ബിജു എബ്രഹാം (48) നിര്യാതനായി

കൊച്ചി രാമമംഗലം എൻ.ഐ. എബ്രഹാമിന്റെയും (പാപ്പച്ചൻ) വൽസമ്മ എബ്രഹാം താനുവേലിലിന്റെയും മകൻ ബിജു എബ്രഹാം (48) നിര്യാതനായി. ഭാര്യ: സവിത എബ്രഹാം. മക്കള്‍: ഡിലൻ, ജെയ്ഡൻ, റെയ്ൻ. സഹോദരി: ബിന്ദു മോറിമാനോ, അനന്തരവൻ: മാത്യു, അനന്തരവള്‍: അലീന പൊതുദര്‍ശനം: ഏപ്രില്‍ 21 വ്യാഴം വൈകീട്ട് 6:00 മുതല്‍ 8:00 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില്‍ (St. Mary’s Malankara Jacobite Syrian Orthodox Church, 2112 Old Denton Rd., Carrollton, TX 75006). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: ഏപ്രില്‍ 22 വെള്ളി രാവിലെ 10:00 മുതല്‍ 12:00 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില്‍ (St. Mary’s Malankara Jacobite Syrian Orthodox Church, 2112 Old Denton Rd., Carrollton, TX 75006). തുടര്‍ന്ന് റോളിംഗ്…

ഡാളസിലെ റേ ഹബ്ബാര്‍ഡ് തടാകത്തില്‍ ബോട്ട് സവാരിക്കിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു

ഡാളസ്: ഡാളസിലെ റേ ഹബ്ബാര്‍ഡ് തടാകത്തിൽ ബോട്ട് സവാരിക്കിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. കൊച്ചി രാമമംഗലം കടവ് ജംക്‌ഷനു സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), സുഹൃത്ത് തോമസ് ആന്റണി (സാബു) എന്നിവരാണ് മരിച്ചത്. ബിജു എബ്രഹാം ഡാളസില്‍ ട്രാവല്‍ ഏജന്‍സിയും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുകയാണ്. എറണാകുളം സ്വദേശിയായ തോമസ് ആന്റണിയും ഡാളസിലെ താമസക്കാരനും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നതെന്ന് പറയുന്നു. വെള്ളത്തില്‍ നീന്താനിറങ്ങിയ രണ്ടു പേരും മുങ്ങിപ്പോകുകയായിരുന്നു എന്ന് പ്രാദേശിക പത്രങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്തു. ബിജുവിന്റെ മാതാപിതാക്കളായ ഏബ്രഹാമും വൽസമ്മയും ഏക സഹോദരി ബിന്ദുവും ഡാളസിലാണ് താമസം. 2 വർഷം മുൻപാണ് മാതാപിതാക്കള്‍ ഡാളസിലെത്തിയത്. ഭാര്യ: രാമമംഗലം പുല്യാട്ടുകുഴിയിൽ സവിത ഡാളസില്‍ നഴ്സാണ്. മക്കൾ: ഡിലൻ, എയ്ഡൻ, റയാൻ. തോമസ് ആന്റണിയെക്കുറിച്ചുള്ള…

ന്യൂയോര്‍ക്ക് നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ വിഷു ആഘോഷിച്ചു

