200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിന് ഡൽഹി കോടതി തിങ്കളാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ഫെർണാണ്ടസിന് ഇളവ് അനുവദിച്ച പ്രത്യേക ജഡ്ജി ശൈലേന്ദ്ര മാലിക് കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഒക്ടോബർ 22 ലേക്ക് മാറ്റി. ഓഗസ്റ്റ് 31-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം മുൻ ജഡ്ജി പ്രവീൺ സിംഗ് പരിഗണിക്കുകയും ഫെർണാണ്ടസിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി പലതവണ സമൻസ് അയച്ച ഫെർണാണ്ടസിനെ അനുബന്ധ കുറ്റപത്രത്തിൽ ആദ്യമായാണ് പ്രതി ചേർത്തിരിക്കുന്നത്. ഇഡിയുടെ നേരത്തെയുള്ള കുറ്റപത്രത്തിലും അനുബന്ധ കുറ്റപത്രത്തിലും അവരെ പ്രതിയായി പരാമർശിച്ചിരുന്നില്ല. ഫെർണാണ്ടസും സഹതാരം നോറ ഫത്തേഹിയും രേഖപ്പെടുത്തിയ മൊഴികളുടെ വിശദാംശങ്ങൾ രേഖകളിൽ പരാമർശിച്ചിരുന്നു. പരിശോധനയ്ക്ക് വിധേയരായ ഫെർണാണ്ടസിനും ഫത്തേഹിക്കും ചന്ദ്രശേഖറിൽ നിന്ന് ആഡംബര കാറുകളും മറ്റ്…

വൈവിധ്യങ്ങളുടെ സഹവർത്തിത്തം ഉറപ്പ്‌ വരുത്തി നവോത്ഥാനത്തിന്‌ നൈരന്തര്യമുണ്ടാവണം: ഷംസീര്‍ ഇബ്രാഹീം

ദോഹ: വൈവിധ്യങ്ങളുടെ സഹവർത്തിത്തം ഉറപ്പ്‌ വരുത്തി നവോത്ഥാനത്തിന്‌ നൈരന്തര്യമുണ്ടാവണമെന്നും പ്രത്യേക സമയത്ത് തുടങ്ങി അവസാനിക്കുന്ന ഒന്നല്ല നവോത്ഥാനമെന്നും സമൂഹത്തില്‍ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടി വരികയും പിന്നീടവര്‍ നവോത്ഥാന നായകരായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയുമാണ്‌ ചെയ്യുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹീം പറഞ്ഞു. കള്‍ച്ചറല്‍ ഫോറത്തിനു കീഴില്‍ ആരംഭിക്കുന്ന ടോക് സീരിസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കേരളീയ നവോത്ഥാനം ചരിത്രവും തുടര്‍ച്ചയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അപ്പർ ക്ലാസിൽ നടന്നതാണ്‌ നവോത്ഥാനമായി നമ്മൾ പഠിക്കുന്നത്‌. എന്നാല്‍ ന്യൂനപക്ഷത്താല്‍ നയിക്കപ്പെടുന്ന അവകാശ പോരാട്ടങ്ങളാണ്‌ കേരളത്തില്‍ നവോത്ഥാനം സൃഷ്ടിച്ചതെന്ന് കാണാന്‍ സാധിക്കും. തിരുവിതാംകൂര്‍ കൊച്ചി ഭാഗങ്ങളില്‍ അവര്‍ണ്ണ കീഴാള സമൂഹത്താല്‍ നയിക്കപ്പെട്ടതായിരുന്നു കേരളത്തില്‍ നടന്ന ഭൂരിഭാഗം നവോത്ഥാനങ്ങളും എന്ന പ്രത്യേകതയുണ്ട്. മലബാറില്‍ ടിപ്പുവിന്റെ പടയോട്ടത്തോടെ തന്നെ കുടിയാന്മാര്‍ക്ക് ഭൂമി ജന്മികളില്‍ നിന്ന് പിടിച്ച് നല്‍കിയതായും…

അഭിമാനത്തോടെ നീതി ചോദിക്കുക പോരാട്ടങ്ങളുടെ തുടർച്ചയാവുക; ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കാമ്പസ് കാരവന് തുടക്കമായി

