പഞ്ചാബിലെ അജ്‌നാല ടൗണിലെ പഴയ കിണറ്റിൽ നിന്ന് 2014-ന്റെ തുടക്കത്തിൽ 282 മനുഷ്യ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു. ഈ അസ്ഥികൂടങ്ങൾ ഇന്ത്യ-പാക്കിസ്താന്‍ വിഭജനത്തെ തുടർന്നുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടേതാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. വ്യത്യസ്ത സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ, ഈ അസ്ഥികൂടങ്ങൾ 1857 ലെ സ്വാതന്ത്ര്യ സമരത്തിന്റെ കലാപത്തില്‍ ബ്രിട്ടീഷുകാർ കൊലപ്പെടുത്തിയ ഇന്ത്യൻ സൈനികരുടേതാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ഇപ്പോൾ ഗവേഷണത്തിന് ശേഷം, ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. ഏറ്റവും പുതിയ പഠനമനുസരിച്ച്, കിണറ്റിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥികൂടങ്ങൾ പഞ്ചാബിലോ പാക്കിസ്താനിലോ താമസിക്കുന്നവരുടെതല്ലെന്ന് ഗവേഷകർ പറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അവശിഷ്ടങ്ങളുടെ ഡിഎൻഎ ശ്രേണികൾ ഒത്തുവന്നതായി ടീമിലെ മുതിർന്ന അംഗവും സിസിഎംബിയിലെ മുഖ്യ ശാസ്ത്രജ്ഞനുമായ ഡോ.കെ. തങ്കരാജ് പറഞ്ഞു. അതേസമയം, 26-ാം ബംഗാൾ ഇൻഫൻട്രി ബറ്റാലിയനിലെ ജവാന്മാർ പാക്കിസ്താനിലെ മിയാൻ-മിറിൽ നിലയുറപ്പിച്ചിരുന്നതായും കലാപത്തിനുശേഷം അജ്‌നാലയ്ക്ക് സമീപം ബ്രിട്ടീഷ്…
Author: .
ഗുജറാത്തിലെ ജെസിബി ഫാക്ടറി സന്ദർശിച്ച ബോറിസ് ജോൺസണെ ബ്രിട്ടീഷ് എംപിമാർ ചോദ്യം ചെയ്തു
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സമീപകാല ഇന്ത്യാ സന്ദർശനം, അടുത്ത കാലത്തായി രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അദ്ദേഹം മൗനം പാലിക്കുന്നതിൽ ബ്രിട്ടീഷ് എംപിമാർക്കിടയിൽ ആശങ്ക ഉയർത്തി. ബ്രിട്ടീഷ് പാർലമെന്റിൽ അടുത്തിടെ നടത്തിയ പ്രസ്താവനയിൽ, ഇന്ത്യൻ വംശജയായ എംപി നാദിയ വിറ്റോം, ജോൺസൺ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയപ്പോൾ ഒരു ജെസിബി ഫാക്ടറി സന്ദർശിച്ചതിനെ ചോദ്യം ചെയ്തു. വിഷയത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി വിറ്റോം ട്വിറ്ററിൽ കുറിച്ചു, “ബിജെപി (മോദിയുടെ ഭരണകക്ഷി) മുസ്ലീങ്ങളുടെ വീടുകളും കടകളും ബുൾഡോസർ ചെയ്യാൻ ജെസിബി ഉപയോഗിക്കുന്നു. ബോറിസ് ജോൺസൺ അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ ജെസിബി ഉപയോഗിക്കുന്നവര്‍ക്കൊപ്പം പോസ് ചെയ്തു. എന്നാൽ, ജെസിബി ഉപയോഗിച്ച് പൊളിക്കലുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് മോദിയുമായി ചര്‍ച്ച നടത്തിയോ എന്ന് അദ്ദേഹം പറയുന്നില്ല.” ഈ മാസം ആദ്യം രാമനവമി സമയത്ത് പൊട്ടിപ്പുറപ്പെട്ട അക്രമത്തെത്തുടർന്ന് ഡൽഹിയിലെ ജഹാംഗീർപുരിയിലും ഇന്ത്യയുടെ മറ്റ്…
ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ജർമ്മൻ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിൽ
