അലബാമ: പ്രതിയുടെ ശരീരത്തിൽ വിഷം കുത്തിവയ്ക്കാൻ സാധിക്കാതിരുന്നതിനാൽ വധ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. മരകമായ വിഷം കുത്തിവയ്ക്കാൻ മൂന്നു മണിക്കൂർ പലരും മാറിമാറി ശ്രമിച്ചിട്ടും ഞരമ്പ് ലഭിക്കാത്തതിനാൽ വധശിക്ഷ മാറ്റിവച്ചതായി ജയിൽ അധികൃതർ അറിയിച്ചു. സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകിട്ട് അലബാമ പ്രിസൺ ഡത്ത് ചേംമ്പറിൽ വച്ചാണ് അലൻ മില്ലറുടെ(57) വധശിക്ഷ നടപ്പാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നത്. 1999 ൽ ജോലി സ്ഥലത്തു നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ മരിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാൾക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. വ്യാഴാഴ്ച അർധരാത്രിക്കു മുൻപ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ വിഷം കുത്തിവയ്ക്കാൻ ഞരമ്പ് കിട്ടാതിരുന്നതോടെ രാത്രി 11.30ന് ഇയാളെ ഡെത്ത് ചേംമ്പറിൽ നിന്നും സൗത്ത് അലബാമയിലെ സാധാരണ ജയിലിലേക്ക് മാറ്റി. പ്രത്യേക സാഹചര്യത്തിൽ വധശിക്ഷ മാറ്റിവയ്ക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളിൽ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നു പേരുടെയും കുടുംബാംഗങ്ങൾ ഇപ്പോഴും ദുഃഖത്തിലാണെന്നും…
Author: പി.പി. ചെറിയാന്
റഷ്യ – ഉക്രൈൻ സംഘര്‍ഷം: ആശങ്കകൾ വർദ്ധിക്കുന്നതിനനുസരിച്ച് ആഗോള അഭിപ്രായം റഷ്യക്കെതിരെ തിരിയുന്നു
ന്യൂയോർക്ക്: റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര അഭിപ്രായത്തിന്റെ വേലിയേറ്റം നിർണായകമായി മാറുന്നു. യുഎസിനോടും സഖ്യകക്ഷികളോടും ചേർന്ന് നിരവധി ചേരിചേരാ രാജ്യങ്ങൾ മോസ്‌കോയുടെ ഉക്രെയ്‌നിലെ യുദ്ധത്തെ അപലപിക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉത്തരവിന്റെ തത്വങ്ങൾക്ക് ഭീഷണിയുയർത്തുകയും ചെയ്യുന്നു. ഫെബ്രുവരിയിൽ ഉക്രെയ്ൻ ആക്രമിച്ചതു മുതൽ റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറയുന്നു. അടുത്ത കാലം വരെ അത് മിക്കവാറും ആഗ്രഹപരമായ ചിന്തയായിരുന്നു. എന്നാല്‍ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ, അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗവും സംഘർഷത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ ശബ്ദമുയര്‍ത്തി. വ്യാഴാഴ്ചത്തെ യുഎൻ പ്രസംഗങ്ങൾക്ക് മുമ്പുതന്നെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ എതിര്‍പ്പിന്റെവേലിയേറ്റം പ്രകടമായിരുന്നു. കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ നടന്ന ഉന്നതതല ഉച്ചകോടിയിൽ ചൈനീസ്, ഇന്ത്യൻ നേതാക്കൾ യുദ്ധത്തെ വിമർശിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി റഷ്യയുടെ എതിർപ്പുകൾ അവഗണിച്ചു, ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയെ വ്യക്തിപരമായി സംസാരിക്കുന്നതിനുപകരം ദൂരെ നിന്ന് സഭയെ അഭിസംബോധന ചെയ്യാൻ അനുവദിക്കുന്നതിന്…
ഡോ. ആരതി പ്രഭാകറിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം
വാഷിംഗ്ടണ്‍: ഇന്ത്യൻ അമേരിക്കൻ ഡോ. ആരതി പ്രഭാകറെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് & ടെക്നോളജി പോളിസി ഡയറക്ടറായി നോമിനേറ്റ് ചെയ്തതിനു യുഎസ് സെനറ്റിന്റെ അംഗീകാരം. ഇതോടെ ഈ സ്ഥാനത്തേക്കു നിയമിക്കപ്പെടുന്ന ആദ്യ കുടിയേറ്റ വനിത എന്ന പദവിയും ഇവരെ തേടിയെത്തി. കാബിനറ്റിലെ ഒരു അംഗം കൂടിയാണ് ഇവര്‍. സെപ്തംബര്‍ 21-നാണ് സെനറ്റ് വോട്ടെടുപ്പില്‍ 40 നെതിരെ 56 വോട്ടുകളോടെ ഇവരുടെ നിയമനത്തിനു സെനറ്റ് അംഗീകാരം നൽകിയത്. പ്രസിഡന്റ് ബൈഡന്റെ സയൻസ് & ടെക്നോളജി ചീഫ് അഡ്വൈസര്‍, പ്രസിഡന്റ് കൗൺസിൽ ഓഫ് അഡ്വൈസേഴ്സ് ഓൺ സയൻസ് & ടെക്നോളജി ഉപാദ്ധ്യക്ഷ എന്നീ ബഹുമതിയും ഇവർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് ബൈഡൻ ആരതിയെ നാമനിർദേശം ചെയ്തത്. ഇവരുടെ നേതൃത്വത്തില്‍ അമേരിക്ക ലോകത്തെ ഏറ്റവും ശക്തമായ ഇനൊവേഷന്‍ മിഷനായി മാറുമെന്ന് ബൈഡന്‍ അവകാശപ്പെട്ടിരുന്നു. ആരതിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം…