മലപ്പുറം : അഭിമാനത്തോടെ നീതി ചോദിക്കുക പോരാട്ടങ്ങളുടെ തുടർച്ചയാവുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രസിഡന്റ്‌ ജസീം സുൽത്താൻ നയിക്കുന്ന ക്യാമ്പസ്‌ കാരവനിന് തുടക്കമായി. രാവിലെ 9 മണിക്ക് നസ്ര ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അഷ്‌റഫ്‌ പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വിവിധ വിവിധ സ്ഥലങ്ങളിൽ വെൽഫെയർ പാർട്ടി മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ ജസീം സുൽത്താന് ഹാരോർപ്പണം ചെയ്തു ക്യാമ്പസ്‌ കാരവന്റെ ആദ്യ ദിനത്തിൽ ഗവണ്മെന്റ് കോളേജ് മലപ്പുറം, പിടിഎം ഗവണ്മെന്റ് കോളേജ് പെരിന്തൽമണ്ണ , അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളേജ് ശാന്തപുരം, പോളിടെക്‌നിക് കോളേജ് അങ്ങാടിപ്പുറം എന്നീ കോളേജുകൾ സന്ദർശിച്ചു. പെരിന്തൽമണ്ണ പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ വിദ്യാർത്ഥികൾ സംഘർഷമുണ്ടാക്കുകയും ഫ്രറ്റേണിറ്റി പ്രവർത്തകർക്കുമേൽ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. അതെല്ലാം മറികടന്ന് കാരവൻ…

കൊക്കൂൺ കോൺഫറൻസ്; ഹാക്കിംഗ് മത്സരത്തിൽ അമൃത വിശ്വ വിദ്യാപീഠം ടീം ജേതാക്കൾ

കൊല്ലം: കൊച്ചിയിൽ നടന്ന ‘കൊക്കൂൺ’ സൈബർ സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹാക്കിങ് മത്സരത്തിൽ അമൃത വിശ്വ വിദ്യാപീഠത്തിലെ വിദ്യാർത്ഥികളുടെ ടീം ജേതാക്കളായി. അമൃത ടീം ബയോസ് അംഗങ്ങളും, അമൃതപുരി കാമ്പസിലെ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളുമായ ആദിത്യ സുരേഷ് കുമാർ, രോഹിത് നാരായണൻ എന്നിവരടങ്ങുന്ന റെഡ് ചില്ലീസ് ടീമാണ് ജേതാക്കളായത്. സമ്മാനമായ ഒരു ലക്ഷം രൂപയുടെ ചെക്ക് സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടിയിൽ നിന്ന് ഇരുവരും ചേർന്ന് ഏറ്റു വാങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 64 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. അഡ്വേഴ്‌സറി വാർസ് സിടിഎഫ് മത്സരത്തിൽ അമൃതപുരി കാമ്പസിലെ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും ടീം ബയോസ് അംഗവുമായ എം.യദുകൃഷ്ണ ജേതാവായി. കേരള പോലീസിന്റെ സൈബർ ഡോം വിഭാഗവും സൈബർ സെക്യൂരിറ്റി രംഗത്തുനിന്നുള്ള ബീഗിൾ സെക്യൂരിറ്റിയും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്. പ്രധാനപ്പെട്ട വെബ്‌സൈറ്റുകളിൽ നെറ്റ്‌വർക്കിലെ പിഴവുകൾ…

പ്രൊവിഡൻസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരായ എസ്.ഐ.ഒ – ജി.ഐ.ഒ മാർച്ചിൽ പോലീസ് അതിക്രമം

കോഴിക്കോട്: പ്രൊവിഡൻസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരെ എസ്.ഐ.ഒ – ജി.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ബഹുജന മാർച്ചിൽ പോലീസ് നായാട്ട്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി, തഷ്രീഫ് കെ.പി, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. റഹ്മാൻ ഇരിക്കൂർ, അസ്ലഹ് കക്കോടി, കോഴിക്കോട് ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷഫാഖ് കക്കോടി എന്നിവരടക്കം 16 പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലയവരിൽ 2 വനിതകളും ഉൾപെടും. 12 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ജി.ഐ.ഒ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ലുലു മുജീബ് അദ്ധ്യക്ഷത വഹിച്ച ബഹുജന മാർച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി റുക്സാന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് അംജദ് അലി, ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, ജി.ഐ.ഒ സംസ്ഥാന…

