ഹൂസ്റ്റൺ :ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ ഔദ്യോഗിക അംഗീകാരത്തോടെ അമേരിക്കയിൽ നോർത്തേൺ, സതേൺ,വെസ്റ്റേൺ, റീജിയനുകളിൽ ചുരുങ്ങിയ സമയം കൊണ്ട് ശക്തമായ പ്രവർത്തനം നടത്തിവരുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും മെയ് 21 നു ശനിയാഴ്ച രാവിലെ 11:30 ന് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 9 മണിക്ക്) സൂം പ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിക്കുന്നു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും കെ പി സിസി പ്രസിഡണ്ട് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കരുത്തയായ സ്ഥാനാർഥി ഉമാ തോമസ് എന്നിവർ സ മ്മേളനത്തിൽ പങ്കെടുക്കുന്നുവെന്നത്…
Author: പി.പി. ചെറിയാന്
ഐപിഎൽ എട്ടാം വാർഷികം: ആശംസകൾ നേർന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത
ഹൂസ്റ്റൺ: ഇന്റർനാഷണൽ പ്രയർലൈൻ എട്ടാം വാർഷികത്തോടനുബന്ധിച്ചു മേയ് 17നു ചേർന്ന പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു .ബിഷപ്പ് സി വി മാത്യുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഐപിഎൽ കോർഡിനേറ്റർ സി വി സാമുവേൽ സ്വാഗതം ആശംസിച്ചു. 418- മത് പ്രയർ സെഷനാണെന്നു ഇന്ന് നടക്കുന്നതെന്നു അദ്ദേഹം ഓര്മിപ്പിച്ചു. മോസ്റ്റ്. റവ ഡോ തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത, ഡോ:യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലിത്ത, മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പ ഡോ ഐസക് മാർ ഫിലക്സിനോസ് എന്നിവർ ഐപിഎൽ പ്രവർത്തനങ്ങൾക്കു ആശംസകൾ അറിയിച്ച് അയച്ച സന്ദേശങ്ങൾ കോർഡിനേറ്റർ ടി എ മാത്യു വായിച്ചു. തുടർന്നു പാസ്റ്റർ ഡോ എം എസ് സാമുവേൽ (ന്യൂയോർക്ക്) പ്രമുഖ മാധ്യമ പ്രവർത്തകനായ പി പി ചെറിയാൻ ഡാളസ് എന്നിവരും ആശംസാ പ്രസംഗങ്ങൾ നടത്തി. ജോസ് തോമസ്( ഫിലാഡൽഫിയ) ഗാനം ആലപിച്ചു.വത്സ മാത്യു(ഹൂസ്റ്റൺ)…
ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ആദ്യ കുര്‍ബാന സ്വീകരണം
ഫിലാഡല്‍ഫിയ: സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, റവ. ഫാ. മാത്യു പാഴൂര്‍ (ന്യൂയോര്‍ക്ക്), റവ. ഫാ. ജില്‍സണ്‍ (ബോസ്റ്റണ്‍) എന്നിവര്‍ കാര്‍മ്മികരായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികര്‍മ്മം. മെയ് 14 ശനിയാഴ്ച്ച രാവിലെ ഒമ്പതരക്കു ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും, മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. കുര്‍ബാനമധ്യേ കാര്‍മ്മികര്‍ കുട്ടികള്‍ക്ക് സ്ഥൈര്യ ലേപനകൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ അവരുടെ ഹൃദയങ്ങളില്‍ പ്രതിഷ്ടിച്ചു. തുടര്‍ന്നു പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഹൃദയ അള്‍ത്താരയില്‍ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങള്‍ക്കു നല്‍കി. കഴിഞ്ഞ ഒരുവര്‍ഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 17 കുട്ടികള്‍ പ്രഥമദിവ്യകാരുണ്യവും, സ്ഥൈര്യ ലേപനവും തദവസരത്തില്‍ സ്വീകരിച്ചു. എയ്ഡന്‍ ബിനു, അജയ് നരളക്കാട്ട്, അലിനാ റോയ്, എലെന തോമസ്, എതാന്‍ അഗസ്റ്റിന്‍, ഗ്ലെന്‍…
അജപാലനത്തിന്റെ പ്രഭാപൂരിത രജതരേഖ; ടോണി അച്ചന്‍ പൗരോഹിത്യ ജൂബിലി നിറവില്‍
ന്യൂജേഴ്‌സി: സോമർസെറ്റ് സെൻറ് തോമസ് സിറോ മലബാർ കാത്തോലിക് ഫോറോന ദേവാലയ വികാരി ബഹു. റവ.ഫാ. ടോണി പുല്ലുകാട്ട് അച്ചന്റെ പൌരോഹിത്യത്തിനു ഇത് 25 വർഷം. ചങ്ങനാശേരി എസ്.ബി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആന്റണി പുല്ലുകാട്ട് സേവ്യറിന് ദൈവവിളി ലഭിക്കുന്നത്. ക്രൈസ്തവ ജനതയെ ദൈവമാര്‍ഗത്തിലൂടെ നയിക്കുകയാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തുടര്‍ന്ന് തൻ്റെ ജീവിതത്തെ അതിനായി പാകപ്പെടുത്തിയപ്പോള്‍ വിശ്വാസികള്‍ക്ക് ലഭിച്ചത് ലാളിത്യവും എളിമയും സേവനതല്‍പരതയും കൊണ്ട് വിശ്വാസികളുടെ മനസ്സ് കീഴടക്കിയ ഫാദര്‍ ആന്റണി പുല്ലുകാട്ട് എന്ന പ്രിയപ്പെട്ട ടോണി അച്ചനെയാണ്. പൗരോഹിത്യ ജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ടോണി അച്ചന്‍ ന്യൂജഴ്‌സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സിറോ മലബാര്‍ കാത്തോലിക് ഫോറോന ദേവാലയത്തിലെ ഇടവകാംഗങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും നേതൃപാടവത്തിന്റേയും മകുടോദാഹരണമാണ്. കോട്ടയം ജില്ലയിലെ ചങ്ങനാശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും, മറിയാമ്മയുടെയും എട്ടു മക്കളില്‍ ആറാമനായി 1970, നവംബര്‍ 7…
സാമുവേൽ ജോസഫ് (51) ഡാളസില്‍ അന്തരിച്ചു
ഡാളസ്: ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു സാമുവേൽ ജോസഫ് (വിനു 51) ഹൃഹൃദ്രോഗത്തെത്തുടർന് ഡാളസിലെ മെസ്കീറ്റില്‍ അന്തരിച്ചു. വട്ടേക്കാട് കൊടുകുളഞ്ഞി ജോൺ ജോസഫിന്റേയും പരേതയായ സൂസി ജോസഫിന്റേയും മകനാണ്. സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്. ഭാര്യ: ജൂലി അബ്രഹാം (എടത്വ വള്ളത്തിൽ കുടുംബാംഗമാണ്). മകൻ: ആൽവിൻ ജോൺ. വീണ ആശിഷ് (മിഷിഗൺ) ഏക സഹോദരിയാണ്. പൊതു ദർശനവും സംസ്കാരവും: മെയ് 18 ബുധനാഴ്ച രാവിലെ 10 മുതൽ 1 വരെ സ്ഥലം: ന്യൂഹോപ് ഫ്യൂണറൽ ഹോം , ടെക്സസ് 75182 LIVE STREAM.WWW.PROVISIONTV.IN
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് നവ നേതൃത്വം
