ് മസ്ജിദ് ഒക്ടോബർ 14 വരെ തുറന്ന് പ്രവർത്തിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി
ന്യൂഡൽഹി: നിസാമുദ്ദീൻ മർകസിലെ മസ്ജിദ് പരിസരത്തെ അഞ്ച് നിലകൾ പ്രാർത്ഥനയ്ക്കായി ഒക്ടോബർ 14 വരെ തുറക്കാൻ അനുവദിച്ച ഇടക്കാല ഉത്തരവ് നീട്ടാൻ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച അനുമതി നൽകി. ഏപ്രിൽ ഒന്നിലെ ഇടക്കാല ഉത്തരവ് നീട്ടിയ ജസ്റ്റിസ് ജസ്മീത് സിംഗ്, അടുത്ത വാദം കേൾക്കൽ തീയതി ഒക്ടോബർ 14 വരെ തുടരുമെന്ന് പറഞ്ഞു. പരിസരത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചതിനെ തുടർന്ന് 2020 മാർച്ച് 3 മുതൽ മർകസ് അടച്ചിട്ടിരിക്കുകയാണ്. മാർച്ച് 16 ന്, ഷബ്-ഇ-ബരാത്ത് കണക്കിലെടുത്ത് ഒരേ നിബന്ധനകളും വ്യവസ്ഥകളും ഉള്ള ആളുകൾക്ക് പള്ളി തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. റംസാൻ കാലത്ത് നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡിന്റെ ഹർജി അനുവദിച്ച അതേ ബെഞ്ച്, കോവിഡ് പ്രോട്ടോക്കോളുകളും സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ അവരോട് ആവശ്യപ്പെട്ടു. “തബ്ലീഗ് പ്രവർത്തനങ്ങൾ”…
FIA and the Indian Consulate celebrated Gujarat Maharashtra Day
The Federation of Indian Association and the Indian Consulate celebrated Gujarat Maharashtra Day on May 1. 2022 at the Indian Consulate premises in New York as part of the ongoing celebrations of ‘Azadi Ka Amrit Mahotsav’ commemorating 75 years of Indian Independence. The chief guests to grace the occasion were Ms. Archana Joglekar – a celebrated actress, director & a renowned Kathak exponent, and Ms. Kaajal Oza Vaidya – a noted author, scriptwriter, radio jockey, and a motivational speaker. The event was attended by Hon Consul General Sh. Randhir Jaswal,…
വി.ഇ. കൃഷ്ണകുമാർ യു എസ് എ സ്റ്റേറ്റ് സ്കൂപ് ടോപ് 50 ഐ.ടി. ലീഡർ ഓഫ് ദി ഇയർ 2022
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പൊതുമേഖലാ രംഗത്തെ നാഷണൽ യു.എസ്.എ സ്റ്റേറ്റ്സ് സ്കൂപ് ടോപ് 50, 2022 ലിസ്റ്റിൽ ഇതാദ്യമായി മലയാളി സ്റ്റേറ്റ് ഐ.ടി. ലീഡർ ഓഫ് ദി ഇയർ. ടെക്സാസ് ഐടി എന്റർപ്രൈസ് സൊലൂഷൻ സർവീസസ് ഡയറക്ടറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെൻറർ ഓഫ് എക്സലൻസ് സ്ഥാപകനുമായ വി.ഇ. കൃഷ്ണകുമാറിനെ തേടിയാണ് മഹാനേട്ടം എത്തിയത്. യു.എസ്.എ പൊതുമേഖലാ രംഗത്ത് വാൾസ്ടീറ്റ് ജേർണലെന്നറിയപ്പെടുന്ന സ്റ്റേറ്റ് സ്കൂപ്പിന്റെ അവാർഡ് കമ്മിറ്റിക്ക് 50 സ്റ്റേറ്റുകളിൽ നിന്നായി 1000 നോമിനേഷൻ ലഭിച്ചു. ഇതിൽ ഫൈനലിൽ എത്തിയവരെ ഉൾക്കൊള്ളിച്ച് വോട്ടിലൂടെയും സംസ്ഥാനങ്ങൾക്ക് നൽകിയ മികവുറ്റ സംഭാവനകളെ മുൻ നിർത്തിയും ആണ് നാലു കാറ്റഗറികളിലായി 50 വിജയികളെ പ്രഖ്യാപിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ഈ അംഗീകാരം. കഴിഞ്ഞ തവണ കൃഷ്ണകുമാർ തന്നെ തുടക്കം കുറിച്ച ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് സെൻറ്ററിനാണ് ഇന്നവേഷൻ പ്രൊജക്ട് കാറ്റഗറിയിൽ അവാർഡ് ലഭിച്ചത്. ഇത്തവണ…
സാൻ ആന്റോണിയോ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം കൂദാശ ചെയ്യപ്പെട്ടു
