ചേരുവകള്‍ • മീന്‍ (മുള്ളില്ലാത്തത്) – 250 ഗ്രാം • തക്കാളി – 2 എണ്ണം • സവാള – 1 എണ്ണം • ഇഞ്ചി – 1 ഇഞ്ച് കഷണം • വെളുത്തുള്ളി – 6 അല്ലി • കറിവേപ്പില – 1 ഇതള്‍ • കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ • മഞ്ഞള്‍പൊടി – 1 നുള്ള് • കടുക് – ½ ടീസ്പൂണ്‍ • എണ്ണ – 3 ടേബിള്‍സ്പൂണ്‍ • ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക (1/2 ഇഞ്ച് വലുപ്പത്തില്‍). തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത്…
Author: .
മിക്സഡ് സീഫൂഡ് പുട്ട് & ചീര പുട്ട്
പുട്ട് ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? ഇന്ന് വിവിധതരം പുട്ടുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. ഇതാ വ്യത്യസ്ഥ രണ്ടുതരം പുട്ടുകള്‍ …… മിക്സഡ് സീഫൂഡ് പുട്ട് ആവശ്യമുള്ള സാധനങ്ങള്‍: മീന്‍, കണവ, ചെമ്മീന്‍ കഷണങ്ങളാക്കിയത് ഉള്ളി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി മല്ലിപ്പൊടി മുളക്പ്പൊടി മഞ്ഞള്‍പ്പൊടി കുരുമുളക് പൊടി ഉപ്പ് തേങ്ങ വെളിച്ചെണ്ണ അരിപ്പൊടി തയാറാക്കുന്ന വിധം ചൂടാക്കി വെച്ചിരിക്കുന്ന പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക, എണ്ണ ചൂടാകുമ്പോള്‍ ചെറുതാക്കി നുറക്കി വെച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്തു നന്നായി വഴറ്റുക, ഈ കൂട്ടിലേക്ക് മല്ലിപ്പൊടി, മുളക്പ്പൊടി, മഞ്ഞള്‍പ്പൊടി, മിക്സഡ് സീഫൂഡും ചേര്‍ക്കുക, മീന്‍ വിഭവങ്ങള്‍ വെന്തുകഴിഞ്ഞാല്‍ പാത്രത്തിലേക്ക് മാറ്റി വെക്കുക. മിക്സഡ് സീഫൂഡ് കൂട്ട് തയാറാക്കി കഴിഞ്ഞാല്‍ നനച്ചുവെച്ചിരിക്കുന്ന അരിപ്പൊടിയിലേക്ക് ചേര്‍ത്തിളക്കുക. ഈ പൊടി പുട്ടുകുറ്റിയിലേക്കിട്ട് ഇടയ്ക്കു തേങ്ങാപീരയും ചേര്‍ത്ത് വേവിച്ചെടുക്കുക. ചീരപുട്ട് ആവശ്യമുള്ള സാധനങ്ങള്‍: നാടന്‍ ചീര ഉള്ളി ഇഞ്ചി…
പഞ്ചാബി ചിക്കന്‍ കറി
ചിക്കന്‍ കറികള്‍ ഇന്ന് പലവിധത്തില്‍ ഉണ്ടാക്കാം. നാടന്‍ കറികളെക്കൂടാതെ വടക്കേ ഇന്ത്യന്‍ സ്റ്റൈലിലും ചിക്കന്‍ കറികള്‍ ഉണ്ടാക്കാന്‍ ഇന്ന് വളരെ എളുപ്പമാണ്. പഞ്ചാബി ചിക്കന്‍ കറി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം…. ചേരുവകള്‍ ചിക്കന്‍ – ഒരു കിലോ സവാള – നൂറ്റി ഇരുപത്തഞ്ചു ഗ്രാം വെളുത്തുള്ളി – രണ്ട് ഡസര്‍ട്ട് സ്പൂണ്‍ മല്ലിപ്പൊടി – രണ്ട് ഡസര്‍ട്ട് സ്പൂണ്‍ പെരും ജീരകം – ഒരു ടീ സ്പൂണ്‍ ജീരകം – ഒരു ടീ സ്പൂണ്‍ മുളകുപൊടി – നാല് ടീ സ്പൂണ്‍ ഇഞ്ചി – ഒരിഞ്ചു വലുപ്പമുള്ള കഷണം മഞ്ഞള്‍ – ചെറിയ കഷണം കറുവപ്പട്ട – അഞ്ചെണ്ണം കശുവണ്ടി – ഇരുപതെണ്ണം തേങ്ങ ചുരണ്ടിയത് – അരക്കപ്പ് പുളി കുറഞ്ഞ തൈര് – കാല്‍ക്കപ്പ് തക്കാളിക്കഷണം – ഒരു കപ്പ് ഏലയ്ക്ക – അഞ്ചെണ്ണം…
രുചികരമായ മസാല ഓംലെറ്റ് ഉണ്ടാക്കാം
ആവശ്യമുള്ള ചേരുവകള്‍: • മുട്ട – 4 • സവാള – 2 • പച്ചമുളക് – 3 • മുളകുപൊടി – 1 ടീസ്പൂൺ • ഗരം മസാല – 1/2 ടീസ്പൂൺ • ജീരകം – 2 ടീസ്പൂൺ • ഉപ്പ് – ആവശ്യത്തിന് • തക്കാളി – 2 • മല്ലിയില – 2 ടേബിൾസ്പൂൺ • എണ്ണ – 4 ടേബിൾ സ്പൂൺ തയ്യാറാക്കുന്ന വിധം: – മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചു ഒഴിച്ച ശേഷം ഉപ്പ്, മുളക് പൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി അടിച്ചു വയ്ക്കുക. – ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില ഇവ ചെറുതായി അരിഞ്ഞു വയ്ക്കുക. – 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ജീരകം, ഉള്ളി, പച്ചമുളക്, തക്കാളി, മല്ലിയില ഇവ വഴറ്റുക.…
