റിയാദ് : സൗദി അറേബ്യയിൽ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയ യമനി ഇരട്ടകുട്ടികളില്‍ ഒരു കുട്ടി മരിച്ചു. സങ്കീർണ്ണമായ 15 മണിക്കൂർ ശസ്ത്രക്രിയയ്ക്ക് ശേഷം തിങ്കളാഴ്ച വൈകുന്നേരം മരിച്ചതായി സൗദി പ്രസ് ഏജൻസി (എസ്‌പിഎ) റിപ്പോർട്ട് ചെയ്തു. 19 മാസം പ്രായമുള്ള ആൺകുട്ടികളായ യൂസഫും യാസിനും മെയ് 15 ഞായറാഴ്ചയാണ് സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് 15 മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണമുണ്ടായിട്ടും രക്തചംക്രമണം ഗണ്യമായി കുറയുകയും ഹൃദയസ്തംഭനം മൂലം ഇരട്ടക്കുട്ടികളിൽ ഒരു കുട്ടി മരിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടി നിലവിൽ സുഖം പ്രാപിച്ചെങ്കിലും റിയാദിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. വേർപെടുത്തുന്ന പ്രക്രിയയിൽ സൗദി ശസ്ത്രക്രിയാ സംഘം വലിയ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിട്ടു. കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ ആക്ഷൻ (കെഎസ്ആർ റിലീഫ്)…
Author: മുര്‍ഷിദ
സാമ്പത്തിക പ്രവർത്തനങ്ങളിൽ സൗദി വനിതകളുടെ പങ്കാളിത്തം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി
റിയാദ് : സാമ്പത്തിക പ്രവർത്തനങ്ങളിൽ സൗദി വനിതകളുടെ പങ്കാളിത്തം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി (35.6%) യതായി തൊഴിൽ മേഖലയുടെ മാനവ വിഭവശേഷി, സാമൂഹിക വികസന ഡെപ്യൂട്ടിമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അബു താനിന്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴിൽ വിപണി ഗവേഷണം, പഠനം, സൂചകങ്ങൾ എന്നിവയ്ക്കായുള്ള ആദ്യ ശാസ്ത്ര കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. “സൗദി പൗരന്മാരുടെ മൊത്തത്തിലുള്ള സാമ്പത്തിക പങ്കാളിത്ത നിരക്ക് 51.5% ആയി ഉയർന്നു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം രണ്ട് ദശലക്ഷം പുരുഷന്മാരും സ്ത്രീകളും കവിഞ്ഞു,” അദ്ദേഹം പറഞ്ഞു. എട്ട് സുപ്രധാന മേഖലകളും 25 വികസന സംരംഭങ്ങളും ഉൾപ്പെടുന്ന തന്ത്രപരമായ പരിഷ്‌കാരങ്ങൾക്കാണ് സൗദി തൊഴിൽ വിപണി നിലവിൽ സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “200-ലധികം പ്രൊഫഷനുകൾക്കായി തൊഴിൽ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിലും പ്രധാന സാമ്പത്തിക മേഖലകൾക്കായി…
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചിരുന്ന പേരറിവാളിന് മോചനം
