വാഷിംഗ്ടൺ: സർവീസിലിരിക്കെ ഖത്തറിനുവേണ്ടി രഹസ്യമായി ലോബിയിംഗ് നടത്തിയതിന് പാക്കിസ്താനിലേയും യു എ ഇയിലേയും മുൻ യുഎസ് അംബാസഡറായ റിച്ചാർഡ് ഓൾസൺ കുറ്റസമ്മതം നടത്തിയതായി കോടതി രേഖകളെ ഉദ്ധരിച്ച് റിപ്പോർട്ട്. പാക്കിസ്താനിലെ യുഎസ് പ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ തന്നെ ഖത്തറിലേക്കുള്ള ആഡംബര യാത്ര ആസ്വദിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകൻ നൽകിയ ഒരു അനുമതി കത്തിൽ, “കുറ്റം ഏറ്റുപറയാനും കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റിലെ വിചാരണ ഉപേക്ഷിക്കാനും കൊളംബിയ ഡിസ്ട്രിക്റ്റിൽ കേസ് തീർപ്പാക്കാനും ഞാൻ ആഗ്രഹിക്കുന്നു.” അഫ്ഗാനിസ്ഥാന്റെയും പാക്കിസ്താന്റെയും പ്രത്യേക യു എസ് പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഓൾസൺ, സൈന്യത്തിൽ സേവനമനുഷ്ഠിക്കുമ്പോഴും വിരമിച്ചതിന് ശേഷം ഒരു വർഷത്തിനുള്ളിൽ ഒരു വിദേശ രാജ്യത്തിന് വേണ്ടി ലോബി ചെയ്ത് നിയമം ലംഘിച്ചുവെന്ന് ഫെഡറൽ കോടതിയിൽ ആരോപിക്കപ്പെട്ടു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ സുപ്പീരിയർ ഓണർ അവാർഡ് മൂന്ന് തവണ നേടിയിട്ടുള്ള ഓൾസൺ, പ്രസിഡന്റിന്റെ വിശിഷ്ട…
Author: .
പക്ഷിപ്പനിയുടെ ആദ്യ കേസ് അമേരിക്ക സ്ഥിരീകരിച്ചു
വാഷിംഗ്ടൺ: കൊളറാഡോ സംസ്ഥാനത്തെ ഒരു വ്യക്തിയിൽ ആദ്യമായി H5 പക്ഷിപ്പനി ബാധിച്ചതായി യുഎസ് സ്ഥിരീകരിച്ചതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. ഏവിയൻ ഇൻഫ്ലുവൻസ എ (എച്ച് 5) വൈറസിന് പോസിറ്റീവ് പരീക്ഷിച്ച വ്യക്തിക്ക് എച്ച് 5 എൻ 1 പക്ഷിപ്പനി ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തി കോഴി ഫാമിലെ ജീവനക്കാരനായിരുന്നു എന്ന് സിഡിസിയെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. രോഗിക്ക് കുറച്ച് ദിവസത്തേക്ക് ക്ഷീണം മാത്രമാണ് ലക്ഷണമായി കണ്ടതെന്നും പിന്നീട് സുഖം പ്രാപിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഡിസി അനുസരിച്ച്, രോഗിയെ ക്വാറന്റൈന്‍ ചെയ്യുകയും ഇൻഫ്ലുവൻസ ആൻറിവൈറൽ മരുന്ന് ഒസെൽറ്റാമിവിർ ഉപയോഗിച്ച് ചികിത്സിക്കുകയും ചെയ്തു. 2021 അവസാനം മുതൽ കാട്ടുപക്ഷികളിലും കോഴിയിറച്ചികളിലും ഇത് കണ്ടെത്തിയതുമുതൽ, എച്ച്5എൻ1 വൈറസ് ബാധിച്ച പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കിടയില്‍ അസുഖം ഉണ്ടോയെന്ന് CDC നിരീക്ഷിച്ചുവരികയാണ്. ഇന്നുവരെ, 29…
കാരുണ്യത്തിന്റെ കരസ്പർശവുമായി മാപ്പ് ചാരിറ്റി വീണ്ടും
ഫിലാഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലികള്‍കൊണ്ട് ജനമനസ്സുകളില്‍ എന്നും മുന്നിട്ടു നില്‍ക്കുന്ന ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (MAP) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏഴംകുളം പഞ്ചായത്തിൽ, കഴിഞ്ഞ 5 വർഷങ്ങളായി കിഡ്നി സംബന്ധമായ ചികിത്സയുടെ ഭാഗമായി ആഴ്ചയിൽ മൂന്നു ദിവസം തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റൽ ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുന്ന രതീഷ് നായർ എന്ന 36 വയസ്സുകാരന് ആവശ്യമായ സാമ്പത്തിക സഹായം മാപ്പ് കൈമാറി. മാപ്പ് കമ്മറ്റി മെമ്പർ സോബി ഇട്ടിയെ മാപ്പ് നേതൃത്വം ഏൽപ്പിച്ച തുകയുമായി രതീഷിന്റെ ഏഴംകുളത്തുള്ള ഭവനത്തിൽ എത്തുകയും, ആ തുക ഏഴംകുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ലിജി ഷാജിയും സോബി ഇട്ടിയും ചേർന്ന് രതീഷിന് കൈമാറുകയും ചെയ്തു. സർക്കാരിൽ നിന്ന് കിട്ടിയ 3 സെൻറ് സ്ഥലത്തെ…
ഫോമാ ഇടക്കാല പൊതുയോഗം: പ്രതിനിധികളെ വരവേല്‍ക്കാന്‍ റ്റാമ്പയില്‍ വിപുലമായ സജ്ജീകരണങ്ങള്‍
2022 ഏപ്രില്‍ മുപ്പതിന് ഫ്ലോറിഡയിലെ റ്റാമ്പായില്‍ വെച്ച് നടക്കുന്ന ഫോമയുടെ ഇടക്കാല പൊതുയോഗത്തിന് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ വരവേല്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ഇവന്റ് കോര്‍ഡിനേറ്റര്‍മാരായ സുനില്‍ വര്‍ഗ്ഗീസിന്റെയും, സായി റാമിന്റെയും നേതൃത്വത്തില്‍ വിവിധ സമിതികളാണ് തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ളത്. ഷീല ഷാജു, അഞ്ജന കൃഷ്ണന്‍, നെവിന്‍ ജോസ്, സ്മിതാ നോബിള്‍ എന്നിവരെയാണ് കലാപരിപാടികളും മറ്റു പരിപാടികളുടെ സമയവും നിശ്ചയിച്ച രീതിയില്‍ ഏകോപിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ടിറ്റോ ജോണും, സജി കരിമ്പന്നൂരുമാണ് പ്രതിനിധികളെ സമ്മേളനസ്ഥലത്ത് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. സമ്മേളന സ്ഥലത്തു് എത്തിച്ചേരുന്ന പ്രതിനിധികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ സുനിലും, ജോമോന്‍ ആന്റണിയും ഏകോപിപ്പിക്കും. പ്രതിനിധികളുടെ സുരക്ഷിതത്വവും, മറ്റും ക്രമീകരിക്കുന്നതിന് ടോമി മ്യാല്‍ക്കരയെയും ബിജു ലൂക്കോസിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ പരസ്യവും വാര്‍ത്താ ക്രമീകരണങ്ങളും സജി കരിമ്പന്നൂര്‍ നിര്‍വഹിക്കും. ഫിലിപ് ബ്ലെസ്സണ്‍, അരുണ്‍ ഭാസ്‌കര്‍ എന്നിവര്‍ക്കാണ് ഉച്ചഭാഷിണിയുടെയും,…
പത്തു വയസുകാരിയുടെ മരണത്തിനു പിന്നില്‍ പതിനാലുകാരന്റെ ക്രൂരത
വിസ്‌കോന്‍സിന്‍: യുഎസിലെ വിസ്‌കോണ്‍സിനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്തുവയസുകാരിയുടെ മരണത്തിനു പിന്നില്‍ പരിചയക്കാരനായിരുന്ന പതിനാലുകാരന്റെ വന്‍ ക്രൂരതയെന്നു റിപ്പോര്‍ട്ട്. ലില്ലി പീറ്റേഴ്‌സ് എന്ന കുട്ടിയാണു കൊല്ലപ്പെട്ടത്. ചിപ്വെ കൗണ്ടിയിലായിരുന്നു ഈ ദാരുണ സംഭവം. പ്രാഥമിക ഓട്ടോപ്‌സി റിപ്പോര്‍ട്ടിലാണു ലില്ലി കൊല്ലപ്പെട്ടതെങ്ങനെയെന്നു വ്യക്താക്കിയിട്ടുള്ളത്. സംഭവത്തില്‍ അറസ്റ്റിലായ പതിനാലുകാരന്‍ ലില്ലിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആന്റിയുടെ വീടിനടുത്തുള്ള വൃക്ഷനിബിഡമായ പ്രദേശത്തേക്കു കൂട്ടികൊണ്ടു പോകുകയായിരുന്നു എന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞു. റോഡിലൂടെ അല്‍പദൂരം നടന്നതിനു ശേഷം കുട്ടിയെ ഒരു വശത്തേക്കു തള്ളി താഴെയിടുകയായിരുന്നു. നിലത്തു വീണ ലില്ലിയുടെ തലയിലും ശരീരത്തിലും മര്‍ദിക്കുകയും വയറ്റില്‍ കാലുകൊണ്ടു ചവിട്ടുകയും ചെയ്തു. തുടര്‍ന്നാണു ലൈംഗീകമായി പീഡിപ്പിച്ചത്.