ന്യൂയോർക്ക്: നായർ ബനവലന്റ് അസ്സോസിയേഷൻ രണ്ട് വര്‍ഷത്തെ കോവിഡ്-19 എന്ന പകര്‍ച്ചവ്യാധി വരുത്തിയ ഇടവേളയ്ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഏപ്രിൽ 17 ഞായറാഴ്ച രാവിലെ 11 മണി മുതൽ വിഷുക്കണിയോടുകൂടി വിഷു ആഘോഷിച്ചു. എൻ.ബി.എ. യുടെ ന്യൂയോർക്കിലുള്ള സ്വന്തം ആസ്ഥാന മന്ദിരത്തിലുള്ള ശ്രീകോവിലിൽ ഒരുക്കിയ ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ മുന്നിലെ കണി അതിവിശിഷ്ടവും മനോഹരവുമായിരുന്നു. സുധാകരൻ പിള്ളയുടെ കണിയൊരുക്കുന്നതിലെ മികവാണ് വിഷുക്കണി ഇത്രയും നയനാനന്ദകരമാക്കിയത്. കണി കണ്ടവരേവരും സുധാകരൻ പിള്ളയുടെ കഴിവിനെ മുക്തകണ്ഠം പ്രശംസിച്ചു. ശ്രീമതി രാധാമണി നായരുടെ ‘കണികാണും നേരം’ എന്ന ഗാനാലാപനത്തോടെ നട തുറന്നപ്പോൾ സാക്ഷാൽ ശ്രീഗുരുവായൂരപ്പനെ കണികാണുന്ന പ്രതീതി ഉളവായി. ആദ്യകാല പ്രവർത്തകയും മുതിര്‍ന്ന അംഗവുമായ ശ്രീമതി രാജമ്മ രാജൻ എല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി. തുടർന്ന് ജനറൽ സെക്രട്ടറി ഗോപിനാഥക്കുറുപ്പ് അന്നേ ദിവസത്തെ പരിപാടികൾ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. പ്രസിഡന്റ് രാംദാസ് കൊച്ചുപറമ്പിൽ സ്വാഗതം ആശംസിക്കുകയും വളരെക്കാലത്തിന്…

ഫൊക്കാന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 23 ശനിയാഴ്ച

ചിക്കാഗോ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ ഈ വർഷത്തെ ഈസ്റ്റർ-വിഷു ആഘോഷങ്ങൾ സംയുക്തമായി ഏപ്രിൽ 23 ശനിയാഴ്ച വൈകിട്ട് 7 30ന് (ഈസ്റ്റേണ്‍ സമയം യു‌എസ്‌എ/കാനഡ) പ്രസിഡൻറ് രാജൻ പടവത്തിലിന്റെ അദ്ധ്യക്ഷതയില്‍ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തുന്നതാണ്. യോഗത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഈ ആഘോഷ പരിപാടിയിലേക്ക് നിങ്ങളെ ഏവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: രാജൻ പടത്തിൽ (പ്രസിഡൻറ്) 954 701 3200, വർഗീസ് പാലമലയിൽ (ജനറൽ സെക്രട്ടറി) 224 659 0911, എബ്രഹാം കളത്തിൽ (ട്രഷറർ) 561 827 5896, പ്രോഗ്രാം ചെയര്‍പെഴ്സണ്‍ സരൂപ അനിൽ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ശ്രീലങ്ക മുന്നറിയിപ്പും പാഠവും: മാധവന്‍ ബി നായര്‍

ശ്രീലങ്ക എന്ന ജനാധിപത്യ രാജ്യം എന്തുകൊണ്ട് ഈ നിലയില്‍ നിലംപൊത്തി എന്ന ചോദ്യം പല കോണുകളില്‍ നിന്നുമുയരുന്നുണ്ട്. പലതരം വ്യാഖ്യാനങ്ങളും ഉത്തരമായി നിരത്തപ്പെടുന്നുണ്ട്. എങ്കിലും യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ഉത്തരം, ഭരണകൂടം വരവില്‍ കവിഞ്ഞ് നടത്തിയ ചെലവഴിക്കൽ മൂലം സംഭവിച്ച പതനമാണിതെന്നാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടിലൂടെ കടക്കെണി ശ്രീലങ്കയ്ക്കുമേല്‍ ഒന്നിനൊന്നു മുറുകുകയായിരുന്നു. ഒരുകാലത്ത് സമ്പല്‍സമൃദ്ധമായിരുന്ന ശ്രീലങ്ക അനിശ്ചിതത്വത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും കൂപ്പുകുത്തിയതിനു കാരണം വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധമായിരുന്നു. തമിഴ്ജനതയോട് വംശീയവും ഭാഷാ വിവേചനപരവുമായ സമീപനം സിംഹള ഭൂരിപക്ഷമുള്ള ഭരണകൂടം കാട്ടാന്‍ തുടങ്ങിയത് പ്രതിഷേധമായും പോരാട്ടവുമായി വളര്‍ന്ന് ആഭ്യന്തര യുദ്ധമായി മാറി. ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് ഉന്മൂലനം ചെയ്യപ്പെട്ടത്. കൂട്ടക്കൊലയ്‌ക്കൊടുവില്‍ ഭരണകൂടം ആഭ്യന്തര യുദ്ധത്തെ അമര്‍ച്ച ചെയ്‌തെങ്കിലും തമിഴ്പുലികള്‍ ഉയര്‍ത്തിയ പലപ്രശ്‌നങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നു. ആഭ്യന്തര യുദ്ധാനന്തരം രാജ്യം പ്രധാന വരുമാന മേഖലകളായ ടൂറിസം, കൃഷി തുടങ്ങിയവയിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ്…

യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഏപ്രിൽ 24-25 തീയതികളിൽ ഇന്ത്യ സന്ദർശിക്കും

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഏപ്രിൽ 24-25 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റെന്ന നിലയിൽ ഇത് അവരുടെ ആദ്യ ഇന്ത്യാ സന്ദർശനമാണ്. യൂറോപ്യൻ കമ്മീഷൻ അദ്ധ്യക്ഷയുടെ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും മറ്റ് പ്രമുഖരെയും കാണാനും അവർക്ക് അവസരം ലഭിക്കും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിനെ ഈ വർഷത്തെ റെയ്‌സിന ഡയലോഗിന്റെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. ഏപ്രിൽ 25-ന് ഉദ്ഘാടന സെഷനിൽ അവര്‍ സംസാരിക്കും. “ഇന്ത്യയും യൂറോപ്യൻ യൂണിയനും ശക്തമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഊർജ്ജസ്വലമായ തന്ത്രപരമായ പങ്കാളിത്തം പങ്കിടുന്നു. രാഷ്ട്രീയവും തന്ത്രപരവും, വ്യാപാരവും വാണിജ്യവും, കാലാവസ്ഥയും സുസ്ഥിരതയും, ഡിജിറ്റൽ, സാങ്കേതിക വശങ്ങൾ, അതുപോലെ ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയിൽ വിശാലവും ആഴത്തിലുള്ളതുമായ സഹകരണവുമുണ്ടാകും,” എം‌ഇ‌എയുടെ പ്രസ്താവനയിൽ…

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ്: ഹ്യൂസ്റ്റൺ പ്രമോഷണൽ യോഗം 24 ന്

ന്യൂയോർക്ക്: നോർത്തമേരിക്കയിലെയും കാനഡയിലെയും ഐ.പി.സി സഭകളുടെ കുടുംബസംഗമത്തിന്റെ അനുഗ്രഹത്തിനായും വിജയകരമായ നടത്തിപ്പിനും വേണ്ടി 24ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി സഭാലയത്തിൽ പ്രമോഷണൽ യോഗവും സംഗീത ശുശ്രുഷയും നടത്തപ്പെടും. റവ. ഡോ. സാബു വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. 2022 ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വെച്ചാണ് കോണ്‍ഫറന്‍സ്  നടത്തപ്പെടുക. പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലായിരിക്കും കോണ്‍ഫറന്‍സ്  നടത്തപ്പെടുക. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ipcfamilyconfernce.org എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് മീഡിയ കോഓർഡിനേറ്റർ ബ്രദർ ഫിന്നി രാജു അറിയിച്ചു.

ബഹിരാകാശ അവശിഷ്ടങ്ങൾ മാറ്റാൻ യുഎസ് ഇനി ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നടത്തില്ല: കമലാ ഹാരിസ്

വാഷിംഗ്ടൺ: ബഹിരാകാശ അവശിഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്നതിനുമായി ഇനി വിനാശകരമായ, നേരിട്ടുള്ള അസെന്റ് ആന്റി-സാറ്റലൈറ്റ് (ASAT) മിസൈൽ പരീക്ഷണങ്ങൾ നടത്തില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അറിയിച്ചു. ഇത്തരം സംരംഭങ്ങൾ എല്ലാ രാജ്യങ്ങൾക്കും പ്രയോജനകരമാണെന്നും, മറ്റ് സർക്കാരുകളും സമാനമായ പ്രതിജ്ഞകൾ നൽകണമെന്നും, ഇത് ഒരു മാനദണ്ഡമായി സ്ഥാപിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും കമലാ ഹാരിസ് പ്രസ്താവനയിൽ പറഞ്ഞു. “നേരിട്ടുള്ള ആരോഹണ ആന്റി-സാറ്റലൈറ്റ് (ASAT) മിസൈൽ പരീക്ഷണത്തിലൂടെ ബഹിരാകാശ വസ്തുക്കളെ നശിപ്പിക്കുന്നത് അപകടകരവും നിരുത്തരവാദപരവുമാണ്,” കാലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽ സംസാരിക്കവേ അവർ മുന്നറിയിപ്പ് നൽകി. ഇത്തരമൊരു പ്രസ്താവന നടത്തുന്ന ആദ്യ രാജ്യമാണ് അമേരിക്ക. 2021 നവംബറിലെ റഷ്യയുടെ നേരിട്ടുള്ള ആരോഹണ ASAT മിസൈൽ പരീക്ഷണം തെളിയിക്കുന്നതുപോലെ, ഈ പ്രതിജ്ഞ ബഹിരാകാശ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും എതിരായ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നു.…