ഇടനിലക്കാരുടെ ചൂഷണത്തിനിരയായ മത്സ്യത്തൊഴിലാളികൾ സർക്കാർ ഇടപെടൽ തേടുന്നു
കൊച്ചി: കടൽക്ഷോഭവും കൊടുങ്കാറ്റും അതിജീവിക്കാൻ അവർ ധൈര്യപ്പെടുന്നു. എന്നാൽ, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം എക്കാലവും ദുരിതം നിറഞ്ഞതാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജീവൻ പണയപ്പെടുത്തുന്ന ഇവർ മറ്റുള്ളവരെ സമ്പന്നരാക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൂലിത്തൊഴിലാളികളായി മാറിയെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഷിജി തയ്യിൽ പറഞ്ഞു. ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ വായ്പയെടുത്ത് 40 ലക്ഷം രൂപ സമാഹരിച്ച് ഒരു നാടൻ വള്ളം വാങ്ങുമ്പോൾ ലേലക്കാരനോ തരകനോ 3 മുതൽ 5 ലക്ഷം രൂപ വരെ വായ്പ നൽകുകയും മത്സ്യം ലേലം ചെയ്യാനുള്ള പ്രത്യേക അവകാശം നേടുകയും ചെയ്യുമെന്ന് ഷിജി പറയുന്നു. “ലേലക്കാരൻ 10 ശതമാനം കമ്മീഷനായി എടുക്കും, അതിൽ രണ്ട് ശതമാനം ഉത്സവ സീസണിൽ ബോണസ് നൽകുന്നതിന് മാറ്റിവയ്ക്കും. മീൻ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഉയർന്ന വിലയ്ക്ക് മാർക്കറ്റിംഗ് ഏജന്റുമാർക്ക് വിൽക്കുകയും ചെയ്യുന്നു. മത്സ്യത്തൊഴിലാളികളുടെ…
വിൽപ്പന വർധിപ്പിക്കാൻ ലക്കി ബിൽ ആപ്പുമായി കേരള ജിഎസ്ടി വകുപ്പ്
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്പ് നികുതി പാലിക്കൽ വർധിപ്പിക്കുകയും ജിഎസ്ടിയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ വിൽപ്പന വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സാധനങ്ങളും സേവനങ്ങളും വാങ്ങിയതിന്റെ ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു. വാർഷിക ബമ്പർ സമ്മാനങ്ങളും ഉത്സവ സീസണിൽ പ്രത്യേക സമ്മാനങ്ങളും കൂടാതെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങളുണ്ട്. പ്രതിദിനം 50 സമ്മാനങ്ങൾ ഉണ്ട്. പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്നയാൾക്ക് 10 ലക്ഷം രൂപ സമ്മാനം ലഭിക്കും. ആപ്പ് പൊതുവിൽ വിൽപ്പന വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. “നികുതി വെട്ടിപ്പ് തടയുക മാത്രമല്ല ലക്ഷ്യം. ഇത് വിൽപ്പന വർധിപ്പിക്കുകയും വ്യാപാരികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നികുതി വരുമാനം വർധിപ്പിക്കാൻ ആപ്പ് സഹായിക്കുമെന്ന് മന്ത്രി പ്രതീക്ഷിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2021-22ൽ…
പത്തനംതിട്ടയിലെ ആദ്യ പാമ്പ് വള്ളം മത്സരത്തിനിറങ്ങുന്നു
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആദ്യ പാമ്പ് വള്ളമായ നിരണം ചുണ്ടൻ ബുധനാഴ്ച വെള്ളത്തിലിറങ്ങി. ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നിരണം ഗ്രാമവാസികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വള്ളംകളി പ്രേമികളും പമ്പയുടെ തീരത്ത് പുലർച്ചെ മുതൽ എത്തിയിരുന്നു. പള്ളിയോടങ്ങൾക്ക് പേരുകേട്ട ജില്ലയാണെങ്കിലും ജില്ലയ്ക്ക് സ്വന്തമായി പാമ്പ് വള്ളം ഇല്ലായിരുന്നു. ഗ്രാമവാസികളുടെ അഭിമാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ‘ചുണ്ടൻ’ സ്വന്തമായി ഉണ്ടെന്ന് ഇപ്പോൾ പത്തനംതിട്ടക്കാർക്കും അഭിമാനിക്കാം. ഈ വർഷം മുതൽ നെഹ്‌റു ട്രോഫി വള്ളംകളി (NTBR) പോലുള്ള വള്ളംകളികളിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് നിരണം ചുണ്ടനെ കാണാം. ബുധനാഴ്ച രാവിലെ 9.30 നും 10.15 നും ഇടയിൽ പമ്പാനദിയിൽ ആദ്യമായി പാമ്പ് വള്ളം ഇറക്കി, അതിനോടനുബന്ധിച്ചുള്ള ചടങ്ങുകൾക്ക് വള്ളക്കാരൻ ഉമാ മഹേശ്വരൻ ആചാരി നേതൃത്വം നൽകി. 1952ലെ ആദ്യ നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിജയിച്ച നടുഭാഗം ചുണ്ടൻ നിർമിച്ച നാരായണൻ…
ചിക്കൻ ബിരിയാണിയിൽ പുഴുക്കൾ; ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റു