ഒടുവില്‍ കഴുത്തു ഞെരിച്ചാണ് അവസാന ശ്വാസവും നിലച്ചതായി ഉറപ്പുവരുത്തിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര്‍ വെളിപ്പെടുത്താത്ത പതിനാലുകാരനെതിരെ മൂന്നു വകുപ്പുകളാണു ചാര്‍ജ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, ഫസ്റ്റ് ഡിഗ്രി സെക്ഷ്വല്‍ അസോള്‍ട്ട്, 13 വയസ്സിനു…
സര്‍ഗം ഉത്സവ് സീസണ്‍-3: രാജ്യാന്തര ഭരതനാട്യ മത്സരം അവസാന ഘട്ടത്തിലേക്ക്
കാലിഫോര്‍ണിയ: സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗം) -ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഉത്സവ് സീസന്‍ -3’ എന്ന ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം അവസാനഘട്ടങ്ങളിലേക്ക്. രണ്ട് റൗണ്ടുകളിലായി വിധി നിര്‍ണയിക്കുന്ന ഈ പരിപാടിയുടെ പ്രദര്‍ശനവും, മികച്ച 10 പേരുടെ പ്രഖ്യാപനവും ഏപ്രില്‍ 16 (സബ് ജൂണിയര്‍), ഏപ്രില്‍ 23 (ജൂണിയര്‍), ഏപ്രില്‍ 30 (സീനിയര്‍), മെയ് 1 (അഡള്‍ട്ട്) എന്നീ തീയതികളിലായി നടത്തുന്നു. പരിപാടിയുടെ വിജയികളെ ഗ്രാന്റ് ഫൈനല്‍ ദിനമായ മെയ് 15-ന് പ്രഖ്യാപിക്കും. നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ ഈ മത്സരത്തില്‍ ഭരതനാട്യ രംഗത്തെ പ്രഗത്ഭരായ ഗുരുക്കള്‍ വിധികര്‍ത്താക്കളായി എത്തി എന്നതും മത്സരത്തിന്റെ മാറ്റുകൂട്ടുന്നു. മേലത്തൂര്‍ ഭരതനാട്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണന്‍, നാട്യരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പവിത്ര ഭട്ട്, നാല്‍പ്പത്തേഴ് വര്‍ഷത്തിലേറെയായി ഭരതനാട്യ രംഗത്തെ പ്രഗത്ഭയായ…
നാമെല്ലാവരും ഒരു ദിവസം മരിക്കും; ആണവ യുദ്ധത്തിന് സൂചന നല്‍കി റഷ്യന്‍ സ്റ്റേറ്റ് ടിവി
വാഷിംഗ്ടണ്‍: റഷ്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉക്രയ്ന് അടിയന്തിര സാമ്പത്തിക സഹായം നല്‍കുന്നതിന് 33 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് ബൈഡന്‍ ആവശ്യപ്പെട്ടു. ഇതുവരെ ഉക്രയ്നു അനുവദിച്ച 16 ബില്യണ്‍ ഡോളറിന് പുറമെയാണ് പുതിയ സഹായം തേടി ബൈഡന്‍ കോണ്‍ഗ്രസ്സിനെ സമീപിച്ചിരിക്കുന്നത്. ലക്ഷകണക്കിന് ഡോളര്‍ വില വരുന്ന യുദ്ധോപകരണങ്ങളും അമേരിക്ക ഉക്രയ്ന് നല്‍കിയിട്ടുണ്ട്. ബൈഡന്റെ പുതിയ സാമ്പത്തിക സഹായാഭ്യര്‍ത്ഥന റഷ്യയെ പ്രകോപിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഉക്രയ്ന്‍ തലസ്ഥാനത്തു റഷ്യ നടത്തുന്ന അക്രമണം ശക്തിപ്പെടുത്തി. ഇന്ന് തലസ്ഥാനത്ത് റഷ്യന്‍ വിമാനങ്ങള്‍ ശതകണക്കിന് ബോബുകള്‍ വര്‍ഷിച്ചതോടെ കീവില്‍ അഗ്‌നിനാളങ്ങള്‍ ആകാശത്തോളം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തലസ്ഥാനം പിടിച്ചടക്കി ഉക്രയ്നെ അടിയറവു പറയിക്കാനാണ് റഷ്യന്‍ നീക്കം. അമേരിക്ക സാമ്പത്തികമായും, യുദ്ധോപകരണങ്ങള്‍ നല്‍കിയും ഉക്രയ്നെ സഹായിച്ചിട്ടും, ഉക്രയ്ന്‍ പരാജയപ്പെട്ടാല്‍ ്അതിന്റെ ഉത്തരവാദിത്വവും ബൈഡന്‍ ഏറ്റെടുക്കേണ്ടിവരും. അതേ സമയം ഒരു ന്യൂക്ലിയര്‍ വാറിന് സൂചന…