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ മലയാളികളുടെ സംഘടനയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മെയ് ഏഴാം തിയ്യതി നിസ്കയൂന കമ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വര്‍ഗീസ് സക്കറിയ (പ്രസിഡന്റ്), സുനൂജ് ശശിധരന്‍ (വൈസ് പ്രസിഡന്റ്), അനൂപ് അലക്സ് (സെക്രട്ടറി), സൂസന്‍ ജോര്‍ജ് (ട്രഷറര്‍) എന്നിവരേയും, എക്സിക്യൂട്ടീവ് അംഗങ്ങളായി രെഹ്‌ന ഷിജു, ചാള്‍സ് മാര്‍ക്കോസ്, ജിജി കുര്യന്‍, പ്രജീഷ് നായര്‍, പ്രിന്‍സ് കരിമാലിക്കല്‍, സെനോ ജോസഫ്, സഫ്‌വാന്‍ അബ്ദുല്ല എന്നിവരേയും തിരഞ്ഞെടുത്തു. അസ്സോസിയേഷന്റെ വാര്‍ഷിക പിക്നിക് ജൂണ്‍ 25നും, ഓണാഘോഷം സെപ്തംബര്‍ 11-നും നടത്തുമെന്ന് പ്രസിഡന്റ് വര്‍ഗീസ് സക്കറിയ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് സക്കറിയ 1+ 518 894 1564 – sunilzach@gmail.com, അനൂപ് അലക്സ് 1+224 616 0411 – physioanup@yahoo.com
ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിൽ മെയിന്‍ സ്ട്രീറ്റ് ‘പലസ്തീൻ വേ’ എന്ന് പുനർനാമകരണം ചെയ്തു
ന്യൂജെഴ്സി: ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിൽ തിരക്കേറിയ മെയിൻ സ്ട്രീറ്റ് ‘പലസ്തീൻ വേ’ എന്ന് പാറ്റേഴ്സണ്‍ സിറ്റി കൗണ്‍സില്‍ പുനർനാമകരണം ചെയ്തു. മെയ് 15-ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ 5,000-ത്തിലധികം ആളുകളാണ് ഒത്തുകൂടി ആഘോഷം പങ്കുവെച്ചത്. നഗരത്തിന്റെ നാഗരിക-സാമ്പത്തിക ജീവിതത്തിന് പാലസ്തീനിയൻ-അമേരിക്കക്കാർ നൽകിയ സംഭാവനകളെ മാനിച്ച് പാറ്റേഴ്സൺ സിറ്റി കൗൺസിൽ ഈ തീരുമാനം ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നതായി സിറ്റി മേയര്‍ പറഞ്ഞു. അമേരിക്കയിലെ ഞങ്ങളുടെ കമ്മ്യൂണിറ്റികൾക്ക് പലസ്തീനികൾ എണ്ണമറ്റ സംഭാവനകളാണ് നല്‍കുന്നതെന്ന് ആഘോഷവേളയില്‍ സിറ്റി മേയര്‍ ആന്ദ്രെ സയേഗ് പറഞ്ഞു. പലസ്തീനികൾ അഭിമാനമുള്ള അമേരിക്കക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിയൻ സമൂഹത്തെയും നഗരത്തിന്റെ സാമൂഹിക ജീവിതത്തിലും ബിസിനസ്സിലും അവർ നൽകിയ സംഭാവനകളെ ആദരിക്കുന്നതിനുള്ള തീരുമാനത്തിൽ കൗൺസിൽ എത്തിയതായി മേയര്‍ പറഞ്ഞു. “ഇത് വിദേശത്തുള്ള പലസ്തീൻ പോരാട്ടങ്ങളെ എപ്പോഴും ഓർക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇതൊരു ആഘോഷമാണ്, പക്ഷേ പലസ്തീനികൾ മനുഷ്യരാണെന്നും, ഞങ്ങൾ അമേരിക്കക്കാരാണെന്നും, ഞങ്ങൾ…
Multi-faith clergy in Nevada held candlelight vigil & prayers for Buffalo supermarket shooting victims