സാൻ ആന്റോണിയോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സാൻ ആന്റോണിയോ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്തായാൽ കൂദാശ ചെയ്യപ്പെട്ടു. ഏപ്രിൽ 29-വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടി പള്ളി കവാടത്തിൽ എത്തിച്ചേർന്ന അഭിവന്ദ്യ തിരുമനസ്സിനെ കത്തിച്ച മെഴുകുതിരി നൽകി ഇടവക വികാരി റവ. ഫാ:സുനോജ് ഉമ്മൻ മാലിയിൽ ഇടവക ജനങ്ങളുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു. വൈകുന്നേരം 6 മണിക്ക് പുതിയ കുരിശിൻ തൊട്ടിയുടെ കൂദാശ തിരുമേനി നിർവഹിച്ചു. തുടർന്ന് പള്ളിയിൽ സന്ധ്യാ നമസ്കാരവും പള്ളി കൂദാശയുടെ ഒന്നാം ഭാഗവും നടന്നു. 30- ശനി രാവിലെ 7-മണിക്ക് പള്ളി കൂദാശയുടെ രണ്ടാം ഭാഗവും നടത്തി വിശുദ്ധ മൂറോൻ പുരട്ടി ദേവാലയത്തെ പൂർണമായി ശുദ്ധീകരിച്ചു. തുടർന്നു നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിൽ തിരുമേനി മുഖ്യ കാർമ്മികനായിരുന്നു. റവ.ഫാ. ജോൺസൺ പുഞ്ചക്കോണം, റവ.…
ഐനന്റ് (IANANT) നഴ്സ് വരാഘോഷത്തിന് തുടക്കം
ഡാളസ്: നഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഐനന്റ് (IANANT) അസോസിയേഷൻ ബുധനാഴ്ച വൈകുന്നേരം 7:30-ന് സൂം മീഡിയയിലൂടെ ഒരു വിനോദ – വിഞ്ജാന പരിപാടി സംഘടിപ്പിക്കുന്നു. ‘സെൽഫ് കമ്പാഷൻ’ എന്ന വിഷയമാണ് ഇത്തവണ ഐനന്റ് നഴ്സ് വീക്ക് സെലിബ്രേഷന്റെ ഭാഗമായി കൊണ്ടുവന്നിരിക്കുന്നത്. ഏറ്റവും ശക്തമായ മൂല്യമുള്ള വിശാലമായ ആശയങ്ങളാണ് പരിചരണവും, അനുകമ്പയുമെന്ന് പറയുന്നത്. കാരണം അതിന് എല്ലാ ജീവജാല വിഭാഗത്തെ പൂർണ്ണമായും മാറ്റാനും സ്വാധീനിക്കാനും കഴിയും. ‘അനുകമ്പ’ സ്നേഹവും ദയയോടൊപ്പവുമുണ്ട്, എന്ന പ്രത്യേകതയുമുണ്ട്. അത് ഒരു സമൂഹത്തിൽ ഉയർന്ന നിൽക്കുമ്പോൾ അത് രൂപീകരിക്കുന്ന തലം എല്ലാം തന്നെ മികച്ചതായിരിക്കും. രണ്ട് മൂല്യങ്ങളും ഒന്ന് മറ്റൊന്നിനു കാരണമായി തീരുന്നു. ഈ സന്ദേശമാണ് ഐനന്റ് ( IANANT ) ഈ പരിപാടികൊണ്ടു ഉദ്ദേശിക്കുന്നത്. ഈ പരിപാടിയുടെ മുഖ്യാഥിതിയായി ഫിലിപ്പൈന്‍ നഴ്സസ് അസ്സോസിയേഷൻ പ്രസിഡന്റ് ഡോ. ഗ്ലോറിയ ബെറിയോനസും, മുഖ്യ പ്രഭാഷണം നടത്തുന്നതിനായി…
GOPIO DEPLORES CONNECTICUT STATE GENERAL ASSEMBLY CITATION CONGRATULATING ON DECLARATION OF SIKH INDEPENDENCE
Global Organization of People of Indian Origin (GOPIO) – Connecticut Chapter deplores the citation by a few members of Connecticut General Assembly congratulating declaration of Sikh Independence. “This initiative is from a few fringe elements who have no interest in the State of Connecticut, but promoting their own personal divisive agenda,” said Dr. Thomas Abraham, Chairman of the Global Organization of People of Indian Origin and Trustee of GOPIO-CT. “Indian American community in Connecticut consists of Hindus, Muslims, Christians, Sikhs, Buddhists, Jains and Parsees. All these communities live together as…
ചൈന-സോളമൻസ് ഇടപാടിനെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്കിടയിൽ പസഫിക്കുമായുള്ള ഇടപഴകൽ യു എസ് വേഗത്തിലാക്കുന്നു