The kernels of mango are good for health in many ways
People eat a lot of mangoes in summer, which is also good for generala health. However, eating its seeds along with mango is also beneficial. Yes, its seeds are good for your health in many ways. Diarrhoea- By consuming mango kernels or kernels powder, you can get rid of the problems of diarrhoea. Yes and to prepare the powder, dry the mango kernels thoroughly and grind it to make a powder. After that, you can mix this powder in a glass of water and consume it with a little bit of…
If parents have type 1 diabetes, it may adversely affect their children’s cognitive development: study
According to a new study conducted in Copenhagen, children’s cognitive development can be harmed regardless of whether their biological parents have type 1 diabetes. Anne Laerke Spangmose and colleagues from Copenhagen University Hospital in Denmark published their findings in the open-access journal ‘PLOS Medicine.’ For the first time, study suggests that having a parent with a chronic disease such as type 1 diabetes is linked to lower school achievement rather than maternal high blood sugar during foetal development. The impact of maternal diabetes during pregnancy on their children’s cognition has…
കർണാടകയിലെ മുസ്ലിം പള്ളിയിൽ ഹിന്ദു നവദമ്പതികള്‍ ഇഫ്താർ വിരുന്ന് നടത്തി
മംഗളൂരു: കർണാടകയില്‍ സാമുദായിക സംഘര്‍ഷം നിലനില്‍ക്കേ ദക്ഷിണ കന്നഡ ജില്ലയിൽ ഹിന്ദുക്കളായ നവദമ്പതികള്‍ ബണ്ട്വാൾ താലൂക്കിലെ വിട്ടലിലെ പള്ളിയിൽ ഇഫ്താർ വിരുന്ന് നടത്തി. ഹിജാബ്, ഹലാൽ, ബാങ്കു വിളി, മുസ്ലീങ്ങളുടെ കടകൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള മുറവിളികൾക്കിടയിൽ, യുവാക്കൾ ഈ ദമ്പതികളുടെ പ്രവർത്തനത്തിലൂടെ സാമുദായിക സൗഹാർദ്ദത്തിന്റെ പ്രതീകമായി മാറി. വിട്ടലിലെ ബൈരിക്കാട്ടെ ജെ ചന്ദ്രശേഖറിന്റെ വിവാഹം ഏപ്രിൽ 24 നായിരുന്നു. മുസ്ലീങ്ങൾ ഈ മാസം റംസാൻ ആഘോഷിക്കുന്നതിനാൽ, അദ്ദേഹത്തിന്റെ പല മുസ്ലിം സുഹൃത്തുക്കൾക്കും വിവാഹ ചടങ്ങിലെ വിരുന്ന് ആസ്വദിക്കാൻ കഴിഞ്ഞില്ല. തുടർന്ന് തന്റെ വിവാഹ ആഘോഷത്തോടനുബന്ധിച്ച് മുസ്ലീം സുഹൃത്തുക്കൾക്കായി ഒരു പള്ളിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. തുടർന്ന് നവദമ്പതികളെ ജലാലിയ്യ ജുമാ മസ്ജിദ് ഇമാമും ഭാരവാഹികളും അനുമോദിക്കുകയും ഇഫ്താറിൽ പങ്കെടുത്ത മുഴുവൻ ആളുകളും നവദമ്പതികളെ ആശീർവദിക്കുകയും ചെയ്തു.