മുൻ ജർമ്മൻ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിൽ ബുധനാഴ്ച ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങളെ ശക്തമായി അപലപിക്കുകയും ഇന്ത്യയിലെ മുസ്ലീങ്ങളോടുള്ള പെരുമാറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പൗരന്മാരോട് സംസാരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. “ഇന്ത്യയിലെ നമ്മുടെ മുസ്ലീം സഹോദരീസഹോദരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ലൈലത്തുൽ ഖദറിന്റെ വിശുദ്ധ രാത്രിയിൽ പ്രാർത്ഥിക്കുന്നു,” 33 കാരനായ താരം ട്വിറ്ററിൽ കുറിച്ചു. “ഈ ലജ്ജാകരമായ അവസ്ഥയെക്കുറിച്ച് നമുക്ക് ബോധവൽക്കരണം നടത്താം! ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന രാജ്യത്തെ മനുഷ്യാവകാശങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്?#BreakTheSilence,” അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 8 ന്, ഓസിൽ സോഷ്യൽ മീഡിയയിൽ എടുത്ത് റഷ്യ-ഉക്രെയ്ൻ യുദ്ധസമയത്ത് ലോകസമാധാനത്തെക്കുറിച്ച് ഒരു സന്ദേശം പ്രസിദ്ധീകരിച്ചിരുന്നു. “നമുക്ക് ലോകത്ത് സമാധാനത്തിനായി പ്രാർത്ഥിക്കാം- ഉക്രെയ്‌നിൽ മാത്രമല്ല, ഫലസ്തീൻ, സിറിയ, യെമൻ, ഇറാഖ്, കൂടാതെ ലോകത്തിലെ മറ്റെല്ലാ സ്ഥലങ്ങളിലും ആളുകൾ യുദ്ധത്തിൽ കഷ്ടപ്പെടുന്നു. #StopWAR #JummaMubarak,” ഓസിൽ…
പട്യാലയിൽ ശിവസേനയും ഖാലിസ്ഥാൻ അനുകൂല പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി; കര്‍ഫ്യൂ പ്രഖ്യാപിച്ചു
ചണ്ഡീഗഢ്: ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിലുള്ള ശിവസേന അംഗങ്ങളും ഖാലിസ്ഥാൻ അനുഭാവികളും തമ്മിൽ കാളി മാതാ ക്ഷേത്രത്തിന് പുറത്ത് ഏറ്റുമുട്ടിയതിനെത്തുടർന്ന് പോലീസ് ആകാശത്തേക്ക് വെടി വെച്ചു. തുടര്‍ന്ന് പട്യാല നഗരത്തില്‍ വെള്ളിയാഴ്ച കർഫ്യൂ ഏർപ്പെടുത്തി. ഇരു സംഘങ്ങളും പരസ്പരം കല്ലെറിയുകയും വാളുകൾ വീശുകയും ചെയ്തതായി പോലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കനത്ത പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും പട്യാല റേഞ്ച് പോലീസ് ഇൻസ്പെക്ടർ ജനറൽ രാകേഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധക്കാരിൽ ചിലർ ആക്രമിക്കപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. ശിവസേനയുടെ ഖാലിസ്ഥാൻ ‘മുർദാബാദ് മാർച്ചിനെ’ എതിർക്കാൻ ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാരയ്ക്ക് മുന്നിൽ തടിച്ചുകൂടിയ നിഹാങ്‌സ് ഖാലിസ്ഥാൻ അനുകൂലികള്‍ മുദ്രാവാക്യങ്ങൾ ഉയർത്തി ക്ഷേത്രത്തിലേക്ക് മാർച്ച് ചെയ്തതായി ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന നിഹാംഗുകളെ തടയാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി പോലീസ് പറഞ്ഞു. സംഘട്ടന…
‘Eid al-Fitr’ Promotions: Union Coop Declares Discounts of up to 75%
Dubai, UAE: Union Coop, the largest consumer cooperative in the UAE, announced the launch of a promotional campaign dedicated to Eid al-Fitr, which will continue until May 9, 2022. The cooperative announced a discount of up to 75% on more than 1,500 basic food, non-food and essential consumer goods, as part of its goals and its keenness to launch community initiatives aimed at making consumers happy, meeting their requirements and providing them with high-quality products at competitive prices, in addition to supporting and serving all social segment groups, which is…