എസ്ബി-അസംപ്ഷന്‍ അലുംമ്‌നി ത്രൈമാസ ന്യൂസ് ലെറ്റര്‍ പ്രകാശനം മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും

ചിക്കാഗോ: എസ്ബി-അസംപ്ഷന്‍ അലുംമ്‌നി അസോസിയേഷന്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്ന ത്രൈമാസ ന്യൂസ് ലെറ്ററിന്റെ പ്രകാശന ഉത്ഘാടനം ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും. എസ്ബി കോളേജ് ശതാബ്ദിയോടനുബന്ധിച്ചു ചിക്കാഗോ എസ്ബി-അസംപ്ഷന്‍ അലുംനി അസോസിയേഷന്‍ ചിക്കാഗോയില്‍ നിന്ന് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഈ സ്വപ്നപദ്ധതിയുടെ പ്രഥമപതിപ്പ് മെയ് 15 ഞായര്‍ വൈകുന്നേരം എട്ടുമണിക്ക് കൂടുന്ന സൂം മീറ്റിംഗില്‍ അഭിവന്ദ്യ ബിഷപ് പ്രകാശനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. തദവസരത്തില്‍ എസ്ബി കോളേജ് മുന്‍പ്രിന്‍സിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ. ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍ ആമുഖ പ്രഭാഷണം നടത്തും. എസ്ബി കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. റെജി പ്ലാത്തോട്ടം, അസെംപ്ഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനിത ജോസ്,ചിക്കാഗോ രൂപതയുടെ പ്രൊക്കുറേറ്ററും എസ്ബി അലുമ്നിയുമായ റവ. ഫാ. കുര്യന്‍ നെടുവിലെചാലുങ്കല്‍, അലുംനി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ്, ന്യൂസ് ലെറ്റര്‍ എസ്സിക്യൂട്ടീവ്…

ബ്രാംപ്ടൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിഷു ആഘോഷം അതിഗംഭീരമായി നടത്തപ്പെട്ടു

ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിഷു ദിനത്തോടനുബന്ധിച്ചു വിപുലമായ ആഘോഷങ്ങൾ നടന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയതിനു ശേഷമുള്ള ആദ്യത്തെ ഉത്സവം ആയതിനാൽ നൂറുകണക്കിന് ഭക്തജനങ്ങൾ ആണ് കാനഡയിലെ വിഷു ദിനമായ ഏപ്രിൽ 14 ന് ഗുരുവായൂരപ്പനെ കണികാണാനും അനുഗ്രഹം തേടാനും ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. വിഷുദിനത്തിൽ ക്ഷേത്രത്തിൽ എത്തിയ ഭക്തർക്ക് തന്ത്രിയും മേൽശാന്തിയുമായ കരിയന്നൂർ ദിവാകരൻ നമ്പൂതിരി വിഷുക്കൈനീട്ടം നൽകി. വിഷുവിനോടനുബന്ധിച്ചു രണ്ടു ദിവസങ്ങളിലായി വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിക്കിടന്നിരുന്ന പ്രതിഷ്ഠാദിന ആഘോഷങ്ങളും ഉത്സവവും ഈ വർഷം അതിഗംഭീരമായി ആഘോഷിക്കുവാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. അതിനു മുന്നോടിയായി, ഭക്തരുടെ വീടുകളിലേക്ക് പറ എഴുന്നെള്ളിപ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ പതിനേഴാം തീയതി രാവിലെ പറയെടുപ്പിനോടനുബന്ധിച്ചുള്ള പറ പുറപ്പാട് നടന്നു. ക്ഷേത്രത്തിൽ പൂജിച്ച കോലവും പറയും നെല്ലും വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ ഭക്തർ…