കൊറിയൻ പെനിൻസുലയിൽ ആണവനിരായുധീകരണം സംബന്ധിച്ച ചർച്ചകൾക്കായി മുതിർന്ന യുഎസ് ആണവ പ്രതിനിധി തിങ്കളാഴ്ച ദക്ഷിണ കൊറിയയിൽ എത്തിയതായി ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ (നോർത്ത് കൊറിയ) പ്രത്യേക യു എസ് പ്രതിനിധി സുങ് കിം, കൊറിയൻ പെനിൻസുലയിലെ സമാധാനവും സുരക്ഷാ കാര്യങ്ങളും സംബന്ധിച്ച ദക്ഷിണ കൊറിയൻ പ്രത്യേക പ്രതിനിധി നോഹ് ക്യൂ-ഡുക്കിനെ സിയോളിൽ കണ്ടതായാണ് റിപ്പോർട്ട്. യോഗത്തില്‍, ഡിപിആർകെയുടെ വര്‍ദ്ധിപ്പിച്ച ആണവ നടപടികളെക്കുറിച്ചുള്ള യു എസിന്റെ ആശങ്കകള്‍ പങ്കു വെച്ചതായി സുങ് കിമ്മിന്റെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിപിആർകെ അടുത്തിടെ നടത്തിയ പുതിയ ഗൈഡഡ് മിസൈല്‍ പരീക്ഷണത്തിന് മറുപടിയായി, സിയോളും വാഷിംഗ്ടണും തമ്മിലുള്ള ശക്തമായ ഏകോപനം പ്രതിസന്ധി ഘട്ടങ്ങളില്‍ അത്യന്താപേക്ഷിതമാണെന്ന് നോഹ് ക്യൂ-ഡുക്ക് പ്രസ്താവിച്ചു. ദക്ഷിണ കൊറിയൻ പ്രതിനിധിയുടെ അഭിപ്രായത്തിൽ, സംഭാഷണത്തിനുള്ള വാതിൽ തുറന്ന് കിടക്കുമ്പോള്‍ സഖ്യകക്ഷികൾ…
Author: .
ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുന്നത് തടയണമെങ്കിൽ ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ ജനിപ്പിക്കണം: മഹാന്ത് യതി നരസിംഹാനന്ദ്
ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമായി മാറുന്നതിൽ നിന്ന് രക്ഷിക്കാൻ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് വിവാദ മഹന്ത് യതി നരസിംഹാനന്ദിന്റെ സംഘടന ഹിന്ദുക്കളോട് അഭ്യർത്ഥിച്ചു. ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യത്തിലിറങ്ങിയ മഹന്ത്, വരും ദശകങ്ങളിൽ രാജ്യം ഹിന്ദുത്വ അധഃപതനമാകുന്നത് തടയാൻ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് മഥുരയിലെ ഹിന്ദുക്കളോട് ഈ മാസം അഭ്യർത്ഥിച്ചിരുന്നു. ഹിന്ദു ഭൂരിപക്ഷമായതിനാൽ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഹിമാചൽ പ്രദേശ്, അഖില ഭാരതീയ സന്ത് പരിഷത്തിന്റെ ചുമതലയുള്ള യതി സത്യദേവാനന്ദ് സരസ്വതി പറഞ്ഞു. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ മുബാറക്പൂരിൽ സംഘടനയുടെ ത്രിദിന ‘ധർമ്മ സൻസദിന്റെ’ ആദ്യ ദിനത്തിൽ മുസ്ലീങ്ങൾ ആസൂത്രിതമായി നിരവധി കുട്ടികൾക്ക് ജന്മം നൽകി ജനസംഖ്യ വർദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതുകൊണ്ടാണ് ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുന്നത് തടയാൻ ഹിന്ദുക്കളോട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് ഞങ്ങളുടെ സംഘടന…
ലാലി ജോസഫിന് ഡെയ്സി ഫൗണ്ടേഷന്‍ അവാര്‍ഡ്