പസഫിക് ദ്വീപ് രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടൽ വർദ്ധിപ്പിക്കുന്നതിനായി, ഈ വർഷാവസാനം വാഷിംഗ്ടൺ മേഖലയിലെ നേതാക്കൾക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നതായി ഒരു മുതിർന്ന യുഎസ് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ ഇന്തോ-പസഫിക് കാര്യങ്ങളുടെ കോഓർഡിനേറ്ററായി സേവനമനുഷ്ഠിക്കുന്ന കുർട്ട് കാംബെൽ, ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ തിങ്കളാഴ്ച യുഎസ്-ന്യൂസിലാൻഡ് ബിസിനസ് ഉച്ചകോടിയിൽ പ്രഖ്യാപനം നടത്തി. ദ്വീപ് നേതാക്കള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനു പുറമേ, പതിറ്റാണ്ടുകളായി അംബാസഡർമാരെയോ ഇടപെടലുകളോ കാണാത്ത പസഫിക് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം വർദ്ധിപ്പിക്കാനും ബൈഡൻ ഭരണകൂടം ഉദ്ദേശിക്കുന്നതായി ഉച്ചകോടിയിൽ പങ്കെടുത്തവരോട് കാംബെൽ പറഞ്ഞു. “യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പസഫിക്കിൽ ഫലപ്രദമാകണമെങ്കിൽ നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യണം, പസഫിക് ദ്വീപുകാർക്ക് പ്രാധാന്യമുള്ള മേഖലകളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം,” അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി ബൈഡൻ ഭരണകൂടം യുഎസ് എയ്‌ഡുമായും പുതിയ യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ്…
ഭിന്നശേഷിക്കാർക്കു വേണ്ടി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
പുളിക്കൽ: വിവിധ ഭിന്നശേഷി വിഭാഗക്കാർക്ക് വേണ്ടി പുളിക്കൽ എബിലിറ്റി ഫൌണ്ടേഷൻ ഫോർ ദി ഡിസേബിൾഡും ഡിഎപിഎൽ മലപ്പുറവും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇഫ്താർ മീറ്റിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ കെഎംസിസി യുഎസ്എ & കാനഡ പ്രസിഡന്റും നന്മ (നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷൻ) യുടെ സ്ഥാപക പ്രസിഡന്റുമായ യു.എ. നസീർ മുഖ്യാതിഥിയായി. എബിലിറ്റി ചെയർമാൻ കെ. അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിഎപിഎൽ (ഡിഫറന്റ്ലി ഏബിൾഡ് പേർസണ്‍സ് ലീഗ്) സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം, എബിലിറ്റി സെക്രട്ടറി അഡ്വ. സലീം കോനാരി, മുഹമ്മദലി ചുണ്ടക്കാടൻ, സൈഫുന്നീസ ചേറൂർ, ഡിഎപിഎല്‍ ജില്ലാ പ്രസിഡന്റ് മനാഫ് മേടപ്പില്‍ ചേളാരി എന്നിവർ സംസാരിച്ചു. ശാക്കിർ ബാബു കുനിയിൽ ഇഫ്താർ സന്ദേശം നല്‍കി. എബിലിറ്റിയിലെ ഭിന്നശേഷിക്കാര്‍ക്കു പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുച്ചക്ര വാഹനങ്ങളിലായും…
190-ൽ പരം രാജ്യങ്ങളിലെ ശ്രോതാക്കളുമായി റാഫാ റേഡിയോ അനുഗ്രഹീതമായ ഏഴാം വർഷത്തിലേക്ക്
ലണ്ടൻ: ചുരുങ്ങിയ കാലംകൊണ്ട് ക്രൈസ്തവ സമൂഹത്തിൽ സംഗീത പ്രേമികൾക്ക് സുപരിചിതമായ നാമമാണ് റാഫാ റേഡിയോ. ക്രൈസ്തവ എഴുത്തുപുരയുടെ സഹോദര പ്രവർത്തനമായ റാഫാ റേഡിയോ ആരംഭിച്ചിട്ട് 6 വർഷം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 6 വർഷവും ശ്രോതാക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ 190ൽ പരം രാജ്യങ്ങളിൽ റാഫാ റേഡിയോയ്ക്ക് ശ്രോതാക്കളുണ്ട്. സംപ്രക്ഷേപണത്തിലുള്ള മികച്ച നിലവാരമാണ് റാഫയെ വേറിട്ട് നിർത്തുന്ന ഘടകം. മനുഷ്യ മനസ്സിന് കുളിർമ്മയേകുന്നതും എന്നും നവചൈതന്യം പകരുന്നതുമായ 10,000 ൽ പരം അനുഗ്രഹീത ആത്മീയ ഗാനങ്ങളുടെ വലിയൊരു ശേഖരം തന്നെ റാഫയ്ക്കുള്ളതിനാൽ റാഫാ റേഡിയോയിലെ ഗാനങ്ങൾ ശ്രവിക്കുന്നവർക്കു ആവർത്തന വിരസത തെല്ലും തോന്നുകയില്ല. ആ ശേഖരം അനുദിനം വളർന്നു കൊണ്ടേയിരിക്കുന്നു. റാഫാ റേഡിയോയിലൂടെയുള്ള ഗാനങ്ങൾ ലോകത്തിന്റെ ഏത് കോണിലും ഏതു സമയത്തും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാണ്. കഴിഞ്ഞ കോവിഡ് ലോക്ഡൗൺ കാലയളവിൽ വീടുകളിൽ ആയിരുന്ന അനേകായിരങ്ങൾ…