റവ. സാം കെ. ഈശോയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ വരവേൽപ് നൽകി
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേൽക്കുവാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്ന റവ. സാം.കെ.ഈശോയ്ക്കും കുടുംബത്തിനും ഹൂസ്റ്റൺ ജോർജ് ബുഷ് ഇന്റർകോണ്ടിനെന്റൽ വിമാനത്താവളത്തിൽ വച്ച് ഏപ്രിൽ 28 ന് വ്യാഴാഴ്ച ഊഷ്മളമായ സ്വീകരണം നൽകി. അസി.വികാരി റവ. റോഷൻ.വി. മാത്യൂസിന്റെയും ഇടവക ചുമതലക്കാരുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. കോട്ടയം മാർത്തോമാ വൈദിക സെമിനാരിയിൽ നിന്നും ബിഡി ബിരുദം എടുത്ത അച്ചൻ 2006 ജൂൺ 21നു ഡീക്കനായും അതെ വർഷം ജൂലൈ 5 നു സഭയുടെ കശീശ്ശാ പട്ടവും സ്വീകരിച്ചു മാർത്തോമാ സഭയുടെ വൈദിക ശുശ്രൂഷയിലേക്കു പ്രവേശിച്ചു. ചീക്കനാൽ സെന്റ് തോമസ്, പുല്ലാമല താബോർ, അയത്തിൽ ജെറുസലേം, തലച്ചിറ ബെഥേൽ, കോതമംഗലം സെന്റ് തോമസ്, ആയക്കാട് മാർത്തോമാ, വേങ്ങൂർ ജെറുസലേം, തുടങ്ങിയ മാർത്തോമാ ഇടവകകളിൽ വികാരിയായും,എറണാകുളം ഇളങ്കുളം ജെറുസലേം ഇടവകയുടെ അസി.വികാരിയായും ശുശ്രൂഷ ചെയ്ത അനുഭവസമ്പത്തുമായാണ് ഹൂസ്റ്റണിൽ…
അലയുടെ ഇ-സ്‌കൂളിന് ഒരു വയസ്; വിപുലമായ വാർഷികാഘോഷങ്ങൾ മെയ് ഒന്നിന്
ചിക്കാഗോ: അല (ആർട് ലൗവേഴ്സ് ഓഫ് അമേരിക്ക) അക്കാദമിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മലയാളം ഇ- സ്‌കൂളിന്റെ പ്രവർത്തനങ്ങൾ ഒരുവർഷം തികയുന്നതിന്റെ ഭാഗമായി വിപുലമായ വാർഷികാഘോഷ പരിപാടികൾ 2022 മെയ് ഒന്നിന് നടക്കും. മലയാളം മിഷന്റെ പൂർണ്ണമായ സഹായ സഹകരണങ്ങളോടെയാണ് അല നേതൃത്വം നൽകിയ മലയാള ഭാഷാ പഠന പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കുന്നത് . അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറോളം കുട്ടികളാണ് അല അക്കാദമിയിൽ ഓൺലൈൻ വഴി മലയാള ഭാഷാപഠനം നടത്തുന്നത് . അല ഇ- സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും മികച്ച നിലവാരത്തിൽ പരിശീലനം നേടി തിളക്കമാർന്ന വിജയത്തോടെ ഒരു വർഷം പൂർത്തിയാക്കിയത് അലക്ക് അഭിമാനാർഹമായ നേട്ടമാണ്. മലയാള ഭാഷാ പഠനത്തിനു പുറമെ കുട്ടികൾക്കായി കവിതയും, ചിത്രക്കലയും, മാജിക്കും അടങ്ങിയ ഒരു വേനൽക്കളരിയും അല ഒരുക്കിയിട്ടുണ്ട്. മലയാളം മിഷന്റെ പ്രത്യേക പരിശീലനം ലഭിച്ച അലയുടെ…
ഫ്രണ്ട്സ് ഓഫ് സോമർസെറ്റ് 28/56 ചീട്ടുകളി മത്സര വിജയികൾ
ന്യൂജേഴ്‌സി: ഫ്രണ്ട്സ് ഓഫ് സോമർസെറ്റ് എല്ലാ വര്‍ഷവും ന്യൂജേഴ്‌സിയിൽ നടത്തി വരാറുള്ള 28/56 ചീട്ടുകളി മത്സരം ഈ വര്‍ഷം ഏപ്രിൽ 23, ശനിയാഴ്ച മെട്ടച്ചൻ ഇ.എം.എസ് ഹാളില്‍ വെച്ച് നടത്തപ്പെട്ടു. ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരച്ച 56 ചീട്ടു കളി മത്സരത്തില്‍ ചാമ്പ്യൻ സ്ഥാനം നേടിയ ടീം സക്കറിയ കുരിയൻ, തോമസ് പി., ഫ്രാൻസിസ് എന്നിവര്‍ക്ക് ഫ്രാൻസിസ് ജോർജ് സ്പോൺസർ ചെയ്ത സി.