കൊച്ചി: കഴിഞ്ഞ അഞ്ച് വർഷമായി താൻ ഇരുട്ടിൽ കഴിയുകയായിരുന്നെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ കേട്ട് കുറച്ചുകാലമായി വിഷാദത്തിലായിരുന്നു എന്നും വികാരനിർഭരമായ ഹർജിയിൽ നടി ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചു. “കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഇരുട്ടിൽ കഴിയുകയായിരുന്നു. ഇരകളെ അംഗീകരിക്കാത്ത സമൂഹമാണിത്. ദൃശ്യങ്ങൾ ചോർന്നുവെന്ന് പറയപ്പെടുന്ന റിപ്പോർട്ടുകൾ കേട്ട് യഥാർത്ഥത്തിൽ ഞാൻ വിഷാദത്തിലായിരുന്നു,” അതിജീവതയുടെ അഭിഭാഷകൻ ടിബി മിനി കോടതിയില്‍ ബോധിപ്പിച്ചു. 2017ലെ കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കുകയോ ചോർത്തുകയോ ചെയ്താൽ അത് അതിജീവിച്ചയാളുടെ ജീവിതത്തെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ദൃശ്യങ്ങൾ ചോർന്നതിന് പ്രോസിക്യൂഷന്റെ കണ്ടെത്തലുകളിൽ അന്വേഷണം വേണം. സത്യം പുറത്തുകൊണ്ടുവരാൻ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്നും, ഇത് നടത്താതെ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകേണ്ടതില്ലെന്നും അഭിഭാഷകൻ വാദിച്ചു. പ്രതിയുടെയും…
Author: .
സോഷ്യല്‍ മീഡിയയിലൂടെ ഹണി ട്രാപ്പ്; കാസര്‍ഗോഡ് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച രണ്ടു പേരെ സൈബര്‍ പോലീസ് പിടികൂടി
കോഴിക്കോട്: സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ ഹണി ട്രാപ്പില്‍ കുടുക്കി പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച രണ്ടു പേരെ സൈബര്‍ പോലീസ് പിടികൂടി. അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ, നല്ലളം ഹസന്‍ ഭായ് വില്ലയില്‍ ഷംജാദ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി അനീഷ അടുപ്പം സ്ഥാപിച്ചതിനു ശേഷം നേരിട്ട് കാണണമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച ശേഷം വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ഫോണും തട്ടിയെടുക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ആനി ഹാള്‍ റോഡില്‍ വെച്ചാണ് യുവാവിന്റെ പണവും മൊബൈല്‍ ഫോണും യുവതിയും ഷംജാദും ചേര്‍ന്ന് തട്ടിയെടുത്തത്. മെഡിക്കല്‍ കോളേജ് പോലീസില്‍ യുവാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ഞങ്ങള്‍ക്കറിയാം എങ്ങനെ ജീവിക്കണമെന്ന്; ദയവായി ഞങ്ങളെ വെറുതെ വിടുക: ആദില
കൊച്ചി: ഹൈക്കോടതി വിധി അനുകൂലമായി വന്നതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച സ്വവര്‍ഗാനുരാഗികളായ ആദിലയും ഫാത്തിമ നൂറയും പറയുന്നു “ഞങ്ങള്‍ക്കറിയാം എങ്ങനെ ജീവിക്കണമെന്ന്, ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ടേക്ക്” എന്ന്. ഇരുവര്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപഹാസ്യപരമായ അധിക്ഷേപങ്ങളാണ് ഉയരുന്നത്. അതിനു നേരെ പ്രതികരിക്കുകയായിരുന്നു ഇരുവരും. ഞങ്ങളുടെ സ്വച്ഛമായ ജീവിതത്തിന് എന്തിനാണ് പൊതുജനങ്ങള്‍ വേവലാതിപ്പെടുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്. നീതി ലഭിക്കുമെന്ന് കരുതിയാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍, നീതിക്കു പകരം അനീതിയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. നൂറയെ പിടിച്ചുകൊണ്ടു പോകാന്‍ വന്നതില്‍ ഒരു പോലീസുകാരനുമുണ്ടായിരുന്നുവെന്നും ആദില