വാഷിംഗ്ടണ്‍: പുതിയ വോട്ടെടുപ്പ് പ്രകാരം 2024 ൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് ഭൂരിഭാഗം ഡെമോക്രാറ്റിക് വോട്ടർമാരും അഭിപ്രായപ്പെട്ടു. ലാംഗർ റിസർച്ച് അസോസിയേറ്റ്‌സ് തയ്യാറാക്കി ഞായറാഴ്ച പ്രസിദ്ധീകരിച്ച എബിസി ന്യൂസ്-വാഷിംഗ്ടൺ പോസ്റ്റ് പോൾ, 56 ശതമാനം ഡെമോക്രാറ്റിക് വോട്ടർമാർ ബൈഡന്റെ വീണ്ടും തിരഞ്ഞെടുപ്പ് ശ്രമത്തെ എതിർക്കുന്നുവെന്ന് കണ്ടെത്തി, അതേസമയം 9 ശതമാനം തങ്ങൾക്ക് അഭിപ്രായമില്ലെന്ന് പറഞ്ഞു. 35 ശതമാനം ഡെമോക്രാറ്റുകളും ഡെമോക്രാറ്റുകളോട് ചായ്‌വുള്ള സ്വതന്ത്രരും 2021 ജനുവരിയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ബൈഡൻ 2024 ൽ രണ്ടാം തവണയും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു. 2024-ൽ വീണ്ടും തിരഞ്ഞെടുപ്പിനായി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് ബൈഡന്‍ പറയുമ്പോള്‍ മിക്ക ഡെമോക്രാറ്റുകളും ആ പദ്ധതി പിന്തുടരുമെന്ന് ഉറപ്പില്ല എന്നു പറയുന്നു. എന്നാല്‍, 2024 ൽ വീണ്ടും മത്സരിക്കാനാണ് പ്രസിഡന്റ് ഉദ്ദേശിക്കുന്നതെന്ന് ബൈഡന്റെ സഹായികള്‍…
Author: .
ഇറാന്‍ ഗവണ്‍മെന്റിനെതിരെ ഡാളസ്സില്‍ വന്‍ പ്രതിഷേധം
പ്ലാനോ(ഡാളസ്) : ഇറാന്‍ ഗവണ്‍മെന്റ് കസ്റ്റഡിയില്‍ 22 വയസ്സുള്ള മേര്‍സര്‍ അമിനി മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപുറപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നൂറുകണക്കിന് ഇറാനിയന്‍ വംശജര്‍ പങ്കെടുത്ത പ്രതിഷേധം ഡാളസ്സില്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പ്ലാനോയില്‍ സ്ഥിതി ചെയ്യുന്ന ഡാളസ് മോണിംഗ് ന്യൂസ് പരിസരത്താണ് പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നത്. നിലവിലുള്ള ഗവണ്‍മെന്റ് അധികാരത്തിലെത്തി 40 വര്‍ഷം നടത്തിയ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ ഉള്ളിലൊതുക്കി കഴിഞ്ഞതിന്റെ ഒരു പൊട്ടിത്തെറിയാണ് ഇറാനില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു, ഇറാനില്‍ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയെന്നും പ്രതിഷേധം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ അസീസി പറഞ്ഞു. സെപ്റ്റംബര്‍ 24 ശനിയാഴ്ചയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇറാന്‍ ഗവണ്‍മെന്റിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാവരേയും, സംഘാടകരിലൊരാളായ ഷഹാബി അഭിനന്ദിച്ചു. അസാധാരണ പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങള്‍ അണിനിരന്നിരുന്നു. മുദ്രാവാക്യങ്ങള്‍ മുഴക്കിയും, പ്ലക്കാര്‍ഡു…
ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മറ്റി ചിക്കാഗൊയില്‍ ചേര്‍ന്നു
ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇ്ന്‍ നോര്‍ത്ത് അമേരിക്കയുടെ 2023 ലെ കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ ഭാഗമായുള്ള ഒരു മീറ്റിംഗ് 9-23-22 വെള്ളിയാഴ്ച വൈകീട്ട് 7.00 മണിക്ക് ഗ്ലെന്‍വ്യൂവിലുള്ള ജോയിസ് മോന്‍ ലൂക്കോസിന്റെ ഭവനത്തില്‍ വച്ച് (3724 ഗ്ലെന്‍ലെയ്ക്ക് ഡ്രൈവ്, ഗ്ലെന്‍വ്യൂ) കൂടുക ഉണ്ടായി. ടി യോഗത്തില്‍ പ്രസിഡന്റ് രാജന്‍ പടവത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. 2023 ല്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് ചിക്കാഗൊയില്‍ നിന്നും പരാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന് പ്രസിഡന്റ് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സിറിയക് പുത്തന്‍പുരയില്‍ യോഗത്തില്‍ ആശംസ പ്രസംഗം നടത്തി. ഒക്ടോബര്‍ മാസം 22-ാം തീയതി ഫ്‌ളോറിഡയില്‍ വച്ച് നടത്തുന്ന നാഷന്‍ കമ്മറ്റിയില്‍ കണ്‍വന്‍ഷന്‍ സ്ഥലവും തീയ്യതിയും പ്രഖ്യാപിക്കുന്നതാണെന്ന് സെക്രട്ടറി തന്റെ സ്വാഗത പ്രസംഗത്തില്‍ അറിയിച്ചു. അടുത്ത ഫൊക്കാന കണ്‍വന്‍ഷനിലേക്ക് പരമാവധി ആളുകളെ ചിക്കാഗൊയില്‍…
കൊളംബസിൽ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
കൊളംബസ് (ഒഹായോ) ∙ കൊളംബസ് സെയിൻറ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ വര്‍ഷത്തെ തിരുനാൾ സെപ്റ്റംബര്‍ 17,18 തിയ്യതികളിലായി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. സെപ്റ്റംബർ 17 ന് വൈകുന്നേരം 6 ന് തിരുനാളിന് തുടക്കം കുറിച്ച് റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കർമ്മം നിർവഹിച്ചു , തുടർന്ന് ലദീഞ്ഞ്, കുർബാനയും നടന്നു സെപ്റ്റംബര്‍ 18 ന് ഞായറാഴ്ച 3 മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാൾ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. സെയിൻറ് ഹെൻറി കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. എബി ചീരകത്തോട്ടം സിഎംഐ പ്രധാന കാർമികത്വം വഹിച്ചു .സെയിന്റ് ജോൺ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. ജിൻസ് കുപ്പക്കര തിരുനാൾ സന്ദേശം നൽകി. പ്രീസ്റ്റ് – ഇൻ-ചാർജ് ഫാ. നിബി കണ്ണായി, റെസ്റ്രക്ഷൻ…
ഡമോക്രാറ്റിക് പാര്‍ട്ടി ബൈഡനെ തഴയുന്നു, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്പിന് പിന്തുണ വര്‍ദ്ധിക്കുന്നു
വാഷിംഗ്ടണ്‍ ഡി.സി.: ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഭൂരിപക്ഷവും, പാര്‍ട്ടിയോട് പിന്തുണ പ്രഖ്യാപിക്കുന്ന സ്വതന്ത്രന്‍മാരും 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വോട്ടര്‍മാര്‍ ട്രമ്പിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സെപ്റ്റംബര്‍ 25 ഞായറാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് എബി.സി. പുറത്തുവിട്ട സര്‍വ്വെയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും സര്‍വ്വേയില്‍ പങ്കെടുത്ത 56 ശതമാനവും ബൈഡനും പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 35 ശതമാനം മാത്രമാണ് ബൈഡന്് പിന്തുണ നല്‍കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 47 ശതമാനം പേര്‍ ട്രമ്പിനെ അനുകൂലിച്ചപ്പോള്‍ 46 പേര്‍ മറ്റൊരാളാണെങ്കില്‍ നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. ബൈഡനും ട്രമ്പും ഏകദേശം തുല്യനിലയില്‍ നില്‍ക്കുമ്പോളും രണ്ടുപോയിന്റ് ട്രമ്പിന് കൂടുതലാണ്(ബൈഡന്‍ 46-ട്രമ്പ് 48). ബൈഡന്റെ പ്രായം കണക്കിലെടുത്താണ് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. 79 വയസ്സായ ബൈഡന്‍ അമേരിക്കയിലെ ഏറ്റവും…
ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഒഐസിസി യുഎസ്എ അനുശോചിച്ചു
ഡാളസ് : മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വേർപാടിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ അനുശോചിച്ചു. എടുത്ത നിലപാടുകളിൽ നിലയുറപ്പിച്ചു നിന്ന നേതാവ്, വർഗീയതയ്ക്കെതിരെ ഭയലേശമില്ലാതെ പടപൊരുതിയ കളങ്കമറ്റ മതേതരവാദി, കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം അംഗീകരിച്ച മികച്ച ഭരണാധികാരി തുടങ്ങിയ വിശേഷണങ്ങൾ മതിയാവില്ല ആര്യാടൻ മുഹമ്മദെന്ന നേതാവിന്. മികച്ച പാര്ലമെന്റേറിയനായിരുന്ന ആര്യാടൻ കോൺഗ്രസ് പ്രസ്ഥാനത്തിന് എന്നും കരുത്തു നൽകിയ നേതാവായിരുന്നുവെന്നും അദ്ദേ ഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും, പ്രിയ നേതാവിൻറെ നിര്യാണത്തിൽ കണ്ണീർ പ്രണാമം അര്പ്പിച്ചു കൊണ്ട് അനുശോചനം അറിയിക്കുന്നുവെന്ന് ഒഐസിസി യുഎസ്എയ്ക്കുവേണ്ടി ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു.
Opening Soon: Union Coop Announces the Completion of Nad Al Hammar Mall
Dubai, UAE: Dubai-based retailer ‘Union Coop’ announced the completion of its Nad Al HammarMall project, located in the area by the same name. The new mall will contribute to providing a unique shopping experience, noting that 100% of the mallhave been rented andoccupied, and it will open on 29 September 2022to join the list of its leading centers spread in Dubai, within the framework of Cooperative’s plans to expand and spread, to serve the members of the community, and contribute to providing a unique shopping experience. Revealing further details, Eng.…
നാദ് അല്‍ ഹമര്‍ മാള്‍ പൂര്‍ത്തിയാക്കിയതായി യൂണിയന്‍ കോപ്
ദുബൈ: നാദ് അല്‍ ഹമര്‍ മാള്‍ പദ്ധതി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ദുബൈ ആസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ സ്ഥാപനമായ യൂണിന്‍ കോപ്. മികച്ച ഷോപ്പിങ് അനുഭവം നല്‍കുക ലക്ഷ്യമിട്ട് കൊണ്ട് തുടങ്ങുന്ന മാളില്‍ ഇപ്പോള്‍ തന്നെ 100 ശതമാനവും വാടകയ്ക്ക് നല്‍കി കഴിഞ്ഞു. 2022 സെപ്തംബര്‍ 29ന് മാള്‍ തുറന്നു നല്‍കും. ഇതോടെ പുതിയ മാളും ദുബൈയിലെ മുന്‍നിര ഷോപ്പിങ് കേന്ദ്രങ്ങളുടെ പട്ടികയില്‍ ചേര്‍ക്കപ്പെടും. പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനും വ്യാപിപ്പിക്കാനും, സമൂഹത്തെ സേവിക്കാനും മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാനുമുള്ള കോഓപ്പറേറ്റീവിന്റെ പദ്ധതികളുടെ ഭാഗമാണിത്. കമ്മ്യൂണിറ്റി മാളുകളുടെ വിഭാഗത്തില്‍പ്പെടുന്ന പുതിയ മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 100 ശതമാനവും പൂര്‍ത്തിയാക്കിയതായി ഇന്‍വെസ്റ്റ്‌മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ എഞ്ചിനീയര്‍ മദിയ അഹ്മദ് അല്‍ മര്‍റി പറഞ്ഞു. 