Religious leaders belonging to diverse religions and denominations held a candlelight vigil and prayers for Buffalo supermarket shooting victims in Reno (Nevada) on May 15. Organized by distinguished Hindu statesman Rajan Zed and Saint Catherine of Siena Episcopal Church Rector Father Thomas W. Blake; besides candlelight vigil, it included prayers by Christian, Muslim, Hindu, Buddhist, Jewish, Baha’i, religious leaders. Prayers were recited by Abdelaziz H. Elsheikh, Imam of Northern Nevada Muslim Community; Benjamin Katz, Rabbi of Temple Emanu-El; Rajan Zed, President of Universal Society of Hinduism; Reverend Jikai’ Phil Bryan, Senior Buddhist…
വിസ്‌കോണ്‍സിനിൽ വിവിധ കൗണ്ടികളില്‍ കോവിഡ് വര്‍ധിക്കുന്നു
വിസ്കോൺസിൻ: സംസ്ഥാനത്തെ ഏഴു കൗണ്ടികളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പു അധികൃതർ നിർദേശിച്ചു. മാസ്ക് ഉപയോഗം വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഒരുപോലെ ബാധകമാണ്. ബാരൺ, റസ്ക്ക്, ലക്രോസി, മോൺറോ, വെർണൻ, കെനോഷ, റാസിൻ എന്നീ കൗണ്ടികളിലാണ് പുതിയ ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. വിസ്കോൺസിനിലെ 38 കൗണ്ടികളിൽ കോവിഡ് വർധനവ് മധ്യ ഘട്ടത്തിലാണ്. ഇവിടങ്ങളിലെ ഹൈ റിസ്ക്കിലുള്ളവർ ഡോക്ടർമാരായി സംസാരിച്ചതിനുശേഷം മാസ്ക് ധരിക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. 27 കൗണ്ടികളിൽ കോവിഡ് കേസുകൾ താഴ്ന്ന നിലയിലാണെന്നും സെന്‍റേഴ്സ് ഫോർ ആൻഡ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ലഭ്യമായ കണക്കുകൾ അനുസരിച്ച് വിസ്കോൺസിൻ സംസ്ഥാനത്ത് പ്രതിദിനം 2095 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 11 മുതൽ മേയ് 13 വരെയുള്ള പ്രതിദിന കേസുകൾ 374 ആണ്.…
ഹ്യൂസ്റ്റണില്‍ അന്താരാഷ്ട്ര വടംവലി മത്സരം മെയ് 29ന്
ഹ്യൂസ്റ്റൺ: ആറു രാജ്യങ്ങളിൽ നിന്നായി പതിനെട്ടു ടീമുകൾ പങ്കെടുക്കുന്ന വടംവലി എന്ന കായിക വിനോദ ചരിത്രത്തിലെ തന്നെ ഒരു പുതിയ അദ്ധ്യായം മെയ് 29നു ഹൂസ്റ്റണിലെ ക്‌നാനായ സെന്ററിൽ അരങ്ങേറുന്നു. കുവൈറ്റ്, ദുബായ്, ഖത്തർ, ജർമ്മനി, കാനഡ തുടങ്ങി ആറോളം രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി പതിനെട്ടോളം ടീമുകൾ ആണ് പങ്കെടുക്കുക. വിജയികൾക്ക് വമ്പൻ സമ്മാനങ്ങളാണ് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. ഒന്നാം സമ്മാനം 5,000 ഡോളർ, രണ്ടാം സമ്മാനം 3,000 ഡോളർ, മൂന്നാം സമ്മാനം 1,500 ഡോളർ കൂടാതെ മറ്റു നിരവധി സമ്മാനങ്ങളും ലഭിക്കും. ഹ്യൂസ്റ്റൺ ഫ്രൈഡേ ക്ലബ് ആണ് സംഘാടകർ. ചാക്കോച്ചൻ മേടയിൽ, എൽവിസ് ആനക്കല്ലുമലയിൽ എന്നിവരാണ് ടൂർണമെന്റ് കൺവീനര്‍മാര്‍. മെയ് 29 ഞായറാഴ്ച 11 മണിക്ക് മിസ്സോറി സിറ്റിയിലെ ക്നാനായ സെന്ററിലാണ് മത്സരം നടക്കുക. സൈമൺ കൈതമറ്റത്തിൽ, ജോസഫ് കൈതമറ്റത്തിൽ, അമൽ…