പറഞ്ഞു. ‘ഹൈക്കോടതിയില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ നൂറയുടെ മൊബൈല്‍ ഫോണും മറ്റും കള്കട് ചെയ്യണമെന്ന് പറഞ്ഞ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിളിച്ചിരുന്നു. ഫോണ്‍ നൂറയുടെ അമ്മയ്ക്ക് കൊടുക്കുകയും ചെയ്തു. “ഉമ്മ അപ്പോള്‍ കരഞ്ഞുകൊണ്ട് പിന്നെയും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഹൈക്കോടതിയില്‍ കണ്‍സന്റ് ലെറ്റര്‍ കൊടുത്തതിന് ശേഷവും വീണ്ടും വിളിക്കുക…
തെരഞ്ഞെടുപ്പിൽ തോറ്റാലും നേതാവിന്റെ മക്കൾക്ക് ടിക്കറ്റ് കൊടുക്കില്ല: കുടുംബവാദത്തെക്കുറിച്ച് ജെപി നദ്ദ
ഭോപ്പാൽ: രണ്ട് ദിവസത്തെ മധ്യപ്രദേശ് സന്ദർശനത്തിനായി ഭോപ്പാലിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ കുടുംബവാദത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട പ്രസ്താവന നടത്തി. വരാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പ് മുതൽ നിയമസഭാ തിരഞ്ഞെടുപ്പ് വരെ നേതാക്കളുടെ മക്കൾക്ക് ടിക്കറ്റ് നൽകുന്നതിൽ നിന്ന് ബിജെപി വിട്ടുനിൽക്കുമെന്ന് നദ്ദ പറഞ്ഞു. സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബുധനാഴ്ച ഭോപ്പാലിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ബിജെപി അദ്ധ്യക്ഷൻ ഇക്കാര്യം പറഞ്ഞത്. ബിജെപി അധ്യക്ഷൻ പറഞ്ഞു, “ബോഡി തിരഞ്ഞെടുപ്പിൽ, നേതാക്കൾക്ക് മക്കൾക്ക് ടിക്കറ്റ് കിട്ടില്ല. അവരെ പാർട്ടിയുടെ ജോലിയിൽ ഉൾപ്പെടുത്തും. അതാണ് ഞങ്ങളുടെ നയം. ഞങ്ങൾ തോറ്റാലും നേതാക്കളുടെ കുടുംബത്തിന് ഞങ്ങൾ ടിക്കറ്റ് നൽകില്ല,” ഉപതിരഞ്ഞെടുപ്പ് ഉദാഹരണമായി നദ്ദ പറഞ്ഞു. “ഉപതെരഞ്ഞെടുപ്പ് സമയത്ത് മധ്യപ്രദേശിലെ പല നേതാക്കളും മക്കൾക്ക് ടിക്കറ്റ് നൽകുന്നില്ലെന്ന് പറഞ്ഞിരുന്നു. നേതാക്കൾ പ്രശ്നമാകും. നേതാവിന്റെ മകന് ടിക്കറ്റ് നൽകിയില്ലെങ്കിൽ പ്രശ്‌നമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിഷ്ണു…
നൂതന റോക്കറ്റുകൾ ഉൾപ്പെടെ ഉക്രെയ്‌ന് 700-മില്യൺ ഡോളർ സൈനിക സഹായം ബൈഡൻ പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: റഷ്യയുമായുള്ള ഉക്രെയ്നിന്റെ പോരാട്ടം നീണ്ടുനിൽക്കുമ്പോൾ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച ഉക്രെയ്നെ “കൂടുതൽ നൂതന റോക്കറ്റ് സംവിധാനങ്ങളും ബോംബുകളും” ഉപയോഗിച്ച് സഹായിക്കുമെന്ന് പ്രഖ്യാപിച്ചു. “കൂടുതൽ ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനും സ്വയം സംരക്ഷിക്കാനുമുള്ള കഴിവുള്ള ഒരു ജനാധിപത്യ, സ്വതന്ത്ര, പരമാധികാര, സമൃദ്ധമായ ഉക്രെയ്ൻ കാണാനാണ് യുഎസ് ആഗ്രഹിക്കുന്നത്. ഉക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്ന് പ്രധാന ലക്ഷ്യങ്ങൾക്കെതിരെ കൂടുതൽ കൃത്യമായി ആക്രമണം നടത്താന്‍ ആ റോക്കറ്റുകള്‍ക്ക് കഴിയും,” പുതിയ ആയുധ കയറ്റുമതിയെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബുധനാഴ്ച യുഎസ് ഉക്രെയ്നിനായുള്ള പതിനൊന്നാമത്തെ സുരക്ഷാ സഹായ പാക്കേജ് അവതരിപ്പിക്കുമെന്ന് ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. അതിൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റംസ് (ഹിമാർസ്) ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. “പ്രസിഡൻഷ്യൽ ഡ്രോഡൗൺ അതോറിറ്റിക്ക് കീഴിലുള്ള സുരക്ഷാ സഹായത്തിന്റെ 11-ാം ഘട്ടം നാളെ പ്രഖ്യാപിക്കും. ഹിമാർസ് പോലുള്ള ദീർഘദൂര…