ഡാലസ് : മെഡിക്കല്‍ സിറ്റി ഓഫ് പ്ലാനോയില്‍ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ രജിസ്‌റ്റേഡ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ലാലി ജോസഫ് എപ്രില്‍ 2022 ലെ ഡെയ്‌സി അവാര്‍ഡിന് അര്‍ഹയായി.. ആഗോളതലത്തില്‍ ജോലി ചെയ്യുന്ന എക്ട്രാ ഒര്‍ഡിനറി നേഴ്‌സുമാരെ കണ്ടെത്തി അവരെ അഭിനന്ദിക്കാന്‍ വേണ്ടി ജെ. പാട്രിക്ക് ബാണ്‍സിന്റെ ഫാമിലി അദ്ദേഹത്തിന്റ ഓര്‍മ്മക്കു വേണ്ടി നവംബര്‍ 1999 ല്‍ സ്ഥാപിച്ചതാണ് ഡയ്‌സി ഫൗണ്ടേഷന്‍. മുപ്പത്തിമൂന്നാമത്തെ വയസില്‍ ഇഡിയോപതിക്ക് ത്രോബോസൈറ്റോപെനിക്ക് പുര്‍പുരാ എന്ന രോഗത്തിന് അടിമപ്പെട്ട് അദ്ദേഹം മരണപ്പെട്ടു. രോഗാവസ്ഥയില്‍ ഹോസ്പിറ്റലില്‍ കിടക്കുന്ന സമയത്ത് പാട്രിക്കിന് കിട്ടിയ നേഴ്‌സിംങ്ങ് കെയര്‍ പാട്രിക്കിന്റെ ഫാമിലിയുടെ ഹ്യദയത്തെ വല്ലാതെ സ്പര്‍സിച്ചു.അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഫാമിലി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഡെയ്‌സി അവാര്‍ഡ്. രോഗികള്‍ക്കോ അവരുടെ ഫാമിലിക്കോ അവരെ പരിചരിച്ച നേഴ്‌സുമാരുടെ പരിചരണം അവരുടെ ഹ്യദയത്തില്‍ സ്പര്‍സിച്ചു കഴിഞ്ഞാല്‍ അവരുടെ…
ഈസ്റ്റര്‍ വാരാന്ത്യത്തില്‍ മൂന്നു മാസ്സ് ഷൂട്ടിംഗില്‍ രണ്ടു മരണം; 30 പേർക്ക് പരിക്ക്
പിറ്റസ്ബർഗ് : സൗത്ത്കരോലിന,പിറ്റ്സ്ബർഗ് , ഹാംപ്ടണ്‍ കൗണ്ടി,തുടങ്ങിയ സ്ഥലങ്ങളിൽ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന മൂന്ന് മാസ്സ് ഷൂട്ടിങ്ങിൽ രണ്ടു കൗമാരക്കാർ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു ഞായറാഴ്ചപുലര്‍ച്ചെ ഹാംപ്ടണ്‍ കൗണ്ടിയിലെ ഒരു നിശാക്ലബില്‍ നടന്ന വെടിവെപ്പില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും അന്വേഷണം നടത്തുന്ന സൗത്ത് കരോലിനയിലെ സ്റ്റേറ്റ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഡിവിഷന്‍ പറഞ്ഞു. പിറ്റ്‌സ്ബര്‍ഗില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്ന വാടക വീട്ടിലെ പാര്‍ട്ടിക്കിടെ ഉച്ചയോടടുത്ത സമയത്തു സംഘര്‍ഷത്തെ തുടർന്നു വെടിവയ്പുണ്ടായത്. അവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പിറ്റ്സ്ബര്‍ഗ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ചീഫ് സ്‌കോട്ട് ഷുബെര്‍ട്ട് പറഞ്ഞു .ഇവിടെ കൗമാരക്കാരായ രണ്ടു പേർ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗത്ത് കരോലിന സംസ്ഥാന തലസ്ഥാനമായ കൊളംബിയയിലെ തിരക്കേറിയ മാളില്‍ ഞായറാഴ്ച വെടിവയ്പ്പ് നടക്കുന്നത്. കൊളംബിയാന സെന്ററില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒമ്പത് പേര്‍ക്ക്…
രക്തം പുരണ്ട ബാറ്ററി ഉത്പാദനവും ചൈനയുടെ പങ്കും: അജു വാരിക്കാട്