രുചികരമായ ചിക്കന്‍ റോസ്റ്റ് തയ്യാറാക്കാം
ആവശ്യമുള്ള ചേരുവകള്‍ • ചിക്കന്‍ – 500 ഗ്രാം • സവാള – അഞ്ച് എണ്ണം • പച്ചമുളക് – നാല് എണ്ണം • ഇഞ്ചി – സാമാന്യം വലിയ കഷ്ണം • വെളുത്തുള്ളി – ഒന്നര ടീസ്പൂണ്‍ • തക്കാളി – ഒന്നു വലുത് • ചെറുനാരങ്ങാനീര് – ഒരു ടീസ്പൂണ്‍ • കറിവേപ്പില – രണ്ട് തണ്ട് • കറുവപ്പട്ട– ഒരു കഷണം • ഗ്രാംപൂ – മൂന്ന് എണ്ണം • പെരുംജീരകം– രണ്ട് നുള്ള് • കുരുമുളക് – അര ടീസ്പൂണ്‍ • ഏലക്ക – മൂന്ന് എണ്ണം • മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍ • മുളകുപൊടി – ഒന്നര ടീസ്പൂണ്‍ • കുരുമുളകുപൊടി – അര ടീസ്പൂണ്‍ • മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍ • ചിക്കന്‍ മസാല –…
ഓണം സ്പെഷ്യല്‍: ഓലന്‍
ഓണ സദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓലന്‍. ഓലന്‍ ഇല്ലെങ്കില്‍ ഓണം പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്. ഉണ്ടാക്കാന്‍ വളരെ എളുപ്പവും എന്നാല്‍ രുചികരവുമാണ് ഓലന്‍. ആവശ്യമുള്ള സാധനങ്ങള്‍: കുമ്പളങ്ങ – അര കിലോ ജീരകം – അര ടിസ്പൂണ്‍ വന്‍ പയര്‍ – അര കപ്പ് പച്ചമുളക് – അഞ്ച് ചുവന്നുള്ളി – എട്ട് അല്ലി തേങ്ങ – അര മുറി കറിവേപ്പില – ഒരു തണ്ട് വെളിച്ചെണ്ണ – രണ്ടു ടിസ്പൂണ്‍ ഉണ്ടാക്കുന്ന വിധം: ആദ്യം തന്നെ കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞു ചെറുതായിട്ട് നുറുക്കി എടുക്കണം (കുമ്പളങ്ങ എടുക്കുമ്പോള്‍ ഇളം കുമ്പളങ്ങ എടുക്കണം). പയറ് അല്പം വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചു എടുത്തു വയ്ക്കുക (പയര്‍ വെള്ളത്തില്‍ കുതിര്‍ത്തി എടുത്തു കുക്കറില്‍ അടിച്ചു എടുത്താല്‍ എളുപ്പമാകും). തേങ്ങ ചിരവി പിഴിഞ്ഞ് പാല്‍ എടുത്തു വയ്ക്കുക. ഒന്നാം…
മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് വായ്പ തരപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ
കഴക്കൂട്ടം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നൽകി മുക്കുപണ്ടം പണയം വെച്ച് വായ്പ തരപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കാട്ടാക്കട നരുവാമൂട് സ്വദേശി ജോമോൾ (21), ഭർത്താവ് കഴക്കൂട്ടം കുളത്തൂർ ചിത്തിര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ അഖിൽ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കഠിനംകുളത്ത് സ്വകാര്യ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ എത്തിയ ഇവർ ഒന്നര ലക്ഷം രൂപയ്ക്ക് അഞ്ച് വളകൾ പണയം വച്ചു. ബാങ്ക് ജീവനക്കാരൻ 70,000 രൂപ നൽകി ബാക്കി തുക അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞു. ബുധനാഴ്ച രാവിലെ ബാങ്ക് ഉടമ വളകൾ മറ്റൊരു ബാങ്കിൽ പണയംവയ്ക്കാൻ എത്തിയപ്പോഴാണ് വളകൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കഠിനംകുളം പോലീസിൽ പരാതി നൽകി. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ കഠിനംകുളം മരിയനാട് അജന്ത ഹൗസിൽ അജീവ് അഡ്രൂസ് ഒളിവിലാണെന്ന് കഠിനംകുളം പോലീസ്…