കാസർകോട്: ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഹോട്ടലിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ചെങ്കളയിലെ എവറസ്റ്റ് ഹോട്ടലിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ചിക്കൻ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തി. സംഭവത്തെ തുടർന്ന് ഹോട്ടൽ സീൽ ചെയ്തു. ചെർക്കള സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ബുധനാഴ്ച ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത്. പത്താം ക്ലാസ് വിദ്യാര്‍ഥികളായ ബി.എ അനസ്, മുഹമ്മദ്, ഇബ്രാഹിം, ജാഹിദ് അബ്ദുല്ല, സാലിത് അഹമ്മദ്, സമീർ എന്നിവര്‍ക്കാണ് ആദ്യം വിഷബാധയേറ്റത്.എന്നാല്‍ പിന്നീട് കൂടുതല്‍ കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥികള്‍ ചെർക്കള പിഎച്ച്സിയിൽ ചികിത്സ തേടി. എന്നാല്‍ വയറുവേദനയും ചര്‍ദ്ദിയും വര്‍ധിച്ചതോടെ ചെങ്കളയിലെ പബ്ലിക് ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ പ്രഥമ അധ്യാപകൻ എം. എ അബ്ദുൽ ഖാദർ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.…
ഒഐസിസി സാൻഫ്രാൻസിസ്‌കോയുടെ പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി
സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി ലെയിനിൽ നടന്ന വർണശബളമായ ചടങ്ങിനു മുമ്പ് ഒഐസിസി യുഎസ്എ നാഷണൽ വൈസ് ചെയർമാൻ ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ ദേശീയ ഗാനത്തോടു കൂടി ചടങ്ങുകൾ ആരംഭിച്ചു. പ്രസിഡണ്ട് അനിൽ ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. വന്നു ചേർന്ന ഏവരെയും അനിൽ ജോസഫ് സ്വാഗതം ചെയ്തു. തുടർന്ന് ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി പ്റ്ററിന്റെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിച്ചു. ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികൾക്ക് പ്രണാമം അർപ്പിച്ചു. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകർന്നു കൊണ്ടിരിക്കുന്ന, കെപിസിസി യുടെ നേർട്ടുള്ള…
ഫിലിപ്പ് ജോൺ അന്തരിച്ചു
ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി ജോൺ (ഇരുവരും ഡാലസ്). മരുമക്കൾ: ഡോ.പ്രിയ ജോൺസ്, ജിൽ, ആൽഫ്രഡ് പെരേര. കൊച്ചുമക്കൾ: ജോർജീന, ഹാന, ജാസ്മിൻ. കോഴിക്കോട് പയ്യോളി ഗവ.ഹൈസ്കൂൾ, മലേഷ്യ എന്നിവിടങ്ങളിൽ ദീർഘനാൾ അധ്യാപകനായിരുന്നു. 1984 മുതൽ അമേരിക്കയിലെ സാനൻറ്റോണിയോ, ഇർവിംഗ് എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിൽ ഫിസിക്സ് അധ്യാപകനും, വേൾഡ് മലയാളീ കൗൺസിലിന്റെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയും ആയിരുന്നു. പൊതുദർശനം ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ 6 മണി വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടണിൽ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും, ആഗസ്റ്റ് 22 തിങ്കൾ രാവിലെ…
ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോത്‌ഘാടനവും ആഗസ്റ്റ് 14 ന് ഞായറാഴ്ച ലളിതമായ ചടങ്ങുകളോടെ നടത്തി. മിസ്സോറി സിറ്റി അപ്നാ ബസാർ ഹാളിൽ വൈകുന്നേരം നാലരക്ക് നടന്ന പ്രവർത്തക സമിതിയിൽ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ചാപ്റ്ററിന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദമായ ചർച്ച നടത്തി. ഓഗസ്റ്റ് 15 ന് ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി ‘സൂം’ പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന “ആസാദി കി ഗൗരവ്” സമ്മേളനത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം വിജയിപ്പിക്കുന്നതിനു തീരുമാനിച്ചു. പ്രസിഡണ്ട് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംബന്ധിച്ച നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ച് ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തന ങ്ങൾക്ക്…