കാലാവസ്ഥാ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനെ പറ്റിയാണ് ഇന്ന് ലോക രാജ്യങ്ങൾ സംസാരിക്കുന്നത്. അത് അങ്ങനെ തന്നെ വേണമല്ലോ. ഒരു ലോകം മാത്രമാണ് നമുക്കുള്ളത്, നമ്മുടെ ലോകം അപകടത്തിലാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതായി എല്ലാ രാജ്യങ്ങളും പല കോർപ്പറേറ്റുകളും മിക്ക പൗരന്മാരും അവകാശപ്പെടുന്നു. ഏറ്റവും മികച്ച പരിഹാരങ്ങളിലൊന്നായി ഹരിത ഊർജ്ജം അല്ലെങ്കിൽ ഗ്രീൻ എനർജി ഇന്ന് നമ്മുടെ മുൻപിലുണ്ട്. കൽക്കരിക്ക് പകരം ജലവൈദ്യുതവും, ഫോസിൽ ഇന്ധനങ്ങൾക്ക് പകരം സൗരോർജ്ജവും, പെട്രോൾ, ഡീസൽ കാറുകൾക്ക് പകരം വൈദ്യുത വാഹനങ്ങളും ഇന്ന് വന്നു കഴിഞ്ഞിരിക്കുന്നു. ഇവികൾ വൃത്തിയുള്ളതും പരിസ്ഥിതി സൗഹൃദവും, സുസ്ഥിരവുമായവയാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ അവ അങ്ങനെ തന്നെയാണോ? പരിസ്ഥിതിക്ക് ശുദ്ധമായത് യഥാർത്ഥത്തിൽ ശുദ്ധമായിരിക്കില്ല. ഒരു ഇവിയുടെ തിളങ്ങുന്ന പുറംമോടിക്ക് താഴെ മറഞ്ഞിരിക്കുന്നത് ചോരപ്പാടുകൾ നിറഞ്ഞ ബാറ്ററികളുടെ കഥയാണ്. ഈ കാറുകൾ…
മാനിട്ടോബ മലയാളി അസോസിയേഷൻ 2022 -2024 കാലയളവിലേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു
മാനിട്ടോബ: മാനിട്ടോബ മലയാളി അസോസിയേഷൻ 2022 -2024 കാലയളവിലേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. ഷീനാ ജോസ് പ്രസിഡൻ്റും, ജെഫി ജോയ്‌സ് സെക്രട്ടറിയും ആയ 15 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. സന്തോഷ് തോമസ് ( ട്രഷറർ ), ജോണി സ്റ്റീഫൻ ( കമ്മ്യൂണിക്കേഷൻ ), നിർമൽ ശശിധരൻ (ഫണ്ട് റൈസിംഗ്), ജയകൃഷ്ണൻ ജയചന്ദ്രൻ (ചാരിറ്റി & കമ്മ്യൂണിറ്റി ), രാഹുൽ രാജ് പണ്ടാരത്തിൽ ( മെമ്പർഷിപ് കോഓർഡിനേറ്റർ), മനീഷാ ജോസ് (കൾച്ചറൽ കോഓർഡിനേറ്റർ), തരുൺ ടി ജോർജ് (ഇവൻറ് കോഓർഡിനേറ്റർ), നിബു ജോസ് (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), സിജോ ജോസഫ് (മുൻ പ്രസിഡന്റ് ), കൂടാതെ യൂവജന പ്രതിനിധികളായി ആദിത്യ വിഷ്ണു , ദിവ്യ ഓലിക്കൽ , ശ്രേയ വിനോദ് , ഗ്ലോറിയാ ജെയ്സൺ എന്നിവരെയും തിരഞ്ഞെടുത്തു. മാനിട്ടോബ മലയാളി അസോസിയേഷൻ മലയാളികൾക്കിടയിൽ കഴിഞ്ഞ നാളുകളിൽ ചെയ്ത പ്രവർത്തനങ്ങൾ…
പ്രത്യാശയുടെ സന്ദേശം നല്‍കുന്ന ഈസ്റ്റര്‍ (എഡിറ്റോറിയല്‍)
ക്രൈസ്തവരുടെ ഏറ്റവും വലിയ തിരുനാളാണ് ഈസ്റ്റര്‍. അവരുടെ വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനവുമതാണ്. യേശുവിന്റെ കാലത്തെ മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും കാഴ്ചപ്പാടില്‍ കുറ്റക്കാരനായി വിധിച്ച് ക്രൂശിച്ചവനെ ദൈവം ഉയര്‍പ്പിച്ചു എന്നതിന്റെ ഓര്‍മ്മയാഘോഷമാണ് ഈസ്റ്റര്‍. ലോകത്തിന്റെ വിധി ദൈവം തിരുത്തിയതിന്റെ ഓര്‍മ്മ. അധികാരത്തിന്റെ ബലത്തിലും ആള്‍ക്കൂട്ടത്തിന്റെ ഒച്ചവെയ്ക്കലിലും യേശു കുറ്റക്കാരനാക്കപ്പെട്ടു. പക്ഷെ, യേശുവിന്റേത് ദൈവത്തിന്റെ വഴിയായിരുന്നു എന്ന് ദൈവം പ്രഖ്യാപിച്ചു. സത്യാധിഷ്ഠിതമല്ലാത്ത ജനാധിപത്യത്തിന്റെയും ആള്‍ബലത്തിന്റേയും പേരില്‍ ഇന്നും ഇത്തരം ക്രൂശിക്കലുകളും പീഡനങ്ങളും നടക്കുന്നുണ്ട്. പൊതുജനാഭിപ്രായമോ ഭൂരിപക്ഷമോ അല്ല സത്യം സൃഷ്ടിക്കുന്നത്. സത്യത്തോടു