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു. അദ്ദേഹത്തിന്റെ ദയാഹർജി ഗവർണറും രാഷ്ട്രപതിയും തമ്മിൽ തർക്കം തുടരുന്നതിനാൽ ആർട്ടിക്ക് 142 പ്രകാരമുള്ള അധികാരങ്ങൾ സുപ്രീം കോടതി പ്രയോഗിച്ചു. “…ആർട്ടിക്കിൾ 142 അനുസരിച്ച്, കുറ്റവാളിയെ മോചിപ്പിക്കുന്നതാണ് ഉചിതം,” സുപ്രീം കോടതി നിരീക്ഷിച്ചു. ആർട്ടിക്കിൾ 142 സുപ്രീം കോടതിക്ക് ഒരു അതുല്യമായ അധികാരം നൽകുന്നു, കക്ഷികൾക്കിടയിൽ “പൂർണ്ണമായ നീതി” നടപ്പിലാക്കാൻ, ചിലപ്പോൾ നിയമമോ ചട്ടമോ ഒരു പ്രതിവിധി നൽകില്ല. അത്തരം സന്ദർഭങ്ങളിൽ കേസിന്റെ വസ്തുതകൾക്ക് അനുയോജ്യമായ രീതിയിൽ തർക്കം അവസാനിപ്പിക്കാൻ കോടതിക്ക് സ്വയം വിപുലീകരിക്കാൻ കഴിയും. പേരറിവാളനെ മോചിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിമുഖതയെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ശക്തമായ ഇടപെടല്‍. ജയിലില്‍ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്ന് സുപ്രീം കോടതി തുറന്നടിച്ചിരുന്നു. പേരറിവാളന്റെ അമ്മ നടത്തിയ…
എസ്‌എസ്‌പി ഓഫീസിലെത്തിയ കർഷകൻ സ്വയം തീകൊളുത്തി; ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിൽ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം എസ്‌എസ്‌പി ഓഫീസിലെത്തിയ കർഷകൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു കര്‍ഷകന്റെ ആത്മഹത്യാ ശ്രമം. എസ്‌എസ്‌പി ഓഫീസിലെത്തിയ കർഷകൻ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് പൊള്ളലേറ്റ കർഷകനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡോക്ടർമാർ ബറേലി ഹയർ സെന്ററിലേക്ക് റഫർ ചെയ്തു. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം, അലംഭാവം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്എസ്പി നടപടിയെടുത്തു. ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൃഷ്ണപാൽ എന്നാണ് കർഷകന്റെ പേര്. ബദൗണിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിലെ റസൂൽപൂരിലെ താമസക്കാരനാണ്. 20 ദിവസം മുമ്പ് ഇയാളുടെ ഗോതമ്പ് തോട്ടം അക്രമികൾ കത്തിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും മാണ്ഡി പോസ്റ്റിൽ നിയമിച്ച പോസ്റ്റ് ഇൻചാർജ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…
പിണറായി പോലീസ് ആര്‍എസ്എസിന് വിടുപണി ചെയ്യുകയാണ്: എസ്.ഐ.ഒ
മലപ്പുറം: കേരളത്തിൽ മുസ്ലിം സമൂഹത്തിന് എതിരെ വിഷം വമിക്കും വംശീയ പരാമർശം നടത്തിയ പി.സി ജോർജ്, ദുർഗദാസ് എന്നിവരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന ഇടതു സർക്കാർ നിലപാട് ആർ.എസ് എസിന് വിടുപണി ചെയ്യുന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് അൻഫാൽ ജാൻ. എസ്.ഐ.ഒ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ മലപ്പുറം ജില്ല ജോയിന്റ് സെക്രട്ടറി സഹൽ ബാസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ല പ്രസിഡന്റ് അൻഫാൽ ജാൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി അസ്‌ലം പടിഞ്ഞാറ്റുമുറി സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി ഫുആദ് മുഹമ്മദ് നന്ദിയും പറഞ്ഞു.
ട്രൈസ്റ്റേറ്റ് ഓണാഘോഷത്തിന്റെ മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ സുവർണാവസരം