വി ഫ്രാൻസിസ് എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ഫസ്റ്റ് റണ്ണർ ആപ്പ്ജേതാക്കളായ ദിലീപ് വർഗീസ്, ബിജു അപ്പൻ, ബിജു വാലയകല്ലിങ്കൽ, സെക്കൻഡ് റണ്ണർ ആപ്പ് ആയ ജോൺ ഇലഞ്ഞിക്കൽ, ജോൺസൻ ഫിലിപ്പ്, ബോബി വർഗീസ്, തേർഡ് റണ്ണർ ആപ്പ് സ്ഥാനം നേടിയ ജോസഫ് ചാമക്കാലായിൽ, സന്തോഷ് ജോർജ്, ഫ്രാൻസിസ് തോമസ് എന്നിവർക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും നൽകപ്പെട്ടു. 28 ചീട്ടുകളി…
മെക്‌സിക്കൻ പ്രസിഡന്റ് ആൻഡ്രസ് ലോപ്പസ് തിരഞ്ഞെടുപ്പ് സമ്പ്രദായം പുനഃക്രമീകരിക്കുന്നു
മെക്‌സിക്കോ സിറ്റി: മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്‌കരിക്കുന്നതിന് കോൺഗ്രസിൽ നിയമനിർമ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പുകൾ സംഘടിപ്പിക്കുന്ന സ്വയംഭരണാധികാരമുള്ള നാഷണൽ ഇലക്ടറൽ ഇൻസ്റ്റിറ്റ്യൂട്ട് നിർത്തലാക്കുക, കോൺഗ്രസിലെ ആനുപാതിക പ്രാതിനിധ്യം ഇല്ലാതാക്കുക, 24 ബില്യൺ പെസോ (1.2 ബില്യൺ യുഎസ് ഡോളർ) വരെ ചെലവ് ചുരുക്കൽ എന്നിവയും നിർദ്ദേശിച്ച പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു. പ്രസിഡന്റിന്റെ അഭിപ്രായത്തിൽ, തിരഞ്ഞെടുപ്പ് വിഷയങ്ങളിലെ ഭരണഘടനാ പരിഷ്‌കരണം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇലക്ഷന്‍സ് ആന്റ് കണ്‍സള്‍ട്ടേഷന്‍സ് (National Institute for Elections and Consultations) സ്ഥാപിക്കുകയും, ഓരോ സംസ്ഥാനത്തും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിന് നിലവിൽ ചുമതലയുള്ള റെഗുലേറ്ററി ഏജൻസികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കേന്ദ്രീകരണ സംവിധാനത്തില്‍ കൊണ്ടുവരികയും ചെയ്യും. ഈ നടപടികൾ “തിരഞ്ഞെടുപ്പ് തട്ടിപ്പ്” അവസാനിപ്പിക്കുമെന്നും “ജനാധിപത്യം പൂർണ്ണമായും നടപ്പിലാക്കുന്നത്” ഉറപ്പാക്കുമെന്നും ലോപ്പസ് ഒബ്രഡോർ പറഞ്ഞു. നിർദ്ദേശം അനുസരിച്ച് കോണ്‍ഗ്രസ് പാർലമെന്ററി…
യുക്രെയ്‌നിലെ എംബസി ഉടൻ തുറക്കാൻ കാനഡ പദ്ധതിയിടുന്നു: മെലാനി ജോളി
ഒട്ടാവ: യുക്രൈനിലെ കനേഡിയൻ എംബസി ഉടൻ വീണ്ടും തുറക്കുമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങൾക്കോ ആഴ്‌ചകൾക്കോ ഉള്ളിൽ അത് ചെയ്യണമെന്നാണ് തന്റെ ലക്ഷ്യമെന്ന് ജോളി വ്യാഴാഴ്ച സെനറ്റ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ ട്രേഡ് കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞതായി റിപ്പോർട്ട് പറയുന്നു. ജീവനക്കാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. ഫെബ്രുവരി 12 ന്, കിയെവിലെ കാനഡയുടെ എംബസി അടച്ചുപൂട്ടി നയതന്ത്ര ഉദ്യോഗസ്ഥരെ പടിഞ്ഞാറൻ നഗരമായ ലിവിവിലേക്ക് മാറ്റിയിരുന്നു. പിന്നീട്, മുഴുവൻ ജീവനക്കാരെയും പോളണ്ടിലേക്ക് മാറ്റി. യുക്രെയിനിൽ യുകെ തങ്ങളുടെ നയതന്ത്രാലയം പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്ക, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളും സമാനമായ നിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പിന്തുടരാൻ കനേഡിയൻ ഗവൺമെന്റ് ഇപ്പോൾ സമ്മർദ്ദത്തിലാണ്. വ്യാഴാഴ്ച രാവിലെ, യുക്രെയ്നിലെ…