169,007 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന കെട്ടിടം 117,349 ചതുരശ്ര അടി സ്ഥലത്താണ് നിര്‍മ്മിച്ചിട്ടുള്ളത്. രണ്ട് നിലകളാണ് മാളിനുള്ളത്.…
പിഎഫ്ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും ഒരിക്കലും വിട്ടുവീഴ്ചയില്ല: കെഎം ഷാജി
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ (IUML) വളരെയധികം ആരാധകരുള്ള ഒരാളാണ് കെ എം ഷാജി. ഒരേ സമയം സാമ്പ്രദായികവും പുരോഗമനപരവുമായി കണക്കാക്കപ്പെടുന്ന ഷാജി തന്റെ പാർട്ടി ഈ ദിവസങ്ങളിൽ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നു. ഇന്നത്തെ ഇന്ത്യയിലെ ഒരു മുസ്ലീം രാഷ്ട്രീയക്കാരൻ, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ‘ലിംഗ നിഷ്പക്ഷത’ സംബന്ധിച്ച തന്റെ വിവാദ നിലപാടുകൾ, ഐയുഎംഎൽ നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ഒരു മാധ്യമത്തിന് ഷാജി നല്‍കിയ അഭിമുഖം: – നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എൻഡിഎഫ്) ബാനറിൽ പിഎഫ്ഐ രൂപീകരണ ഘട്ടത്തിലായിരിക്കുമ്പോഴും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)ക്കെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച ചുരുക്കം ചില ഐയുഎംഎൽ നേതാക്കളിൽ ഒരാളായിരുന്നു താങ്കൾ…? • കേരളത്തിലെ മുസ്ലീം യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതുകൊണ്ടാണ് ഞാൻ PFI യെയും ജമാഅത്തെ ഇസ്ലാമിയെയും എതിർക്കുന്നത്. ഒരുപാട് സാംസ്കാരിക സംഘടനകൾ രൂപീകരിച്ച് യുവാക്കളുടെ മനസ്സിലേക്ക്…
കൊച്ചിയിൽ സംഗീത പരിപാടിക്കിടെ ഒരാൾ കുത്തേറ്റു മരിച്ചു
കൊച്ചി: ശനിയാഴ്ച രാത്രി കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിന് പിന്നിലെ തുറന്ന മൈതാനത്ത് നടന്ന മ്യൂസിക്കൽ ലേസർ ഷോ പരിപാടിക്കിടെ കുത്തേറ്റ് പള്ളുരുത്തി സ്വദേശി രാജേഷ് (24) മരിച്ചു. മ്യൂസിക്കൽ ലേസർ ഷോ ഇവന്റ് സംഘടിപ്പിച്ച പോർട്ട് ലീഫ് കമ്പനിയിലെ ലൈറ്റ് ആൻഡ് സൗണ്ട് ടെക്‌നിക്കൽ സ്റ്റാഫായിരുന്നു രാജേഷ്. കാസർകോട് പുതുക്കൈ സ്വദേശി മുഹമ്മദ് ഹുസൈൻ കെ എ എന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. നഗരത്തിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. “ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച മ്യൂസിക്കൽ ലേസർ ഷോ പരിപാടിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. പരിപാടിക്കിടെ ഹുസൈനും സുഹൃത്തുക്കളും ഒരു സ്ത്രീയോട് മോശമായി പെരുമാറുന്നത് കണ്ടെത്തി. രാജേഷ് ഇടപെട്ട് അവർക്ക് മുന്നറിയിപ്പ് നൽകി,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി 11.30 ന് പരിപാടി അവസാനിച്ച…