അമേരിക്കയുമായി തായ്‌വാന്റെ ‘കൂട്ടുകെട്ട്’; ചൈന തായ്‌വാന് ചുറ്റും ജാഗ്രതാ റോന്തു ചുറ്റല്‍ ശക്തമാക്കി
അമേരിക്കയും തായ്‌പേയിയും തമ്മിലുള്ള ഒത്തുകളിക്ക് മറുപടിയായി ചൈനീസ് സൈന്യം തായ്‌വാന് ചുറ്റുമുള്ള കടലുകളിലും വ്യോമമേഖലയിലും “ജാഗ്രതാ റോന്തു ചുറ്റല്‍” ശക്തമാക്കിയതായി ചൈനീസ് ലിബറേഷന്‍ ആര്‍മി. “അടുത്തിടെയായി തായ്‌വാൻ വിഷയത്തിൽ അമേരിക്ക ഇടയ്ക്കിടെ പല നീക്കങ്ങളും നടത്തുന്നുണ്ട്. ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നു. തന്നെയുമല്ല, തായ്‌വാൻ സ്വാതന്ത്ര്യ സേനയ്ക്ക് പിന്തുണ നൽകുന്നു. ഇത് തായ്‌വാനെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടും,” പീപ്പിൾസ് ലിബറേഷൻ ആർമി ഈസ്റ്റേൺ തിയേറ്റർ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. യുഎസ്-തായ്‌വാൻ ഒത്തുകളിക്ക് എതിരായ ഒരു ആവശ്യമായ നടപടിയാണ് ജാഗ്രതാ റോന്തു ചുറ്റല്‍ എന്ന് ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു. റോന്തു ചുറ്റല്‍ എവിടെയാണ് നടന്നതെന്ന് കൃത്യമായി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. തായ്പേയ്, ചൈനീസ് സൈനിക വിമാനങ്ങൾ നിരീക്ഷിക്കുന്ന പ്രദേശങ്ങളിൽ പറക്കുന്നത് ഭീഷണിയാണെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. യുഎസ് സെനറ്ററുടെ തായ്പേയ് സന്ദർശനത്തിനെതിരെ ചൈനയുടെ വിമർശനം ഇരുപക്ഷവും തമ്മിലുള്ള ബന്ധം…
മൂന്നു വയസ്സുള്ള മകളെ കാറില്‍ തനിച്ചാക്കി ഷോപ്പിംഗിനു പോയ അമ്മയെ അറസ്റ്റു ചെയ്തു
ഹൂസ്റ്റണ്‍: മൂന്നു വയസ് മാത്രം പ്രായമുള്ള മകളെ കാറില്‍ തനിച്ചാക്കി ഷോപ്പിംഗിനു പോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മാര്‍സി ടയ്‌ലര്‍ (36) എന്ന മാതാവിനെയാണ് ഞായറാഴ്ച നോര്‍ത്ത് ഗ്രാന്റ് പാര്‍ക്ക് വെ ടാര്‍ജറ്റ് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിട്ടിരുന്ന കാറില്‍ മൂന്നു വയസ്സുകാരിയെ തനിയെ കണ്ട ആരോ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ കുട്ടിയെ തനിയെ കാറില്‍ കണ്ടെത്തി. മിനിട്ടുകള്‍ക്കുള്ളില്‍ മാതാവു തിരിച്ചെത്തി. പോലീസ് ചോദ്യം ചെയ്തപ്പോള്‍ അഞ്ചു മനിട്ടു മാത്രമാണ് സ്‌റ്റോറില്‍ ചിലവഴിച്ചതെന്നായിരുന്നു ഇവരുടെ മറുപടി. പോലീസിന്റെ വിശദമായ അന്വേഷത്തില്‍ 30 മിനിട്ട് കുട്ടി കാറില്‍ തനിയെയായിരുന്നു എന്നു കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കുട്ടിക്ക് അപകടകരമാം വിധം കാറില്‍ ഒറ്റക്ക് വിട്ട കുറ്റത്തിന് ഇവരെ പോലീസ് അറസ്റ്റു ചെയ്ത് ഹാരിസ്‌കൗണ്ടി ജയിലടച്ചത്. ഇവര്‍ക്ക് 25,000 ഡോളറിന്റെ ജാമ്യം…
ടെക്സാസിൽ വെടിയേറ്റ് മരിച്ച കുട്ടികൾക്ക് ആദരാഞ്ജലികളുമായി ക്നാനായ റീജിയണിലെ മിഷൻ ലീഗ്
ന്യൂജേഴ്‌സി: ടെക്സാസിലെ യുവാൽഡിയയിലെ പ്രൈമറി സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗ് അംഗങ്ങൾ പ്രാത്ഥനകൾ അർപ്പിച്ചു. ഈ കഴിഞ്ഞ ഞായറാഴ്ച ക്നാനായ റീജിയണിലെ വിവിധ ഇടവകളിൽ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ പരേതർക്കു വേണ്ടി മെഴിത്തിരികൾ തെളിച്ചു പ്രത്യേക പ്രാത്ഥന ശുശൂഷകൾ നടത്തി. ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിലേയും ഫിലാഡൽഫിയ ക്‌നാനായ കത്തോലിക്കാ മിഷനിലെയും പ്രാത്ഥന ശുശൂഷകൾക്ക് മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ നേതൃത്വം നൽകി.