പ്രിയ വർഗീസിന് യഥാർത്ഥ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിന് യഥാർത്ഥ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി. പ്രിയയുടെ യോഗ്യതാപത്രം പുനഃപരിശോധിക്കാനും റാങ്ക് ലിസ്റ്റിൽ പേര് വേണമോയെന്ന് തീരുമാനിക്കാനും സർവകലാശാലയുടെ സൂക്ഷ്മപരിശോധനാ സമിതിയോട് കോടതി നിർദേശിച്ചു. “ഞാൻ റിട്ട് പെറ്റീഷൻ അനുവദിക്കുകയും പ്രിയ വർഗീസിന്റെ യോഗ്യതാപത്രങ്ങൾ പുനഃപരിശോധിക്കാനും റാങ്ക് ലിസ്റ്റിൽ തുടരണമോ എന്ന് തീരുമാനിക്കാനും സർവകലാശാലയുടെ യോഗ്യതയുള്ള അതോറിറ്റിക്ക് നിർദേശം നൽകുന്നു. അത്തരത്തിലുള്ള അന്വേഷണം പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് വേണ്ടത്ര പരിഷ്‌കരിച്ച ശേഷം നിയമനത്തിനുള്ള തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകാം,” ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പ്രിയയെ ഒഴിവാക്കി റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ചങ്ങനാശേരി എസ്ബി കോളജിലെ ജോസഫ് സ്കറിയ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. യുജിസി റെഗുലേഷനിൽ വ്യക്തമാക്കിയിട്ടുള്ള അദ്ധ്യാപന…
Diwali Celebrated at Ferguson Library, Stamford CT
Ferguson Library, Stamford in coordination with The Connecticut Chapter of the Global Organization of People of Indian Origin (GOPIO-CT) celebrated Diwali the Festival of Lights, on Sunday, Nov. 13th 2022. The program started with a welcome address by the Library President Ms. Alice Knapp, who thanked GOPIO for initiating this celebrationand all the attendees for their show of support by their participation.Ms.Knapp also said that the library looked bright and very colorful with all the decorations and was thrilled to hear that therewere more than 80 performers at this year’s cultural…
2022 ലെ 100 മികച്ച സ്ത്രീ സൗഹാർദ കമ്പനികളുടെ അവതാർ സെറാമൗണ്ട് പട്ടികയിൽ യു എസ് ടി
ഒപ്പം എകസംപ്ളാർസ് – മോസ്റ്റ് ഇൻക്ലൂസിവ് കമ്പനീസ് ഇൻ ഇന്ത്യ 2022 അംഗീകാരവും. തുടർച്ചയായ നാലാം തവണയാണ് ഈ അംഗീകാരങ്ങൾ യു എസ് ടിയെ തേടിയെത്തുന്നത്. തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, അവതാറും സെറാമൗണ്ടും ഏർപ്പെടുത്തിയിട്ടുള്ള ‘100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൻ ഇൻ ഇന്ത്യ 2022 (ബി സി ഡബ്ള്യു ഐ), എകസംപ്ളാർസ് – മോസ്റ്റ് ഇൻക്ലൂസിവ് കമ്പനീസ് ഇൻ ഇന്ത്യ 2022 (എം ഐ സി ഐ) എന്നീ പട്ടികകളിൽ സ്ഥാനം നേടി. ഇതോടെ ഈ അംഗീകാരങ്ങൾ തുടർച്ചയായ നാലാമത്തെ വർഷവും യു എസ് ടിയെ തേടിയെത്തിയിരിക്കുകയാണ്. ലിംഗസമത്വം, തുല്യത തുടങ്ങിയവ ഉറപ്പുവരുത്തുന്നതിലെ മാതൃകാപരമായ ശ്രമങ്ങൾക്കാണ് യു എസ് ടിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. എല്ലാ ജീവനക്കാർക്കും, പ്രത്യേകിച്ച് സ്ത്രീകൾ, ഭിന്നശേഷിക്കാർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവർക്ക് ഭേദചിന്ത കൂടാതെയുള്ള തൊഴിൽ…