വിധേയത്വം പുലര്‍ത്താത്തപ്പോള്‍ നമ്മുടെ വിധികളും അഭിപ്രായങ്ങളും യേശുവിനെ ക്രൂശിക്കുന്നവരുടേതുപോലെയാകാം. ആത്യന്തികമായ വിജയം ദൈവത്തിന്റേതാണ്. ദൈവം സത്യത്തെ വിജയത്തിലെത്തിക്കും. ഈ പ്രതീക്ഷയും വിശ്വാസവുമാണ് ഈസ്റ്റര്‍ നല്‍കുന്നത്. മാനവ രക്ഷകനായ യേശുക്രിസ്തു സ്നേഹം പൂര്‍ണ്ണമായും വെളിപ്പെടുത്തിയത് കുരിശിലെ ബലിയിലൂടെയാണ്. പാപത്തിന്റേയും മരണത്തിന്റേയും മേലുള്ള മനുഷ്യന്റെ വിജയത്തിന് ഉറപ്പുനല്‍കിയ സംഭവമാണ് യേശുവിന്റെ ഉയിര്‍പ്പ്.…
വിഷു വരുമ്പോള്‍ (എഡിറ്റോറിയല്‍)
നാടും വീടും വിട്ടു അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ആളുകള്‍ എന്തിനാണ് നമ്മുടെ നാട്ടിലെ ആഘോഷങ്ങളായ ഓണം, വിഷു എന്നിവ സംഘടിപ്പിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ആരെ ബോധിപ്പിക്കുവാനാണ്? അതോ വെറും ഒരു കൂട്ടായ്മ മാത്രമാണോ? ലോകത്തിന്റെ എതു മൂലയിലും ഒരു മലയാളി ഉണ്ടെന്നാണ് പറയപ്പെടുന്നത്. നീല്‍ ആംസ്ട്രോന്ഗ് ചന്ദ്രനില്‍ മലയാളിയുടെ കടയില്‍ നിന്ന് ചായ കുടിച്ചാണ് മടങ്ങിയതെന്ന് ഒരു തമാശയുണ്ട്. മലയാളിക്ക് ഒരു പൊതു സ്വഭാവമുണ്ട്. മറ്റാരെക്കാളും സ്വന്തം മനസ്സിലേക്ക് ചുഴിഞ്ഞു നോക്കുകയും ചെയ്യുന്നു മലയാളി. അവിടെ സ്വന്തം മനസ്സിന്‍റെ ഒരു മൂലയില്‍-സ്വകീയമായ ഒരിടം കണ്ടെത്തുന്നതില്‍ തല്‍പരനാണ് മലയാളി. ആ ഇടത്തിന് മലയാളത്തിന്റെ മണ്ണും മണവുമാണ്. “ഏതു വിദേശത്ത് പോന്നു വസിച്ചാലും, ഏകാന്ത പുത്രനാം കേരളീയന്‍.” എന്ന് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ പാടിയത് ഈ അര്‍ത്ഥത്തിലാണ്. നമ്മുടെ നാടും സംസ്കാരവും അതിന്റെ മണ്ണും പുഴകളും ഭക്ഷണവും വസ്ത്രവും കാറ്റും മണവും…
വിഷു സ്പെഷ്യല്‍ (അടുക്കള)
മലയാളിയുടെ പ്രധാന ആഘോഷമാണ് വിഷു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പുതിയ വര്‍ഷം കണികണ്ടുണരുന്ന ദിവസം. കൈനീട്ടവും പൂത്തിരിയുമായി മലയാളി വിഷു ആഘോഷിക്കുന്നു. വിഷുവിന് തയാറാക്കുന്ന ചില വിഭവങ്ങള്‍ പരിചയപ്പെടാം. വിഷുക്കാലത്ത് ലഭിക്കുന്ന മാങ്ങയും ചക്കയും ഉപയോഗിച്ചാണ് മിക്ക വിഭവങ്ങളും തയാറാക്കുന്നത്. വിഷുക്കട്ട പച്ചരി -അര കിലോ രണ്ടു തേങ്ങ ചിരകിയത് ജീരകം – ഒരു ചെറിയ സ്പൂണ്‍ ഉപ്പ് അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യ് -രണ്ടു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം തേങ്ങ ചിരകിയതു പിഴിഞ്ഞ് ഒരു കപ്പ്. വീണ്ടും പിഴിഞ്ഞ് രണ്ടു കപ്പ് പാലുകൂടി ശേഖരിക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത് പച്ചരി വേവിക്കുക. വെന്ത് കഴിയുമ്പോള്‍ ജീരകവും ഒന്നാം പാലും ചേര്‍ത്തിളക്കി വെള്ളം വറ്റിക്കുക. ഒരു പരന്ന പാത്രത്തില്‍ വേവിച്ച വിഷുക്കട്ട നിരത്തുക നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളില്‍ വിതറി കട്ടകളാക്കി മുറിക്കുക.…