യുക്രെയിന് അമേരിക്ക പ്രിസിഷന്‍ റോക്കറ്റുകള്‍ നല്‍കും: ജോ ബൈഡന്‍
വാഷിംഗ്ടണ്‍: റഷ്യന്‍ – യുക്രെയിന്‍ യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടയില്‍ അമേരിക്ക 40 മുതല്‍ 300 മൈല്‍ വരെ അനായാസം തൊടുത്തു വിടാവുന്ന ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്ന പ്രിസിഷന്‍ റോക്കറ്റുകള്‍ യുക്രെയിന് നല്‍കുമെന്ന് മെയ് 31 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു . ഇത്തരം റോക്കറ്റുകള്‍ യുക്രെയിന്‍ അതിര്‍ത്തിയില്‍ മാത്രം ഉപയോഗിക്കണമെന്നും റഷ്യയെ ലക്ഷ്യം വെക്കരുതെന്നും അമേരിക്ക കര്‍ശ്ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് . ജനാധിപത്യ, സ്വതന്ത്ര രാഷ്ട്രമായി യുക്രെയിനെ കാണണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത് . മാത്രമല്ല റഷ്യന്‍ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും അമേരിക്ക ആഗ്രഹിക്കുന്നു . ഈ ലക്ഷ്യം നിറവേറ്റുന്നതിനാണ് യുക്രെയിനെ സഹായിക്കുന്നതെന്നും അമേരിക്ക തുറന്നു സമ്മതിക്കുന്നു . യുക്രെയിന്‍ – റഷ്യന്‍ യുദ്ധം ഒരു ന്യുക്ലിയര്‍ വാറിലേക്ക് നയിക്കുമോ എന്നും അമേരിക്ക ഭയപ്പെടുന്നു . റഷ്യ ന്യുക്ലിയര്‍ ആയുധങ്ങള്‍ യുക്രെയിന് നേരെ ഉപയോഗിക്കുകയില്ല എന്നാണ്…
വോളിബോൾ പ്രേമികൾക്കായി KANJ വോളിബോൾ ടൂർണ്ണമെന്റ്
ന്യൂജേഴ്‌സി: മലയാളിയുടെ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അനേക വർഷങ്ങളായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (KANJ) സംഘടിപ്പിച്ചു വരാറുള്ള കാൻജ് വോളിബോൾ ടൂർണമെന്റ് 2022 ജൂൺ 18 ന്, ലോകോത്തര നിലവാരത്തിലുള്ള വോളീബോൾ രംഗത്തേക്ക് മലയാളിയെ അതിലുപരി ഇന്ത്യയെ കൈപിടിച്ചുയർത്തിയ ജിമ്മി ജോർജ് എന്ന അതികായകന്റെ ഓർമകളിൽ മലയാളി എന്നും നെഞ്ചിലേറ്റുന്ന കായിക വിനോദമാണ് വോളീബോൾ, മലയാളത്തിൻറെ ഗന്ധമുള്ള കലാ കായികമാമാങ്കങ്ങൾ എന്നും മലയാളികൾക്കായി കാഴ്ച വയ്ക്കാറുള്ള കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്തരായ വോളീബോൾ ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് വീണ്ടും കളം നിറയുകയാണ്, വോളീബോളിലെ അതികായകന്മാർ ഏറ്റു മുട്ടുന്ന ഈ ടൂർണ്ണമെന്റിലേക്ക് എല്ലാ മലയാളികളെയും കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസഫ് ഇടിക്കുള അറിയിച്ചു, ജയൻ ജോസഫ്, ജിബി തോമസ്, അനിൽ പുത്തൻചിറ, സോമൻ ജോൺ,…