നേതാക്കള്‍ ശുശ്രൂഷകരാകേണ്ടവര്‍: മാര്‍ ജോര്‍ജ് ആലഞ്ചേരി

കാഞ്ഞിരപ്പള്ളി: സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ അടയാളമായ ശുശ്രൂഷയുടെ മനോഭാവം ശരിയായ ക്രൈസ്തവനേതൃത്വത്തിന്റെ മുഖമുദ്രയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേയും സേവന വിഭാഗങ്ങളുടെയും രൂപതാതല ഭാരവാഹികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഗമം കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. സ്വര്‍ഗ്ഗീയ തീര്‍ത്ഥാടനത്തില്‍ സഹയാത്രികരെ പരിഗണിക്കുകയും അവരെ വിനയത്തോടെ ശ്രവിക്കുകയും ചെയ്യുന്നവരാകുവാനായി വിളിക്കപ്പെട്ടിരിക്കുന്ന നമ്മള്‍ സഹോദരങ്ങളെ ഉള്‍ക്കൊള്ളുകയും അവര്‍ക്കാവശ്യമായവ ശുശ്രൂഷ മനോഭാവത്തോടെ നിര്‍വ്വഹിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു . പ്രാദേശിക സഭയിലെ സുവിശേഷത്തിന്റെ ശുശ്രൂഷ കൂട്ടുത്തരവാദിത്വത്തോടെ നിര്‍വഹിക്കുവാന്‍ നമുക്ക് കടമയുണ്ടെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റത്തിലിന്റെ ആമുഖ സന്ദേശത്തോടെയാരംഭിച്ച പ്രതിനിധി സംഗമത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ചരിത്ര വിഭാഗം…

ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക: നാസർ കീഴുപറമ്പ്

വടക്കാങ്ങര : രാജ്യത്ത് മോദി- അമിത്ഷാ-യോഗി കൂട്ടുകെട്ട് ഭരണ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കി സമൂഹത്തിൽ ഭീതിതമായ ഒരന്തരീക്ഷം സൃഷ്ടിച്ച് വംശീയ ഉന്മൂലനത്തിനു വേണ്ടി ശ്രമിക്കുമ്പോൾ മതേതര ജനാധിപത്യ വിശ്വാസികൾ ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി ഫാസിസ്റ്റ് കോർപറേറ്റ് ഭരണകൂടത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡണ്ട് കെ.ടി ബഷീർ അധ്യക്ഷത വഹിച്ചു. നൗഷാദ് അരിപ്ര, മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ, സി.കെ സുധീർ, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, റബീ ഹുസൈൻ തങ്ങൾ എന്നിവർ സംസാരിച്ചു.

അപരന്റെ കൈകൾക്ക് കരുത്ത് പകരുന്ന വ്യക്തിത്വങ്ങളായി തീരണം: പുഷ്പരാജ്

ഒക്കലഹോമ: അപരന്റെ കൈകൾക്കു കരുത്ത് പകരുന്നതിനുള്ള ഉത്തരവാദിത്തം മാർത്തോമാ സഭയിലെ ഓരോ സന്നദ്ധ സുവിശേഷക സംഘാഗവും ഏറ്റെടുക്കണമെന്നു കൺവെൻഷൻ പ്രാസംഗീകനും സുവിശേഷകനുമായ പുഷ്പരാജ്ഉദ്ബോധിപ്പിച്ചു. മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ സൗത്ത് വെസ്റ്റ് സെന്റർ എ യുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന സംഘ വാര കൺവെൻഷന്റെ പ്രാരംഭദിനത്തിൽ (സെപ്റ്റ് :26 വൈകീട്ട്) സൂം പ്ലാട്ഫോമിൽ വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു ഡബ്ലിയു.എസ് മുട്ടപള്ളി മിഷൻ സെന്ററിലെ സുവിശേഷകൻ പുഷ്പരാജ്. വിശുദ്ധ ബൈബിളിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലാത്ത എന്നാൽ ജീവിതത്തിൽ വ്യക്തമായ മാതൃക പുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ഹൂർ. മോശെയെയും അഹരോനെയും ജീവിതത്തിൽ താങ്ങും തണലുമായി നിൽക്കാൻ കഴിഞ്ഞു എന്നുള്ളതാണ് തൻറെ ജീവിതത്തിൻറെ അഭിമാനമായി ഹൂർ കണ്ടത്. അപരനിലെ ദൈവസാന്നിധ്യം അംഗീകരിച്ച ,അപരൻറെ ദൈവത്തെ ചേർത്ത് പിടിക്കുവാൻ മനസ്സ് കാണിച്ച,ദൈവത്തെയും വിശ്വാസത്തെയും തലമുറകളിലേക്ക് പകർന്നു…

യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മര്‍ത്തമറിയം സമാജത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു

ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്‌ പള്ളി മര്‍ത്തമറിയം വനിതാ സമാജത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു. സെപ്റ്റംബര്‍ 25-ാം തിയ്യതി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പായുടെ പ്രസംഗത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. സമാജം അംഗങ്ങളുടെ ഗാനങ്ങള്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ പൈതൃകവും, സംസ്‌കാരവും കാത്തുസൂക്ഷിച്ചു. വികാരി ചെറിയാന്‍ നീലാങ്കല്‍ അച്ചനും, സഹ വികാരി ഷോണ്‍ അച്ചനും സീനിയേഴ്‌സിനെ അനുമോദിക്കുകയും അവര്‍ സമാജത്തിനുവേണ്ടി ചെയ്ത സംഭാവനകള്‍ എടുത്തു പറയുകയും ചെയ്തു. സമാജം ജോയിന്റ്‌ സെക്രട്ടറി സമാജത്തിന്റെ ചരിത്രം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച്‌ സംസാരിച്ചു. മോനി വര്‍ഗീസും, ലീലാമ്മ തോമസും അവരുടെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച്‌ സംസാരിച്ചു. നീലാങ്കല്‍ അച്ചനും ഷോണ്‍ അച്ചനും സീനിയേഴ്‌സിനെ ഷാള്‍ അണിയിച്ചും, സമ്മാനങ്ങള്‍ നല്‍കിയും ആദരിച്ചു. അന്നമ്മ ഈപ്പന്‍ നന്ദി പ്രകാശിപ്പിച്ചു. ഫോട്ടോ സെഷന്‍, ലഞ്ച്‌ എന്നിവയോടുകൂടി പരിപാടികള്‍ അവസാനിച്ചു.

ഹൗസിൽ വിജയിച്ചാൽ ബൈഡനെ ഇംപീച്ച് ചെയ്യാൻ റിപ്പബ്ലിക്കൻമാര്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരും: നാന്‍സി മേസ്

വാഷിംഗ്ടണ്‍: നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ പരാജയപ്പെടുകയും ജിഒ‌പി ഹൗസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്താൽ, റിപ്പബ്ലിക്കൻമാർ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഇംപീച്ച് ചെയ്യാനുള്ള സമ്മർദ്ദം നേരിടേണ്ടിവരുമെന്ന് സൗത്ത് കരോലിനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി നാൻസി മേസ് പറയുന്നു. എൻബിസി “മീറ്റ് ദ പ്രസ്” മോഡറേറ്റർ ചക്ക് ടോഡിന്റെ ഇംപീച്ച്‌മെന്റ് വോട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മേസ്. ബൈഡന്റെ ഇംപീച്ച്‌മെന്റിൽ താൻ വോട്ട് ചെയ്യുമോ എന്ന് മേസ് പറഞ്ഞില്ല. എന്നാൽ, 2021 ൽ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് താൻ വോട്ട് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. കാരണം അതിന്റെ “നടപടി ക്രമങ്ങള്‍” പാലിച്ചില്ല എന്നും അവര്‍ കൂട്ടിച്ചേർത്തു. “ആർക്കെങ്കിലും വേണ്ടി നടപടിക്രമങ്ങൾ ഇല്ലാതാക്കിയതായി എനിക്ക് തോന്നിയാല്‍ ഒരു പ്രസിഡന്റിനെയും ഇംപീച്ച് ചെയ്യുന്നതിനായി ഞാൻ വോട്ട് ചെയ്യില്ല. ആരാണ് അധികാരത്തിലിരിക്കുന്നതെന്നത് പരിഗണിക്കാതെ തന്നെ ഞാൻ…