ഫിലാഡൽഫിയ: ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ വനിതാ നർത്തകരെ ക്ഷണിക്കുന്നു. ആഗസ്ത് 20 ശനിയാശ്ച കൺസ്റ്റാറ്റെർ ഓപ്പൺ എയർ തിയേറ്ററി൯റ്റെ അതി വിശാലതയിൽ ആവും മെഗാ തിരുവാതിര അരങ്ങേറുക. ഗ്രെയ്റ്റർ ഫിലാഡൽഫിയയിലെ പ്രെമുഖ മലയാളീ സംഘടകൾ എല്ലാം ഒരേ കുടകീഴിൽ ഒന്നിച്ചണിനിരന്നു ആയിരങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ആഘോഷം എന്ന പ്രേത്യേകതയും ഇതിനുണ്ട്. മുൻ വർഷത്തെ മെഗാ തിരുവാതിര ലോക ശ്രെദ്ധ പിടിച്ചു പറ്റിയതി൯റ്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് ഈ വർഷവും 101 പേരടങ്ങുന്ന തിരുവാതിരക്കുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ലാസ്യ ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ പ്രേത്യേക പരിശീലനം നൽകും. താല്പര്യമുള്ള വനിതകൾ മെയ് 31 നു മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആഷ അഗസ്റ്റിൻ (267- 844-8503) എന്ന…
കൊറോണ കഴിഞ്ഞൊരു നാട്ടിപോക്ക് (ഓട്ടംതുള്ളല്‍)
കൊറോണ കഴിഞ്ഞു മാസ്കും മാറ്റി മരണപ്പാച്ചിലില്‍ മനുഷമ്മാര്! നാട്ടിപോക്കിനു ആക്കം കൂടി പൂരം കാണണം പൊടിപൂര- മടിച്ചുപൊളിക്കണം വെള്ളമടിച്ചു കിറുങ്ങി നടക്കണം ഒത്താലൊന്ന് ചാറ്റി നടക്കണം നാട്ടില്‍ അമ്പേ! ഫാഷന്‍ മാറി വേഷം മാറി സാരി മാറി ചുരിദാറു മാറി ജീന്‍സില്‍ കയറി ലലനാമണികള്‍ ചെക്കന്മാരും വേഷം മാറ്റി തലയില്‍ ചുമ്മാടു കണക്കെ മുടികൊണ്ടൊരു കാടു വളര്‍ത്തി! രാഷ്ട്രീയക്കാര്‍ മുഷ്ടി ചുരുട്ടി ആവേശത്തില്‍ മുറവിളി തന്നെ! ഒന്നിനുമൊരു കുറവില്ലവിടെ വെട്ടിക്കൊലയും തട്ടിപ്പും പതിവിലുമേറെ എവിടയുമങ്ങനെ! ചൂടും, കൊതുകും ഒരു വഴിയങ്ങനെ ഉത്സവമെവിടയും കാതു പിളര്‍ക്കും ശബ്ദ മലിനീകരവുമങ്ങനെ! കൊല്ലം രണ്ടു കഴിഞ്ഞൊരു പോക്ക് കൊറോണ കഴിഞ്ഞൊരു നാട്ടിപോക്ക് ഇനിയൊരു വെക്കേഷന്‍ വേണം നാട്ടിപോയ ക്ഷീണം തീര്‍ക്കാന്‍!
ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് സമാപന ദിനത്തിൽ ഏകദിന ക്രൂയിസ് സംഘടിപ്പിക്കുന്നു
ജൂലൈ 10 ന് ഉച്ചയ്ക്ക് 12 ന് ക്രൂയിസ് പുറപ്പെടും; കൺവെൻഷൻ വേദിയിൽ നിന്ന് സീപോർട്ടിലേക്ക് ബസ് സൗകര്യവും ഫ്‌ളോറിഡ: ഫൊക്കാന ഒർലാന്റോ കൺവെൻഷന്റെ അവസാന ദിനമായ ജൂലായ് 10 ന് കൺവെൻഷൻ പ്രതിനിധികൾക്കായി ഏകദിന കപ്പൽ വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നതായി ഫൊക്കാന ഭാരവാഹികൾ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് കൺവെൻഷനോടനുബന്ധിച്ച് പ്രതിനിധികൾക്കായി ക്രൂസ് യാത്ര സംഘടിപ്പിക്കുന്നത്. കാസിനോസിക്രൂയിസ് ആയതിനാൽ ഗെയിം നിയമപ്രകാരം 18 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരിക്കും ഈ യാത്രയിൽ പങ്കെടുക്കാനായി അനുമതി ലഭിക്കുകയുള്ളു. യാത്രയ്ക്കായി ഒർലാണ്ടോയിൽ നിന്ന് സീപോർട്ടിലേക്കുള്ള ബസ് യാത്രക്കായി 50 ഡോളർ ആൺ ഒരാളിൽ നിന്നും ഈടാക്കുക. താമസം ആവശ്യമുള്ളവർക്ക് ഹോട്ടൽ നിരക്കടക്കം നൽകേണ്ടിവരും. ഹോട്ടലിൽ ബുക്ക് ചെയ്യണമെങ്കിൽ 140 ഡോളർ ആണ് നിരക്ക്. ഒരാൾക്ക് 20 ഡോളർ വീതമാണ് ക്രൂയിസ് യാത്രയ്ക്ക് നൽകേണ്ട ടിക്കറ്റ് നിരക്ക്. മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യുന്നവർക്കായിരിക്കും…
മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ച എസ്.ബി- അസംപ്ഷന്‍ അലുംനി ന്യൂസ് ലെറ്ററിന്റെ പ്രകാശന കര്‍മ്മം പ്രൗഢഗംഭീരം
ചിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു സ്വപ്ന പദ്ധതിയായിരുന്നു ചിക്കാഗോയില്‍ നിന്നും ഒരു ന്യൂസ് ലെറ്റര്‍ പ്രകാശനം. മെയ് 15-ന് ഞായറാഴ്ച വൈകുന്നേരം എട്ടിന് ചേര്‍ന്ന സൂം മീറ്റിംഗില്‍ ആ സ്വപ്ന പദ്ധതി പൂവണിയുന്നതിന് നിമിത്തമായി. ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനും, എസ്.ബി കോളജ് പ്രിന്‍സിപ്പലും, രണ്ട് മുന്‍ പ്രിന്‍സിപ്പല്‍മാരും, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പലും, ചിക്കാഗോ ചാപ്റ്റര്‍ അലുംമ്‌നികളും, ദേശീയ അലുംമ്‌നി അംഗങ്ങളും ഒത്തുചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ചാണ് ന്യൂസ് ലെറ്റര്‍ പ്രകാശന കര്‍മം നടന്നത് എന്നത് ചിക്കാഗോ ചാപ്റ്ററിനെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. എസ്.ബി – അസംപ്ഷന്‍ അലുംമ്‌നി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ആന്റണി ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ്…
കേരള ഡിബേറ്റ് ഫോറം യുഎസ്എ തൃക്കാക്കര അസംബ്ലി ഇലക്ഷന്‍, കെ.റെയില്‍, സംവാദം വെര്‍ച്ച്വല്‍ സും പ്ലാറ്റ്‌ഫോമില്‍ മേയ് 22 ന്
ഹ്യൂസ്റ്റണ്‍: ആസന്നമായ തൃക്കാക്കര അസംബ്ലി നിയോജകമണ്ഡലത്തില്‍ വിവിധ അവകാശവാദങ്ങളുമായി, പരസ്പരം ചെളി വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പ് പോര്‍ക്കളത്തില്‍ വിവിധ രാഷ്ട്രീയ മുന്നണികള്‍ കൊമ്പുകോര്‍ക്കുകയാണ്. ഭരണകക്ഷിക്കാരും എതിര്‍കക്ഷികാരും പതിവ് മാതിരി മോഹനസുന്ദര വാഗ്ദാനങ്ങള്‍ വാരിവിതറി അവിടത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍, ചാക്കിലാക്കാന്‍ നെട്ടോട്ടമോടുന്ന ഈ സന്ദര്‍ഭത്തില്‍ അമേരിക്കന്‍ പ്രവാസിക്കും പറയാനുണ്ട് ശബ്ദിക്കാനുണ്ട്, അവര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ട്. നാട്ടില്‍ ആര് അധികാരത്തില്‍ വന്നാലും കോരന്, അതു പോലെ പ്രവാസിക്കു എന്നും കുമ്പിളില്‍ കഞ്ഞി എന്ന ഒരു അവസ്ഥയാണ്. പിന്നെ തമ്മില്‍ ഭേദം ചില തൊമ്മന്‍മാരെ മനസ്സില്ലാമനസ്സോടെ മലയാളി തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ആ തൊമ്മന്‍മാരും, ഇവിടത്തെ ജനങ്ങളെയും പ്രവാസികളെയും പറഞ്ഞു പറ്റിച്ച് കബളിപ്പിക്കുന്നതായി അനുഭവവേദ്യം ആയിട്ടുണ്ട്. ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും അഴിമതി വഞ്ചന ജനദ്രോഹ പരിപാടികള്‍ പദ്ധതികള്‍, ധൂര്‍ത്ത്, ഖജനാവ് കട്ടുമുടിക്കല്‍, സ്വജനപക്ഷപാതം തുടങ്ങിയ ചെയ്തികള്‍ കൊണ്ട് ജനം വീര്‍പ്പുമുട്ടുകയാണ്. വിലക്കയറ്റവും നികുതി…